കോലവുമേന്തി,
അങ്ങാടിയില്‍ വന്നവര്‍
വിലകൂടിയ പെട്രോളൊഴിച്ച്
കോലത്തെ കത്തിച്ചു.
കോലം,
കോലം കത്തിച്ചവരെ
പെട്രോളിന്‍റെ സഹായത്താല്‍
തിരിച്ചൊന്നു തലോടി.
കോലം കത്തിക്കല്‍
പഠിപ്പിക്കാന്‍
കോട്ടയത്തൊരു
സര്‍വകലാശാല തുറക്കാനും,
അവിടെ
സ്വന്തമൊരു
ചാന്‍സലറെ നിയമിക്കാനും,
ഭരണത്തില്‍
സമ്മര്‍ദ്ദം ചെലുത്താന്‍
യോഗം ചേരുമ്പോള്‍ ....
കോലത്തെപ്പോലെ;
കോലമേന്തിയവരെ
കോലം കെടുത്തിയ
കോലം,
അങ്ങാടിയില്‍
പുഞ്ചിരിക്കുന്നു ...........
Comment
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on July 7, 2012 at 12:03am ആക്ഷേപം നന്നായിരിക്കുന്നു പക്ഷെ മധു ചേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു
Comment by Swapna Nair on July 6, 2012 at 12:38pm കോലത്തെപ്പോലെ;
കോലമേന്തിയവരെ
കോലം കെടുത്തിയ
കോലം,
അങ്ങാടിയില്‍
പുഞ്ചിരിക്കുന്നു .........
ഒളിഞ്ഞിരിക്കുന്ന പരിഹാസ്യതിന്റെ കൂരമ്പുകളുണ്ടീ വരികളില്‍...
കോലം കെട്ടലുകള്‍ കൂടി വരുമ്പോള്‍ കോലവും തിരിഞ്ഞു കടിക്കും. കൊള്ളാം മാഷെ...
Comment by V Vijayakumar on July 5, 2012 at 3:29pm നല്ല കോലം
Comment by ജീ ആര്‍ on July 5, 2012 at 9:48am 
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World