സ്ഥലവും ഗവര്ണ്ണറുമില്ലാതെ കമ്പല്‍പാടയില്‍ ഒരു ശിലാസ്ഥാപനം

കഴിഞ്ഞ അഞ്ചു വര്‍ഷമായി പല വിവാദങ്ങളില്‍പ്പെട്ടുകിടക്കുന്ന ഡോംമ്പിവലി കേരളീയ സമാജത്തിന്‍റെ കംമ്പല്‍പാട പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഈ കഴിഞ്ഞ ഞായറാഴ്ച്ച (8 ഏപ്രിലില്‍) ബഹുമാനപ്പെട്ട മഹാരാഷ്ട്ര ഗവര്ണ്ണര്‍ നീര്‍വഹിക്കുമെന്ന് സമാജം ഭാരവാഹികള്‍ പ്രഖ്യാപിക്കുകയും, അതിനു സാക്ഷ്യം വഹിക്കുവാന്‍ സമാജം അംഗങ്ങളെയും മറ്റു പല അധിതികളേയും ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രസ്തുത കര്‍മ്മം നിര്‍വഹിക്കുവാന്‍ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ എത്താതിരുന്നത് ഡോംമ്പിവലി കേരളീയ സമാജത്തില്‍ പുതിയ പല പൊട്ടിത്തെറികള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുങ്ങുന്നു. അദ്ദേഹം പങ്കെടുക്കാതിരിക്കുവാനുള്ള കാരണങ്ങള്‍ പലതു പറഞ്ഞു കേള്‍ക്കുന്നു- ണ്ടെങ്കിലും ആ സ്ഥലം സമാജത്തിന്റെ പേരിലാണെന്നുള്ളതിനു വ്യക്ത്തമായ രേഖകളില്ലാത്തതിനാലും, ഈ പദ്ധതിയുടെ ഇടപാടില്‍ നടന്നിട്ടുള്ള ക്രമക്കേടുകളുടെ പേരില്‍ നീലവിലുള്ളതും, മുന്‍കാലങ്ങളിലുമുള്ള ചില സമാജം ഭരണാധികാരികളുടെ പേരില്‍ കേസ് കല്യാണ്‍ കോടതിയില്‍ നിലനില്‍ക്കുന്നതിനാലും മറ്റുമാണ് പ്രസ്തുത കര്‍മ്മം നിര്‍വഹിക്കുവാന്‍ ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ എത്താതിരുന്നത് എന്ന് ഒട്ടുമിക്ക സമാജം അഗങ്ങളും വിശ്വസിക്കുന്നു.

 

കരാറുണ്ടാക്കി 6 വര്‍ഷത്തിലേറെയായിട്ടും ആ സ്ഥലം ഇതുവരെ എന്തുകൊണ്ട് സ്വന്തം പെരിലാക്കുവാന്‍ സമാജം ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല? സ്വന്തമല്ലാത്ത ഭൂമിയില്‍  ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുവാന്‍ ബഹുമാനപ്പെട്ട ഗവര്‍ണ്ണറെപോലെ ആദരണീയനായ ഒരാളെ ക്ഷണിക്കുന്നത് നീതിക്കും, യുക്ത്തിക്കും നിരക്കുന്ന കാര്യമാണോ ? ഒരുപക്ഷെ അങ്ങനെ ക്ഷണിച്ചെങ്കില്‍തന്നെ ഈ ഇടപാടില്‍ നടന്നെന്നു പറയപ്പെടുന്ന ക്രമക്കേടിന്റെ പേരില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചാരിറ്റബിള്‍ കമ്മീഷണറുടെ മുന്നിലും, കോടതിയിലും, മറ്റും എത്തിയിട്ടുള്ള പരാതികളുടെയും, അവരുടെ ഉത്തരവുകളുടെയും വസ്ത്തുതകള്‍ ബഹുമാനപ്പെട്ട ഗവര്ണ്ണറെ ബോധ്യപ്പെടുത്തേണ്ട കടമ അദ്ദേഹത്തിനെ ശിലാസ്ഥാപന ചടങ്ങ് നിര്‍വഹിക്കുവാന്‍ ഷണിച്ച  അധികാരികള്‍‍ക്കുണ്ടായിരുന്നില്ലേ? ഡോമ്പിവലി  കേരളീയ സമാജം അവരുടെ അംഗങ്ങളേയും, അഭ്യുദയ കാംഷികളെയും മാത്രമല്ല  മലയാളി സമൂഹത്തെ ആകമാനംതന്നെ ലജ്ജിപ്പിച്ചുകൊണ്ട് ഇപ്പോള്‍ നമ്മുടെ ആരാധ്യനായ ഗവര്‍ണ്ണര്‍  അവര്‍ഹളേയും ഈ എപ്പിസോടില്‍ ഉള്‍പ്പെടുത്തുകയാണെന്ന് പല സമാജം അംഗങ്ങളും അഭിപ്രായപ്പെടുന്നു. എന്തായാലും കാര്യങ്ങള്‍ ബഹുമാനപ്പെട്ട ഗവര്ണ്ണര്‍ക്ക് ബോധ്യപ്പെടുകയും അദ്ദേഹം ആ കര്ത്തവ്യത്ത്തില്‍നിന്നും പിന്‍മാറുകയും ചെയ്ത സ്ഥിതിക്ക് ആ സത്യാവസ്ഥ  ചടങ്ങില്‍ പങ്കെടുക്കുവാന്‍ അധികാരികള്‍ ഷണിക്കുകയും അതിനു സമ്മതിക്കുകയും ചെയ്ത മറ്റു വിശിഷ്ട്ടാധികളെയും, ബഹുമാനപ്പെട്ട ഷണിക്കപ്പെട്ടവരെയും സമാജം അധികാരികള്‍ അറിയിച്ചിരുന്നോ എന്നുള്ളതാണ് പ്രധാനമായ മറ്റൊരു ചോദ്യം ?

 

2007 ഒക്ടോബര്‍ 1 ലെ എഗ്രിമെന്ടു അനുസരിച്ച് ഡോമ്പിവലി കേരളീയ സമാജം വാങ്ങി എന്ന് പറയപ്പെടുന്ന ഭൂമി ഇന്നും ഭൂവുടമയായ ചിന്താമണ്‍ പാട്ടീലിന്റെയും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പേരിലാണുള്ളത്. ഏതൊരു വ്യക്ത്തിയും സ്ഥലം വാങ്ങുമ്പോള്‍ ആദ്യമായി ആ ഭൂമി അളന്നു തിട്ടപ്പെടുത്തി, അതിര് നിശ്ചയിച്ച് വ്യക്ത്തമായി കാരാരുണ്ടാക്കി രജിസ്റ്റര്‍ചെയ്തതിനു ശേഷം മാത്രമായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടിക്കു പോലും പോകുവാറുള്ളൂ. ഇവിടെ 2007 ഒക്ടോബര്‍ 1 ലെ എഗ്രിമെന്ടു അനുസരിച്ച്  പൂര്ണ്ണമായും നിര്‍മ്മാണ യോഗ്യമായ 5852 സ്കൊയര്‍ മീറ്റര്‍ സ്ഥലം വാങ്ങിയുട്ടുള്ളതും അതനുസരിച്ച്ചു സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുള്ളതുമാണ്. എന്നാല്‍ സമാജം അധികാരികള്‍ സമര്‍പ്പിച്ച വാലുവേഷന്‍ റിപ്പോര്‍ട്ട് പ്രകാരം  842.86 സ്കൊയര്‍ മീറ്റര്‍  സ്ഥലം റോഡു  സെറ്റ്ബാക്കിനും, 247.75  സ്കൊയര്‍ മീറ്റര് സ്ഥലം പോസ്റ്റ്‌ഓഫീസിനും, 1587.32 സ്കൊയര്‍ മീറ്റര്‍ സ്ഥലം പൂന്തോട്ടത്തിനും വേണ്ടി നഷ്ട്ടപ്പെട്ടിരിക്കുകയാണ്.  ഇതിനും പുറമേ സ്ഥലം ഉടമയായ ചിന്താമണ്‍ ജനാര്‍ദ്ഥന്‍ പാട്ടേലിന്  വീട് വെക്കാന്‍370.00  സ്കൊയര്‍ മീറ്റര്‍ സ്ഥലം വിട്ടു കൊടുത്തിരിക്കുകയാണ്.  കൂടാതെ എഗ്രിമെന്ടു അനുസരിച്ചുള്ള 5852 സ്കൊയര്‍ മീറ്റര്‍ ഭൂമിയിലെ കെട്ടിട നിര്‍മ്മാണ പ്രവര്ത്തനത്തിന് 9 കൂടി  രൂപയാണ് അന്ന് വകയിരുത്തിയത്. എന്നാല്‍ അതെ നിര്‍മ്മാണ ചിലവിനായി 16 കോടി രൂപ ഇപ്പോള്‍ പുതിയ ബഡജറ്റില്‍ പാസാക്കിയപ്പോള്‍ അന്ന് ലഭ്യമായെക്കാവുന്ന 5852 സ്കൊയര്‍ മീറ്റര്‍ സ്ഥലം ഉണ്ടായിരുന്നത് ഇന്ന് 2800 സ്കൊയര്‍ മീറ്റര്‍  സ്ഥലമായി കുറഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ടീരിക്കുന്നു.  

 

സമാജത്തിന്‍റെ അംഗങ്ങള്‍ എല്ലാംതന്നെ  120 രൂപ വാര്‍ഷിക അംഗത്വ  തുക നല്‍കി അംഗത്വം നിലനിര്ത്തുന്നതെന്നുള്ള വസ്ത്തുത നിലനില്‍ക്കെ  ഞായറാഴ്ച്ച പ്രസ്ത്തുത കര്‍മ്മത്തിനു സാകഷ്യം വഹിക്കുവാന്‍ ആ അംഗങ്ങളെ ഒര്ഡിനറി, VIP, VVIP' എന്നിങ്ങനെ മൂന്നായി തരം തിരിച്ച് ക്ഷണക്കത്തുകള്‍ നല്‍കി സമാജം അധികാരികള്‍ വേര്തിരുവ് കാണിച്ചതില് അംഗങ്ങള്‍ക്കിടയില്‍ ഇതിനകം പരക്കെ അമര്‍ഷം ഉടലെടുത്തു കഴിഞ്ഞു. ഇതൊന്നും കൂടാതെ ഡോംമ്പിവലി കേരളീയ സമാജം പോലെയുള്ള ഒരു ചാരിറ്റബില്‍സംഘടന ഗവര്ണ്ണറുടെ പേരില്‍ ഇങ്ങനെ ഒരു ശിലാസ്ഥാപന ചടങ്ങ് ലക്ഷക്കണക്കിന് രൂപ ചിലവിട്ടു നടത്താനുള്ള ഭരണാധികാരികളുടെ തീരുമാനത്തോടും അംഗങ്ങള്‍ക്കിടയില്‍ പരക്കെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.  സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്ഗണന നല്‍കുകയും, പ്രധാനമായും അതിനു വേണ്ടി ചിലവാക്കേണ്ടതുമായ കാശ് ഇങ്ങനെ ധൂര്ത്തടിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ഒരു ചാരിറ്റബിള്‍ ട്രസ്റ്റായ ഡോംബിവലി കേരളീയ സമാജത്തിജാത്തിന് ഒരിക്കലും അഭിമാനകരമായ പ്രവര്‍ത്തിയല്ല.

 

ഭൂമി, ഫ്ലാറ്റ് കുംബകോണങ്ങളുടെ കെട്ടുകാഴ്ച്ചകളുടെ ആറാട്ട്‌ അരങ്ങേറുന്ന നമ്മുടെ രാജ്യത്ത് സമൂഹത്തിന്‍റെ ഉന്നമനത്തിനും, കാരുണ്യ പ്രവര്ത്തനങ്ങള്‍ക്കും വേണ്ടി നിലകൊള്ളേണ്ട ഡോമ്പിവലി കേരളീയ സമാജം പോലെയുള്ള ഒരു ചാരിറ്റബില്‍ സ്ഥാപനം കഴിഞ്ഞ അഞ്ചു വര്‍ഷമായി കംബല്പാട പദ്ധതിയുടെ പേരില്‍ കോടിക്കണക്കിനു രൂപ ചിലവാക്കി കഴിഞ്ഞെങ്കിലും ഇന്നും എങ്ങുമെത്താതെ പല വിവാദങ്ങളില്‍പ്പെട്ടു തപ്പിതടയുകയാണ്.  ഒടുവില്‍ ഈ പദ്ധതിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച ഗുരുതരമായ ഒരു കേസ് കല്യാണ്‍ കോടതിയില്‍ നിലനില്‍പ്പുള്ളപ്പോള്‍ ചിന്താമണ്‍ പാട്ടീലിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു മലയാളി കൂടിയായ ബഹുമാനപ്പെട്ട ഗവര്ണ്ണറെ കൊണ്ടുവന്നു കല്ലിടുവിപ്പിക്കുവാനുള്ള ഭരണാധികാരികളുടെ വെഗ്രതയെ, അവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ട രീതിയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. കംബല്‍പാട പദ്ധതിക്കുവേണ്ടി സമാജത്തിനു സ്വന്തമായി ഒരു സെന്റെ സ്ഥലപോലും ഇന്നും കാണിക്കുവാനില്ലാതെ മറ്റാരുടെയോ ഭൂമിയില്‍ ഒരു ശിലാസ്ഥാപന ചടങ്ങ് നടത്തുവാനും അതിനുവേണ്ടി ജനറല്‍ ബോഡിയുടെ അറിവോ, അംഗീകാരമോ ഇല്ലാതെ ലക്ഷങ്ങള്‍ ചിലവാക്കേണ്ട ആവശ്യകഥയെന്ത്? അങ്ങനെ ചിലവാക്കുമ്പോള്‍ ഈ പദ്ധതിയുടെ പേരില്‍തങ്ങള്‍ ചിലവാക്കുന്ന ഓരോ ലക്ഷവും ഇന്നലെകളുടെ നല്ലവരായ ചില സമൂഹ സ്നേഹികളുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്‍റെയും  ഫലമാണ്, ഇന്നത്തെ സമൂഹവും  നാളത്തെ തലമുറയും അനുഭവിക്കേണ്ട സമ്പത്താണ്‌ എന്ന് ഡോമ്പിവലി കേരളീയ സമാജം ഭരണാധികാരികള്‍ മറക്കാതിരിക്കുക.

 

********

Views: 498

Reply to This

Replies to This Discussion

തലപ്പത്ത് നിന്നും ചീത്ത കേട്ടിട്ടുണ്ടാവും മധു
എപ്പോ നോക്കിയാലും പാട്ടും ഡാന്‍സും സമാജം മീറ്റിംഗ് ഉള്ളിടത്
പോവാന്‍ തുടങ്ങിയാല്‍ ജ്വാലി നോക്കണ്ടേ

that may be one of the reason satyetta....

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
5 minutes ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 minutes ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 minutes ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
8 minutes ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
1 hour ago
അഭി വെളിയമ്പ്ര's blog post was featured
11 hours ago
Malayalam Foundation's blog post was featured
11 hours ago
Devan Tharappil's blog post was featured
11 hours ago
Malayalam Foundation posted a blog post
11 hours ago
Devan Tharappil posted blog posts
11 hours ago
അഭി വെളിയമ്പ്ര posted blog posts
11 hours ago
K D Skandan commented on Whiteline World's album
16 hours ago
vikraman p.n. liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
19 hours ago
V Vijayakumar commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
23 hours ago
V Vijayakumar commented on vikraman p.n.'s photo
23 hours ago
മധു ബാലകൃഷ്ണന്‍ commented on G PRASAD AROOR's blog post ക്ഷമിക്കു എന്നോട് ക്ഷമിക്കു
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service