Started this discussion. Last reply by മിനി എസ്. അടൂര്‍. Mar 21. 37 Replies 2 Likes
നമുക്ക് നിലവിളികള്‍ക്ക് കാതോര്‍ക്കാതിരിക്കാം എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ കൊല്ലപ്പെട്ടത്…Continue
Started this discussion. Last reply by മധു ബാലകൃഷ്ണന്‍ Nov 9, 2012. 135 Replies 5 Likes
ഒരു കുലംകുത്തി കൂടി ?ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ തൃപ്പൂത്ത് എന്ന അനാചാരത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ശിവപ്രസാദ് എന്ന യുവാവിനു വധഭീഷണി..പോലീസ് കേസ്....ഫേസ് ബുക്കില്‍ നിന്ന്…Continue
മിനി എസ്. അടൂര്‍. has not received any gifts yet
Posted on May 13, 2013 at 8:30am 4 Comments 3 Likes
.
മാതൃദിനം ....
ഉദയ്പ്പൂരിലാണ് ഞങ്ങള്‍ ഇപ്പോള്‍..
തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന
ഉദയ്പ്പൂര്‍ രാജസ്ഥാനിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ്..…
ContinuePosted on March 31, 2013 at 7:00pm 6 Comments 3 Likes
പഠനകാലത്തില്‍ ഒട്ടുമുക്കാലും,
ഔദ്യോഗിക ജീവിതത്തിന്‍റെ ആദ്യ കാലങ്ങളിലും
ഹോസ്റ്റലുകളിലായിരുന്നു എന്‍റെ താമസം.
ഒരേ നഗരത്തില്‍ത്തന്നെ ഒന്നിലധികം ഹോസ്റ്റലുകളില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്.
ഓരോ ഹോസ്റ്റലിലെയും രീതികളും നിയമങ്ങളും ഓരോ തരത്തിലായിരിക്കും.…
ContinuePosted on February 14, 2013 at 8:11pm 15 Comments 3 Likes
WHITELINE WORLD ലെ ബ്ലോഗുകളെ അധിക്ഷേപിക്കുന്ന തരത്തില്‍
MALAYALAM FOUNDATION നടത്തിയ പരാമര്‍ശം.
///വിവാദം ഉണ്ടെങ്കിലേ കൂടുതല്‍ പേര്‍ക്കും എന്തും ഇഷ്ടപ്പെടൂ. നല്ലത് പറഞ്ഞാല്‍ അതു കാണാനും…
Continue
somanath said…
ടി. കെ. ഉണ്ണി said… സുഹൃത്തെ,
ഒരു കവിത പോലെ ഒന്ന്..
“ മുല്ലപ്പൂ ”
http://whitelineworld.com/profiles/blogs/3931164:BlogPost:438335
താങ്കളുടെ വായനക്കും അഭിപ്രായത്തിനും വിമർശനങ്ങൾക്കുമായി സമർപ്പിക്കുന്നു.
താങ്കൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.
Pavithran Kannapuram said… കവിയൂരിന്റെ " ഉറവ വറ്റി " എന്ന കവിത .
കവിയൂരിന്റെ മുന്‍കവിതകളെയപേക്ഷിച്ച് ,അക്ഷരത്തെറ്റുകളും വ്യാകരണ
ത്തെറ്റുകളും കുറഞ്ഞിട്ടുണ്ട് . (കേല്‍പ്പുമില്ലാതെ ,പുരയും തൊഴുത്തിലും -ഇതൊക്കെ
തെറ്റു തന്നെ) അതില്ലാതെവന്നാല്‍ കവിയൂരിന്റെ കയ്യൊപ്പില്ലാതാകുമല്ലോ!അതുപാടില്ല .
അതുകൊണ്ടു തന്നെ അതിമനോഹരമായിരിക്കുന്നു കവിത ! അതിലേറെ അര്‍ത്ഥവത്തും
മനോഹരവു മായിരിക്കുന്നു കവിയൂര്‍ കണ്ടെത്തിപ്പതിച്ച ,കവിതയ്ക്കനുയോജ്യമായ ചിത്രം !
കവിതയിലൂടെ കവിയെ കണ്ടെത്താന്‍ കഴിയുന്നതുപോലെ ,ഈ ചിത്രം,കവിതയുടെ
ആത്മാവിലേക്ക് കടന്നുചെല്ലുന്നു .അതിനാല്‍ കവിതയിലൂടെ കവിയെ കണ്ടെത്താന്‍
ശ്രമിക്കുന്നവര്‍ ,അധികം ബുദ്ധിമുട്ടേണ്ടതില്ല.കവിയൂരിന്റെ മനസ്സില്‍പ്പതിഞ്ഞ ആചിത്രം
നോക്കിയാല്‍മതിയാകും! കവിയെ നേരെദര്‍ശിക്കാം . കവിയുടെ അകവും പുറവും
മനസ്സിലാക്കാം! ഉല്‍കൃഷ്ഠമായിട്ടുണ്ട് ! ഭാവുകങ്ങള്‍
Pavithran Kannapuram said… ശ്രീ .കവിയൂര്‍ ;
തുടക്കത്തില്‍ തന്നെയുള്ള ഒരുപിശക് ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി .അതുംകൂടി
ഇവിടെ ചേര്‍ക്കുന്നു .
" സൂര്യനെയും ചന്ദ്രനെയും തൊടു കുറി ചാര്‍ത്തി
സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ "
ഈവരിയിലും കവിയൂര്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല വായനക്കാരനു ലഭിയ്ക്കുന്നത് .
അമ്മ മക്കളെ ഉടുപ്പണിയിച്ച് പൊട്ടുവെച്ചു കൊടുക്കുന്നതു പോലെ, ഇവിടെയും
സൂര്യന്റെയും ചന്ദ്രന്റെയും നെറ്റിയില്‍ അമ്മയാകുന്ന ഭൂമി തൊടുകുറി തൊട്ടു
കൊടുക്കുന്നതായാണ് അര്‍ത്ഥം വരുന്നത് ! ഭഗവാനേയും ഭഗവതിയേയും
കുങ്കുമം ചാര്‍ത്തി എന്നുപറഞ്ഞാല്‍ ,ഭഗവാനേയും ഭഗവതിയേയും പൂജാരി
തന്റെ നെറ്റിയില്‍ തൊട്ടു എന്നര്‍ത്ഥമാവില്ലല്ലോ !മേലിലെങ്കിലും ഇത്തരം
തെറ്റ് വരുത്താതിരിക്കുക .
Pavithran Kannapuram said…
ശ്രീ .കവിയൂര്‍ ;
കവിയൂര്‍ എഴുതിയ " ഹോ കഷ്ട്രം "എന്നകവിത വായിച്ച് ഞാന്‍ എഴുതിയ രണ്ടുവരി
ആസ്വാദനക്കുറിപ്പ് കവിയെ ഏറെ നിരാശനാക്കി യിരിക്കുന്നു .കവിതയും മറ്റഭി പ്രാ
യങ്ങളും തുടച്ചു നീക്കുകയാണെന്ന് ,എന്നെ ഫോണില്‍ വിളിച്ചറിയിച്ചതത് കൊണ്ടാണ് .
കവിതയെ ക്കുറിച്ചുള്ള ഗൌരവ പൂര്‍വ്വമായ വിമര്‍ശനമോ നിരൂപണമോ ഒന്നുമല്ലത് .
അതിനുള്ള വകയും ആവരികളിലില്ലതാനും .കവിയൂരാകട്ടെ പുതിയ എഴുത്തുകാരുടെ
നിരയില്‍ ഉള്ള കവിയല്ല.വര്‍ഷങ്ങളായി ഇടതടവില്ലാതെ കവിത എഴുതിക്കൊണ്ടിരി
ക്കുന്ന കവിയാണ് .സ്വന്തമായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീ കരിച്ചിട്ടുണ്ട് .
അതുകൊണ്ടു തന്നെ കവിയൂര്‍ കവിതകളെ വിലയിരുത്തുമ്പോള്‍ ,ഒരു മൃദു സമീപനം
വേണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല .ശ്രീ ,കണക്കൂര്‍ സുരേഷ് കുമാറിന്റെ യും ശ്രീ .
മുരളിയുടെയും ശ്രീ .ബോബന്‍ ജോസഫിന്റെയും അഭിപ്രായങ്ങളെ തള്ളി ക്കളഞ്ഞു
കൊണ്ടല്ല ഞാനിത് പറയുന്നത് .രണ്ടുവരി ആസ്വാദന ക്കുറിപ്പിന്നു മുമ്പില്‍ ,ക്ഷീണിത
നായി ,എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നകവി ,കാര്യ മായ വിമര്‍ശനം ഉണ്ടായാല്‍
ബോധം കെട്ടുവീണാല്‍ അതിശയിക്കേണ്ടതില്ല.കവിതയുടെയും
കവിയുടെയും ബാലാരിഷ്ടത മാറിയില്ല എന്നേ ഇതുകൊണ്ട് കരുതാവു !
കവിത ----- "ഹോ കഷ്ടം "
കഷ്ടം തന്നെയാണ് കവിതയുടെ സ്വാരസ്യം .സംശയമില്ല .ഭൂമിയെ പെറ്റമ്മയ്ക്ക് തുല്യം
കാണുന്ന കവി ,ഭൂമി അനുഭവിക്കുന്ന ദുരന്തങ്ങള്‍ കണ്ടു വിഹ്വലപ്പെടുന്നതായാണ് ,വായനയില്‍
അസ്പഷ്ടമായെങ്കിലും കണ്ടെത്താന്‍ കഴിയുന്നത് .ആസ്വാദനത്തില്‍ അതനുഭവിക്കാനാവുന്നില്ലെങ്കിലും.
കവിതയുടെ പോരായ്മയും അതുതന്നെ .മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല എന്നുപറ യുന്നത്
പോലെ ,കവി മനസ്സില്‍ ഉദ്ദേശിച്ചത് കവിതയില്‍ വന്നില്ല ,എന്നുമാത്രമല്ല ,എഴുതിയത്
അരോചകവുമായി .ആദ്യത്തെ നാലുവരികള്‍ തന്നെ ഒന്നാംതരം ഉദാഹരണം .
" സൂര്യനെയും ചന്ദ്രനെയും തൊടുകുറി ചാര്‍ത്തി
സുന്ദരിയായി അണിഞ്ഞൊരുങ്ങുമെന്‍ അമ്മ " പ്രകാശ വര്‍ഷങ്ങള്‍ അകലത്തുള്ള സൂര്യനെയും
ചന്ദ്രനെയും ഭൂമി മാതാവ് തൊടുകുറി യായണിഞ്ഞു എന്നത് വളരെ വിചിത്രമായ ചിന്തയാണ് !.
ഭാവനയെന്ന് അതിനെ പറഞ്ഞു കൂട .ഇങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ ,മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍
പ്രകൃതിയില്‍നിന്നും കണ്ടെത്താന്‍ കവിയ്ക്കു കഴിയണം .സൂക്ഷ്മ നിരീക്ഷണവും ദര്‍ശനവും അതിനാവശ്യ
മാണ് .തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നതുപോലെ എളുപ്പമുള്ളകാര്യമല്ല അത് .കവിതയെഴുത്തിനെ
ഈരീതിയില്‍ ലാഘവത്തോടെ കാണുന്നവര്‍ ,ചിന്തിക്കേണ്ടതുണ്ട് .എന്തിനുവേണ്ടിയാണ് താന്‍
കവിതയെഴുതുന്നതെന്ന് .
.കവിയൂര്‍ കവിതകളില്‍ കണ്ടുമടുത്ത ഈദുര്‍ഗതിയ്ക്ക് മാറ്റമുണ്ടാകണം എന്ന് ആത്മാര്‍ത്ഥ
മായും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത് .ഭൂമിയും സൂര്യ ചന്ദ്രന്മാരും തമ്മി
ലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലത്തിന്റെ പ്രശ്നവും മറ്റും ഇന്നലെ കവിയൂര്‍ ഫോണ്‍
ചെയ്തപ്പോള്‍ ഞാന്‍ ബോധ്യ പ്പെടുത്തിയിരു ന്നതാണ് .അതാണ് ,കവിയൂര്‍ ഇന്ന് ശ്രീ .മുരളിയ്ക്ക്
മറുപടി യായി -ഒരു മുന്‍കൂര്‍ ജാമ്യം പോലെ കൊടുത്തിരിക്കുന്നത് ! നന്നായിരിക്കുന്നു !
" ദിക്കുകളാല്‍ വര്‍ണ്ണ വസന്ത രാജി ---- ---- ----ദിനവുമെന്‍ അകതാരില്‍ -----"ഈവരിയും
അരോചകവും ,ആശയ വ്യക്തത നഷ്ടപ്പെട്ടതുമാണ് .തുടര്‍ന്നുള്ള വരികളിലൊക്കെ യും ഇതു
തന്നെയാണവസ്ഥ ! ഭൂമി നേരിടുന്ന ദുരന്തങ്ങളെ അര്‍ഹിയ്ക്കുന്ന ഗൌരവത്തില്‍ ചിത്രീകരിക്കാന്‍
" ഹോ കഷ്ട "ത്തിലൂടെ കവിക്ക് സാധിച്ചിട്ടില്ല .പ്രാസ മൊപ്പിക്കാന്‍ കവിയൂര്‍ കാണിക്കുന്ന
വ്യഗ്രതയും , അക്ഷമയും കവിതയ്ക്ക് ഗുണം ചെയ്യുകയില്ല .വായനക്കാരുടെ അഭിപ്രായ നിര്‍ദ്ദേശ
മനുസരിച്ച് ,തയ്യല്‍ ക്കാരനെ പ്പോലെ ,മാറ്റി പണിയാവുന്നതല്ല കവിത .കവിയുടെ മനസ്സില്‍നിന്നു
തന്നെ ,മാറ്റി പണിയുന്നതിന്നുള്ള ഒരുക്കങ്ങ ളുണ്ടാകണം .
മനോഹരമായ കാവ്യ കല്പനകള്‍ക്ക് ഉദാഹരണമായി, വയലാറിന്റെ ഗാന ശകലങ്ങള്‍
ചിലത് ചുവടെ ചേര്‍ക്കുന്നു .നമുക്കത് പ്രചോതനമാകും .
Pavithran Kannapuram said… " പൊ ല്‍ ത്തിങ്ക ള്‍ ക്കല പൊട്ടു തൊട്ട ഹിമവല്‍സൃഗംങ്ങളില്‍ --- --- --- "ഉദാത്ത മായ
ഈ കവിഭാവനയില്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള പ്രകാശവര്‍ഷങ്ങളുടെ അകലം തന്നെ
അപ്രത്യക്ഷ മായിരിക്കുന്നു ! ഭാവനയുടെ മാസ്മര വിദ്യ ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് .
" ചന്ദ്ര കളഭം ചാര്‍ത്തിയുറങ്ങും തീരം -- -- -- "
"ശര റാന്തല്‍ തിരി താഴ്ത്തും മുകിലിന്‍ കുടിലില്‍ --
മൂവന്തി പ്പെണ്ണുറങ്ങാന്‍ കിടന്നു ... ... "
" അന്തിപ്പൊന്‍ വെട്ടം കടലില്‍ മെല്ലെ ത്താഴുമ്പോള്‍ ...."
" കിഴക്ക് കിഴക്കൊരാന ,പൊന്നണിഞ്ഞു നില്ക്കണ് .."
എനിയ്ക്കറിയാം ,എനിയ്ക്കറിയാം ,അമ്പിളി മാമന്‍ ! ഇങ്ങിനെ ഹൃദയ ഹാരിയായ എത്രയോ
ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും .അവയില്‍ നിന്ന് നമുക്ക് ഉള്‍ക്കാഴ്ച നേടാനും
കഴിയും .കഴിയണം .സാഹിത്യത്തിലും കാവ്യ രചനയിലും ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അതനി വാര്യ
മാണെന്നും ഞാന്‍ കരുതുന്നു .അല്ലാതെ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് ,എന്ന് വൃഥാ
തര്‍ക്കിക്കുകയല്ല വേണ്ടത് .അത് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയില്ല .മറിച്ച് ദോഷം വരുത്തുകയും
ചെയ്യും .തല്‍ക്കാലം നിര്‍ത്തട്ടെ .സ്നേഹ പൂര്‍വ്വം .
Anandavalli Chandran said… മിനി; എനിയ്ക്കും അറിയില്ല.thanks.
K D Skandan said…
ആദ്യമായി പറയട്ടെ സുഹൃത്തെ, എനിക്ക് നിന്നോട് വ്യഖ്തിപരമായി ഒന്നും ഇല്ല !!
"ഒരു ചങ്ങാതിയെ വേണമെങ്ങില്‍ ഒരു ചങ്ങാതി ആയി ഇരിക്കുക ". ഞാന്‍ എനെറെ സൌഹര്ധത്തിന്റെ കൈ നീട്ടുന്നു .സ്വീകരിക്കുമല്ലോ !!
ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഞങ്ങളുടെ അവകാശം ..ഉത്തരം പറയേണ്ടത് Whiteline
Admnte കര്‍ത്തവ്യം !! എന്ത് ചോദിച്ചാലും ഒരു മറുപടി ഇല്ല ??
നിന്റെ സ്കന്ടെട്ടന്‍
Gopikrishnan VS said… Thanks...
അഭി വെളിയമ്പ്ര said… കാലത്തെത്തി കാപ്പിച്ചൂടില്‍
കതിനാവെടിയും പൊട്ടിച്ച്
വര്‍ത്തമാനപ്പത്രം.
കനത്ത വാര്‍ത്തകള്‍
കാലവും കോലവുമില്ലാതെ
കാലക്കേടിന്‍ കരടായ് .
ജെടപിടിച്ച കാഷായ
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.
