വൈറ്റ്ലൈന്‍ അഡ്മിന് ചില നിര്‍ദ്ദേശങ്ങള്‍

ഏതെങ്കിലും ഒരു ബ്ലോഗില്‍ വായനക്കാര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ആ ബ്ലോഗിന്‍റെ രചയിതാവില്‍ നിന്നും അപ്പ്രൂവല്‍ വാങ്ങേണ്ട രീതി ഉപേക്ഷിക്കണം. വായനക്കാര് അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും,..  ഒരു ബ്ലോഗില്‍ രേഖപ്പെടുത്തിയ ശേഷം അത് ഫ്യുച്ചര്‍ ചെയ്യാന്‍ അനുമതി വാങ്ങണമെന്നുന്ടെങ്കില്- ‍തന്നെ അതിനുള്ള അധികാരം അഡ്മിനില്‍ നിഷിപ്ത്തമായിരിക്കണം. അല്ലാതെ ആ അധികാരം ആ ബ്ലോഗിന്‍റെ രയിതാവിനു നല്‍കിയാല്‍ രചയിതാവിന് ഇഷ്ട്ടമായതും, അദ്ദേഹം ആഗ്രഹിക്കുന്നതുമായ അഭിപ്രായങ്ങള്‍ മാത്രം അപ്പ്രൂവ് ചെയ്ത് ഫ്യുച്ചര്‍ ചെയ്യുന്ന ഒരു പ്രവണതയുണ്ടാകും. വിമര്‍ശനങ്ങളെ ഭയക്കുന്നവരും, മറ്റുള്ളവര്‍ നല്ലതാണെന്നുമാത്രം പറഞ്ഞ്  കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമാണ് പൊതുവേ ഇങ്ങനെ ചെയ്യാറുള്ളതെങ്കിലും  അത് ആ ബ്ലോഗു വായിച്ചു അഭിപ്രായങ്ങള്‍ പറയുന്ന വായനക്കാരോടുള്ള ഒരു ക്രൂരതയായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ.

അതുപോലെ രചയിതാവോ, വായനക്കാരോ  ഏതെങ്കിലും ഒരു ബ്ലോഗില്‍ ഒരിക്കല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അത് ഡിലീറ്റ്  ചെയ്യാനോ, എഡിറ്റു ചെയ്യാനോ ഉള്ള അധികാരം വീണ്ടും അവര്‍ക്ക് കൊടുക്കുവാനും പാടില്ല. അങ്ങനെയും ചെയ്യണമെങ്കില്‍തന്നെ അതെ ബ്ലോഗില്‍ അത് ചെയ്യേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി അവര്‍ അഡ്മിനോട് റിക്വസ്റ്റ് ചെയ്യുകയുകയും, ശേഷം അഡ്മിന് അത് ചെയ്യേണ്ടത് അനിവാര്യം ആണെന്ന് തോന്നിയാല്‍ മാത്രം  ആ അഭിപ്രായം ഡിലീറ്റ്  ചെയ്യുകയോ എഡിറ്റു ചെയ്യുകയോ ചെയ്യാവുന്നതാണ്.

മുകളില്‍ പറഞ്ഞ  നിര്‍ദ്ദേശങ്ങള്‍ സ്വീകര്യമെങ്കില്‍ അഡ്മിന്‍ അത് നടപ്പാക്കേണ്ട നടപകികള്‍ കൈകൊള്ളും എന്ന് വിശ്വസിക്കുന്നു.  അതോടൊപ്പം വിഷയത്തില്‍ വൈറ്റ്ലൈന്‍ അംഗങ്ങളുടെ അഭിപ്രായങ്ങളും തേടുന്നു

Views: 1846

Reply to This

Replies to This Discussion

 

Dear Madhu:

Noted your suggestion.

As suggested by you, before we take a call,  Let us have the OPINIONS of other members in this regard.

Thnx

WHITELINE WORLD

YES YES YES YES  YES YES YES YES  YES YES YES YES  YES YES YES YES  YES YES YES YES

ആരെയാണ് മനസ്സില്‍ കണ്ടത് എന്നറിയാം. തികച്ചും ജനാധിപത്യപരമായ ഈ നിര്‍ദേശം നടപ്പില്‍ വരുത്തുവാന്‍ മറ്റുള്ള  അംഗങ്ങളുടെ അനുവാദം അഡ്മിന്‍ ചോദിക്കേണ്ട കാര്യമില്ല എന്നൊരു എളിയ അഭിപ്രായം ആണ് എനിക്കുള്ളത്. അടുത്തിടെ മറ്റൊരു ബ്ലോഗ്‌ വളരെ വ്യക്തമായി ഇത്തരം ഒരു നിലപാട് എടുക്കുകയുണ്ടായി. വിമര്‍ശനം തെറിയുടെ രൂപത്തിലായാലും അതിനു മറുപടി പറയുവാന്‍ കരുത്ത് ഉണ്ടാവണം. തെറ്റ് പറ്റിയെങ്കില്‍ അത് തുറന്നു പറയാം, ആയുധം വച്ച് കീഴടങ്ങാം. 
നമ്മുടെ ഈ സൌഹൃദ വേദിയില്‍, ശ്രീ മധുവിന്റെ ഈ നിര്‍ദേശം തീര്‍ച്ചയായും നടപ്പില്‍ വരുത്തേണ്ടതാണ്. സസ്നേഹം / മോഹന്‍ നായര്‍.

മധു ചേട്ടാ  നല്ലൊരു നിര്‍ദേശം ..അത് പോലെ ഇവിടെ രചനകള്‍ ഇടുന്നവര്‍ മറ്റുള്ളവരുടെ രചനകളെ കൂടി പ്രോത്സാഹിപ്പിക്കാന്‍ ശ്രദ്ധിക്കണം എന്നൊരു അപേക്ഷ കൂടി 

തീര്‍ച്ചയായും മധുവിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നു.  ഓരോ ബ്ലോഗും അത് പോസ്റ്റ്‌ ചെയ്യുന്ന ആളുടെ സ്വന്തമാണ്.

ആ ബ്ലോഗില്‍ വരുന്ന കമന്റുകളെ നിയന്ത്രിക്കാന്‍ അതിന്റെ രചയിതാവിന് തന്നെയാണ് അവകാശം. വൈറ്റ് ലൈന്‍ ഒരു പ്ലാറ്റ് ഫോം മാത്രമാണ്.
അല്ലാതെ ഒരു രചയിതാവിന്റെ സ്വകാര്യതയില്‍ കടന്നു ചെല്ലാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
പലപ്പോഴും വ്യക്തി ഹത്യപരമായ പരാമര്‍ശങ്ങള്‍ സ്വന്തം ബ്ലോഗുകളില്‍ വരുന്നത് തടയാനും എന്ത് വരണമെന്ന് തീരുമാനിക്കാനുള്ള 
സ്വാതന്ത്ര്യവും എഴുത്തുകാരന് തന്നെയാണ്. അല്ലെങ്കില്‍ പലപ്പോഴും തരാം താഴ്ന്ന വിമര്‍ശനങ്ങള്‍ കൊണ്ട് ബ്ലോഗിനെ നശിപ്പിക്കാന്‍
ശ്രമിക്കുന്നവര്‍ക്ക് കീഴ്പ്പെടലാകും പല സൃഷ്ടികളും.  ധാരാളം സൃഷ്ടികള്‍ ഒരേ ദിവസം പോസ്റ്റ്‌ ചെയ്യുമ്പോള്‍ ഒരു സൂക്ഷ്മ നിരീക്ഷണം 
നടത്താന്‍ അഡ്മിന് കഴിയുമെന്ന് തോന്നുന്നില്ല.  ഇത്തരം വില കുറഞ്ഞ കമന്റ്സ് കൊണ്ട് സോഷ്യല്‍ മീഡിയകള്‍ വിട്ടു പോയ മെമ്പര്‍ 
അനവധിയാണ്. വൈറ്റ് ലൈനും ഇതിനു ഒരപവാദമല്ല .

മുരളിധരന്‍ ചേട്ടാ ..ഇതൊരു സോഷ്യല്‍ മീഡിയ അല്ലെ ? മറ്റുള്ളവരുടെ അഭിപ്രായത്തിനു വേണ്ടി അല്ലെ രചനകള്‍ ഇടുന്നത് ? അതില്‍ വ്യക്തിഹത്യ  പാടില്ല എന്നല്ലേ ഉള്ളു ?രചനകളെ വിമര്‍ശിക്കമല്ലോ ? സമയം കണ്ടെത്തി ഒരു രചന വായിക്കുന്ന ആള്‍ ഒരു കമന്റ് ഇടുന്നത്  ഡിലീറ്റ് ആക്കാമോ ?

 

"ഇത്തരം വില കുറഞ്ഞ കമന്റ്സ് കൊണ്ട് സോഷ്യല്‍ മീഡിയകള്‍ വിട്ടു പോയ മെമ്പര്‍ അനവധിയാണ്"

നല്ല മറുപടി (കൊണ്ടും, കൊടുത്തും) കൊടുക്കാന്‍ അറിയുന്നവര്‍ ഈ ബ്ലോഗില്‍ ധാരാളം ഉണ്ട്. അവരുടെ സഹായം കിട്ടിയാല്‍ എല്ലാം ശരിയാകും. വീട്ടില്‍ പറയുന്ന ഭാഷ, ബ്ലോഗില്‍ ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചാല്‍ നമ്മള്‍ ചെയ്യേണ്ടത് ഒന്ന് മാറി നടന്നെക്കുക എന്നത് മാത്രം. ആശംസകള്‍.
ബ്ലോഗില്‍ ഭൂരിപക്ഷവും (അഭിപ്രായങ്ങള്‍ വന്നാലും ഇല്ലെങ്കിലും) ശ്രീ മധുവിന്റെ ബ്ലോഗിനെ അനുകൂലിക്കും എന്നാണ് എന്റെ വിശ്വാസം.

മുരളിയേട്ടാ, 
.
വ്യക്ത്തിപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ ഈല്ലാവരും ശ്രമിക്കുന്നുണ്ട് ഒരു പരിധിവരെ  അങ്ങനെ ചെയ്യുന്നും ഉണ്ട്. പിന്നെയും ചിലപ്പോള്‍ എന്തെങ്കിലും അങ്ങനെ അഭിപ്രായപ്പെടുകയോ അല്ലെങ്കില്‍ ഏതെങ്കിലും അംഗങ്ങള്‍ക്ക് അങ്ങനെ തോന്നുകയോ ചെയ്‌താല്‍ അത് തീര്‍ശ്ചയായും വൈറ്റ്ലൈന്‍ അഡ്മിന്‍റെ ശ്രദ്ധയില്‍ പെടുത്തി അവര്‍ക്ക് അത് ശരിയാണെന്ന് തോന്നുന്നെങ്കില്‍ ഉചിതമായി തീരുമാനങ്ങള്‍ എടുക്കാവുന്നതുമാണ്. കാരണം ഇതൊരു സോഷ്യല്‍ സോഷ്യല്‍ മീഡിയ ആകുമ്പോള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ബ്ലോഗുകള്‍ തീര്‍ശ്ചയായും വായനക്കാര്‍ക്ക് വേണ്ടിയായിരിക്കുമല്ലോ ? അങ്ങനെയെങ്കില്‍ തീര്‍ശ്ചയായും അത് വായിക്കുന്നവര്‍ക്ക് അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കേണ്ടതുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ എല്ലാ ബ്ലോഗും അത് പോസ്റ്റ്‌ ചെയ്യുന്നവരുടെ സ്വന്തം തന്നെ, അതുപോലെ തന്നെ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാല്‍ വായനക്കാര്‍ക്കാന് അഭിപ്രായ സ്വാതന്ത്ര്യം നല്‍കേണ്ടത്. അല്ലെങ്കില്‍ വായിക്കുവാന്‍ മാത്രം ആ ബ്ലോഗു നല്‍കി അഭിപ്രായ പ്രകടനങ്ങള്‍ മൊത്തത്തില്‍ ബ്ലോക്ക്‌ ചെയ്യുവാനുള്ള ഉത്തരവാദിത്വം ആ ബ്ലോഗു പോസ്റ്റ്‌ ചെയ്യുന്ന വ്യക്ത്തി നിര്‍വഹിക്കണമെന്നാണ് എന്‍റെ അഭിപ്രായം.
.
എല്ലാം സഹിക്കാം. പക്ഷെ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യുന്ന ആള്‍ തന്നെ തന്‍റെ അഭിപ്രായങ്ങള്‍ അതില്‍ നിന്നും പലപ്പോഴായി ഡിലീറ്റു ചെയ്താല്‍ പിന്നെ എന്താ ചെയ്യുക ?         
സ്വാതന്ത്ര്യം നിഷേധിക്കെണ്ടതില്ല മധു . പക്ഷെ നമ്മള്‍ പറഞ്ഞു വരുന്നത് ചിലര്‍ എടുക്കുന്ന ദുസ്വാതന്ത്ര്യത്തെ കുറിച്ചാണ്.സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്ത് ഭോഷത്തരവും പറയുന്ന പ്രവണതക്ക് കടിഞ്ഞാണിടുന്നത്   നല്ല അന്തരീക്ഷം ഉണ്ടാക്കാന് ഉപകരിക്കും. പല സോഷ്യല്‍ മീഡിയകളും അണ്‍ പോപ്പുലര്‍ ആകുന്നതു അതിര് കടന്ന തര്‍ക്കങ്ങള്‍ വരുമ്പോഴാണ്. 
എന്നാല്‍ മോഡറേഷന്‍ ഇതിനൊരു പരാഹാരം അല്ല.  വേണ്ടപ്പോള്‍ ഉപയോഗിക്കാവുന്ന ആയുധം മാത്രം.
മുരളിയേട്ട, 
 
//സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്ത് ഭോഷത്തരവും പറയുന്ന പ്രവണതക്ക് കടിഞ്ഞാണിടുന്നത്   നല്ല അന്തരീക്ഷം ഉണ്ടാക്കാന് ഉപകരിക്കും// താങ്കളോട് ഞാനും യോജിക്കുന്നു. പക്ഷെ രചയിതാവോ അല്ലെങ്കില്‍ അഭിപ്രായം എഴുതിയ ആളോ  ഒരു ബ്ലോഗില്‍ താന്‍തന്നെ രേഖപ്പെടുത്തിയ അഭിപ്രായം മറ്റുള്ളവര്‍ ചോദ്യം ചെയ്യുമ്പോഴോ, അല്ലെങ്കില്‍ സ്വന്തമായി തെറ്റാണ് എന്ന് തോന്നുമ്പോഴോ ആരും അറിയാതെ അത് ഡിലീറ്റ് ചെയ്യുകയോ, എഡിറ്റ് ചെയ്യുകയോ ചെയ്യുന്നത് ദുര്സ്വാതന്ത്ര്യം ആയി കണക്കാക്കിക്കൂടെ ? ഒന്നുകില്‍ ആ ബ്ലോഗില്‍ തന്നെ അത് തെറ്റായി പോയി എന്ന് അവര്‍തന്നെ സമ്മതിക്കുക, അല്ലെങ്കില്‍ അഡ്മിനോട് റിക്വസ്റ്റ് ചെയ്തു  വേണ്ട രീതിയില്‍ മാറ്റം വരുത്തുക, അതല്ലേ വേണ്ടത് ? 

മധു ചേട്ടന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും ശക്തിയായും യോജിക്കുന്നു ....

ഇഷ്ടമുള്ള അഭിപ്രായങ്ങള്‍ അനുവദിക്കുകയും അപ്രിയമായ വിമര്‍ശനങ്ങള്‍ ഡിലിറ്റ്‌ ചെയ്യുന്നതും ആശാസ്യമായ പ്രവണതയായി കാണാന്‍ ആവില്ല .....

മറ്റുള്ള കമ്മന്റുകള്‍ വ്യക്തിപരമോ അല്ലയോ എന്നോകെ അഡ്മിന്‍ തീരുമാനികട്ടെ 

മധുവിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു ....
എന്റെ അനുഭവം കൊണ്ട് പറയുകയാണ്‌ .....  AMMA  MEETS AMMU  ബ്ലോഗില്‍  Whiteline Admn കൈകടതിയതും അതില്‍ വെള്ളം ഒഴിച്ചു അധിന്റെ വീര്യം കുറച്ചത് എന്തിന്നു വേണ്ടി ആയിരുന്നു എന്ന എന്റെ ചോധ്യതിന്നു  ഇതുവരെ Whiteline  Amdn . ഒരു   മറുപടി ഇതുവരെ തന്നട്ടില്ല.  I am a person who will forgive but will not forget such un-democratic acts.  അത് കഴിഞ്ഞ്‌  കാലം കുറെ ആയി ....അത് മെല്ലെ ഉണങ്ങി എങ്കിലും   അതിന്റെ " പാട് " എന്റെ ഹൃദയത്തില്‍ ഇപ്പോളും ഉണ്ട്  ആ കൈകടത്തല്‍ ആരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ആയിരുന്നു എന്നത് എല്ലാവര്ക്കും അറിയാം.   അന്ന് എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാന്യനേയും കണ്ടില്ലല്ലോ........ .സത്യം സത്യമായി പറയുവാന്‍ ഒരു വളയാത്ത നട്ടെല്ല് വേണം.   ഇത്തരം പ്രവര്‍ത്തികള്‍ ദയവു ചയ്തു Whiteline  ആവര്തിക്കതിരിക്കുക !!  വ്യക്തിത്വവും വിശ്വാസവും ഞാന്‍ ഒരിക്കലും
കളങ്ക പെടുത്തിയിട്ടും ഇല്ല !!
Finally , my comments were not unprintable nor indecent  but I had to use strong words to express my anguish and not anger !!
ലാല്‍ സലാം
 

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

K D Skandan commented on Whiteline World's album
1 hour ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
1 hour ago
Anandavalli Chandran commented on Whiteline World's album
2 hours ago
A.R. Muralidharan commented on Whiteline World's album
4 hours ago
A.R. Muralidharan liked Whiteline World's photo
4 hours ago
A.R. Muralidharan liked Whiteline World's photo
4 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
9 hours ago
അഭി വെളിയമ്പ്ര's blog post was featured
18 hours ago
Malayalam Foundation's blog post was featured
18 hours ago
Devan Tharappil's blog post was featured
18 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service