പ്രേം‌നസീറിന്റെ പ്രതിമ നിര്‍മിക്കാന്‍ അനുവദിക്കില്ല എന്ന വാദം ശരിയോ ?

നിത്യഹരിത നായകനായ പ്രേംനസീറിന്റെയും അഭിനയ കുലപതിയായ സത്യന്‍ മാഷിന്റെയും പ്രതികമകള്‍ നിര്‍മിക്കാനായി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ച വിവരം ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രേംനസീറിന്റെ പ്രതിമ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌മാറണമെന്നും പ്രതിമ നിര്‍മിക്കാന്‍ അനുവദിക്കുകയില്ലെന്നും മുസ്ലീം സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.

മുസ്ലീം മതവിശ്വാസിയുടെ പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമികം ആണെന്നാണ് മുസ്ലീം മതസംഘടനകളുടെ വാദം. പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന്‌ മുസ്ലീം ജമാഅത്ത്‌ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

മുസ്ലീമിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഇസ്ലാം അനുവദിക്കാതിരിക്കെ, സര്‍ക്കാര്‍ നീക്കം സമുദായം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നസീറിനെ സ്മരിക്കാനാണെങ്കില്‍ സാംസ്കാരിക കേന്ദ്രം ആരംഭിക്കുകയാണ്‌ വേണ്ടത്‌ ജമാ അത്ത്‌ നേതാക്കള്‍ ആവശ്യപ്പെട്ടു.

“പ്രതിമ സ്ഥാപിക്കുന്നത്‌ നമ്മുടെ നികുതി കാശില്‍ നിന്ന് വേണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്‌. കാക്കയ്ക്ക് തൂറാന്‍ ഒരു കക്കൂസ്‌ പത്തു ലക്ഷം രൂപാ ചെലവഴിച്ചു തന്നെ വേണോ? ആ പണം ഏതെങ്കിലും പാവപ്പെട്ടവന് നസീറിന്റെ പേരില്‍ കൊടുത്താല്‍ അതൊരു സഹായമാവില്ലേ? ഇനി പ്രതിമ തന്നെ വേണം എന്നു നിര്‍ബന്ധമുള്ളവര്‍ സ്വന്തം ചെലവില്‍ നിര്‍മ്മിക്കട്ടെ” എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും വന്നിട്ടുണ്ട്.

Tags: film, kerala, muslim, nazeer, prem, statue

Views: 20

Reply to This

Replies to This Discussion

എസ്/നോ രണ്ടു രീതിയിലും അഭിപ്രായം പറയാം. കാക്കയ്ക്ക് കാഷ്ടിക്കാന്‍ പ്രതിമ ഉണ്ടാക്കേണ്ട കാര്യമില്ല.
സിനിമയില്‍ അഭിനയിക്കാം, വ്യക്തി പൂജക്ക്‌ വിധേയനാവാം എന്നൊക്കെ ഉള്ളപ്പോള്‍ പ്രതിമയ്ക്ക് വിലക്ക് കല്പ്പിക്കുന്നതിന്റെ സാംഗത്യം മനസ്സിലാവില്ല. മതത്തിന്റെ, ദൈവത്തിന്റെ പേര് പറഞ്ഞു നടക്കുന്ന പ്രോപഗണ്ടാകളില്‍ ഒന്ന് കൂടി ആണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

പിന്നെ നമ്മുടെയൊക്കെ നികുതി കാശുകൊണ്ട് ഇവിടെ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാം. പ്രതിമ ഇല്ലെങ്കിലും മിമിക്രിക്കാരിലൂടെ നമ്മുടെ നിത്യ ഹരിത നായകന്‍ എന്നും അമരനായി നില്‍ക്കും.

പത്ത് അവശ കലാകാരന്മാര്‍ക്ക് ഒരു ലക്ഷം വച്ചോ 

അതല്ലെങ്കില്‍ ജഗതി ശ്രീകുമാറിന്റെ ഈ അവസ്ഥക്ക് കാരണമായ കേരളത്തിലെ 
ആളെ കൊല്ലി റോഡ്‌ ഡിവൈഡര്‍കളില്‍ ചുവന്ന ലൈറ്റ്കള്‍ പിടിപ്പിക്കുവാണോ
ഉപയോഗിക്കട്ടെ . നസീറിന്റെ പ്രതിമ നമ്മുടെ എല്ലാരുടെയും മനസുകളില്‍ ഉണ്ട്ട്. 
അത് ഓര്‍മ്മിപ്പിക്കുവാന്‍ ജയറാം ഇടക്കിടക്ക് ശ്രമിക്കുന്നുമുണ്ട് .
മുരളി പറഞ്ഞ പോലെ കാക്കകള്‍ക്ക് വൃത്തിയായി തൂറാന്‍ 
പത്ത് ലക്ഷം ആവശ്യമില്ല 

RSS

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

U N Gopi Nair posted a blog post
3 hours ago
Rajagopal commented on Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
8 hours ago
JP Thakazhy liked Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
13 hours ago
Vaikom Unnikrishnan Nair's video was featured
14 hours ago
Vaikom Unnikrishnan Nair posted a video
14 hours ago
Vaikom Unnikrishnan Nair commented on JP Thakazhy's photo
14 hours ago
Mini Mohanan commented on V Vijayakumar's blog post സ്നേഹത്തിനായി
yesterday
Mohan C Nair's blog post was featured
yesterday
Mini Mohanan's blog post was featured
yesterday
Malayalam Foundation's blog post was featured
yesterday
Mohan C Nair posted a blog post
yesterday
Malayalam Foundation posted a blog post
yesterday
Mohan C Nair commented on samanwaya's album
yesterday
Mohan C Nair commented on E.HARINDRANATH's blog post പദ്മിനി
yesterday
Mohan C Nair commented on JP Thakazhy's photo
yesterday
Mohan C Nair commented on Suresh Nair's blog post MY DAUGHTER ASHWATHI SECORES 90% ON HSC SCIENCE
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service