20 ലക്ഷം മുടക്കി 'ഞാറ്' വിതച്ചു - പ്രതികരിക്കു, പ്രതികരിക്കു,.......

ഏകദേശം 6 വര്ഷം മുന്‍പ് ഡോംമ്പിവലി കേരളീയ സമാജം 2 കോടിയില്‍ പരം രൂപ ചിലവഴിച്ച് കോളജ് കെട്ടിടം പണിയുവാന്‍ വാങ്ങിയ സ്ഥലത്തിന്‍റെ രണ്ടു ദിവസം മുന്‍പുള്ള അവസ്ഥാ ഒന്ന് നൊക്കൂ സുഹൃത്തുക്കളെ.
 
 
ചില അംഗങ്ങള്‍ ഭൂമി സമാജത്തിന്‍റെ പേരില്‍ എഴുതി വാങ്ങണം എന്ന് വര്‍ഷങ്ങളായി മുറവിളികൂട്ടുമ്പോള്‍  രണ്ടു മൂന്നു മാസം മുന്‍പ് സ്ഥലം സമാജത്തിന്റെ പേരിലാണെന്ന് അംഗങ്ങ‍ളെ തെറ്റിദ്ധരിപ്പിച്ചു ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ ശ്രി ശങ്കരനാരായണനെ കൊണ്ട് ഈ സ്ഥലത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നടത്തുവാന്‍ സമാജം അധികാരികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ‍അവസാന നിമിഷം സ്ഥലം ഇപ്പോഴും സമാജത്തിന്റെ പേരിലല്ലെന്നു മനസിലാക്കിയ ബഹു. ഗവര്‍ണ്ണര്‍ ആ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ നിന്നും പിന്മാറുകയും ചെയ്തു. ശേഷം സ്ഥലം സമാഹത്തിന്റെ പേരിലാക്കാതെ  ശിലാസ്ഥാപന കര്മ്മമുള്‍‍പ്പടെയുള്ള യാതൊരു പ്രവര്‍ത്തനവും അവിടെ ആരംഭിക്കരുതെന്നുള്ള ചില അങ്ങഗളുടെ അഭിപ്രായത്തെ അവഗണിച്ചുകൊണ്ട് ആ കര്‍മ്മം ബഹു. മേയറെകൊണ്ട് അധികാരികള്‍ നിര്‍വഹിച്ചു. പ്രസ്തുത കര്‍മ്മത്തിനു 20 ലക്ഷത്തിലധികം രൂപ (!!!!)ചിലവാക്കിയെന്നാണ് സമാജത്തിന്റെ കണക്കില്‍ പറയുന്നത്. 
 
മലയാളികളുടെ പ്രതികരണശേഷി നഷ്ട്ടപ്പെട്ടു, അഴിമതി അക്രമത്തിനെതിരെ ശക്ത്തമായി പ്രതികരിക്കണം എന്നൊക്കെ എഴുതുകയും, പാടുകയും, പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന എഴുത്തുകാരെ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഇങ്ങനെയൊരു സ്ഥാപനത്തില്‍ നടക്കുന്ന ഈ അഴിമതി കണ്ടില്ലെന്നു നടിക്കാതെ ഒരു പ്രാവശ്യമെങ്കിലും പ്രതികരിക്കു. ഈ വഞ്ചനനക്കെതിരെ സമരം ചെയ്യുന്നവര്‍ക്ക് തീര്ച്ചയായും അതൊരു പ്രചോദനമാകും.   ‍        

Views: 304

Reply to This

Replies to This Discussion

മധു ചേട്ടാ...ഈ വിവാദ വിഷയത്തിനു ഇതുവരെയും ഒരു പരിഹാരമായില്ലേ?
നമ്മള്‍ ബ്ലോഗേഴ്സ് ഇതിനു മുന്‍പും ഈ വിഷയം ചര്‍ച്ച ചെയ്തതല്ലേ? കഴിയും വിധം പ്രതികരിച്ചതല്ലേ? ബഹുമാന്യനായ ഗവര്‍ണര്‍ വരെ ഈ വിഷയം അറിഞ്ഞ സ്ഥിതിക്ക് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകില്ലേ?

എന്ത് പരിഹാരന്‍ സ്വപ്ന , ഒന്നുമായില്ലേ . പക്ഷെ ഈ വല്ലവന്റെയും  വസ്ത്തുവിന്റെ പേരില്‍ ചിലവാക്കുന്ന ആയിരിത്തിനും, പതിനായിരത്തിനും, ലക്ഷങ്ങള്‍ക്കും കണക്കില്ല കേട്ടോ. ഗവര്ണര്‍ക്ക് മനസിലായി, പക്ഷെ ഭരണവര്‍ഗ്ഗത്തിന്റെ മൂടുതാങ്ങി അവര്‍ വച്ചു നീട്ടുന്ന അപ്പക്കഷ്ണങ്ങള്‍ സ്വീകരിച്ചു അവര്‍ക്കുവേണ്ടി 'കീ ജയ്' വിളിക്കുന്ന ഭൂരിപക്ഷം അംഗങ്ങള്‍ക്കും അത് മനസിലാകില്ല.  അതുകൊണ്ടുതന്നെ തുടക്കത്തില്‍ ഇതിനെതിരെ പ്രതികരിച്ചിരുന്ന പലരും പത്തി മടക്കി മാളങ്ങളില്‍ ഒളിച്ചത്.   എന്തായാലും ഈ സ്വപ്ന ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥ നേരില്‍ കണ്ടറിയുവാന്‍ ഇന്നലെ നമ്മുടെ വൈറ്റ്ലൈന്‍ അംഗങ്ങളായ അനീഷിനും, മോഹന്‍ സി നായര്‍ക്കും ഭാഗ്യം ലഭിച്ചു. ഇന്നലെ ബ്ലോഗേര്സ് മീറ്റിനു കണ്ടുമുട്ടിയപ്പോള്‍ അവര്‍ എന്നോടൊപ്പം ആ സ്ഥലം കാണുവാന്‍ വന്നിരുന്നു.  
സ്ഥലം സമാജത്തിന്റെ പേരില്‍ രജിസ്ട്രര്‍ ചെയ്യുന്നതില്‍ വരുന്ന തടസ്സങ്ങള്‍ എന്തൊക്കെയാണ് ? നിയമപരമായി നീങ്ങാതെ, ഭാരവാഹികളെ പഴിചാരുന്നതിലോ മറ്റു വിധങ്ങളില്‍ പ്രതികരിക്കുന്നതിലോ അര്‍ത്ഥമില്ലല്ലോ
ഈ വിഷയത്തില്‍ (ഡോമ്പിവലി കേരളീയ സമാജം) കൂടുതല്‍ ഗ്രാഹ്യമില്ല എന്ന് മനസിലായി.  അതുകൊണ്ട് പറയട്ടെ ഈ വിഷയത്തില്‍ വൈറ്റ്ലൈനില്‍ പല ബ്ലോഗുകളും, ചര്‍ച്ചകളും പലരും മുന്‍പ് അവതരിപ്പിച്ചിരുന്നു. അതില്‍ എന്റേതായ ചിലതിന്റെ ലിങ്ക് വിജയേട്ടനും അതുപോലെ അറിയണമെന്ന് ആഗ്രഹമുള്ള മറ്റുള്ള അംഗങ്ങള്‍ക്കും വേണ്ടി ഞാന്‍ ഇവിടെ തരുന്നു. എന്നെക്കാട്ടിലുമൊക്കെ ഒരുപാട് സാമുഹികപ്രവര്ത്ത്തനങ്ങലില്‍ ഏര്‍പ്പെട്ടിട്ടുള്ളതും, ലോകപരിചയമുള്ളമുള്ളവരായ താങ്കളെപോലെയുള്ളവരില്‍ നിന്നും, മറ്റ് അംഗങ്ങളില്‍ നിന്നും പ്രതികരണങ്ങളും, അഭിപ്രായവും, പ്രതീക്ഷിക്കുന്നു.
 

ശ്രീ.മധു ബാലകൃഷ്ണന്‍ ;
ഇത്രമാത്രം നിന്ദ്യവും ലജ്ജാകരവുമായ പകല്‍ക്കൊള്ള സമാജത്തില്‍ നടന്നി ട്ടും;
ആ അനീതിക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത ഡോമ്പിവ്‌ലിയിലെ നിഷ്ക്രിയ
രായ മലയാളി സമൂഹത്തെക്കുറിച്ചു എന്ത് ഭാഷയിളാണ് സംസാരി ക്കേണ്ടത് !
സമൂഹത്തിലെ അനീതിക്കും,അക്രമത്തിന്നും;കുംഭകോണത്തിന്നുമെതിരെ പൊരുതുന്ന
വരെന്ന് മേനിനടിക്കുന്ന മാന്യന്മാരും,അവരുടെ ചുകപ്പന്‍  ഗ്രൂപ്പുകളുംവരെ ; അഴിമതി
ക്കാരുടെ മൂടുതാങ്ങുന്ന ലജ്ജിപ്പിക്കുന്ന കാഴ്ച്ചയാണല്ലൊ നാളിതേവരെ നാമിവിടെ
കണ്ടുകൊണ്ടിരിക്കുന്നത് ! പ്രസ്ഥാനത്തിനുപോലും കൊള്ളരുതാത്തവരായി പുറന്തള്ള
പ്പെടുന്നവര്‍ക്ക്, പുരോഗമന സാംസ്കാരികപ്രവര്‍ത്തകനെന്നനാട്യത്തില്‍ ,മുഖ മൂടിധരിച്ച്
കാപട്യങ്ങള്‍ മറച്ചുപിടിച്ച് , വിഹരിക്കാന്‍ പറ്റിയ കളരിയായിരിക്കുന്നു ഇന്ന് സമാജം!
പൊതുജനങ്ങളുടെ പണം സമര്‍ത്ഥമായിപ്പിരിച്ചെടുത്ത്, ധൂര്‍ത്തടിക്കുകയാണ്  ഹാജി
മസ്താന്മാര്‍! ഇത്രയൊക്കെയും കണ്മുമ്പില്‍ കണ്ടിട്ടും പ്രതികരിക്കാത്ത ഒരു സമൂഹത്തില്‍
ഹാജിമസ്ഥാന്മാര്‍ ഉത്തമപൌരന്മാരായി ഞെളിഞ്ഞുനടക്കുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ!
നിയമത്തിന്റെവഴിയില്‍ കുറ്റവാളികളെ ശിക്ഷിക്കുകതന്നെയാണ് വേണ്ടത് .
 
 
 
 
 
 
പരിഹാരം ഒന്നേ ഉള്ളൂ സുഹൃത്തുക്കളെ, 
"നമ്മള് കൊയ്യും വയലെല്ലാം, നമ്മുടെതാകും പൈങ്കിളിയെ" എന്ന വരികള്‍ ഇവിടെ സത്യമാകുമ്പോള്‍ മാത്രം.
ഇന്ന് ഞാറു നട്ടു ഞാന്‍, നാളെ വീട് വയ്ക്കും ഞാന്‍ എന്നൊരു അശിരീരി അവിടെ കേട്ടുവോ എന്നൊരു സംശയം

mohan bhai, "നമ്മള് കൊയ്യും വയലെല്ലാം, നമ്മുടെതാകും പൈങ്കിളിയെ". Njaru Natthu Land Owner Chintamani. Appol athu Chinthaamaniyudethaakum alle ?

 

"ഇന്ന് ഞാറു നട്ടു ഞാന്‍, നാളെ വീട് വയ്ക്കും" Njaru Nattavarudethalle aakuka ? You are right. 

തരിശായ ഭൂമിയില്‍ മഴപൈതാല്‍ പുല്ലു മുളക്കുന്നത് സാധാരണയാണ് ,അതിനു ഭ്രാന്ത ന്മാരെ  പ്പോലെ
വിളിച്ചു കൂവേണ്ട ആവിശമില്ല ?"

മധുജി ആവശ്യപ്പെട്ട പ്രകാരം എന്റെ എളിയ ജ്ഞാനത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ഇതിനെപ്പറ്റി മുന്‍പ് നടത്തിയ ചര്‍ച്ചകളൊക്കെ വായിച്ചു എനിക്ക് പറയാനുള്ളത് താഴെ ചേര്‍ക്കുന്നു:

നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെരിയാതെ, ആരോപണങ്ങള്‍ നടത്താതെ ഇനി മുന്നോട്ട് എങ്ങിനെ നീങ്ങണം എന്നുള്ളതിന്നു കൃത്യമായി ഒരു പ്രയോഗകൗശലം ആസൂത്രണം ചെയ്യുക എന്നതാണ് അത്യാവശ്യം.

ഇതുവരെ നടന്ന സംഭവങ്ങളില്‍ നിന്നും നിയമസഭയില്‍ കക്ഷികള്‍ അടികൂടുന്നതുപോലെയുള്ള നാടകങ്ങള്‍ക്കിടയില്‍
ലക്ഷ്യം കൈവിട്ടു പോയി എന്നാണ് മനസ്സിലാകുന്നത്‌.
ഇതിനെപ്പറ്റി പൂര്‍ണ വിവരമുള്ള, നല്ല പിന്തുണയുള്ള , ലക്‌ഷ്യം മാത്രം മുന്നില്‍ കാണുന്ന ഒരാളുടെ , നിസ്വാര്‍ത്ഥ നേതൃത്വമാണ് ഇപ്പോഴത്തെ ആവശ്യം. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ മുന്നോട്ടുള്ള നീക്കങ്ങള്‍ പരാജയപ്പെടും.
നമ്മുടെ ജനാധിപത്യ പരിതസ്ഥിതികളില്‍ പ്രാദേശിക നേതാക്കളും, സംസ്ഥാന നേതാക്കളും, കേന്ദ്ര നെതാക്കളുമൊക്കെ സംഖ്യയുടെ ആകര്‍ഷണത്തില്‍ വീഴുന്നവരാണ്. അത് കൊണ്ട് തന്നെ നല്ല ഒരു കൂട്ടായ്മ ഈ ലക്ഷ്യത്തിനു പുറകില്‍ ഉണ്ടെന്നറിഞ്ഞാല്‍ ശക്തിയുള്ള നേതാക്കളില്‍ നിന്നും നയതന്ത്രപരമായ പിന്തുണ ഉറപ്പാകും. ഇത് സാധിച്ചെടുത്താല്‍ ബാക്കി കാര്യങ്ങള്‍ എളുപ്പമാകും.
സിവില്‍ കേസുകെട്ടുകളും, കച്ചെരിയുമായി കാലം കഴിക്കാന്‍ നമ്മള്‍ വിധക്തരാന്. കേസുകളുമായി നടന്നാല്‍ ഈ സ്വപനം നമ്മുടെ ജീവകാലത്തൊന്നും സാക്ഷാത്കരിക്കപെടില്ല എന്ന് ഉറപ്പു തരാം.

ഡിയര്‍ ഹരി,

 

നാണമില്ലാത്തവന്‍റെ ................. ആല് കുരുത്താല്‍ അതും ഒരു 'തണല്‍' എന്ന് കരുതുന്ന മൂടുതാങ്ങികള്‍ക്കിതൊന്നും കണ്ടാലും, കേട്ടാലും ദഹിക്കില്ല മോനെ ദിനേശാ, സഹിക്കില്ല. പതിരും നെല്ലും തിരിച്ചറിയണമെങ്കില്‍, കായും പൂവും തിരിച്ചറിയണമെങ്കില്‍ പുല്ലും ഞാറും തിരിച്ചറിയണമെങ്കില്‍ പ്രായംമാത്രം പോരാ ദിനേശാ. അതല്ല അത് തിരിച്ചറിയുവാനുള്ള പ്രാപ്തി  ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിലെ  കംബല്പാടയില്‍ പോയി നോക്കിയിട്ടുവാ  അത് പുല്ലാണോ ഞാറാണോയെന്ന് ?. അല്ലെങ്കില്‍ എന്നോട് പറയൂ ഞാന്‍ കൊണ്ടുപോകാം അവിടേക്ക്. എന്നിട്ടാകാം 'ഈ കീ ജയ്' വിളിയും, മൂടുതാങ്ങലുമൊക്കെ.

ചങ്ങലക്ക്‌ ഭ്രാന്ത് പിടിച്ചാല്‍ ........................എ ന്തു ചെയ്യും

ഹരി,

വായില്‍ തോന്നുന്നത് കോതക്ക് പാട്ട്  എന്ന് പറയുന്നതുപോലെ വെറുതെ എന്തെങ്കിലും 'ബബബ' അടിക്കാതെ വിഷയത്തെ സംബന്ധിച്ച് എന്തെങ്കിലും പറയുവാനുണ്ടെങ്കില്‍ അതാവട്ടെ.

അല്ലാതെ മന്ദബുദ്ധികളെപോലെ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞ് എന്തിനാ ഒരു ബ്ലോഗ് നശിപ്പിക്കുന്നത് ?  

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

JOY GURUVAYOOR posted a blog post
3 hours ago
Harisankar commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
14 hours ago
Kanakkoor R Sureshkumar commented on Harisankar's blog post ഹൃദയത്തിലേക്ക് പെയ്ത മഴ
14 hours ago
Devan Tharappil commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
21 hours ago
Devan Tharappil liked Boban Joseph's blog post കവിതകളും കുട്ടിക്കാലവും
21 hours ago
Sadasivankunji V.M. commented on A.R. Muralidharan's blog post പേഴ്സ്
23 hours ago
Sadasivankunji V.M. liked A.R. Muralidharan's blog post പേഴ്സ്
23 hours ago
അഭി വെളിയമ്പ്ര liked Swapna Nair's blog post ചുവന്ന മണ്ണ്
23 hours ago
M N PRASANNA KUMAR posted a blog post
yesterday
Mohan Puthenchira's blog post was featured
yesterday
V Vijayakumar's blog post was featured
yesterday
V Vijayakumar posted a blog post
yesterday
Mohan Puthenchira posted a blog post
yesterday
Pavithran Kannapuram commented on Swapna Nair's blog post ചുവന്ന മണ്ണ്
yesterday
Pavithran Kannapuram liked Swapna Nair's blog post ചുവന്ന മണ്ണ്
yesterday
Pavithran Kannapuram liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service