മറുനാടന്‍ മലയാളികള്‍ സൗഭാഗ്യവരോ, നിര്ഭാഗ്യവരോ ?

മറുനാടന്‍ മലയാളികള്‍ സൗഭാഗ്യവരോ, നിര്ഭാഗ്യവരോ ?

 

അന്നം തേടി മറുനാട്ടിലേക്ക് ചേക്കേറിയ മലയാളികള്‍ക്ക് അവര്‍ക്ക് നഷ്ട്ടപ്പെട്ട സ്വന്തം മണ്ണിന്റെ ഗന്ധവും, ഗ്രാമീണ ഭംഗിയും, ബന്ധുമിത്രാദികളുടെ അസാമിപ്യം, വിരഹം, ... ഇങ്ങനെയുള്ള പരാതികള്‍ മാത്രമേ എന്നും പറയുവാന്‍ കാണുകയുള്ളൂ. കവികളും, കഥയെഴുത്തുകാരും, മറ്റു സാഹിത്യകാരും അവരുടെ ആ നഷ്ട്ടവും, വേദനയും വിഷയമാക്കിയാണ് എന്നും എഴുതുവാനും, പറയുവാനും താല്‍പ്പര്യപ്പെടുന്നതും. അതുകൊണ്ടുതന്നെ ജീവിത മാര്‍ഗ്ഗം തേടി മഹാനഗരങ്ങളില്‍ എത്തിപ്പെട്ട മലയാളികള്‍ക്ക്, പ്രത്യേകിച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേക്കേറിയവര്‍ക്ക്, ഇങ്ങനെ പറയപ്പെടുന്ന നഷ്ട്ടങ്ങള്‍ യഥാര്‍ത്ഥത്തില് ഉണ്ടായിട്ടുണ്ടോയെന്ന് മറ്റൊരു തലത്തില്‍ വീക്ഷിക്കാം

ഏകദേശം പത്തോ പതിഞ്ചോ വര്ഷങ്ങള്‍ മുന്‍പുവരെ ജോലിതേടി വീടും, നാടും വിട്ട് മഹാ നഗരങ്ങളിലേക്ക് ചേക്കേറിയ ഒട്ടുമിക്ക മലയാളികളും അഭ്യസ്‌തവിദ്യരോ, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരോ ആയിരുനില്ല എന്നുള്ളത് നഗ്നസത്യമാണ്.  പത്താം ക്ലാസും ഗുസ്ത്തിയും കഴിഞ്ഞ് ഒന്നികില്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ അല്ലെങ്കില്‍ ടൈപിസ്റ്റോ, അതുപോലെ മറ്റെന്തെങ്കിലും  ഒരു ചെറിയ ജോലി വേണം എന്ന അതിയായ മോഹത്താല്‍ നാടുവിട്ട് രാജ്യത്തിന്‍റെ പല കോണുകളിലും ചെന്നെത്തി ചിലരൊക്കെ ഉന്നത  വിദ്യാഭ്യാസംനേടി വലിയ ജോലി നേടിയെങ്കില്‍ ‍, ഒരു വിഭാഗം ഭാഗ്യം കൊണ്ടും, മറ്റു ചിലര്‍  ആത്മാര്‍ത്ഥതയും, കഴിവും, കഠിന പ്രയത്നംകൊണ്ടും പല പല ഉന്നത സ്ഥാനങ്ങളും എത്തിപ്പെട്ടു. ശേഷം വിവാഹം, കുട്ടികള്‍, വീട്, വാഹനം, .... അങ്ങനെ, അങ്ങനെ ....

മധ്യവയസോ, റിട്ടയര്‍മെന്റ് സമയമോ ആകുമ്പോഴാണ് പ്രവാസികള്‍ പൊതുവേ മുകളില്‍ പറഞ്ഞ നഷ്ട്ടങ്ങളുടെ പട്ടിക നിരത്തിത്തുടങ്ങുക. പക്ഷെ, അന്ന് തങ്ങള്‍ ഈ നഗരങ്ങളില്‍ ‍എത്തിപ്പെട്ടതുകൊണ്ടല്ലേ ഇന്നുകാണുന്നതുപോലെ പാന്റും, കോട്ടും, സൂട്ടുമൊക്കെ ധരിച്ചു അന്തസായി ജീവിക്കുവാന്‍ കഴിയുന്നതെന്ന് അങ്ങനെയുള്ള പരാതിക്കാര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല. നമ്മുടെ മക്കള്‍ക്ക്‌ നല്ല വിദ്യാഭ്യാസവും, അതനുസരിച്ചൊരു  ജോലിയും, ശേഷം അവരുടെ കുടുംബം ഇതെല്ലം  ഒരുപക്ഷെ ഈ നഗരങ്ങളില്‍ എത്തിപ്പെട്ടിരുന്നില്ലെങ്കില്‍ ലഭിക്കുമായിരുന്നോ.  ഒരുപക്ഷെ കഴിവുണ്ടായിട്ടും സ്വന്തം ഗ്രാമങ്ങളിലുള്ള ചില സഹപാടികള്‍ക്ക് ലഭിക്കാത്ത ഒരു അനുഗ്രഹമല്ലേ നമ്മളില്‍ പലര്‍ക്കും ഇപ്പോള  ഇവിടെ ലഭിക്കുന്ന എഴുതുവാനും, വായിക്കുവാനും കിട്ടുന്ന ഈ അവസരങ്ങളും പ്രോത്സാഹനവും പിന്നെ നമ്മളില്‍ പലരും പലരും മുന്കൈയ്യെടുത്തോ, പങ്കാളിയായോ നടത്തുന്ന കലാ സാംസ്ക്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളും ?

ഇനി ഗ്രാമീണ സൗന്ദര്യവും, മണ്ണിന്‍റെ മണവും നഷ്ട്ടപ്പെടും എന്നുപറയുമ്പോള്‍ മറ്റൊരു സംശയം ; നഗരത്തിനു ഭംഗിയില്ലേ ? നഗരങ്ങിളില്‍ കാണുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക്, ഷോപ്പിംഗ്‌ മാളുകള്‍ക്ക്, ആഡംബര വാഹനങ്ങള്‍ക്ക്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഭംഗിയില്ല എന്നു പറയുന്നതില്‍  അര്‍ത്ഥമില്ല.  ? ഗ്രാമങ്ങള്‍ക്ക് അതിന്റേതായ ഭംഗി, പട്ടണങ്ങള്‍ക്കു അതിന്റേതായ ഭംഗി.  അങ്ങനെ നോക്കുകയാണെങ്കില്‍ നമുക്കാണ് ഒരു മഹാനഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാനുള്ള അവസരം കിട്ടിയിരിക്കുന്നതിനോടൊപ്പം വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നാട്ടിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കുവാനും, മണ്ണിന്റെ മണം ശ്വസിക്കുവാനുള്ള ഭാഗ്യം  ലഭിച്ചച്ചിരിക്കുന്നത്. പിന്നെ ബന്ധുമിത്രാതികളുടെ സാമിപ്യമില്ല എന്ന് പറയുമ്പോള്‍ ഒരു പക്ഷെ അവരെ വിട്ടുപിരിയാതെ നിന്നാലും വിവാഹവും മറ്റു കഴിഞ്ഞ നാട്ടില്‍ തന്നെ ദൂരെ മറ്റെവിടെയെങ്കിലും താവളമാക്കുന്ന മക്കളും തങ്ങളുടെ അച്ഛനെയോ, അമ്മയെയോ, മറ്റു കൂടെപ്പിറപ്പുകളേയൊ വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമല്ലേ കാണാന്‍ വരുകയുള്ളൂ (അതിനുപോലും കഴിയാത്തവര്‍ ഉണ്ടെന്നുള്ളത് മറ്റൊരു കാര്യം). നമുക്കും എന്തായാലും ആ ഭാഗ്യം ലഭിക്കുന്നില്ലേ ? 

 

പിന്നെ ഏതുരീതിയില്‍ ചിന്തിച്ചാലാണ്  മറുനാടന്‍ മലയാളികള്‍ ....നഷ്ട്ടപ്പെട്ടവരും, ദുഃഖിതരുമാണെന്ന്   പറയാന്‍ കഴിയുക ?  

 

കുറിപ്പ് : നിങ്ങളുടെ അനുഭങ്ങള്‍,  കാഴ്ച്ചപ്പാടുകള്‍, ചിന്തകള്‍ പങ്കുവയ്ക്കുക.

_________________________________________________

Now Inviting  your facebook, yahoo, gmail friends made easy!

WHITELINEWORLD

_________________________________________________________________

 

Views: 350

Reply to This

Replies to This Discussion

.സത്യസന്ധമായ കണ്ടെത്തലുകളാണ്.ഈ കാര്യം വിശദമായി  ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. ബ്ലോഗ്‌ മീറ്റില്‍ ഇത് പക്ഷെ മുങ്ങി പോയി എന്ന് തോന്നുന്നു.

നഗരത്തിന്റെ സൌകര്യങ്ങളിലും, സ്വകാര്യ ജീവിത രീതിയിലും ചേര്‍ന്നലിഞ്ഞ പ്രവാസികള്‍ തിരിച്ചു നാട്ടിലേക്ക് മടങ്ങുവാന്‍ മടിക്കുന്നു എന്നത് സത്യമാണ്. ജീവിതമാര്‍ഗം തേടി നാട് വിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ , നാട്ടില്‍ വേരുണ്ടെങ്കില്‍ മാത്രം വല്ലപ്പോഴും സന്ദര്‍ശനം നടത്തി, നാടിന്റെ ഭംഗിയെ ഓര്‍മകളില്‍ മാത്രം ഒളിപ്പിക്കുന്നവരാണ് ഭൂരിപക്ഷവും. ഔധ്യോഗീക ജീവിതം അവസാനിച്ചു നാട്ടിലേക്ക് സ്ഥിര താമസത്തിനായി പോയവര്‍ പലരും തിരകെ വന്നിട്ടുള്ളതായും അറിയാം. നാടിനും അവരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല.
സത്യമായ കാര്യങ്ങള്‍. ഒരിക്കലും മറുനാടന്‍ മലയാളികള്‍ നഷ്ട്ടപ്പെട്ടവരോ, ദുഃഖിതരോ ആണെന്ന് തോന്നിയിട്ടില്ല.  

നാട്ടില്‍ വേരുള്ളവര്‍ക്ക് മാത്രമേ  ഇക്കാലത്ത് "നാട്" നാടായി തോന്നുന്നുള്ളൂ, മധു.

ബന്ധുക്കളും പരിചയക്കാരും, എന്തിനു, കൂടെ പഠിച്ചവര്‍ പോലും, ഇല്ലെങ്കില്‍ എന്ത് "നാട്"  എന്ത് "ഊര്" ? കുട്ടിക്കാലത്തെ ഓര്‍മ്മകളെ നില നിര്‍ത്താന്‍ അവിടെ ഒന്നും ബാക്കി ഇല്ലെന്കിലോ ? നമ്മള്‍ വെറുതെ "സെന്റിമെന്റ്സ്" ഉം കൊണ്ട് നടക്കുന്നത് മാത്രം മിച്ചം !!!‍

മറ്റൊരു കാര്യം:  നമ്മുടെ  നാട്ടുകാര്‍ (പ്രത്യേകിച്ച് ഇപ്പോഴത്തെ പുതിയ തല മുറകള്‍ / ആള്‍ക്കാര്‍) നമ്മളെ എല്ലാം   നാട്ടുകാര്‍ ആയി കാണുന്നുണ്ടോ എന്ന കാര്യത്തിലും കുറച്ചു സംശയം ഉണ്ട് !!

 മധു  ഇവിടെ  നിരത്തിവെച്ചിരിയ്ക്കുന്ന  കാര്യങ്ങളെല്ലാം  വളരെ  

 ശരിയാണ് . എന്നാല്‍  പ്രവാസികള്‍  വളരെ  കഷ്ടപ്പെട്ട് 

 തന്നെയാണ് ഈ  നിലയിലെത്തിയിട്ടുള്ളത് . പരീക്ഷണ 

ഘട്ടങ്ങളില്‍  ഒന്നുറക്കെ കരയാനോ  ദു :ഖം  അതിന്റേതായ 

 പാരമ്യത്തില്‍  പങ്കുവെയ്ക്കാനോ മിയ്ക്ക  പ്രവാസികള്‍ക്കും 

 കഴിഞ്ഞിട്ടുണ്ടാവില്ല. . അതൊക്കെ  ഓര്‍ക്കുമ്പോള്‍ 

മനസ്സിന്റെ  കോണില്‍  എവിടെയൊക്കെയോ  നൊമ്പര 

മനുഭവപ്പെടുന്നു   .തിരിച്ചു  നാട്ടിലേയ്ക്ക്   തന്നെ  ചെല്ലാന്‍ ...

ഇവടെ  പറഞ്ഞ  കാരണങ്ങള്‍ കൊണ്ടുതന്നെ  നിര്‍വ്വാഹവുമില്ല .

അപ്പോള്‍  പ്രവാസികള്‍ക്ക്  ഇവിടെ  കിട്ടുന്ന 

സൌകര്യങ്ങല്‍ക്കിടയ്ക്കും  ചെറിയതരത്തിലൊരു  വീര്‍പ്പുമുട്ടല്‍ ......

 

@ vijayakumar sir...

ഔധ്യോഗീക ജീവിതം അവസാനിച്ചു നാട്ടിലേക്ക് സ്ഥിര താമസത്തിനായി പോയവര്‍ പലരും തിരകെ വന്നിട്ടുള്ളതായും അറിയാം. നാടിനും അവരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല.

നമുക്ക് അവരെ ഉള്‍ക്കൊള്ളാന്‍ പറ്റാഞ്ഞിട്ടല്ലേ ?
അന്നത്തെ നാടുപേക്ഷിക്കേണ്ടിവന്നതില്‍ ദുഖമുണ്ടെന്നു പറയാം..
ഇവിടെ വന്നതുകൊണ്ട് ജീവിച്ചു പോകുന്നു മാന്യമായി.. ഞാന്‍ ക്വട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്നേനെ..

. ഞാന്‍ ക്വട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്നേനെ..

rajette ഇതാ ഒരു ഭീഷണി ... കൈയാകര്യം ചെയ്യ്..  

ഇതിയാനൊരു പണിയുമില്ലേ... പോയ്‌ പ്രാക്ടീസ് ചെയ്യ് മനുഷ്യ...

@നാരായണന്‍ സര്‍ // നമ്മള്‍ വെറുതെ "സെന്റിമെന്റ്സ്" ഉം കൊണ്ട് നടക്കുന്നത് // അതാണ്‌ സര്‍ ശരി.
@ടീച്ചര്‍ // പ്രവാസികള്‍  വളരെ  കഷ്ടപ്പെട്ട് തന്നെയാണ് ഈ  നിലയിലെത്തിയിട്ടുള്ള // അതുതന്നെ യാണ് ടീച്ചര്‍ ഞാനും പറയുന്നത്. കഷ്ട്ടപ്പെട്ടത്തിന്റെ ഫലമാണല്ലോ നാം ഇന്നനുഭവിക്കുന്നത്.  
@ബാബു // ഞാന്‍ ക്വട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്നേനെ..// ഇവിടെയൊക്കെ എത്തിപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ന് പലരും പല സംഘത്തിലും എത്തിപ്പോയെനെ

രാജന്‍ പറഞ്ഞത് ശരിയാണ്. മുംബൈ മാത്രമല്ല, ഗുജറാത്തില്‍ നിന്ന് പോയവരും കുറച്ചു ദിവസത്തിനകം അവിടേക്ക് തന്നെ തിരിച്ചെത്തുന്നു . "ഫാവ്തി" (ശരിയാകുന്നില്ല ?) എന്നാണു ഒരു ഗുജു-മലയാളി കുടുംബം ഇതിനെ കുറിച്ചു പറഞ്ഞത് !!!‍

മലയാളി നന്നാകണേ മാങ്കറ പറ്റണം..

ശരിയാണ് . പല ഗള്‍ഫുകാരും, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയീ ജോലി ചെയ്തു വരുന്നവരും ബാങ്കലോരിലും മുംബൈയിലും സെറ്റില്‍ ചെയ്യുന്നു. നാട്ടില്‍ ജീവിക്കുവാന്‍ ഒരു പ്രത്യേക കഴിവ് തന്നെ വേണം എന്നാണു പരക്കെ അഭിപ്രായം. നാട്ടില്‍ വേരില്ലാത്തവരുടെ കാര്യം നില്‍ക്കട്ടെ . പറമ്പും വീടും ഉള്ളവരുടെ തിരിച്ചുപോക്ക് പോലും അവരുടെ നാട്ടിലെ ബന്ധുമിത്രാദികള്‍ക്ക് ( പ്രത്യേകിച്ച് ഈ വസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നവര്‍ക്കും അയല്‍ക്കാര്‍ക്കും) അസ്വാസ്ഥ്യം ജനിപ്പിക്കും എന്ന് മറുനാടന്‍ മലയാളികള്‍ക്ക് നന്നായിട്ട് അറിയാമെന്നു തോന്നുന്നു.

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Boban Joseph liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
4 hours ago
Boban Joseph commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
4 hours ago
Boban Joseph liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
4 hours ago
Boban Joseph commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
4 hours ago
G PRASAD AROOR commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
6 hours ago
G PRASAD AROOR liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
6 hours ago
V Vijayakumar commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
10 hours ago
V Vijayakumar replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
14 hours ago
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
14 hours ago
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
14 hours ago
V Vijayakumar commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
14 hours ago
മധു ബാലകൃഷ്ണന്‍ commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
15 hours ago
K D Skandan posted photos
15 hours ago
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
yesterday
Pavithran Kannapuram liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
yesterday
Pavithran Kannapuram commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service