ഉത്തരാധുനികതയും കവിതയും

‘കവിത സംഗീതമല്ല. കവി സംഗീതജ്ഞനാവേണ്ടതുമില്ല. എങ്കിലും വൃത്തവും സംഗീതവും ഗാഢമായും ജൈവികമായും ബന്ധപ്പെട്ടിരിക്കുന്നു.’ (എന്‍.വി.കൃഷ്ണവാരിയര്‍ )

‘മനസ്സിന്റെ ഏറ്റവും അടിസ്ഥാനപരമായ കഴിവുകളിലൊന്നാണ്‌ താളബോധം. മനുഷ്യവര്‍ഗത്തിന്റെ പരിണാമചരിത്രത്തില്‍ അത്‌ ഭാഷ ഉപയോഗിക്കാനുള്ള കഴിവിനു മുമ്പുതന്നെ തീര്‍ച്ചയായും ഉണ്ടായിരിക്കണം.’(റിച്ചാര്‍ഡ്‌ ഡി. ക്യുറെടോണ്‍ )

‘നൃത്തം ചെയ്യുന്ന ഒരു നക്ഷത്രത്തിന്റെ കീഴിലാണ്‌ കവിത പിറവിയെടുത്തത്‌. വസ്തുക്കളുടെ പ്രകൃതിയില്‍ നൃത്തത്തിന്റെ ഒരു നിയമമുണ്ട്‌. മഹത്തായ ആഹ്ളാദത്തിന്റെയോ ആനന്ദത്തിന്റെയോ ഒരു പ്രതിസന്ധിയില്‍, അത്‌ താളാത്മകമായി കാലത്തിലേക്കു കുതികൊള്ളുന്ന ചിന്തകളെയും വികാരങ്ങളെയും വ്യവസ്ഥപ്പെടുത്തുന്നു.’(ലിന്‍ഡ്‌ ആര്‍ )

‘താളത്തെ അതിനോടുള്ള പ്രതികരണത്തിലൂടെയേ അറിയാനാവുകയുള്ളു. അറിവിന്റെ വളരെ സവിശേഷമായ ഒരു രൂപമാണ്‌ താളബോധം എന്നതു വ്യക്തമാണ്‌. അതു ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാനാവില്ല. നമ്മുടെ ശരീരവും വികാരങ്ങളും കാലഗതിയോടു പ്രതികരിക്കുന്നതിന്റെ രീതിയാണു താളം.’(ഹാര്‍വേ ഗ്രോസ്സ്)

‘ശബ്ദങ്ങളുടെ സംഗീതാത്മകമായ വിന്യാസവും അതിന്റെ രചനയ്ക്കുപിന്നില്‍ ഉപയോഗിച്ച വാക്കുകള്‍ക്കുള്ള ദ്വിതീയാര്‍ത്ഥങ്ങളുടെ സംഗീതാത്മകമായ വിന്യാസവും നിത്യമായി ഒന്നുചേര്‍ന്നിരിക്കുന്ന കവിതയാണ്‌ സംഗീതാത്മകമായ കവിത.’(ടി. എസ്‌. എലിയറ്റ്)

‘ഉന്നതമായ മൂന്നു തീവ്രതകള്‍ സന്ധിക്കുകയും നിത്യമായി ഒന്നുചേരുകയും ചെയ്യുമ്പോള്‍ മാത്രമാണ്‌ ഏറ്റവും അഗാധമായ ആത്മീയയാഥാര്‍ത്ഥ്യത്തിന്റെ കാവ്യാത്മകമായ ആവിഷ്കാരമായ മന്ത്രം സാധ്യമാകുന്നത്‌. താളാത്മകമായ ചലനത്തിന്റെ ഉന്നതമായ തീവ്രത, വാചികരൂപത്തിന്റെയും ചിന്താപരമായ ആന്തരാര്‍ത്ഥത്തിന്റെയും ശൈലിയുടെയും പരസ്പരം ഇടകലരുന്ന ഉന്നതമായ തീവ്രത, ആത്മസത്യദര്‍ശനത്തിന്റെ ഉന്നതമായ തീവ്രത. എല്ലാ മഹത്തായ കവിതയുമുണ്ടാകുന്നത്‌
ഈ മൂന്നു ഘടകങ്ങളുടെ ഐക്യത്തിലൂടെയാണ്‌.’(അരബിന്ദോ )

Views: 150

Reply to This

Replies to This Discussion

മഹാന്മാര്‍ പറഞ്ഞതൊക്കെ കേട്ടു. അത് പോകട്ടെ ..
ഇനി ഇതിനെ കുറിച്ച് രജീഷിനു എന്താണ് പറയാനുള്ളത് ? 

പ്രിയ ശ്രീ മുരളിദാസ്‌ പെരളശ്ശേരി ,പ്രസ്തുത വിഷയത്തിന്‍മേല്‍ എന്റെ അഭിപ്രായത്തോടൊപ്പം ചേര്‍ത്ത് വയ്ക്കാന്‍ കഴിയുന്നവയായത് കൊണ്ടാണ് മേല്‍ പ്രസ്താവനകള്‍ ഒരു ഉപക്രമമായി കാണിച്ചത്..ഇന്നു മലയാളത്തില്‍ ആനുകാലികങ്ങളിലും ബ്ലോഗ്കളിലും ഒകെയായി കവിത എന്ന പേരില്‍  പുറത്ത് വന്നു കൊണ്ടിരിക്കുന്ന പലതും കവിത വായിക്കുന്നതില്‍ നിന്നും ആളുകളെ പിന്നോട്ട് കൊണ്ട് പോകുന്നു..കവിതകള്‍ എഴുതുന്നവര്‍ അല്ലെങ്കില്‍ ഭാഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ ഒകെ മാത്രം കവിത വായിക്കുന്ന തലത്തിലേക്ക് അത് അപഥസഞ്ചാരം ചെയ്യുകയാണ്.ഇതിന്റെ അര്‍ത്ഥം ഗദ്യ കവിതകള്‍ മോശമെന്നല്ല..അത് വളരെ ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ കുറവുമല്ല..ഭാവുകത്വതോടെ ഭാഷയെ കൈകാര്യം ചെയ്യാനും വാക്കുകളെ കൂടി യോജിപ്പിക്കാനും അവര്‍ വിജയിക്കുകയും ചെയ്യുന്നു..എന്നാല്‍ വളരെ അധികം പേര്‍ അതിനെ കുറിച്ച് വേണ്ടത്ര ധാരണ കൂടാതെയാണ് ഇതിനു പുറപ്പെടുന്നത്..അത് കൊണ്ടെന്തുണ്ടായി ,ഇത്തരം 'കവികളുടെ ' എണ്ണം ക്രമേണ കൂടുകയും വായനക്കാരുടെ എണ്ണം കുറയുകയും ചെയ്തു..മലയാളത്തില്‍ 'കവികള്‍' കൂടിവരുന്നു ..കഥകളിലും നോവല്‍ ശാഖയിലും ആളുകള്‍ കുറയുകയും ചെയ്യുന്നു.പദ്യമോ ഗദ്യമോ അല്ലാത്ത അവസ്ഥയില്‍ താളം തെറ്റിയ ഈ എഴുത്ത് രീതി മനം മടിപ്പിക്കുന്നു.താളത്തിലും സന്ഗീതത്മകമായും എഴുതുന്നതിനു ആളുകളെ പ്രോത്സാഹിപ്പികേണ്ടിയിരിക്കുന്നു.എതിനെറ്റ്‌ അര്‍ത്ഥം പദ്യം മാത്രമാണ് കവിത എന്നല്ല,അയ്യപ്പനും അയ്യപ്പപണിക്കരും സച്ചിതാനന്ദനും ഒകെ മനോഹരമായ രീതിയില്‍ ഗദ്യം എഴുതിയവരാന്.ഔന്നിത്യം ഉള്ള ഒരവസ്ഥിയില്‍ ഭാഷയെ ആവിഷ്കരിക്കാനും വിചാര വികാരങ്ങളെ യുക്തമായ വാക്കുകള്‍ കൊണ്ട് ആവിഷ്കരിക്കാനും അങ്ങനെ കവിതയെ സൌന്ദര്യത്തോടും പ്രതാപത്തോടും സാക്ഷാത്കരിക്കാന്‍ കഴിയണം.അല്ലാത്ത രചനകളെ നിരൂപണത്തിന്റെ നിശിത ഖഢ്ഗം കൊണ്ട് തിരുത്താനും ആര്‍ജവം കാണിക്കണം .

എന്റെ എല്ലാ ഭാവുകങ്ങളും രജീഷ്... ഇത് തന്നെയായിരുന്നു എന്റെ വാദവും.  ഞാന്‍ ലളിതമായ ഭാഷയില്‍ പറഞ്ഞു താങ്കള്‍ കുറച്ചുകൂടി ആധികാരികമായി വിവരിച്ചു.  "ഗദ്യ കവിത" എന്ന പ്രയോഗം പോലും ശരിയായി എനിക്ക് തോന്നുന്നില്ല.  ഞാന്‍ ആത്മനൊമ്പരം എന്നൊന്ന് (കവിതയോ / പാട്ടോ) പോസ്റ്റ്‌ ചെയ്തിരുന്നു.  ഏതായാലും നല്ല നല്ല കവിതകള്‍ രചിക്കുവാന്‍ എല്ലാവര്ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.

Agree with you, Rajeesh. It is a correct statement.

കവിത ഗദ്യമാണെങ്കിലും പദ്യമാനെങ്കിലും, താളം, നല്ല അവതരണം, സാംസ്കാരികമായി മനസ്സിനെ ഉന്നതങ്ങളിലേക്ക് നയിക്കാന്‍ പോന്ന ശരിയായ അര്ഥതലങ്ങള്‍ ഇവ എങ്കിലും ഉള്ളതായിരിക്കണം.

കവിത തളാത്മകം തന്നെയായിരിക്കണം എന്നാണു പുണ്യാളന്റെ  അഭിപ്രായം ആഗ്രഹം ,

എന്നാല്‍ മാത്രമേ കവിത  മനസ്സില്‍ തങ്ങി നില്‍ക്കൂ   കാലത്തിനൊപ്പം അത് തുടരുകയുള്ളൂ,  

അല്ലാത്തവ കാലയവനികയില്‍ മാഞ്ഞു പോകും. 

 

 

ഒരു നല്ല കവിയുടെ തൊണ്ടയില്‍ ഒരു വാനമ്പാടി  ഉണ്ട്.

ഒരു നല്ല കവിയുടെ ചിഹ്നം ഹൃദയത്തിനു കുറുകെ വെച്ച തൂവലാണ്
ഒരു നല്ല കവിക്ക്‌  എല്ലാ വാക്കുകളുടെയും അര്‍ത്ഥമറിയാം
ഒരു നല്ല കവി ഒരു മാറ്റത്തിനു വേണ്ടി പോലും വൃത്തം തെറ്റിക്കുന്നില്ല 
അലങ്കാരത്തിന്റെ കാര്യത്തില്‍ അയാള്‍ ഒരു ആചാര്യനാണ്
ഒരു നല്ല കവിക്ക്‌ കവിതയ്ക്ക് വേണ്ടുന്ന വിഷയങ്ങള്‍ എന്താണെന്ന് 
തിരിച്ചറിയാനുള്ള കഴിവുണ്ട്
ഉദയാസ്തമനങ്ങളെ  കുറിച്ചും ഗിരി നിരകളെ കുറിച്ചും
ആരിലും നന്നായി എഴുത്തും 
ഒരു നല്ല കവി ഒരു ഖണ്ഡകാവ്യം തന്നെ രചിക്കുന്നു
.............................
ഞാന്‍ ഒരു നല്ല കവിയല്ല

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

അഭി വെളിയമ്പ്ര's blog post was featured
7 hours ago
Malayalam Foundation's blog post was featured
7 hours ago
Devan Tharappil's blog post was featured
7 hours ago
Devan Tharappil posted blog posts
7 hours ago
Malayalam Foundation posted a blog post
7 hours ago
അഭി വെളിയമ്പ്ര posted blog posts
7 hours ago
K D Skandan commented on Whiteline World's album
12 hours ago
vikraman p.n. liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
15 hours ago
V Vijayakumar commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
19 hours ago
V Vijayakumar commented on vikraman p.n.'s photo
19 hours ago
മധു ബാലകൃഷ്ണന്‍ commented on G PRASAD AROOR's blog post ക്ഷമിക്കു എന്നോട് ക്ഷമിക്കു
21 hours ago
K D Skandan commented on Devan Tharappil's blog post നോക്കുകൂലി ഒരു , പിടിച്ചു പറിയോ ?
21 hours ago
K D Skandan posted photos
22 hours ago
vikraman p.n. posted a photo
yesterday
G PRASAD AROOR's blog post was featured
yesterday
G PRASAD AROOR posted a blog post
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service