നിത്യഹരിത നായകനായ പ്രേംനസീറിന്റെയും അഭിനയ കുലപതിയായ സത്യന്‍ മാഷിന്റെയും പ്രതികമകള്‍ നിര്‍മിക്കാനായി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ച വിവരം ഇക്കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രേംനസീറിന്റെ പ്രതിമ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പ്രതിമ നിര്‍മിക്കാന്‍ അനുവദിക്കുകയില്ലെന്നും മുസ്ലീം സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
മുസ്ലീം മതവിശ്വാസിയുടെ പ്രതിമ സ്ഥാപിക്കുന്നത് അനിസ്ലാമികം ആണെന്നാണ് മുസ്ലീം മതസംഘടനകളുടെ വാദം. പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മുസ്ലീമിന്റെ പ്രതിമ സ്ഥാപിക്കാന്‍ ഇസ്ലാം അനുവദിക്കാതിരിക്കെ, സര്‍ക്കാര്‍ നീക്കം സമുദായം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നസീറിനെ സ്മരിക്കാനാണെങ്കില്‍ സാംസ്കാരിക കേന്ദ്രം ആരംഭിക്കുകയാണ് വേണ്ടത് ജമാ അത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു.
“പ്രതിമ സ്ഥാപിക്കുന്നത് നമ്മുടെ നികുതി കാശില്‍ നിന്ന് വേണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കാക്കയ്ക്ക് തൂറാന്‍ ഒരു കക്കൂസ് പത്തു ലക്ഷം രൂപാ ചെലവഴിച്ചു തന്നെ വേണോ? ആ പണം ഏതെങ്കിലും പാവപ്പെട്ടവന് നസീറിന്റെ പേരില്‍ കൊടുത്താല്‍ അതൊരു സഹായമാവില്ലേ? ഇനി പ്രതിമ തന്നെ വേണം എന്നു നിര്‍ബന്ധമുള്ളവര്‍ സ്വന്തം ചെലവില്‍ നിര്‍മ്മിക്കട്ടെ” എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും വന്നിട്ടുണ്ട്.
എസ്/നോ രണ്ടു രീതിയിലും അഭിപ്രായം പറയാം. കാക്കയ്ക്ക് കാഷ്ടിക്കാന്‍ പ്രതിമ ഉണ്ടാക്കേണ്ട കാര്യമില്ല.
സിനിമയില്‍ അഭിനയിക്കാം, വ്യക്തി പൂജക്ക് വിധേയനാവാം എന്നൊക്കെ ഉള്ളപ്പോള്‍ പ്രതിമയ്ക്ക് വിലക്ക് കല്പ്പിക്കുന്നതിന്റെ സാംഗത്യം മനസ്സിലാവില്ല. മതത്തിന്റെ, ദൈവത്തിന്റെ പേര് പറഞ്ഞു നടക്കുന്ന പ്രോപഗണ്ടാകളില്‍ ഒന്ന് കൂടി ആണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പിന്നെ നമ്മുടെയൊക്കെ നികുതി കാശുകൊണ്ട് ഇവിടെ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് പറയാതെ തന്നെ എല്ലാവര്ക്കും അറിയാം. പ്രതിമ ഇല്ലെങ്കിലും മിമിക്രിക്കാരിലൂടെ നമ്മുടെ നിത്യ ഹരിത നായകന്‍ എന്നും അമരനായി നില്‍ക്കും.
Permalink Reply by sathyan.p on June 7, 2012 at 11:58pm പത്ത് അവശ കലാകാരന്മാര്‍ക്ക് ഒരു ലക്ഷം വച്ചോ
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
V Vijayakumar commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
