വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ഒരിര കൂടി....

വിദ്യാര്ഥി രാഷ്ട്രീയത്തിന് ഒരിര കൂടി.പഠിക്കാന് വിടുന്ന മക്കളുടെ മരണ വാര്തക്കണോ കേരളത്തിലെ മാതാപിതാക്കള് കാത്തിരിക്കേണ്ടത്.?പഠിച്ചു വലുതായി തങ്ങള്ക്കു താങ്ങും തണലുമായി മാറുമെന്നു ആശിക്കുന്നവര് കുത്തിക്കീറപ്പെട്ട മക്കളുടെ ചേതനയറ്റ ശരീരമാണോ ഏറ്റുവാങ്ങേണ്ടത്?
എന്ത് വില കൊടുത്തും അവരെ പഠിപ്പിക്കാനും അവരുടെ ആഗ്രഹങ്ങള് സാധിക്കനുമായി അഹോരാത്രം കഷ്ട്ടപ്പെട്ടും സ്വപ്നങ്ങള് നെയ്തും ജീവിക്കുന്നവര് ചങ്കിടിപ്പോടെ കോളേജ് പഠനത്തെ കാണണമെന്നാണോ? ഇവിടെ ആരാണ് യഥാര്ത്ഥ കുറ്റവാളികള്?ഉത്തരവാദികള്?

Tags: chengannur, college, crystian, discussion, rashtreeyam, swapnanair, vidyarthi

Views: 117

Reply to This

Replies to This Discussion

കോളേജു കാബസ് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരുപക്ഷെ ഈ അടുത്ത കാലത്തൊന്നും കൂടുതല്‍ നടന്നിരുന്നില്ല എന്നാണു തോന്നുന്നത്. അങ്ങനെ ഒരു നീണ്ട കാലത്തെ നിശബ്ദതക്കുശേഷം വീണ്ടും ചെങ്ങന്നൂര്‍ കൃഷ്ത്യന്‍ കോളേജില്‍ ഇന്നലെയുണ്ടായ വിദ്യാര്ത്ഥി സംഘര്‍ഷത്തില്‍ പരിക്കേറ്റു ഇന്ന് അതിരാവിലെ മരണമടഞ്ഞ ABVP പ്രവര്‍ത്തകന്‍ വിശാലിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.   

ഇന്ന് വിദ്യാര്ത്ഥി സമൂഹത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരവരുടെ ചൊല്പ്പടിക്കുനിര്ത്തി തങ്ങളുടെ ആഗ്രഹപ്രകാരമുള്ള രാഷ്ട്രീയവും വര്‍ഗീയവുമായ കൃത്യ നിര്‍വഹണം നരത്തുന്നതിനുള്ള  ഒരു ഉപകരണമായാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ യുവതീ യുവാക്കള്‍ വലിയ വലിയ സാമ്രാജ്യങ്ങളുടെയും ഉന്നതരായ പാര്‍ട്ടി മേലാളന്‍മാര്‍ക്കും മുന്നില്‍ അവര്‍ക്ക് ആവശ്യാനുസരണം വളക്കുകയും, തിരിക്കുകയും ചെയ്യാവുന്ന വളയങ്ങലാകുകയാണ്.. ഒരു കാലഘട്ടത്തില്‍ മാറ്റങ്ങളുടെ തീജ്വാലകള്‍  ഉയര്ത്തിയിരുന്ന കോളേജു കാബസ് ഇന്ന് നിര്‍ജീവമായിക്കൊണ്ടിരിക്കുന്നു. വിദ്യാര്ത്ഥി-വിദ്യാര്ത്ഥിനികള്‍ ബഡ്റൂകുകളില്‍നിന്നും ക്ലാസുമുകളിലേക്കും അവിടുന്ന് ഇന്റര്‍നെറ്റ്‌ കഫകളിലെക്കും മാത്രം പൊക്കോണ്ടിരിക്കുന്ന ജീര്‍ണ്ണതയാണ് ഇന്നുള്ളത്.

ക്ര്യത്മകമായ ചര്‍ച്ചകളും പഠനങ്ങളും നടന്നു കൊണ്ടിരുന്ന വേദിയായിരുന്നു ഒരു കാലത്ത് കോളേജ് കാമ്പസുകള്‍.സാഹിത്യവും സിനിമയും എന്ന് വേണ്ട സര്‍ഗ്ഗാത്മകമായ ഇതൊരു സൃഷ്ട്ടിയും വലിയ അളവില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു ഇവിടങ്ങളില്‍...പിന്നീട് മഹാന്മാരായിതീര്ന്നവരുടെയോക്കെയും ഉള്ളില്‍ വിലമതിക്കാനാകാത്ത ഒന്നായിരുന്നു ഈ കാലം...എന്നാല്‍ ഇന്നോ?

കോളേജു ക്യാമ്പസ്സ് തന്നെയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രഥമ കളരി. ഇന്ന് നമ്മള്‍ കാണുന്ന തഴക്കം വന്ന രാഷ്ട്രീയ നേതാക്കളില്‍ പലരും ഒരിക്കല്‍ കോളേജു നേതാക്കളായിരുന്നു. ഒരു കാര്യം നമ്മള്‍ ഒര്മിക്കേണ്ടത്, ഇന്നത്തെ അറുകണ്ടകന്‍ രാഷ്ട്രീയത്തില്‍ കരുണ, ദയ, സൗമ്യത, ബന്ധുത്വം എന്നതിനൊന്നും സ്ഥാനമില്ല. വിദ്യാര്‍ഥി ജീവിതത്തിലെ സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മാര്‍ഥത, സ്നേഹം, കൂട്ടായ്മ ഒക്കെ ആസ്വദിക്കുന്ന യുവാക്കള്‍ക്കിടയില്‍ നേത്രുത്വ ഗുണങ്ങളുള്ളവര്‍ ധാരാളം ഉണ്ടാകും. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ കൊലക്കും കൊലപാതകത്തിനും സ്ഥാനമില്ല. പുറമേ നിന്നും ഉള്ള രാഷ്ട്രീയ ഇടപെടലാണ് കലാപങ്ങള്‍ക്ക് കാരണം ആകുന്നതു. ഇത് തടയേണ്ടത് ആരുടെ കടമയാണ്, പുറകിലിരുന്നു ചരട് വലിക്കുന്ന രാഷ്ട്രീയ നെതാക്കളുടെയോ, ഭരണാധികാരികളുടെയോ, അതോ സമൂഹം ബഹുമാനിക്കുന്ന ഉന്നതന്മാരുടെയോ ?

അതെ വിജയന്‍ സര്‍...രാഷ്ട്രീയക്കാര്‍ യുവ തലമുറയെ നശിപ്പിക്കുന്നു.പ്രലോഭനങ്ങളില്‍ പെടുത്തി അവരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു.സമൂഹത്തിലെ ഉന്നതരും അതിനു കൂട്ട്  നില്‍ക്കുന്നു.
പ്രതികരിക്കേണ്ടാവര്‍ മൌനം പാലിക്കുന്നു.

പ്രിടിഗ്രിക്ക് കഷ്ട്ടിച്ച് എങ്ങനയോ കടമ്പകടന്ന എനിക്ക് ഞാന്‍ വിശ്വസിച്ചിരുന്ന, പ്രവര്‍ത്തിച്ചിരുന്ന എന്‍റെ പാര്‍ട്ടി വച്ചു നീട്ടിയ വരദാനമായിരുന്നു ഡിഗ്രിക്ക് ഇഷ്ട്ടപ്പെട്ട വിഷയത്തില്‍ ആഗ്രഹിച്ച കോളേജില്‍ ഒരു അഡ്മിഷന്‍. ക്ലാസുതുടങ്ങി രണ്ടു മാസം തികയും മുന്‍പ് പാര്‍ട്ടി ആഹ്വാനം ചെയ്താ ഒരു പണിമുടക്കില്‍ കളെജിലുള്ള പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന സമരത്തിനാഹ്വാനം ചെയ്യണമെന്നു മുകളില്‍ നിന്നും ഉത്തരവ്. അന്ന് ആ കോളേജില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയുടെ അനുഭാവികള്‍ വിരലിലെണ്ണാവുന്നതും. സ്വന്തമായി അഡ്മിഷന്‍ കരസ്ത്തമാക്കി വലിയ പാര്‍ട്ടി പ്രവര്ത്തനമൊന്നുമില്ലത്ത അവരൊന്നും സമരത്തില്‍ പങ്കെടുക്കുവാന്‍ തായാറുമായില്ല. ഒടുവില്‍ പാര്‍ട്ടി കാരുണ്യത്തില്‍ അഡ്മിഷന്‍ ലഭിച്ച ഞങ്ങള്‍ മൂന്നു പേര്‍ക്കിറങ്ങേണ്ടി വന്നു സമരപ്പന്തലില്‍. നല്ലവനായ പ്രിന്‍സിപ്പല്‍ ഉപദേശിച്ചു മൂന്നുപേരുമായി സമരം നടത്തിയാല്‍ ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ കോളേജില് പഠിത്തം മുടക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ഒന്നുമില്ലെങ്കിലും കുറച്ചു കുട്ടികളെ കു‌ടെ കൂട്ടു. ഞാന്‍ അവധി പ്രഖ്യാപിക്കാം. അതിനു കഴിയില്ലെന്ന് ഞങ്ങള്‍ക്ക് നല്ല ബോധമുണ്ടായിരുന്നു. പാര്‍ട്ടി ഓഫിസില്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. അവരുടെ ഓര്ഡര്‍ എങ്ങനെയായാലും സമരം പൊളിയുവാന്‍ പാടില്ല. ഞങ്ങള്‍ മൂന്നു പേരില്‍ മിടുക്കനായ ഒരുവന്‍ എന്ത് ചെയ്തു, വീണ്ടും ഉപദേശിക്കാനെത്തിയ പ്രിന്സിപലിനെ മുന്നില്‍ കണ്ട ഒരു ചെടി വലിച്ചു പറിച്ചു കൊടുത്തു രണ്ടടി മുതുകത്ത്. പിന്നെ ബഹളം, കുട്ടികള്‍ മിക്കവാറും പുറത്ത്. സമരം വിജയം. അടുത്ത ദിവസം മൂന്നിലൊരാള്‍ കോളേജില്‍ നിന്നും പുറത്ത്. അസ്സംബ്ലിയില്‍ സാക്ഷിയായ ഞങ്ങല്‍ രണ്ടു പേര് സംഭവം തുറന്നു പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം എന്ന് മാനെജ്മെന്റ്. മനസനുവദിച്ചില്ല ഒരാളെ ഒറ്റക്കാക്കാന്‍, അതുപോലെ പാര്‍ട്ടിക്കാരും.
അങ്ങനെ തുടര്‍ പഠനത്തിനു പാര്‍ട്ടിക്കുവേണ്ടി ബലിയാടായി നാടുവിടെണ്ടിവന്ന ഒരനുഭവം എനിക്കുമുണ്ട്.

മധു ചേട്ടന്റെ അനുഭവം സിനിമകളില്‍ മാത്രമേ കണ്ടു പരിചയമുള്ളൂ...
സമരം ആഹ്വാനം ചെയ്ത ഉടന്‍ കുറെ ആണ്‍കുട്ടികള്‍ കൈയില്‍ കിട്ടുന്നതെന്തും ആയുധമാക്കുന്നതും ആധ്യാപക-വിദ്യാര്‍ഥി ഭേദമില്ലാതെ എല്ലാവരെയും കൈകാര്യം ചെയ്യുന്നതും ഞങ്ങളുടെ കോളേജിലെ സ്ഥിരം കാഴ്ചയായിരുന്നു.അവര്‍ അത് ആസ്വദിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്.പുറകില്‍ ശക്തരായ കരങ്ങള്‍ ഉണ്ടെന്നത് തന്നെ കാരണം.ആ ഒരു മനോഭാവം വളര്‍ന്നു വളര്‍ന്നാണ് മുതിരുമ്പോഴും അക്രമങ്ങള്‍ സ്വഭാവമാക്കി മാറ്റാന്‍ ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നത്.എന്നാല്‍ പിന്താങ്ങുന്ന നേതാക്കളുടെയോന്നും മക്കള്‍ ഇത്തരം തെരുവ് യുദ്ധത്തിനു ഇറങ്ങുന്നില്ല എന്നാ കാര്യം ഇവരെന്തേ ചിന്തിക്കുന്നില്ല?

പ്രതികരിക്കേണ്ടാവര്‍ മൌനം പാലിക്കുന്നു.

Students വിദ്യാഭ്യാസം പൂര്‍ത്തി ആകുന്നതുവരെ രാഷ്ട്രീയത്തില്‍  ഇടപെടരുത്.  I had raised this issue  when was a student years ബാക്ക് and I was threatened by my SFI colleagues.  " രാഷ്ട്ര പുനര്നിര്മാനത്തില്‍ വിധ്യര്‍ത്തികള്‍ക്ക് പങ്കുള്ളത്"  വിദ്യാഭ്യാസം കഴിഞ്ഞ്‌ മതി. രാഷ്ട്രീയ പാര്‍ടികള്‍ വിദ്യാഭാസ സ്ഥാപനങ്ങളെ  ഒരു " തോട്ടിലായി"  ഉപയോഗിക്കരുത് .   വെറും രാഷ്ട്രീയം വയറു നിരക്കില്ല അതുകൊണ്ടാണ്
ഞാന്‍ പാര്‍ടിയില്‍ നിന്നും മാറി നിന്നത്.  Though I am a left-oriented, I am against anything which inconveninece the general public,
like essential service employees going on strike, വഴി ഓരങ്ങളില്‍ ഉള്ള പൊതു  മീടിങ്ങ്സ്, നോക്കു കൂലി etc. ഇങ്ങനത്തെ കാര്യങ്ങളില്‍
എനിക്ക് എന്റേതായ കാഴ്ചപാടുകള്‍ ഉണ്ട്.

ലാല്‍  സലാം

അതെ പഠിക്കേണ്ട  സമയത്ത് അവര്‍ പഠിക്കട്ടെ.രാഷ്ട്രീയം അത് കഴിഞ്ഞു മതി.

Swapna..... ഒരു നല്ല വര്‍ത്തമാനം !!

സ്വപ്നയുടെ സഭ്തം അതികൃതര്‍ കേട്ടു തുണങ്ങി !!

തൃശൂര്‍  St. Thomas College  വിദ്യാര്‍ഥി രാഷ്ടീയം നിരോധിച്ചു !! September ഒന്ന് മുതല്‍ വിദ്യാര്‍ഥി  രാഷ്ട്രീയം നിരോധിച്ചതായി  Mangaer, Mon Raphel Thattil അറിയിച്ചു. സമീപകാലത്ത് നടന്ന അക്രമങ്ങളെ തുരര്‍ന്നു കോടതി വിധിയുടെ പിന്ബലത്തിലാണ്  ഈ തീരുമാനം .  ഇതോടെ സഖാക്കള്‍ EMS  C. Achutha Menon thudangi V M സുധീരന്‍ വരെ ഉള്ളവരുടെ മാത്രുകലാലയവും
അരാഷ്ട്രീയ കാമ്പുസുകളുടെ പട്ടികയിലീക് മാറുകയാണ്!!
ലാല്‍ സലാം

മക്കള്‍ പഠിക്കാന്‍ പോകുമ്പോള്‍ അവരുടെ വരവും പോക്കും മാതാപിതാക്കളും
ശ്രെധികണം.
രാക്ഷ്ട്രീയക്കാരന്‍ എന്നും ഇരകളെ തേടും .
സ്വ ന്തം കുഞ്ഞു അതില്‍ അകപെടാതിരിക്കാന്‍ ഒരു പരിധി വരെ മാതാ പിതാക്കള്‍ ബോധവാന്മാര്‍ ആകണം .
വിശ്വസിക്കുന്ന പ്രസ്ഥാനങ്ങളുടെ ചാവേര്‍ കള്‍ ആകാതിരിക്കാന്‍ കുട്ടികളെ ബോധാവല്കരിക്കണം .
മത തീവ്ര വാദവും രാക്ഷ്ട്രീയ പാര്‍ട്ടി തീവ്രവാദവും എന്നും ആപത്താണ് ..
രാക്ഷ്ട്രീയ വിശ്വാസം വേണം പക്ഷെ നല്ലതിന് വേണ്ടി മാത്രം ...
കേരളത്തില്‍ എത്ര രാക്ഷ്ട്രീയ നേതാക്കളുടെ മക്കള്‍ തല്ലു വാങ്ങിക്കാന്‍ പോകുന്നു അല്ലെങ്ങില്‍ തല്ലാന്‍ പോകുന്നു ..ആരും ഇല്ല പക്ഷെ അണികളുടെ മക്കള്‍ ഇതിനു പോകുകയും നേതാക്കള്‍ക്ക് വളക്കൊരു നല്‍കുകയും ചെയ്യുന്നു ..
ഈ അവസ്ഥ ആണ് മാറേണ്ടത് ...കൊല്ലാനും ചാകാനും വേണ്ടി ഒരുക്കപെടുന്ന രാക്ഷ്ട്രീയ സംസ്കാരം മാറണം..ജനങ്ങള്‍ ആണ് അത് ശബ്ടിക്കേണ്ടത്

ഒരു കാലത്ത്  " വിദ്ദ്യാര്‍ഥികളെ   തോട്ടുകളിച്ചവര്‍ ആരും   അമ്മയെ കണ്ടു മരിച്ചിട്ടില്ല " എന്ന് മുദ്രവാഖ്യം വിളിച്ചിരുന്ന വിദ്ദ്യാര്‍ഥികള്‍
ഇന്ന് അമ്മയെ കാണാതെയാണ് മരിക്കുന്നത്.
ലാല്‍ സലാം

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Mohan Puthenchira's blog post was featured
9 hours ago
V Vijayakumar's blog post was featured
9 hours ago
V Vijayakumar posted a blog post
9 hours ago
Mohan Puthenchira posted a blog post
9 hours ago
Pavithran Kannapuram commented on Swapna Nair's blog post ചുവന്ന മണ്ണ്
10 hours ago
Pavithran Kannapuram liked Swapna Nair's blog post ചുവന്ന മണ്ണ്
10 hours ago
Pavithran Kannapuram liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
10 hours ago
Pavithran Kannapuram liked M N PRASANNA KUMAR's blog post ഗീതാഞ്ജലി (12) -ടാഗോര്‍
10 hours ago
Pavithran Kannapuram liked A.R. Muralidharan's blog post പേഴ്സ്
10 hours ago
Anandavalli Chandran liked A.R. Muralidharan's blog post പേഴ്സ്
18 hours ago
Anandavalli Chandran commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
18 hours ago
A.R. Muralidharan's blog post was featured
yesterday
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
yesterday
Devan Tharappil posted blog posts
yesterday
V Vijayakumar replied to V Vijayakumar's discussion ഒറ്റയ്ക്ക് ഒരിടത്ത് ... in the group Counselling
yesterday
Devan Tharappil commented on U N Gopi Nair's photo
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service