അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അകപ്പെട്ടുപോയ ജഗതിശ്രീകുമാറിനെ എല്ലാവരും മറന്നുവോ? ജഗതിയില്ലാതെ എന്തു മലയാളസിനിമ എന്നു പറഞ്ഞവരാണ് മലയാളിപ്രേക്ഷകര്‍...ആകാംഷ നിറഞ്ഞ കാത്തിരിപ്പ് അവരെ ജഗതിയെ മറക്കുന്ന വിധത്തിലേക്കെത്തിക്കില്ല. മറിച്ച് മലയാളസിനിമ പ്രവര്‍ത്തകര്‍ ജഗതിയുടെ അവസ്ഥയെകുറിച്ച് ആശങ്കപ്പെടുന്നില്ല എന്നതാണ് യഥാര്‍ഥ്യം.
ഏതൊരു താരവും തിളക്കം നഷ്യപ്പെട്ടാല്‍ ഇരുട്ടിലായിപോകും. എന്നാല്‍ ജഗതിയുടെ സ്ഥിതി അതായിരുന്നുവോ...? തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് രാവും പകലും ഇല്ലാതെ ഊണും ഉറക്കവുമില്ലാതെ യാത്ര ചെയ്തുകൊണ്ട് ഒരു വര്‍ഷം ഇറങ്ങുന്ന സിനിമകളില്‍ ഏറ്റവും കൂടുതല്‍ വേഷം ചെയ്യുന്ന ജഗതിയെ എങ്ങിനെ മറക്കാന്‍ സാധിച്ചു.
ഈ വലിയ നടന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ചികില്‍സകളില്‍ പിഴവുസംഭവിച്ചു വെന്നും മറ്റുമൊക്കെ. ഒരിക്കലും പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കാന്‍ ആവില്ലെന്നും ഈ അവസ്ഥ വര്‍ഷങ്ങള്‍ തുടരേണ്ടിവരുമെന്നൊക്കെ. യഥാര്‍ത്ഥ്യം എന്താണെന്ന് അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.
കേവലം ഒരു വ്യക്തി എന്നതിനപ്പുറം മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ് ഈ പ്രഗല്‍ഭനടന്‍. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള യഥാര്‍ത്ഥവസ്തുത നല്കിയ ചികില്‍സ ഇപ്പോഴും തുടരുന്ന അവസ്ഥ എന്നിവയെ ആശങ്കയ്ക്കിടയില്ലാത്ത വിധം തുറന്നു പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. സിനിമ സംഘടനകളും സാംസ്‌ക്കാരിക വകുപ്പും ഈ ദൗത്യം ഏറ്റെടുത്തു സജീവമായ ഇടപെടുകയാണ് വേണ്ടത്. അഭ്യൂഹങ്ങള്‍ക്കു വിരാമമിടണം.
Permalink Reply by Anandavalli Chandran on May 12, 2012 at 12:55pm ജഗതിയുടെ ആരോഗ്യനിലയെക്കുരിച്ചറിയാന്‍ ഓരോ
മലയാളിയ്ക്കും ആഗ്രഹമുണ്ടാകും . അതുകൊണ്ട് ഈ
വിഷയത്തിലേയ്ക്ക് ആര്‍ക്കെങ്കിലും അല്പം വെളിച്ചം
വീശാന്‍ കഴിഞ്ഞാല്‍ അതോരനുഗ്രഹമായിരിയ്ക്കും .
Thanks, Madhu.
Permalink Reply by sathyan.p on May 13, 2012 at 7:47pm THE MORE WE TRY TO FORGET SOMETHING, THE MORE IT PEEP IN OUR MIND....
SO JAGATHY SREEKUMAR IS ALWAYS THERE IN ALL OUR MIND. LONG LIVE
JAGATHY CHETTAN
ആരും ഇവിടെ ഈ ലോകത്തില്‍ സ്ഥിരമല്ല എന്നതിന്റെ മറ്റൊരു ഉദാഹരണം ആണ് ശ്രി ജഗതി. സിംഹാസനങ്ങള്‍ പലതും ഒഴിഞ്ഞു കിടക്കുന്നു, അവരെ ഓര്‍ക്കുന്ന ആളുകള്‍ കുറവ്. ജഗതി ശ്രീകുമാറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കാം. ചിരിയുടെ ചക്രവര്‍ത്തിയെ വീണ്ടും എത്രയും പെട്ടെന്ന് കാണാന്‍ ഇടയാവട്ടെ.
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
