ഗുസ്‌തിക്കാരനില്‍ നിന്ന് ഹിന്ദി സിനിമയുടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടന്‍ ധാരാസിംഗ് (84) അന്തരിച്ചു. മുംബൈയിലെ വസതിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 5:30 ഓടെയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തം കട്ടപിടിച്ചതും നടന്റെ ആരോഗ്യനില വഷളാക്കിയിരുന്നു.
പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മുംബൈയിലെ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു.
കിങ്ങ്‌കോങ്ങ്, ഫൗലാദ് എന്നീ സിനിമകളിലൂടെയാണ് ധാരാസിംഗ് പ്രശസ്തി നേടിയത്. മുത്താരംകുന്ന് പി.ഒ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. രാമായണം, മഹാഭാരതം സീരിയലുകളില്‍ ഹനുമാന്റെ വേഷം ചെയ്തു.
2007-ല്‍ ‘ജബ് വി മെറ്റ്‘ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. 2003-2009 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു.
ധാരാസിംഗിന്റെ സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും
Comment
ആത്മാവിനു നിത്യശാന്തി നേരുന്നു
Comment by K D Skandan on July 12, 2012 at 9:41am ചിരഞ്ജീവി ഹനുമാന്‍ ആയി അഭിനയിച്ച " ശ്രീരാമ ഭക്തന്റെ " ആത്മാവിനു നിത്യശാന്തി നേരുന്നു !!
സ്കന്ടെട്ടന്‍
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World