വത്സലയെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ? ഈയിടെയായി അവളുടെ മുന്നില്‍ താണു തല താഴ്തി നില്‍ക്കുകയല്ലേ ? കുറച്ചു നാളുകളായി അസ്വസ്ഥനായിരുന്ന രമേശന്‍ നായര്‍ ഒടുവില്‍ ധൈര്യം സംഭരിച്ചു ഭാര്യയോടത് പറഞ്ഞു.
ഒരു മാസം മുന്‍പ് ഓഫീസിലെ ഗോഡോവ്ന്‍ കീപ്പര്‍ ജോഷിയാണ് കിഷന്‍ ബാബയുടെ ക്ലിനിക്കില്‍ (ആശ്രമത്തില്‍ ) രമേശന്‍ നായരെ കൊണ്ടുപോയത്.
അസുഖ ലക്ഷണങ്ങള്‍ മുഴുവന്‍ കേട്ട ശേഷം ബാബ പറഞ്ഞു :" ഇതിനുള്ള സസ്യസംബന്ധിയായ മരുന്ന് കഴിച്ചാല്‍ ആറ് മാസം കൊണ്ട് ഗുണം കിട്ടും ഗാരന്റി ഇല്ല ".
"പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ഒരു വഴിയുണ്ട്. പലരിലും ഇത് പരീക്ഷിച്ചു നല്ല ഫലം കണ്ടിട്ടുമുണ്ട്, ജോഷി ഭായിക്കറിയാമല്ലോ" ജോഷി അറിയാം എന്ന് തലകുലുക്കി.
"പതിനാലിന് താഴെ, ഇളം നാമ്പ് ആയിരിക്കണം" തിരിക്കുമ്പോള്‍, വിടവുകള്‍ കൂടിയ വെറ്റിലക്കറ പുരണ്ട വലിയ പല്ലുകള്‍ നീണ്ട വെള്ള ത്താടിക്കിടയിലൂടെ വിരിയിച്ചു കുടവയര്‍ കുലുക്കി, ഉറക്കെ ചിരിച്ചു കൊണ്ട് ബാബ ജോഷിയുടെ ഓര്‍മ പുതക്കാനെന്നോണം പറഞ്ഞു.
പുറത്തിറങ്ങിയപ്പോള്‍ ജോഷി ജി രമേശന്‍ നായരോട് വൈകല്‌പിക ചികിത്സയെപ്പറ്റി വിശദീകരിച്ചു.
"ഒരിക്കല്‍ മതി. ഫലം നിശ്ചയം. രമേശ്‌ഭായി ഭാഗ്യവാനാണ് വീട്ടില്‍ തന്നെ മരുന്നുള്ളപ്പോള്‍ "
അന്ന് തൊട്ടാണ് എട്ടില്‍ പഠിക്കുന്ന തന്‍റെ മിനി മോളുടെ താരുണ്യ ഭംഗി രമേശന്‍ നായര്‍ സൂക്ഷമമായി ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്.
"നിങ്ങള്‍ക്ക് ഭ്രാന്താണ്. മൃഗം " വത്സല പ്രതികരിച്ചപ്പോള്‍ രമേശന്‍ നായര്‍ ജോഷി പറഞ്ഞു കൊടുത്ത തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി.
"എനിക്ക് പിടിപെട്ടിരിക്കുന്നത് ആയുസ്സ് കുറയ്ക്കുന്ന ക്രമവിരുദ്ധമായ അസ്വാസ്ത്യമാണ് , പലര്‍ക്കും ബാബയുടെ പ്രതിവിധി ഉപകാരപെട്ടിട്ടുമുണ്ട്. ആരും പുറത്തു പറയില്ലെന്ന് മാത്രം".
"നിനക്ക് പെട്ടെന്ന് വിധവയാകണോ, അതോ ..."
കേട്ട പാതി, കേള്‍കാത്ത പാതി, വത്സല ചെവി പൊത്തി അയാളുടെ മുന്‍പില്‍ നിന്നും ഓടി മറഞ്ഞു.
കുറേ നാളുകളായി വീട്ടില്‍ ശ്മശാന മൂകതയാണ്. രമേശന്‍ നായര്‍ വീട്ടില്‍ നിന്നും ആഹാരം കഴിക്കാതായി.
"ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാം. എനിക്ക് പെട്ടെന്ന് വിധവയാകണ്ട" ഒടുവില്‍ വത്സല ഭീഷണിക്ക് വഴങ്ങി.
"ഇന്സേജ്റ്റ്, റെപ്, കുട്ടിയെ മെഡിക്കല്‍ ടെസ്ടിനു വിടണം. ഈയിടെയായി ഇതുപോലെ ഒരുപാട് കേസുകള്‍ വരുന്നുണ്ട്". .എഫ് ഐ ആര്‍ എഴുതുമ്പോള്‍, മഹാറാണിയുടെ ഭാഷ നാവിനു വഴങ്ങാന്ത സീനിയര്‍ ഇന്‍സ്പെക്ടര്‍ കദം പിറുപിറുത്തു.
Comment
Comment by V Vijayakumar on June 21, 2012 at 11:06am കഥയെ കുറിച്ച് അല്‍പ്പം ആഴത്തില്‍ പറയട്ടെ.
Comment by ജീ ആര്‍ on June 20, 2012 at 1:46pm എവിടെ നോക്കിയാലും ഇത് പോലെ ഉള്ള വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്നു ഇതാ ഇന്ന് അറസ്റ്റിലായ ഫ്രഞ്ച് ഉദ്യോഗസ്ഥന്റെ കഥ നോക്കു ,നാള്‍ മനുഷ്യന്‍ മൃഗമായി മാറികൊണ്ടിരിക്കുന്നു പരിണാമ ചക്രം തിരിഞ്ഞു കറങ്ങി തുടങ്ങിയോ
മകളെ പീഡിപ്പിച്ച ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു ![]()
Posted on: 20 Jun 2012

Comment by t.c.v.satheesan on June 20, 2012 at 1:24pm അപ്പോള്‍ ചിത്രഗുപ്തന്‍ ഇനി എന്തു പണിയാ എടുക്കുവാ ..?
Comment by V Vijayakumar on June 20, 2012 at 10:37am
Comment by Boban Joseph on June 20, 2012 at 10:20am നമ്മുടെ നാട്ടില്‍ കാണുന്ന അധികം പരസ്യം അല്ലാത്ത രഹസ്യത്തിന്റെ, എന്നാല്‍ ചില വസ്തുതകളുടെ, അവ്യക്തത നിറഞ്ഞ എന്നാല്‍ സത്യമായ സംഭവങ്ങളുടെ ഒരു ഭാഗമായ കഥ.
ആശംസകള്‍.
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 20, 2012 at 10:18am ഒരച്ഛന്റെ സ്വാര്‍ഥത ഇത്രത്തോളമോ??? മൃഗം തന്നെ ...
Comment by V Vijayakumar on April 3, 2012 at 10:04am
Comment by Anandavalli Chandran on April 2, 2012 at 2:18pm കഥ വായിച്ചു .വ്യക്തതയില്ലാത്തതുപോലെ .
എന്റെ ആസ്വാദന ശെഷിക്കുരവാകാം .
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World