സാമുവല്‍ പിന്നെയും മടങ്ങുകയാണ്........... (കഥ)

സാമുവല്‍ പിന്നെയും മടങ്ങുകയാണ്........... (കഥ)

                              *******                                                                

പുതിയ അധ്യായന വര്‍ഷത്തിന് മുന്നോടിയായി സ്കൂളുകളെല്ലാം നീണ്ട രണ്ടു മാസത്തേക്ക് അടച്ചു.  ഈ സമയമാണ് എല്ലാവര്‍ഷവും തന്‍റെ ഭാര്യയേയും, കുട്ടികളെയും കാണുവാന്‍ ഷാര്‍ജയില്‍ നിന്നും സാമുവല്‍ സാധാരണ നാട്ടിലെത്താറുള്ളത്. ബന്ധുക്കള്‍ എന്ന് പറയാന്‍ അങ്ങനെ അടുത്ത ബന്ധമുള്ള ആരും തന്നെ സാമുവലിനില്ല, പിന്നെ വിരലിലെണ്ണാവുന്ന കുറച്ച് പഴയകാല സുഹൃത്തുക്കള്‍. വന്നു കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം ആ സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കും. ബാക്കി ദിവസങ്ങളില്‍ ഭാര്യയും കുട്ടികളുമൊത്ത് പുറത്തെവിടെയെങ്കിലും കറങ്ങി നടക്കുകയോ അല്ലെങ്കില്‍ വീട്ടില്‍കൂടുകയോ ആണ് സാമുവലിന്‍റെ രീതി. 

പതിവുപോലെ സാമുവല്‍ ആ വര്‍ഷവും നാട്ടിലെത്തി.  കഞ്ഞിഞ്ഞ ഒരു വര്‍ഷത്തെ നീണ്ട കാത്തിരുപ്പിനു ശേഷം ഭര്‍ത്താവിനെ കണ്ടപ്പോഴുള്ള സന്തോഷം നിമ്മുയുടെ കണ്ണുകളില്‍ പ്രകടമായിരുന്നു. അച്ഛന്‍ കൊണ്ടുവന്ന പുതിയ തുണികളും മറ്റും തിരിച്ചും മറിച്ചും നോക്കുന്ന പന്ത്രണ്ടു വയസുള്ള ഷാലുമോളും അതീവ സന്തോഷവതിയായി കണ്ടു. പക്ഷെ അഞ്ചു വയസുള്ള ഷാനുമോന്‍ മാത്രം അച്ഛന്‍റെ വരവില്‍ അത്ര സന്തോഷവാനായി കണ്ടില്ല. അതിനു കാരണമുണ്ടായിരുന്നു. അവന്‍ ചില വികൃതികളൊക്കെ കാണിക്കുമ്പോള്‍ സാമുവല്‍ ശകാരിക്കുമായിരുന്നു. കൂട്ടുകാരോടൊപ്പം വൈകുന്നേരം പറമ്പില്‍ കളിക്കുവാന്‍ പോകുന്നത്തിനും, അവിടെയൊക്കെ കറങ്ങിനടക്കുന്നതിനും ഒന്നിനും സാമുവല്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാകണം ചിലപ്പോഴൊക്കെ അവന്‍ അമ്മയോടോ ചോദിക്കും 

 

"അച്ഛന്‍ എന്നാണമ്മേ മടങ്ങിപോകുന്നത്" ? 

അത് കേള്‍ക്കുമ്പോഴോ സാമുവല്‍  നിമ്മിയോടു പറയും "ഈ കുരുത്തം കെട്ടവന് എന്നെ എങ്ങനെയെങ്കിലും അങ്ങ് പറഞ്ഞയച്ചാല്‍ മതി"

അത് കേട്ട മാത്രയില്‍ നിമ്മി "അവന്‍ കുട്ടിയല്ലേ ചേട്ടാ ? പിന്നെ അച്ഛനുള്ളപ്പോള്‍ അവന്‍റെ കുരുത്തക്കേടുകള്‍ ഒന്നും നടക്കില്ലല്ലോ, അതുകൊണ്ടാണങ്ങനെയൊക്കെ"

ശരി ശരി, ഇനിയെന്തായാലും ഒരാഴ്ച്ചയല്ലേ ബാക്കിയുള്ളൂ, അതുവരെ അങ്ങ് സഹിക്കുക, അത്രയേയുള്ളൂ എന്ന് സാമുവലും.

 

മടങ്ങിപോകുവാനുള്ള ദിവസം അടുത്ത് വരുമ്പോഴേക്കും സാമുവലിന്‍റെ മനസ്സില്‍ ചെറിയ ഒരു നീറ്റല്‍.  ഭാര്യയേയും, കുട്ടികളെയുമൊക്കെ തനിച്ചാക്കി ഇനി ഒരു വര്ഷം ആ മുരുഭൂമിയിലെ  ഏകാന്ത വാസത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍  വല്ലാത്ത ദുഃഖം തോന്നുന്നു. മനസുണ്ടായിട്ടല്ല, പക്ഷെ മറ്റു മാര്‍ഗ്ഗങ്ങളൊന്നും മുന്നിലില്ലാഞ്ഞിട്ടല്ലേ എന്നോരുത്ത് സാമുവല്‍ അപ്പോള്‍ സമാധാനിക്കും. ആ വേദനകൊണ്ടാകാം ദിവസം അടുക്കുന്നതിനനുസരിച്ച് സാമുവല്‍ തന്‍റെ പെഗ്ഗിന്‍റെ അളവും സ്വല്‍പ്പം സ്വല്‍പ്പം വര്‍ദ്ധിപ്പിക്കും.  

 

അടുത്ത ദിവസം മടങ്ങിപ്പോകുവാനുള്ള പാക്കിങ്ങും, മറ്റ് തയാറെടുപ്പുമൊക്കെ കഴിഞ്ഞ് അവര്‍ രാത്രി വളരെ വൈകി  ഉറങ്ങാന്‍ കിടന്നു. അവരെയൊക്കെ വിട്ട് നാളെ പറക്കേണ്ടതല്ലേ എന്നാലോചിക്കുമ്പോള്‍ സാമുവലിനു ഉറക്കം വന്നില്ല. 

 

നിമ്മി, താനുറങ്ങിയോടോ?

“ഇല്ല ചേട്ടാ, എന്തുപറ്റി ?”

 

ഏയി, ഒന്നുല്ല, എനിക്കുറക്കം വരുന്നില്ലടോ”,

“ചേട്ടാ, എനിക്കും ഒട്ടും ഉറക്കം വരുന്നില്ല”

 

എനിക്ക് നിങ്ങളെയൊക്കെ വിട്ട് മടങ്ങിപോകാന്‍ ഒട്ടും മനസ് വരുന്നില്ലെടോ ?

"ചേട്ടനില്ലാതെ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നത് എനിക്കും വിഷമമാണ് ചേട്ടാ"  

 

എങ്കില്‍ ഞാനിനി മടങ്ങിപോന്നില്ലെന്നുവച്ചാലോ നിമ്മി ?

“പോകാതിരുന്നാ എങ്ങനാ ചേട്ടാ ? ഈ വിടിന്‍റെ ലോണൊക്കെ എങ്ങനെ അടച്ചു തീര്‍ക്കും, പിന്നെ കുട്ടികളുടെ പഠിത്തത്തിനും മറ്റും എന്താ ഇപ്പോള്‍ ചിലവെന്നോ ? ഇതെല്ലാംകൂടി എങ്ങനെ നടത്തിയെടുക്കും”

 

എത്രനാളെന്നു വച്ചാ നിമ്മി ഒറ്റയ്ക്ക് ഇങ്ങനെ ഞാന്‍ അവിടെയും, നിങ്ങളിവിടെയും ?

"ഒന്നുമില്ലെങ്കിലും ഈ വീടിന്‍റെ കടമെങ്കിലും ഒന്ന് തീരട്ടെ ചേട്ടാ"

 നിമ്മി അങ്ങനെ പറഞ്ഞപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ സാമുവല്‍ "അത് ഈ ജന്മത്ത് തീരുമെന്ന് തോന്നുന്നില്ല" 

 

അവരുടെ ആ കൊച്ചുവര്ത്തമാനങ്ങളും, പരാതികളും, പരിഭവങ്ങളുമൊക്കെ നേരം വെളുക്കും വരെ നീണ്ടുപോയി. ഉച്ചയൂണും കഴിഞ്ഞ് പെട്ടിയുമെടുത്ത് സാമുവല്‍ എരിയുന്ന ഹൃദയവുമായി എല്ലാവരോടും യാത്രപറയാനുള്ള തയാറെടുപ്പായി. തന്‍റെ പ്രാണനാഥന്‍റെ മനസിലെ വേദന നന്നായി മനസിലാക്കിയ നിമ്മി സ്വന്തം ദുഃഖം ഉള്ളിലൊതുക്കി കൃത്രിമ പുഞ്ചിരിയുമായി വാതലിനരുകില്‍ നിന്നു. സാമുവല്‍ ഷാലുവിന്‍റെ ചെള്ളയില്‍ ഉമ്മ വച്ചപ്പോള്‍ അവളുടെ വേദന രണ്ടുതുള്ളി കണ്ണുനീരായി പുറത്തേക്ക് ഒഴുകി.  പിന്നെ ഷാനുവിന്‍റെ കവിളില്‍ തലോടി 'അച്ഛന്‍ ഇനി പോകട്ടെ എന്‍റെ ഷാനുക്കുട്ടാ" എന്നുപറഞ്ഞ് ആ വീടിന്‍റെ  പടിയിറങ്ങുമ്പോള്‍ അന്ന് വൈകുംന്നേരം ഏതൊക്കെ കൂട്ടുകാരുടെകൂടെ എവിടെപോയി, എന്തുകളിക്കണമെന്ന അലോചനയിലായിരുന്നു ഷാനുമോന്‍.

                                                          *********

 

 

 

Views: 246

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by Pavithran Kannapuram on July 8, 2012 at 10:05pm

പ്രിയപ്പെട്ട മധു;
കഥ ഇഷ്ടപ്പെട്ടു.ഇഷ്ടപ്പെട്ടു എന്നുപറയുമ്പോഴും രചനയില്‍ ഇതിനെക്കാള്‍ ഉയര്‍ന്നതലം ഞാന്‍ പ്രതീക്ഷിക്കുന്നു. വളരെ സരളമായി കഥ സംവേദിക്കുന്നുഎന്നത്‌; ഉത്തരാധുനികതയുടെ മുഖമൂടിയണിഞ്ഞ്‌ ദുര്‍ഗ്രാഹ്യത സൃഷ്ടി
ക്കുന്ന രചനകളുടെ മുമ്പില്‍ ഏറെ ആശ്വാസം നല്‍കുന്നു. ഒപ്പം ജീവിതത്തിന്റെ നൊമ്പരമു ള്‍ ക്കൊള്ളു ന്നുവെന്നതും
അഭിനന്ദനീയം തന്നെ. ലക്ഷ്യ ബോധമുള്ള നല്ല കഥകള്‍ കൂടുതലായി വായിക്കുന്നതിലൂടെ, രചനാചാതുരി ഉയര്‍ന്ന
മാനത്തിലേക്കെത്തിക്കാന്‍ കഴിയും . പറയാന്‍ ഒരു കഥയും, പറയാനുള്ള ഭാഷയും,ഇതെല്ലം കോര്‍ത്തിണക്കാന്‍
പ്രാപ്തമായ സര്‍ഗ്ഗഭാവനയും താങ്കളിലുണ്ട് . മനസ്സിന്റെ വീര്‍പ്പുമുട്ടലായി,കടുത്ത നൊമ്പരമായി ,പ്രമേയം മനസ്സില്‍
രൂപാന്തരപ്പെടുമ്പോള്‍ മാത്രം എഴുതുക,എന്നാണ് എനിക്ക്പറയാനുള്ളത്. ആരുംഇതുവരെ ഉപയോഗിക്കാത്ത
വാക്കുകള്‍ വിളക്കി ച്ചേര്‍ത്ത് എഴുതിയ കവിതയെന്ന്‌ ,ഒരുപണ്ഡിതശിരോമണി ഈയ്യിടെ പറയുകയുണ്ടായി !
കരുവാന്‍ ഇരുമ്പുചങ്ങല നിര്‍മ്മിക്കുന്നത് പോലെയുള്ള വിളക്കിച്ചേര്‍ക്കല്‍ കൊണ്ട് കവിതരചിക്കാനാവില്ലെന്ന
അറിവ് ആ മന്ദബുദ്ധിക്കില്ല എന്ന്‌ വാക്കുകള്‍ വ്യക്തമാക്കുന്നു! തട്ടുകടക്കാരന്‍ ദോശ ചുട്ടെടുക്കുന്നത്പോലെ,
ചുട്ടെടുത്ത് ചൂടോടെ വില്പന നടത്തുന്ന ഒരേര്‍പ്പാടായും സാഹിത്യരചനയെ കാണാതിരിക്കുക. സാഹിത്യത്തിന്റെ
മൌലീക സ്വഭാവത്തില്‍നിന്നും,അതിന്റെ സാമൂഹ്യലക്ഷ്യത്തില്‍ നിന്നും താങ്കളുടെ സൃഷ്ടികള്‍ വഴിമാറാതിരിക്കട്ടെ
യെന്ന് പ്രത്യാശിക്കുന്നു. അഭിനന്ദനങ്ങള്‍ .
 
 
 
 
Comment by മധു ബാലകൃഷ്ണന്‍ on July 7, 2012 at 11:57am

Comment by Anandavalli Chandran on Wednesday Delete Comment " സംഭവവിവരണമാനെങ്കിലും .."

 

Anyway, thanks for everybody for there sincere opinions.. 2nd part for this 'Anubhava Kadha' is coming shortly....

Comment by Anandavalli Chandran on July 6, 2012 at 9:01pm

 അല്ലല്ലോ ? സ്വപ്നയല്ലെ ?

Comment by മധു ബാലകൃഷ്ണന്‍ on July 6, 2012 at 5:54pm
ടീച്ചറെ സത്യം വിട്ടുപോയി. ക്ഷമിക്കുക.  ടീച്ചറല്ലേ ആദ്യമായി 'കഥ' ക്കു പകരം 'അനുഭവകഥ' എന്നായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് അഭിപ്രായപ്പെട്ടത്. എന്തായാലും വായനക്കും അഭിപ്രായത്തിനും നന്ദി.
Comment by Anandavalli Chandran on July 6, 2012 at 5:36pm

Madhu എന്റെ  കമന്റ്‌  കണ്ടില്ലായിരിയ്ക്കും .

വലിയ  കഴംപോന്നുമില്ലെന്നും  തോന്നിക്കാനും .

ശരിയാ.

Comment by Swapna Nair on July 6, 2012 at 3:57pm

അതെ..തുടര്‍ന്നും വരട്ടെ നല്ല നല്ല അനുഭവ കഥകള്‍!

Comment by മധു ബാലകൃഷ്ണന്‍ on July 6, 2012 at 3:52pm
ജിഅര്‍ജി : കഥയില്ലെന്നോ ! ആരുപറഞ്ഞു ?   എന്തായാലും വായിച്ചതിനു നന്ദി
 
സ്വപ്നജി : //  താങ്കളുടെതായി ഇത്തരം ശ്രമങ്ങള്‍ വളരെ കുറച്ചേ കാണാറുള്ളു...അതുകൊണ്ട് തന്നെ ആകാംക്ഷ തോന്നി // താങ്കളുടെ ഈ വാക്കുകള് വളരെ സന്തോ ശം തോന്നുന്നതിനോപ്പം ഒരു പ്രചോദനവുമാണ്. അതുകൊണ്ടുതന്നെ സ്വപ്നജിയുടെ അഭിപ്രായം മാനിച്ച് കഥക്കുപകരം ഈ രചനയെ  'അനുഭവകഥയെന്നു' തിരുത്തുന്നു.    
Comment by ജീ ആര്‍ on July 6, 2012 at 12:05pm

സാമുവല്‍ പിന്നെയും മടങ്ങുകയാണ്...........

 

 

കഥയില്ലാത്ത ഞാന്‍ എന്ത് പറയാന്‍ മധുവേ 

Comment by Swapna Nair on July 6, 2012 at 12:01pm

മധുജി, താങ്കളുടെതായി ഇത്തരം ശ്രമങ്ങള്‍ വളരെ കുറച്ചേ കാണാറുള്ളു...അതുകൊണ്ട് തന്നെ ആകാംക്ഷ തോന്നി.ഒരു കഥ എന്ന് പറയുന്നതിനേക്കാള്‍ അനുഭവ കഥയെന്നോ മറ്റോ പറയാം.നല്ല ശ്രമമാണ്.ആലങ്കാരികമായി എഴുതാന്‍ ശ്രമിച്ചില്ല എന്ന് പറഞ്ഞത് കൊണ്ട് തന്നെ അത്തരം നിരൂപണങ്ങളിലേക്ക് കടക്കുന്നില്ല.
എനാലും ആധികാരികമായ, ജീവസ്സുറ്റ താങ്കളുടെ ചര്‍ച്ചകളാണ് മനസ്സില്‍ നില്‍ക്കുന്നത്.
ആശംസകള്‍ !

Comment by മധു ബാലകൃഷ്ണന്‍ on July 6, 2012 at 11:26am
സുരേഷ് ജി,
 
വിലപ്പെട്ട നിര്ധേഷങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും നന്ദി. ഇങ്ങനെ അഭിപ്രായങ്ങള്‍ തുറന്നെഴുന്നതാണ് സുഹൃത്തെ എനിക്കും ഇഷ്ട്ടവും, ഞാന്‍ ആഗ്രഹിക്കുന്നതും. 
 
കഥയില്‍ പാളിച്ചകള്‍ തീര്‍ശ്ചയായും കാണും, എഴുതി പോസ്റ്റു ചെയ്തുകഴിഞ്ഞു ഒന്നുകൂടി വായിച്ചപ്പോള്‍ പല ഭാഗങ്ങളും അങ്ങനെയായിരുന്നില്ല വേണ്ടീരുന്നത് എന്ന് എനിക്കും തോന്നീരുന്നു. ഉദാഹരണം എവിടെ രാജേട്ടന്‍ എടുത്തുപറഞ്ഞ 'സ്വന്തം ഭാര്യ'  പ്രയോഗം. പോസ്റ്റിങ്ങ് കഴിഞ്ഞയുടന്‍ എനിക്കും തോന്നി, എതെന്ത് മണ്ടത്തരം? സ്വന്തം ഭാര്യയും, കുട്ടികളെയും കാണാനാണല്ലോ സാധാരണ മിക്കവാറും പുറംനാട്ടില്‍ നിന്നും വരുന്നത്.
 
പിന്നെ ഇവിടെ താങ്കള്‍ ചൂണ്ടിക്കാണിച്ച 'ഉറക്കം വരുന്നടോ' പോലെയുള്ള പ്രയോഗം.  ശരിയാണ് അവിടെ കുറെ സാഹിത്യങ്ങള്‍ പ്രയോഗിക്കുവാന്‍ വേണമെങ്കില്‍ സാധിക്കും, പക്ഷെ ചെറിയ ഒരു അനുഭവകഥ ലളിതമായി പറയുമ്പോള്‍ പലപ്പോഴും അലങ്കാര വാക്കുകള്‍ ഉപയോഗിക്കുവാന്‍ കഴിയാറുമില്ല, തോന്നരുമില്ല. ഒരുപക്ഷെ അവതരണത്തിന്റെ ലാളിത്യം നഷ്ട്ടപ്പെട്ടുപോകുമോ എന്ന ഉത്‌ക്കണ്‌ഠയോ, ഭയമോ ആകാം അതിനു കാരണം. 
പക്ഷെ ഇനിയും ശ്രദ്ധിക്കാം.   
   
ഇനിയും ഇതുപോലെയുള്ള വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

K D Skandan commented on Whiteline World's album
5 hours ago
vikraman p.n. liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
7 hours ago
V Vijayakumar commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
11 hours ago
V Vijayakumar commented on vikraman p.n.'s photo
11 hours ago
മധു ബാലകൃഷ്ണന്‍ commented on G PRASAD AROOR's blog post ക്ഷമിക്കു എന്നോട് ക്ഷമിക്കു
13 hours ago
K D Skandan commented on Devan Tharappil's blog post നോക്കുകൂലി ഒരു , പിടിച്ചു പറിയോ ?
13 hours ago
K D Skandan posted photos
14 hours ago
vikraman p.n. posted a photo
16 hours ago
G PRASAD AROOR's blog post was featured
16 hours ago
G PRASAD AROOR posted a blog post
16 hours ago
Boban Joseph liked അഭി വെളിയമ്പ്ര's blog post പൊട്ടിയടര്‍ന്ന വേരുകള്‍
yesterday
Boban Joseph commented on V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
yesterday
Boban Joseph liked V Vijayakumar's blog post മഞ്ഞിനെ പ്രേമിച്ച മാവ്
yesterday
Boban Joseph commented on Kanakkoor R Sureshkumar's blog post തുമ്പപ്പൂ
yesterday
G PRASAD AROOR commented on Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
yesterday
G PRASAD AROOR liked Sadasivankunji V.M.'s blog post പന്തയം വക്കാത്ത മത്തായി
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service