ഇന്നത്തെ മലയാളി സ്ത്രീകള്‍ അബലയോ, അപരാധിയോ അതോ സീതാദേവിക്ക് ഒരു അപമാനമോ ?

ഇന്നത്തെ മലയാളി സ്ത്രീകള്‍ അബലയോ, അപരാധിയോ അതോ സീതാദേവിക്ക് ഒരു അപമാനമോ ?
 *******
 
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളി സ്ത്രീകള്‍ക്കിതെന്തുപറ്റി എന്ന് ചിന്തിക്കാത്തവര്‍ ഒരു പക്ഷെ വളരെ വിരളമായിരിക്കും. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞതും പിന്നെ ഭര്‍ത്താവും, കുട്ടികളുമായി കഴിയുന്ന കുടുംബിനികള്‍ക്ക് ! 
 
തന്നെയും, കുട്ടികളെയും ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവിനെ കാമുകന്‍റെ സഹായത്താല്‍ സ്വന്തം വീട്ടില്‍ വച്ചു ശ്വാസം മുട്ടിച്ച് കൊന്നശേഷം കാമുകനുമൊത്ത് അതെ വീട്ടിലെ മറ്റൊരു മുറിയില്‍ ലൈംഗികവേഴ്ച്ചയില് ‍ഏര്‍പ്പെട്ട് കാമുകന്‍ മടങ്ങിപോകുമ്പോള്‍ കൈതച്ചക്കയും മറ്റും പൊതിഞ്ഞു കൊടുത്തയക്കുന്ന ഭാര്യമാര്‍ ! പത്ത് മാസം നൊന്തു പ്രസവിച്ച എട്ടും പൊട്ടും തിരിയാത്ത സ്വന്ത്വം കുഞ്ഞിനെ ട്രെയിനിലും, വഴിയോരങ്ങളിലും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുന്ന അമ്മമാര്‍ ! അന്യപുരുഷനുമായുള്ള അമ്മയുടെ കിടപ്പറ രംഗം കാണേണ്ടിവന്ന നിര്‍ഭാഗ്യരായ മകളെ‍, ആ കിടപ്പറ  രഹസ്യം കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന സ്വന്തം ഭര്ത്താവറിയുമെന്ന് ഭയന്ന് അന്യപുരുഷന്‍റെ സഹായത്താല്‍ വകവരുത്തുന്ന അമ്മമാര്‍! ബുദ്ധിയുറക്കാത്ത സ്വന്തം മകനുമായുള്ള രതിവിക്രിയകള്‍ കാമുകന്‍റെ ആവശ്യപ്രകാരം മൊബൈലില്‍ പകര്‍ത്തി‍  നല്‍കുന്ന കാമുകിമാര്‍ ! ഭര്‍ത്താവും, കുട്ടികളും മറ്റു കുടുംബ സുഹ്രുത്തുക്കളുമായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്രാമധ്യത്തില്‍ അവരെല്ലാം ഉറങ്ങിയെന്നു ഉറപ്പുവരുത്തി അര്‍ദ്ധരാത്രിയില്‍ കാമുകനെ തേടിപോകുന്ന കുടുംബിനികള്‍ !  അവിഹിത ബന്ധത്തില്‍ ധരിച്ച ഗര്‍ഭം പത്ത് മാസം കൊണ്ടുനടന്ന് പ്രസവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചോരക്കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊല്ലുകയോ, അല്ലെങ്കില്‍ നടുറോഡില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍!  ഇവര്‍ക്കിതിന്തുപറ്റി? ഈ പോക്കെങ്ങോട്ട്? അതിന് കാരണമെന്ത്  ?
 
കുറുപ്പ് :- ഓര്‍ക്കുക പുരുഷന്‍മാര്‍ മുകളില്‍ പറഞ്ഞതില്‍ ഒരു പങ്കാളിയാണെന്ന് വിസ്മരിക്കുന്നില്ല. പക്ഷെ മറ്റൊരു സ്ത്രീക്കോ, കാമുക്കോവേണ്ടി സ്വന്തം ഭാര്യയോ, കുഞ്ഞുങ്ങളെയോ വകവരുത്തിയ പുരുഷന്മാരുടെ കഥകള്‍ വിരളം.

Views: 424

Reply to This

Replies to This Discussion

no never, this is a good subject and needs to be discussed. thats all

ഈ ഒരു വിഷയത്തില്‍ ജെപിജിയുടെയും സ്വപ്നജിയുടെയും ഒടുവില്‍ രേഖപ്പെടുത്തിയ വിയോജിപ്പും ഞാന്‍ സ്വീകരിക്കുന്നു. എന്നാല്‍ ഇതൊന്നും എന്റെ ഭാവനയോ, കണ്ടുപിടുത്തങ്ങളോ, നിഗമനങ്ങലോ ഒന്നും തന്നെയല്ല എന്ന് പറയട്ടെ. മറിച്ച് ഈ അടുത്ത സമയങ്ങളില്‍ പല പത്രമാധ്യമങ്ങളിലില്‍ ഫോട്ടോയും, പേരും, അഡ്രസ്സും  നല്‍കി വന്ന ഈ വാര്‍ത്തകള്‍ ഇവിടെ ടീച്ചര്‍ അഭിപ്രായപ്പെട്ടത് പോലെ കെട്ടിചമച്ച കഥകളയോ, നുണക്കഥകളായോ കരുതുവാനും കഴിയില്ല.
 
പിന്നെ മോഹന്‍ജി പറഞ്ഞതുപോലെ സ്ത്രീയെ സീതാ ദേവിയോട് ഉപമിച്ചതിനുള്ള കാരണം- ഒരു സ്ത്രീയെ എന്നും സീതാ ദേവിയോട് ഉപമിച്ചു കാണുവാനാണ് ഒരു പക്ഷെ ഒട്ടുമിക്ക സാഹിത്യകാരും ഇഷ്ട്ടപ്പെടുന്നതെന്ന് മാത്രമല്ല ആരെങ്കിലുമായി തങ്ങളെ ഉപമിക്കുന്നുന്ടെങ്കില്‍ അത് സീതാ ദേവിയോട് ഉപമിച്ചുകാണാനാണ് ഒട്ടു മിക്ക സ്ത്രീകള്‍ക്കും ആഗ്രഹാമുണ്ടാകുക എന്നാണെനിക്കു തോന്നുന്നത്. 
 
സ്വപ്നജി, മാതൃകാ പുരുഷന്മാര്‍ അനെകമുള്ള നമ്മുടെ ഇതിഹാസത്തില്‍ നിന്നും അവരെയൊക്കെ അവഗണിച്ചു ഒരു സ്ത്രീ കഥാപാത്രത്തെ മുന്നില്‍ നിറുത്തി ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചു. ഇവിടെ സ്ത്രീകളുടെ ഒരു പ്രശനം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു സ്ത്രീ കഥാപാത്രത്തെ തന്നെ മുന്നില്‍ നിര്ത്തിയല്ലേ നല്ലതെന്ന് തോന്നുപോയി സ്വപ്നാജി. അത്രയേയുള്ളൂ.  അല്ലാതെ ഒരു അവഹേളനം, ആക്ഷേപം ഒരുക്കലും ഉദ്ദേശമുണ്ടായിരുന്നില്ല.

ഇതില്‍ മാനസിക ശാരീരിക കാരണങ്ങള്‍ ഒരുപാടുണ്ട്. പണ്ടുള്ളതിനെക്കാള്‍ പണവും ഇന്നുണ്ട്.

പറഞ്ഞാല്‍ എത്രയെത്ര കാരണങ്ങള്‍.

സ്തീകളെ ഇങ്ങനെ ചിത്രീകരിച്ചതില്‍ എന്തായാലും പുരുഷന്‍മാര്‍ സന്തുഷ്ട്ടരാകട്ടെ.

അവസാനം ഒരു കീഴടങ്ങല്‍ എന്ത് പറ്റി.... എല്ലാ വിധ സപ്പോര്ടുമായി ഞങ്ങള്‍ ഉണ്ടായിരുനല്ലോ  ???? എല്ലാ പ്രതീക്ഷകളും നഷ്ടമായി 

ഒരു സ്ത്രീയെ എന്നും സീതാ ദേവിയോട് ഉപമിച്ചു കാണുവാനാണ് ഒരു പക്ഷെ ഒട്ടുമിക്ക സാഹിത്യകാരും ഇഷ്ട്ടപ്പെടുന്നതെന്ന് മാത്രമല്ല ആരെങ്കിലുമായി തങ്ങളെ ഉപമിക്കുന്നുന്ടെങ്കില്‍ അത് സീതാ ദേവിയോട് ഉപമിച്ചുകാണാനാണ് ഒട്ടു മിക്ക സ്ത്രീകള്‍ക്കും ആഗ്രഹാമുണ്ടാകുക എന്നാണെനിക്കു തോന്നുന്നത്. 

- മധു ഇപ്പറഞ്ഞതില്‍ ചില പിശകുകളുണ്ട്. ഇത് ഹൈന്ദവ മതവുമായി ബന്ധപ്പെടുത്താവുന്ന ഒരു പഴയ സ്ത്രീ സങ്കല്‍പ്പമായിരുന്നിരിക്കാം. ഹൈന്ദവതയ്ക്കു പുറത്തുള്ള സ്ത്രീകള്‍ ഈ വിശ്വാസം പുലര്‍ത്തുന്നുണ്ടോ? ഇനി ഹൈന്ദവതയ്ക്കുള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെല്ലാവരും ഈ ബോധം ഇപ്പോഴും സുക്ഷിക്കുന്നുണ്ടോ? സ്ത്രീക്ക് ഒരു പുരാണ കഥാപാത്രത്തിന്റെ മാതൃക ആവശ്യമുണ്ടോ? 

വളരെയധികം ശ്രദ്ധിക്കപ്പെടേണ്ട ഒരു കാലിക പ്രസക്തമായ വിഷയമാണിത്.എന്ത് കൊണ്ട് 'സ്ത്രീകള്‍' ഇങ്ങനെ മാറിപ്പോയി എന്ന് ചിന്തിക്കുമ്പോളാണ്‌ ഈ മാറ്റം ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ഉണ്ടായതല്ലെന്നും കഴിഞ്ഞ കുറെ കാലങ്ങളായി അനുഭവിച്ചു വരുന്ന നിരവധിയായ ശാരീരിക മാനസിക പീടനങ്ങളുടെയും അസന്തുഷ്ടിയുടെയും ഫലമായി രൂപപ്പെട്ടു വന്നതുമാനെന്നു മനസ്സിലാകുക.വലിയ അളവില്‍ അടിച്ചമാര്തപ്പെട്ടു കൊണ്ടിരുന്ന സ്ത്രീ സമൂഹം ഇന്ന് പര്വര്തനത്തിന്റെ പാതയിലാണ്. സര്‍വ മേഖലകളിലും അവര്‍ നേടുന്ന പുരോഗതി രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു.അതോടൊപ്പം പറയേണ്ട മറ്റൊരു സംഗതി, സമാന്തരമായി സംഭവിക്കുന്ന ഇത്തരം ചില അപചയങ്ങള്‍  കൂടിയാണ്.
കുടുംബത്തിലെ സ്ത്രീകള്‍ , ഭാര്യമാര്‍ സീതദേവിയെപ്പോലെയകണം    , അവര്‍ സര്‍വ ഇഷ്ട്ടങ്ങളും ത്യജിച്ചു മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ജീവിതം ബലികൊടുക്കുന്നവളായിരിക്കണം. ഒന്നിനും പരാതി പറയാതെ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്തു, മൂകയായി ജീവിച്ചു മരിക്കണം എന്നൊക്കെയുള്ള ഇനിയും മാറാത്ത നമ്മുടെ സമൂഹത്തിലെ, പ്രത്യേകിച്ച് ബഹുഭൂരിപക്ഷം വരുന്ന പുരുഷ ജനങ്ങളുടെ മനോഭാവത്തിനു മാറ്റം വന്നില്ലെങ്കില്‍ ഇവിടെ ഇതൊക്കെ കൂടുകയേ ഉള്ളൂ..കേരളത്തില്‍ മാത്രം ദിനം പ്രതി പീഡന ശ്രമങ്ങള്‍ക്കിടയിലും അതെതുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലും ജീവന്‍ നഷ്ട്ടപ്പെടുന്ന സ്ത്രീകളുടെ കണക്കു നോകിയിട്ടുണ്ടോ നമ്മള്‍? പതിനാല് വയസ്സുകാരന്‍ മുതല്‍ അറുപതും എഴുപതും വയസ്സായവരുടെ മൃഗയ വിനോദങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന കേരളത്തിലെ മാത്രം സ്ത്രീകളുടെ കണക്കു നോക്കിയാല്‍ നമുക്ക് മനസ്സിലാകും, സ്ത്രീകളല്ല മാറേണ്ടത്, അവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും അതിലുപരി സംരക്ഷിക്കാനുമുള്ള ചുമതല ഏറ്റെടുത്തു സ്വയം മാതൃകയാവുകയാണ് ഓരോ പുരുഷന്മാരും ചെയ്യേണ്ടത്.അതിനു കഴിഞ്ഞില്ലെങ്കില്‍ അവരെ ഉപദ്രവിക്കുകയെങ്കിലും ചെയ്യാതിരികുക.
സഹോദരി ലിജിയക്ക്‌ ആദരാഞ്ഞലികളോടെ....

മോഹന്ജി,
 
സാങ്കേതികമായി താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നെന്ടെങ്കിലും ഏതാനും മാസങ്ങള്‍ മുന്‍പ് ഷിപ്പിംഗ് കോര്‍പ്പറെഷനിലെ  ജീവനക്കാരന്റെ ടൈവോഴ്സ് പരിഗണിച്ചപ്പോള്‍ ഭാര്യമാര്‍ സീതാദേവിയെപോലെ ആകണമെന്ന് മുംബൈ ഹൈ കോടതി അഭ്പ്രായപ്പെട്ടത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ ശ്രീരാമന്റെ കാല്പാടുകള്‍ പിന്‍തുടര്‍ന്ന് പതിനാലു വര്ഷം വനത്തില്‍ കഴിഞ്ഞ സീതയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നാണ് ജെസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടത്.

Jaya madam catch the point...

yes, jp ji, i knew very welll. but truth is truth.

സ്വപ്ന ജി
 
// സ്ത്രീകളെ സ്നേഹിക്കാനും ബഹുമാനിക്കാനും അതിലുപരി സംരക്ഷിക്കാനുമുള്ള ചുമതല ഏറ്റെടുത്തു സ്വയം മാതൃകയാവുകയാണ് ഓരോ പുരുഷന്മാരും ചെയ്യേണ്ടത് // പരിപൂര്ണ്ണമായി അതിനോട് യോജിക്കുന്നുണ്ടെങ്കിലും "കഴിഞ്ഞ കുറെ കാലങ്ങളായി അനുഭവിച്ചു വരുന്ന നിരവധിയായ ശാരീരിക മാനസിക പീടനങ്ങളുടെയും അസന്തുഷ്ടിയുടെയും ഫലമാണ് ഇങ്ങനെയെല്ലാം സ്ത്രീകള്‍ മാറുവാന്‍ കാരണം" എന്ന താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. കാരണം ഞാനിവിടെ പറഞ്ഞിരിക്കുന്ന ഈ അടുത്ത കാലത്തായി സംഭവിച്ച ആറേഴു സംഭവങ്ങളിലും ആ സ്ത്രീകള്‍ അങ്ങനെ എന്തെങ്കിലും ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നു എന്ന് അന്വേഷണങ്ങളില്‍ ഒന്നുംതന്നെ കണ്ടെത്തീരുന്നില്ല. പിന്നെ സ്ത്രീയെ പഴിചാരാതിരിക്കുവാന്‍ അങ്ങനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം എന്ന് മാത്രം.

അബലയല്ല തബല ..!

നമ്മുടെ താളത്തിനൊത്ത ലയം വന്നില്ലെങ്കില്‍ ചുറ്റിക കൊണ്ട് മുട്ടി ശ്രുതി ശരിയാക്കുന്നത് മധു കണ്ടിട്ടില്ലേ ?

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Devan Tharappil commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
4 hours ago
Devan Tharappil liked Boban Joseph's blog post കവിതകളും കുട്ടിക്കാലവും
4 hours ago
Sadasivankunji V.M. commented on A.R. Muralidharan's blog post പേഴ്സ്
6 hours ago
Sadasivankunji V.M. liked A.R. Muralidharan's blog post പേഴ്സ്
6 hours ago
അഭി വെളിയമ്പ്ര liked Swapna Nair's blog post ചുവന്ന മണ്ണ്
6 hours ago
M N PRASANNA KUMAR posted a blog post
9 hours ago
Mohan Puthenchira's blog post was featured
18 hours ago
V Vijayakumar's blog post was featured
18 hours ago
V Vijayakumar posted a blog post
18 hours ago
Mohan Puthenchira posted a blog post
18 hours ago
Pavithran Kannapuram commented on Swapna Nair's blog post ചുവന്ന മണ്ണ്
19 hours ago
Pavithran Kannapuram liked Swapna Nair's blog post ചുവന്ന മണ്ണ്
19 hours ago
Pavithran Kannapuram liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
20 hours ago
Pavithran Kannapuram liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
20 hours ago
Pavithran Kannapuram liked A.R. Muralidharan's blog post പേഴ്സ്
20 hours ago
Anandavalli Chandran liked A.R. Muralidharan's blog post പേഴ്സ്
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service