Started this discussion. Last reply by Boban Joseph Apr 29. 12 Replies 5 Likes
കവിതകളും ലേഖനങ്ങളും മറ്റും ഓണ്‍ലൈന്‍ സൈറ്റുകളില്‍ മോഷ്ടിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഒരു വ്യ്ത്ത്യാസവും വരുത്താതെ അപ്പാടെ എടുത്തെഴുതിയാലോ. ഞാന്‍ എഴുതിയ "എന്തിനാണമ്മ കരഞ്ഞത്" എന്ന കവിത പല…Continue
Started this discussion. Last reply by Boban Joseph Aug 30, 2012. 8 Replies 0 Likes
എത്രയോ "ചൊവാ ദോഷക്കാര്‍" നമ്മുടെ നാട്ടില്‍ ഹതഭാഗ്യരായിക്കഴിയുന്നു. മൂന്നു നാല് വയസ്സില്‍ തുടങ്ങുന്ന വിശ്വാസ പഠനങ്ങളില്‍ ജ്യോതിഷവും ഒരു വിശ്വാസപഠനമായി പോകുന്നു. അതില്‍ സത്യമുന്ടെന്നും കുട്ടിയെ…Continue
Tags: ഹതഭാഗ്യര്‍, ജ്യോതിഷം, ചൊവ്വാദോഷം
Boban Joseph has not received any gifts yet
Posted on April 26, 2013 at 2:08pm 3 Comments 3 Likes
ഏവര്‍ക്കും ഉണ്ടൊരു കാലം
കളികളുടെ കുട്ടിക്കാലം
നിര്‍മലമാം മനസ്സിന്നുള്ളില്‍
ജീവിതമോരു സ്വര്‍ഗം എന്നും
എവരിലും ഇങ്ങിനെയൊരു മനം
ഉറങ്ങുന്നുണ്ടെന്നുള്ളൊരു കഥ
അറിയുമ്പോള്‍ നമ്മുടെയുള്ളില്‍
ആനന്ദം അവിരാമത്തില്‍
ഏവം ഞാനോര്‍ത്തീടുമ്പോള്‍
എന്നുടെയൊരു കുട്ടിക്കാലം
ഓര്‍മയിലേക്കെത്തീടുന്നു
നിങ്ങളുമായ് പങ്കീടുന്നു
ചങ്ങാതികള്‍ പോലീസായി
ഞാനൊരു വന്‍ കള്ളനുമായി
കൈതക്കാടായിത്തീര്‍ന്നു
കളികള്‍തന്നൊളിസങ്കേതം
കുട്ടിയുമൊരു…
ContinuePosted on April 26, 2013 at 2:06pm 2 Comments 3 Likes
കവിതകളും കുട്ടിക്കാലവും
ഏവര്‍ക്കും ഉണ്ടൊരു കാലം
കളികളുടെ കുട്ടിക്കാലം
നിര്‍മലമാം മനസ്സിന്നുള്ളില്‍
ജീവിതമോരു സ്വര്‍ഗം…
Posted on April 17, 2013 at 11:00am 8 Comments 1 Like
അജ്ഞാന നാളിലീ ജീവിതനൌകയില്‍
അതിരേതും കാണാത്തോരനുഭവങ്ങള്‍
അനുഭവമേറെ പഠിപ്പിച്ചു എങ്കിലും
മൂടിക്കിടക്കും നിനയ്ക്കാത്ത മുറുവുകള്‍
മരണമേ നിന്നെ ഞാനൊരുനാളില്‍ നേരിട്ട
നിമിഷങ്ങളെന്നും ഞാനോര്‍ത്തു പോകും
കാരിരിമ്ബിന്‍റെ കൂര്‍ത്ത മുന പോലെ
മാനസ പൊയ്കയില്‍ വന്ന കാലം
കരിമുകിലഖിലമൊരഗ്നിതന്‍ ഗോളമായി
ഹൃദയത്തിനുള്ളില്‍ നിറഞ്ഞൊരിക്കല്‍
നൌകകള്‍ മരിയാനചുഴിയില്‍പെടുംപോലെ
അകമലരാണ്ടുപോയ് ഭീതിയിങ്കല്‍
ഉത്കണ്ഠയേറുന്നു, കണ്ടമിടറുന്നു …
Posted on April 9, 2013 at 11:45am 12 Comments 2 Likes
വിഷമുള്ള പുകയത്,വൃത്തിഹീനത്തിന്റെ
വിഷച്ചുരുള്‍ വലിച്ചു നാമുല്ലസിക്കും
പുകയുന്ന ലഹരിയില്‍ ചെറുസുഖനിര്‍വൃതി
നുകരുന്ന ശിരസ്സിലും കറയേറെയുണ്ട്
നാഡികള്‍ തോറും പുകയുടെ ചുരുളുകള്‍
ഓടിക്കളിക്കും വിഷധര നിക്ഷേപമുണ്ട്
പുകവലിയധികമാകുമ്പൊഴോ നമ്മുടെ
നിണമുള്ള കുഴലിന്റെ നിറമങ്ങുപോയി ആ
വിഷമുള്ള കുഴലായിത്തീര്ന്നിടും അറിയാതെ
വിഷണ്ണരായിത്തീര്ന്നു നാം രോഗിയാകും
വിഷമുള്ള പുകയത്,വൃത്തിഹീനത്തിന്റെ
വിഷച്ചുരുള്‍ വലിച്ചു…
ടി. കെ. ഉണ്ണി said… ശ്രീ. ബോബൻ ജോസഫ്..
മുല്ലപ്പൂ വായനക്കും പ്രോത്സാഹനത്തിനും വളരെ നന്ദി..
ആശംസകൾ.
ടി. കെ. ഉണ്ണി said… സുഹൃത്തെ,
ഒരു കവിത പോലെ ഒന്ന്..
“ മുല്ലപ്പൂ ”
http://whitelineworld.com/profiles/blogs/3931164:BlogPost:438335
താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.
ടി. കെ. ഉണ്ണി said… ശ്രീ. ബോബൻ ജോസഫ്..
മനുഷ്യാവകാശം വായിച്ച് അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിനു നന്ദി...
അതെ, എന്തിനും ഏതിനും ദിനങ്ങൾ ആഘോഷിക്കുന്ന കാപട്യത്തെ തിരിച്ചറിയാത്തതും വേണ്ടത് തള്ളിക്കളയുന്നതും കഷ്ടം തന്നെ.. എന്നാൽ, ലോകമെമ്പാടും നമ്മുടെ രാജ്യത്തിനകത്തും നടക്കുന്ന മനുഷ്യാവകാശ സംരക്ഷണ കാപട്യങ്ങൾ പ്രതിഷേധാർഹമായിട്ടും അപ്രകാരമല്ലാത്ത ഒരാഘോഷമായി കൊണ്ടാടപ്പെടുകയാണ്.
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.
Pavithran Kannapuram said… കവിയൂരിന്റെ " ഉറവ വറ്റി " എന്ന കവിത .
കവിയൂരിന്റെ മുന്‍കവിതകളെയപേക്ഷിച്ച് ,അക്ഷരത്തെറ്റുകളും വ്യാകരണ
ത്തെറ്റുകളും കുറഞ്ഞിട്ടുണ്ട് . (കേല്‍പ്പുമില്ലാതെ ,പുരയും തൊഴുത്തിലും -ഇതൊക്കെ
തെറ്റു തന്നെ) അതില്ലാതെവന്നാല്‍ കവിയൂരിന്റെ കയ്യൊപ്പില്ലാതാകുമല്ലോ!അതുപാടില്ല .
അതുകൊണ്ടു തന്നെ അതിമനോഹരമായിരിക്കുന്നു കവിത ! അതിലേറെ അര്‍ത്ഥവത്തും
മനോഹരവു മായിരിക്കുന്നു കവിയൂര്‍ കണ്ടെത്തിപ്പതിച്ച ,കവിതയ്ക്കനുയോജ്യമായ ചിത്രം !
കവിതയിലൂടെ കവിയെ കണ്ടെത്താന്‍ കഴിയുന്നതുപോലെ ,ഈ ചിത്രം,കവിതയുടെ
ആത്മാവിലേക്ക് കടന്നുചെല്ലുന്നു .അതിനാല്‍ കവിതയിലൂടെ കവിയെ കണ്ടെത്താന്‍
ശ്രമിക്കുന്നവര്‍ ,അധികം ബുദ്ധിമുട്ടേണ്ടതില്ല.കവിയൂരിന്റെ മനസ്സില്‍പ്പതിഞ്ഞ ആചിത്രം
നോക്കിയാല്‍മതിയാകും! കവിയെ നേരെദര്‍ശിക്കാം . കവിയുടെ അകവും പുറവും
മനസ്സിലാക്കാം! ഉല്‍കൃഷ്ഠമായിട്ടുണ്ട് ! ഭാവുകങ്ങള്‍
ടി. കെ. ഉണ്ണി said… ശ്രീ. ബോബൻ ജോസഫ്..
പുഴുക്കൾ വായിച്ച് വളരെ വിശദമായ പ്രതികരണത്തിലൂടെ പ്രോത്സാഹിപ്പിച്ചതിനു വളരെ നന്ദി..
എന്റെ മനസ്സു കണ്ടുള്ള താങ്കളുടെ അഭിപ്രായം എല്ലാം വ്യക്തമാക്കുന്നുണ്ട്. മറ്റെന്താണ് പറയുക. പക്ഷെ, നമുക്കോരോരുത്തർക്കും ഇക്കാര്യത്തിലുള്ള പ്രതിബദ്ധതയെ ചുരുക്കിക്കാണാനാകുമോ.?
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.
Pavithran Kannapuram said… ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "
ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .
Pavithran Kannapuram said…
ശ്രീ .കവിയൂര്‍ ;
കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ് കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ് .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ് .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത് .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
" സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി
സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ
ഈരീതിയില്‍ ലാഘവത്തോടെ കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ് ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ---- ---- ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
മനോഹരമായ കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍
ചിലത് ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .
Pavithran Kannapuram said… " പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ --- --- --- "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം -- -- -- "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
" അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ ! ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച് ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .
Baiju Joseph said… Thanks Boban...
ടി. കെ. ഉണ്ണി said…
ശ്രീ. ബോബൻ ജോസഫ്..
സ്വാതന്ത്ര്യദിനം - വായിച്ചതിനും പ്രതികരിച്ചതിനും വളരെ നന്ദി..
അതെ, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശരിയായ അവസ്ഥയെന്തെന്നറിയാൻ താങ്കൾ പറഞ്ഞവരെക്കൂടി ശ്രദ്ധിക്കണം. അവരെ കാണാതെപോകുന്ന മന്നവന്മാരുടേതാണ് ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യമഹിമകൾ.
എന്നാലും രാജ്യത്തിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും നീണാൾ വാഴട്ടെ.
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
