സാഹിത്യത്തില്‍ രാഷ്ട്രീയമുണ്ടോ?

സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തില്‍ സാഹിത്യ രംഗത്തെ പ്രമുഖരുടെ വ്യത്യസ്ത നിലപാടുകള്‍ മറ്റൊരു ഞെട്ടല്‍ കൂടിയുണ്ടാകുന്നു. ഓരോ സംഭവത്തിനും എഴുത്തുകാര്‍ തത്സമയം പ്രതികരിക്കണമെന്നില്ലെന്നും അതവരുടെ സ്വാതന്ത്ര്യമാണെന്നും സുഗതകുമാരി ഇത്തരം സംഭവങ്ങളില്‍ എഴുത്തുകാരുടെ മൌനം പാപമാണെന്ന് സാറ ജോസഫ് വിമതരെ അമര്‍ച്ച ചെയ്യ്ന്നതിലെ രാഷ്ട്രീയ ന്യായം കണ്ടെത്തി പ്രഭാ വര്‍മ.. ഇരട്ടത്താപ്പ് വച്ചുപൊ്റുപ്പിക്കാതെ ജയചന്ദ്രന്‍.. ശക്തമായി അപലപിച്ചുകൊണ്ട് സി.വി.ബാലകൃഷ്ണന്‍. സമ്മര്‍ദം മൂലം നിലപാട് വ്യക്തമാക്കേണ്ടി വന്ന ONV ആരും പറയാതെ പൊട്ടിത്തെറിച്ചു സക്കറിയ, കാരശ്ശേരി... ഇനി നിങ്ങള്‍ പറയൂ....സാഹിത്യത്തില്‍ രാഷ്ട്രീയമുണ്ടോ? സാഹിത്യകാരന്മാര്‍ സത്യം പറയാന്‍ മടിക്കേണ്ടതുണ്ടോ?

Tags: Swapnanair, discussion, kerala, mumbai, raashtreeyam, sahityam

Views: 312

Reply to This

Replies to This Discussion

സാഹിത്യകാരന് എന്ത് കൊണ്ട് രാഷ്ട്രീയം ആയിക്കൂടാ എന്ന് കൂടി നാം ചിന്തിക്കേണ്ടതുണ്ട്.  ജീവിക്കുന്ന ചുറ്റുപാടുകളോട് പ്രതികരിക്കുന്നവന്‍ ആകണം സാഹിത്യകാരനും കലാകാരനും. ടി പി വധത്തില്‍ നടന്‍ മോഹന്‍ലാലിന്‍റെ പ്രതികരണം തന്നെ ഉദാഹരണം. ലാല്‍ എടുത്ത നിലപാട് ശ്ലാഘനീയമാണ്. അതുപോലെ സ്വന്തമായ കഴ്പ്പാടും നിലപാടുകളും സാഹിത്യകാരന്മാര്‍ക്കും ആകാം. 

ഒരു രാഷ്ട്രീയക്കാരനായി  ജനിക്കാത്തത് നിങ്ങളുടെ കുറ്റമല്ല...ബട്ട്‌ രാഷ്ട്രീയക്കാരനായി  മാറാത്തത് നിങ്ങളുടെ മാത്രം കുറ്റമാണ്.!!

സാഹിത്യത്തില്‍ രാഷ്ട്രീയമുണ്ടോ  എന്നതിനുമപ്പുറം  സാഹിത്യത്തിനു ഒരു രാഷ്ട്രീയം ഉണ്ട് എന്നാണ് എന്റെ വിശ്വാസം ...സാഹിത്യകാരന്മാര്‍  എന്തിനും പ്രതികരിക്കണം എന്ന് പറയുന്നതു ഒരുതരം വാശിയാണ് ..എന്ത് എഴുതണം എന്ന് ഒരു സഹിത്യകാരന് തീരുമാനിക്കാന്‍ സ്വാതത്ര്യം ഉള്ളത് പോലെ തന്നെ ആണ് എന്ത് എഴുതണ്ട എന്നും ....ഇവിടെ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്  സൈറ്റില്‍  ഒരു കവിത / കഥ /ലേഖനം /ചര്‍ച്ച   ഒക്കെ ഇട്ടു 

പോകുന്നവര്‍ എത്രപേര്‍ ഉണ്ട് ..എത്രപേര്‍ ഉണ്ട് സഹിഷ്ണുതയോടെ മറ്റുള്ളവരുടെ രചനകളെ വിലയിരുത്തുന്നത് ...സ്വയം ആരോ ആണെന്ന് കാണിക്കാന്‍ വേണ്ടി ആണോ ഇത് ???അതോ സമയം ഇല്ല എന്നാ മുടന്തന്‍  ഞായം പറയാന്‍ ആണോ ? ഞാന്‍ എഴുതിക്കൊണ്ടേ ഇരിക്കാം  നിങ്ങള്‍ വായിച്ചു കൊണ്ടേ ഇരിക്ക് എന്നാ ഭാവം ??പണ്ട് ഏതോ സിനിമയില്‍ കോമഡി കഥാപാത്രം പറയുന്നത് കേട്ടിട്ടുണ്ട് ..."എനിക്ക് എഴുതാനേ അറിയൂ ,വായിക്കാന്‍ അറിയില്ല എന്ന് " ...അന്ന് അത് കേട്ട് ചിരിച്ചു ..ഇന്ന് അതിന്റെ അര്‍ഥം മനസിലായി ...ആരും സമയക്കൂടുതല്‍  കൊണ്ടല്ല മറ്റുള്ളവരുടെ രചനയില്‍ അഭിപ്രായം പറയുന്നത് ..അത് ഒരു പ്രോത്സാഹനവും പിന്തുണയും ആണ് ...അത് എല്ലാരും മനസിലാക്കണം 

(സ്വപ്നാജി, തട്ടകം മാറ്റാനുള്ള ഒരുക്കം ആണോ, ഈ വിഷയം.)

സാഹിത്യകാരന് തീര്‍ച്ചയായും മറ്റേവരെയും പോലെ രാഷ്ട്രീയം ആകാം. എന്ത് കൊണ്ട് പാടില്ല. പക്ഷെ ഒരു സെലെബ്രിടി ആയിട്ടുള്ള സാഹിത്യകാരന്‍ (ഏതൊരു സെലെബ്രിടിയും) വായ തുറക്കുമ്പോള്‍ അല്‍പ്പം സൂക്ഷിക്കേണ്ടതുണ്ട്. \

അപ്രിയ സത്യം പറയാതെ വിടേണ്ടത് / മൂടി ക്കെട്ടി പറയേണ്ടത് ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും ഭൂഷണം ആകുന്നു. കാരണം അവര്‍ പലരുടെയും, മോഡല്‍ ആണ് എന്നത് തന്നെ. പറഞ്ഞു കഴിഞ്ഞിട്ട് മോഹന്‍ലാലിനെ പോലെ ഉരുണ്ടു കളിക്കേണ്ടി വരുന്നതിലും നല്ലതല്ലേ. ചുള്ളിക്കാട് ചെയ്തതും അത് തന്നെ. അദ്ദേഹത്തിനും മറ്റ് എല്ലാവര്ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ട്; പക്ഷെ ചില സന്ദര്‍ഭങ്ങളില്‍ മൌനം വിദ്വാനു ഭൂഷണം എന്നാകുന്നു. 

കൂടുതല്‍ അഭിപ്രായങ്ങള്‍ അറിയുവാന്‍ കാത്തിരിക്കുന്നു.

നമുക്കെല്ലാം രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകണം. അതില്‍ ഒരു തെറ്റുമില്ല.

സാഹിത്യം, കല, സംസ്കാരികം എന്ന് വേണ്ട ജീവിതത്തിലെ എല്ലാ തുറകളില്‍ ഉള്ളവര്‍ക്കും 
രാഷ്ട്രീയം ആകാം. ഇല്ലെങ്കില്‍ ഉണ്ടാകണമെന്ന അഭിപ്രായക്കാരിയാണ്   ഞാന്‍. 
രാഷ്ട്രീയത്തെ നികൃഷ്ടതയോടെ കാണുന്നത് തന്നെ തെറ്റാണ്. എല്ലാ മേഖലയിലെ പോലെ 
രാഷ്ട്രീയത്തിലും നല്ലതും ചീത്തയും ഉണ്ടാകാം. എത്രയോ നല്ല രാഷ്ട്രീയക്കാര്‍ നമുക്കുണ്ട്.

ഒരു നിലക്ക് സാഹിത്യത്തില്‍ രാഷ്ട്രീയം പാടില്ല. അര്‍ഥങ്ങള്‍ മാറും. ചിന്തകള്‍ എകപക്ഷീയമാവും.
ഉദാഹരണത്തിനു സ്വപ്നാജിയുടെ പിണക്കം എന്ന കവിത രമേശ്‌ ചെന്നിത്തലയാണ് എഴുതിയിരുന്നതെങ്കില്‍ ഇങ്ങിനെയാവാം!

പിണക്കം.

കൊന്നു തീര്‍ന്നിട്ടും
ഒഴുകി നടക്കുന്നുണ്ട്
കൊലയാളികളുടെ
മനസ്സ്

അടക്കിവച്ചതെല്ലാം
ഒരുമയോടെ
ഒതുക്കിക്കളഞ്ഞിട്ടും
ഇടയ്ക്കിടെ
വിതുമ്പുന്നുണ്ട്

എത്ര പെട്ടെന്നാണ്
കറന്റ് പോയത്

കണ്ണു പൊത്തിക്കളിച്ച
കുട്ടി സഖാക്കള്‍
ഓടിയൊളിച്ചത്‌
മണി കിളി പറന്നു പോയത്
വി എസ്സ് മുറിയില്‍
കയറി കതകടച്ചത്

നിശബ്ദമല്ലായിരുന്നല്ലോ
നിങ്ങളുടെ കൂട്ടുകെട്ട്
ചുവപ്പും കാവിയും
തിരഞ്ഞെടുപ്പിലൂടെ
കോടികള്‍ പറത്തി..
പാര്‍ട്ടി ഓഫീസുകളില്‍
പതിയിരുന്നു
അടക്കം പറഞ്ഞ്‌..
മതിവരാതെ കൊല വിളി നടത്തി
അന്തിയാവോളം
പിരിയാന്‍ വയ്യാതെ..

പിണങ്ങിപ്പോയ
അണികളെ തിരികെ
കിട്ടാനാണോ നീയീ
പാതകളില്‍ വീണ്ടും
തല വെട്ടി പൊളിക്കുന്നത് ?

സത്യം പറയണമെങ്കില്‍ സാഹിത്യകാരന്‍ രാഷ്ട്രീയത്തിനും, മതത്തിനും മറ്റെല്ലാത്തരം വിശ്വാസങ്ങള്‍ക്കും അതീതനായിരിക്കണം. സമൂഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുവാനും ഭയലേശമില്ലാതെ പ്രതികരിക്കുവാന്‍ കെല്പുള്ളയാളുമായിരിക്കണം. അതിനു കെല്പില്ലാത്തയാള്‍ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസങ്ങളുടെ ചരടുകളാല്‍ ചലിപ്പിക്കപ്പെടുന്നവരാണ്. പക്ഷെ ഇന്ന് ഇതെല്ലാം വെറും വ്യാമോഹങ്ങള്‍ മാത്രമായി അധപതിച്ചിരിക്കുന്നു. കൊലപാതക രാഷ്ട്രീയം കണ്ട് ഞെട്ടിത്തരിച്ച് ഉരിയാട്ടമില്ലാതെ സാഹിത്യകാരന്മാര്‍ നിന്നിട്ടുണ്ടാകും. ജാതി മത മുതലാളിത്ത കൂട്ടായ്മകളുടെ വര്‍ദ്ധിച്ചു വരുന്ന ഭീഷണികള്‍ക്കു മുന്നില്‍ നിശ്ശബ്ദരാകേണ്ടി വന്നിട്ടുണ്ടാകും. ഇത്തരമൊരു ഉരിയാട്ടം മുട്ടിയ അവസ്ഥയുടെ ബഹിര്‍സ്ഫുരണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍ നിന്നും ഉണ്ടായതെന്നാണ് ഞാന്‍ കരുതുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍  സാഹിത്യകാരന്മാരോട് ‘പ്രതികരിക്കെടാ’ എന്നു പറയുമ്പോള്‍ കുരക്കുന്ന സക്കറിയമാരായി അധപതിക്കുവാന്‍ അധികം സാഹിത്യകാരന്മാരെയൊന്നും കിട്ടാതിരുന്നത് അതിനാലാണ്. വോട്ട് ചോദിച്ചു വരുന്നവനോട് വോട്ട് ബഹിഷ്കരിച്ച് നടത്തുന്ന പ്രതിഷേധം, പാടാന്‍ ആജ്ഞാപിക്കുമ്പോള്‍ മൌനം ഭജിക്കുന്ന പ്രതിഷേധം, സംഗീതമൊരുക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ പുല്ലാങ്കുഴല്‍ തല്ലിയൊടിക്കുന്ന പ്രതിഷേധം.പ്രതികരിക്കേണ്ടിടത്ത് നാവില്‍ തഴുതിട്ട് പ്രതിഷേധം. ഒരു പക്ഷേ ഇതൊരു ‘ഹരാകിരി’ ആയിരിക്കാം. എന്നിരുന്നാലും ഒരു പിണിയാള്‍ പണിയേക്കാള്‍ എത്രയോ അഭിമാനകരമാണ് ഈ ‘ഹരാകിരി’. 

സാഹിത്യകാരൊക്കെ സമൂഹത്തില് ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളില്‍ അഭിപ്രായം പറയേണ്ടവര്‍  തന്നെയാണ്. പക്ഷെ നാട്ടിലുണ്ടാകുന്ന അക്രമങ്ങള്‍ക്കും, അഴിമാതികല്‍ക്കുമെതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് സാഹിത്യകാരെപോലെ എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്വമാണ് എന്ന് മറക്കുവാന്‍ പാടില്ല. പേന പടവാളാക്കി അഴിമതിക്കും, ആക്രമണത്തിനും എതിരെ പൊരുതിയ എഴുത്തുകാരുടെയും, സാംസ്കാരിക പ്രവര്‍ത്തനംകൊണ്ട് വഴികാട്ടിയായ സാംസ്കാരിക പ്രവര്‍ത്തകരും ഭരണകര്‍ത്താക്കലെ നേര്‍വഴിക്കു നടത്തിയ അല്ലെങ്കില്‍ നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്നങ്ങനെയല്ല എന്നുള്ളതാണ് സത്യം. ഒട്ടുമിക്ക സാഹിത്യകാരും ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അനുഭാവികളായി, പ്രവര്‍ത്തകരായി മാറിയിരിക്കുന്നു, അവരുടെ ഇംഗിതത്തിനനുസരിച്ച്ചു പറയുന്നു, എഴുതുന്നു പ്രവര്‍ത്തിക്കുന്നു എന്നുള്ളത് വളരെ ഖേദകരമാണ്.

"പേന പടവാളാക്കി അഴിമതിക്കും, ആക്രമണത്തിനും എതിരെ പൊരുതിയ എഴുത്തുകാരുടെയും, സാംസ്കാരിക പ്രവര്‍ത്തനംകൊണ്ട് വഴികാട്ടിയായ സാംസ്കാരിക പ്രവര്‍ത്തകരും ഭരണകര്‍ത്താക്കലെ നേര്‍വഴിക്കു നടത്തിയ അല്ലെങ്കില്‍ നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. "
അതെ.സാധാരണ പൌരന്മാരില്‍ നിന്നും സാഹിത്യകാരന്മാര്‍ക്ക് സംസാരിക നായകന്മാരുടെ കൂടി തലപ്പാവ് വച്ച് കൊടുത്തിരുന്നു ഒരു കാലത്ത് നമ്മുടെ സമൂഹം. നമ്മുടെ സംസ്കാരവും പൈതൃകവും എന്ന് വേണ്ട നാടിന്‍റെ നന്മ മുഴുവന്‍ സംരക്ഷിക്കപ്പെട്ടിരുന്നത് തൂലിക തുമ്പുകളില്‍ ആണെന്ന് നാം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഒരു കാലം.ഏതൊരു പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ബുദ്ധിജീവികളുടെ വാക്കുകള്‍ അവസാന വാക്കുകളായി കണക്കാക്കപ്പെട്ടിരുന്ന ആ സമയം കഴിഞ്ഞു പോയി.പ്രത്യയ ശാസ്ത്ര പരമായ ചിന്തകല്‍ക്കുമാപ്പുറാം രാഷ്ട്രീയം മറ്റെന്തൊക്കെയോ ആയിരിക്കുന്നു നമ്മുടെ നായകന്മാര്‍ക്ക് എന്ന് വേണം മനസ്സിലാക്കുവാന്‍.
പണ്ടൊക്കെ രാഷ്ട്രീയം പണം ഉണ്ടാക്കുവാനുള്ള ഒരു മാര്ഗം ആയിരുന്നില്ല. അധികാരം, ധനം എന്നീ മോഹങ്ങളൊന്നുമില്ലാതെ ജനങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുംവേണ്ടി സ്വന്തം ജീവിതത്തെപറ്റി ചിന്തിക്കാതെ  പ്രവര്ത്തിക്കുന്നവരായിരുന്നു പണ്ടത്തെ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകര്‍. ഇന്നോ ? അവര്‍ അധികാരകേന്ദ്രങ്ങളുടെയും, കള്ളപ്പണക്കാരന്റെയും,  അഴിമതി വീരന്മാരുടെയും സ്വാര്‍ഥതാല്പ്പര്യക്കാരുടെയും കെണിയിലെ കളിപ്പാവകലാണ്. പല മാധ്യമങ്ങളും അവരുടെയൊക്കെ  ഏജന്റും. ഇവരെല്ലാംക്കൂടി കൊല്ലുകയും, കൊല്ലിപ്പിച്ചും രക്തമൊഴുക്കി വൃത്തികേടാക്കുന്ന കിണറ്റിലെ വെള്ളം മുഴുവന്‍ കോരിവറ്റിക്കേണ്ടത് സാഹിത്യകാരുടെ മാത്രം ഉത്തരവാദിത്വം ആണെന്ന് തോന്നുന്നില്ല.

ലോകത്ത്  നടക്കുന്ന  ഏതൊരു ചെരു ച്അലനത്തിനു പുറകിലും അതിന്റെതായ  ഒരു രാഷ്ട്രിയം ഉണ്ടെന്നിരിക്കെ  സാഹിത്യത്തിനു രാഷ്ട്രീയം ഉണ്ടോ എന്ന  ചോദ്യം പോലും  ആവശ്യമായി  വരുന്നില്ലാ  എന്ന് തോന്നുന്നു..സാഹിത്യവും  സാഹിത്യകാരനും എല്ലാം  വിശാലമായ  അര്‍ത്ഥത്തില്‍ സാമൂഹിക  ഉത്പന്നങ്ങള്‍  ആനെന്നിരിക്കെ  അതാതിടങ്ങളിലെ  സാമൂഹിക  രാഷ്ട്രീയം  അവയില്‍ പ്രതിഫലിക്കാതിരിക്കുമോ..അതില്‍  ഏറ്റ  കുറച്ചിലുകളും  ആപേക്ഷികമായ  ശരി  തെറ്റുകളും  ഉണ്ടാവാംമെന്നിരിക്കിലും....

രാഷ്ട്രീയവും  സാമൂഹ്യജീവിതവുമായി 

ബന്ധപ്പെട്ടിരിയ്ക്കെ  സാഹിത്യത്തിലും  അതിന്റെ 

പ്രതിഫലനം  അല്‍പ്പാല്‍പ്പം  കാണുന്നത് 

സ്വാഭാവികം  മാത്രം .

Swapna, ആശംസകള്‍ . 

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
6 minutes ago
Ajay liked A.R. Muralidharan's blog post പേഴ്സ്
3 hours ago
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
4 hours ago
Mohan Puthenchira commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
4 hours ago
Anandavalli Chandran liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
6 hours ago
Anandavalli Chandran liked V Vijayakumar's blog post തോറ്റവൻ
6 hours ago
Anandavalli Chandran commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
6 hours ago
A.R. Muralidharan commented on A.R. Muralidharan's blog post പേഴ്സ്
7 hours ago
Santhosh Pallassana liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
7 hours ago
Santhosh Pallassana commented on Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
7 hours ago
Santhosh Pallassana commented on A.R. Muralidharan's blog post പേഴ്സ്
7 hours ago
JOY GURUVAYOOR posted a blog post
12 hours ago
Harisankar commented on Kanakkoor R Sureshkumar's blog post പുല്ലാങ്കുഴൽ സംഗീത നിശ
23 hours ago
Kanakkoor R Sureshkumar commented on Harisankar's blog post ഹൃദയത്തിലേക്ക് പെയ്ത മഴ
23 hours ago
Devan Tharappil commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
yesterday
Devan Tharappil liked Boban Joseph's blog post കവിതകളും കുട്ടിക്കാലവും
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service