ഇന്നത്തെ മലയാളി സ്ത്രീകള്‍ അബലയോ, അപരാധിയോ അതോ സീതാദേവിക്ക് ഒരു അപമാനമോ ?

ഇന്നത്തെ മലയാളി സ്ത്രീകള്‍ അബലയോ, അപരാധിയോ അതോ സീതാദേവിക്ക് ഒരു അപമാനമോ ?
 *******
 
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളി സ്ത്രീകള്‍ക്കിതെന്തുപറ്റി എന്ന് ചിന്തിക്കാത്തവര്‍ ഒരു പക്ഷെ വളരെ വിരളമായിരിക്കും. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞതും പിന്നെ ഭര്‍ത്താവും, കുട്ടികളുമായി കഴിയുന്ന കുടുംബിനികള്‍ക്ക് ! 
 
തന്നെയും, കുട്ടികളെയും ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവിനെ കാമുകന്‍റെ സഹായത്താല്‍ സ്വന്തം വീട്ടില്‍ വച്ചു ശ്വാസം മുട്ടിച്ച് കൊന്നശേഷം കാമുകനുമൊത്ത് അതെ വീട്ടിലെ മറ്റൊരു മുറിയില്‍ ലൈംഗികവേഴ്ച്ചയില് ‍ഏര്‍പ്പെട്ട് കാമുകന്‍ മടങ്ങിപോകുമ്പോള്‍ കൈതച്ചക്കയും മറ്റും പൊതിഞ്ഞു കൊടുത്തയക്കുന്ന ഭാര്യമാര്‍ ! പത്ത് മാസം നൊന്തു പ്രസവിച്ച എട്ടും പൊട്ടും തിരിയാത്ത സ്വന്ത്വം കുഞ്ഞിനെ ട്രെയിനിലും, വഴിയോരങ്ങളിലും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുന്ന അമ്മമാര്‍ ! അന്യപുരുഷനുമായുള്ള അമ്മയുടെ കിടപ്പറ രംഗം കാണേണ്ടിവന്ന നിര്‍ഭാഗ്യരായ മകളെ‍, ആ കിടപ്പറ  രഹസ്യം കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന സ്വന്തം ഭര്ത്താവറിയുമെന്ന് ഭയന്ന് അന്യപുരുഷന്‍റെ സഹായത്താല്‍ വകവരുത്തുന്ന അമ്മമാര്‍! ബുദ്ധിയുറക്കാത്ത സ്വന്തം മകനുമായുള്ള രതിവിക്രിയകള്‍ കാമുകന്‍റെ ആവശ്യപ്രകാരം മൊബൈലില്‍ പകര്‍ത്തി‍  നല്‍കുന്ന കാമുകിമാര്‍ ! ഭര്‍ത്താവും, കുട്ടികളും മറ്റു കുടുംബ സുഹ്രുത്തുക്കളുമായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്രാമധ്യത്തില്‍ അവരെല്ലാം ഉറങ്ങിയെന്നു ഉറപ്പുവരുത്തി അര്‍ദ്ധരാത്രിയില്‍ കാമുകനെ തേടിപോകുന്ന കുടുംബിനികള്‍ !  അവിഹിത ബന്ധത്തില്‍ ധരിച്ച ഗര്‍ഭം പത്ത് മാസം കൊണ്ടുനടന്ന് പ്രസവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചോരക്കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലുകയോ, അല്ലെങ്കില്‍ നടുറോഡില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍!  ഇവര്‍ക്കിതിന്തുപറ്റി? ഈ പോക്കെങ്ങോട്ട്? അതിന് കാരണമെന്ത്  ?
 
കുറുപ്പ് :- ഓര്‍ക്കുക പുരുഷന്‍മാര്‍ മുകളില്‍ പറഞ്ഞതില്‍ ഒരു പങ്കാളിയാണെന്ന് വിസ്മരിക്കുന്നില്ല. പക്ഷെ മറ്റൊരു സ്ത്രീക്കോ, കാമുക്കോവേണ്ടി സ്വന്തം ഭാര്യയോ, കുഞ്ഞുങ്ങളെയോ വകവരുത്തിയ പുരുഷന്മാരുടെ കഥകള്‍ വിരളം.

Views: 424

Reply to This

Replies to This Discussion

വനിത വൈറ്റ്ലൈന്‍ അംഗം എന്ന പരിഗണയില്‍ ഞാന്‍ എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.

പുരുഷന്മാരുടെ പ്രാബല്യം കുറയുംബോളും, സ്ത്രീക്ക് പുരഷന്മാരില്‍ വിശ്വാസം കുറയുംബോളും, പുരുഷന്മാരില്‍ നിന്നും ആവശ്യമുള്ള സംരക്ഷണവും സ്നേഹവും ലഭിക്കാതെ വരുമ്പോളും സമൂഹത്തില്‍ സ്ത്രീ ശക്തി കൂടും, സ്ത്രീ അബലയാണ്, പക്ഷെ പുരുഷന്റെ ഏറ്റവും വലിയ ബലവും സ്ത്രീ തന്നെ.   സ്ത്രീത്വത്തിനു ഹാനി സംഭവിക്കുന്ന സമൂഹം ജീര്‍ണിച്ചു നശിക്കും.   
പെണ്ണൊരുങ്ങിയാല്‍ ...........

@ ജയ  : വായിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തിയതില്‍ സന്തോഷം, അത് സ്വീകരിച്ചിരിക്കുന്നു.
 
@ വിജയകുമാര്‍ ജി : \\ പെണ്ണൊരുങ്ങിയാല്‍ ...........\\ അതാണല്ലോ ഇവിടെ പറഞ്ഞിരിക്കുന്നതൊക്കെ സംഭവിക്കുന്നതിനും കാരണം.

Todays' Keralakaumudi

 

 

ഇതിലധികവും  കെട്ടുകഥകള്‍  

സ്ത്രീസമൂഹത്തെ  കരിതേച്ച് 

കാണിയ്ക്കാനായി .

ഒന്നാമത് സ്ത്രീ അബലയല്ല. 

രണ്ടാമത് സ്ത്രീ മാത്രം അപരാധിയാകുന്നില്ല. 

മൂന്നാമത് - സീത ദേവി ഒരു കഥാപാത്രം മാത്രമാണ്. ഒരു സ്ത്രീ പിന്തുടരേണ്ട ‘റോള്‍ മോഡല്‍‘ അല്ല. 

മധു അടിക്കുറിപ്പായി പറഞ്ഞ കാര്യത്തിലും സത്യമില്ല.

തിരഞ്ഞു പിടിച്ച കുറച്ചു പത്ര വാര്‍ത്തകളെ മുന്‍ നിര്‍ത്തി മധു അവതരിപ്പിച്ചിരിക്കുന്ന ഈ വിഷയം നിര്‍ഭാഗ്യവശാല്‍ ഏകപക്ഷീയവും, സ്ത്രീകളെ മാത്രം മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതുമാണ്. 

ജയാ പിള്ളയുടെ പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.

"കെട്ടുകഥകള്" ദിവസവും പത്രത്തില്‍ വായിക്കുന്നതല്ലേ ടീച്ചര്‍. പക്ഷെ കാരണം എന്ത്, അതൊരു വലിയ ചോദ്യമാണ്

I am joining hand with Mrs. Jayapillai against Mr. Madhubalakrishnan for writing this article.

അടി.. അടി...

കലഹ പ്രിയനേ...ശരണമയ്യപ്പാ 

ഈ പോസ്റ്റില്‍  രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
ഒന്ന് തലക്കെട്ട്‌.

ഇന്നത്തെ മലയാളി സ്ത്രീകള്‍ അബലയോ, അപരാധിയോ അതോ സീതാദേവിക്ക് ഒരു അപമാനമോ ?

മാതൃകാ പുരുഷന്മാര്‍ അനെകമുള്ള നമ്മുടെ ഇതിഹാസത്തില്‍ നിന്നും അവരെയൊക്കെ അവഗണിച്ചു ഒരു സ്ത്രീ കഥാപാത്രത്തെ മുന്നില്‍ നിറുത്തി ചോദ്യങ്ങള്‍ ചോദിച്ചിരിക്കുകയാണ്.അത് ഇത്തരത്തില്‍ വര്‍ത്തമാനകാലത്ത് നടന്നു വരുന്ന എല്ലാ അപചയങ്ങള്‍ക്കും സ്ത്രീയാണ് പ്രധാന കാരണം എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമം തന്നെയാണ്.

രണ്ടാമത്തെ കാര്യം, ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒക്കെയും ഈ അടുത്തിടെ നമ്മളൊക്കെയും മാധ്യമങ്ങളില്‍ കണ്ടതാണ്.ഇത് മാത്രമല്ല നമ്മുടെ സമൂഹം ഇന്ന് അനുഭവിക്കുന്ന പ്രശ്നം.ആഗോളവല്‍ക്കരണത്തിന്റെ  , പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ അനുകരണം  സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.സ്ത്രീ സ്വാതന്ത്ര്യം എന്നത് ഇപ്പോള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു.സ്ത്രീകള്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്ന അവസ്ഥയില്‍ പണ്ട്  നിലവില്‍ നിന്നിരുന്ന സ്ത്രീ സ്വാതന്ത്ര്യ സമവാക്യങ്ങള്‍ ഒക്കെയും പോളിചെഴുതെണ്ടി വനുന്നു. അബലകളായി അടിമകളെ പോലെ വീട്ടിനുള്ളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം പോയി.അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തികനുമുള്ള സാഹചര്യങ്ങളും അവസരങ്ങളുമുണ്ട്.സ്വാഭാവികമായും തന്റെ ഇഷ്ട്ടങ്ങള്‍ നടപ്പിലാക്കാനും അതിനായി പരിശ്രമിക്കാനും അവള്‍ പ്രാപ്തി നേടിക്കഴിഞ്ഞു.ഈ അവസരത്തില്‍ അവരെ വീണ്ടും ചില ചങ്ങലകളില്‍ കുടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മേല്‍പ്പറഞ്ഞ അപകടങ്ങള്‍ ഉണ്ടാകുന്നത്‌. സ്ത്രീകളെ ഒരു ഉപഭോഗ വസ്തുവും സ്വന്തം ഇഷ്ട്ടനിഷ്ട്ടങ്ങള്‍ നടപ്പിലാക്കാനുമുള്ള ഉപകരണവുമായി കാണാതിരിക്കാനുള്ള ഒരു മനസ്തിതിയിലേക്ക് സമൂഹം വളരേണ്ടതുണ്ട്.അവള്‍ മാത്രം സാമൂഹ്യ  കുടുംബ വ്യവസ്ഥിതികളുടെ  നല്ല നടത്തിപ്പുകാരിയായി മാറണം  എന്ന് പറയുന്നത് ആ പഴയ ചിന്ത തന്നെയാണ്

njan mohan puthanchirayodu yojikkunnu, karam ivide ellam pursuha medhavithvam thanne anu kanunnathu!!!

 

@Jaya - ee charcha whilteline blogil mathram nirthuka keto? veetil kondupokan padilla!!!

 

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Devan Tharappil posted blog posts
9 hours ago
E.HARINDRANATH posted blog posts
9 hours ago
E.HARINDRANATH commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
18 hours ago
JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
19 hours ago
Devan Tharappil's 2 blog posts were featured
19 hours ago
Boban Joseph liked V Vijayakumar's blog post തോറ്റവൻ
yesterday
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
yesterday
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
yesterday
JOY GURUVAYOOR's blog post was featured
yesterday
M N PRASANNA KUMAR's blog post was featured
yesterday
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
yesterday
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
yesterday
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
yesterday
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
yesterday
Ajay liked A.R. Muralidharan's blog post പേഴ്സ്
yesterday
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service