ചിന്ന വീട്
“വീട് ഇഷ്ടപെട്ടൊ?”
“ആരുടെയാണു ?”
“ആദ്യം ഇഷ്ടപെട്ടൊ എന്ന് പറ . ഇല്ലെൻകിൽ വേറെ നോക്കാം”
“പക്ഷെ..”
“ആദ്യം പറയൂ സ്ഥലം നിനക്ക്.....”
“വളരെ ഇഷ്ടപെട്ടു.”
“വളരെ എന്ന് പറഞ്ഞാൽ എത്ര?”
“വളരെ എന്ന് പറഞ്ഞാൽ ഒത്തിരി.. നിങ്ങളുടെയത്ര ഇഷ്ടപ്പെട്ടു”
“ഇത് നിന്റെ നാടകത്തിലെ വാചകങ്ങൾ അല്ലല്ലൊ?”
“ഇനി പറയൂ..”
“ആദ്യം ഈ പുതിയ വീട്ടിൽ....”
“---“
“എന്തു പറ്റി ചിരിക്കാൻ?”
“കണ്ണാടിയിൽ നോക്കു ലിപ്സ്റ്റിക്ക് എങ്ങിനെയാ പറ്റിയിരിക്കുന്നത് എന്ന്.”
“നീ തുടക്കുമൊ തൂവാലകൊണ്ട് ?”
“ങ്ങാ”
“എന്നാൽ ഈ വീട് നിനക്കുവേണ്ടി!”
“എനിക്ക്? എനിക്കു വേണ്ടി?”
“നിന്റെ പേരിൽ ആണു ഞാൻ വാങ്ങിയത്.ഇനി നീ ചിറ്റമ്മയുടെകൂടെ താമസിക്കേണ്ട. പഴയത് എല്ലാം മറക്കണം നിന്റെ വിവാഹമോചനത്തിനുവേണ്ടിയാണു ഞാൻ കാത്തിരുന്നത്.”
“പക്ഷെ നിങ്ങൾ?”
“നിന്നോടുള്ള സ്നേഹത്തിൽ എന്റെ കറുത്ത പണം എല്ലാം ചിലവാക്കണമായിരുന്നു എനിക്ക്. നിന്റെ നാടകകമ്പനിക്ക് ഈ പൈസയാണു കൊടുക്കുന്നത്”
“----“
“എന്താ ഇങ്ങനെ നോക്കുന്നത് ?”
“ഇതിന്റെ എല്ലാം അർത്ഥം അനവേഷിക്കുകയാണു് ഞാൻ.”
“ഒന്ന് നീ ഒർമിക്കുക. നിന്നെ വിലക്ക് വാങ്ങാൻ നോക്കുകയല്ല ഞാൻ. നമ്മൾക്ക് രണ്ട് പേർക്കും 10-12 വയസ്സിന്റെ വ്യത്യാസം ഉണ്ട്. എനിക്ക് എന്റെ വീട്ടിൽ സന്തോഷമാണു. ഒന്നൊ രണ്ടൊ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു എൻകിൽ സുഖത്തിനു കണ്ണ് കിട്ടിയേനേ. നിന്നെ ആദ്യം കണ്ടപ്പോഴെ മനസ്സിൽ എവിടെയൊ.. എവിടെയൊ..”
“കമ്പി മുറുകിയൊ?”
“ശരിയാണു്.ഇത് സ്നേഹം കാരണമാണു്. പ്രേമത്തിനു് കണ്ണില്ല. വയസ്സേ അറിയില്ല . നിങ്ങളുടെ നാടകത്തിലെ ഹീറോയിൻ നിന്നെക്കാളും സുന്ദരിയാണു്. സമ്മതിക്കില്ലെ? പക്ഷെ എനിക്ക് അവളോട് ഒരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. അവൾ വിലക്ക് വാങ്ങാൻ പറ്റിയ വസ്തു ആണ്.വില്ക്കാറുമുണ്ട് അവൾ. കുറച്ച് മണിക്കൂറുകൾക്ക്. രാത്രിമാത്രം. അവളുടെ ഭർത്താവാണു അവളെ വില്ക്കുന്നത്. പക്ഷെ ഞാൻ അങ്ങോട്ട് തിരിഞ്ഞെ ഇല്ല. എനിക്ക് നിന്റെ കൂട്ട് വ്യക്തമായി പറയാൻ അറിയില്ല. എനിക്ക് നിന്നെക്കാൾ പഠിപ്പും കുറവായിരിക്കാം.എനിക്ക് ഇത്രയെ പറയാൻ ഉള്ളു.ഇതിൽ പ്രേമമല്ലാതെ വേറെ ഒരു ഭാവനയും ഇല്ല. വിലക്ക് എടുക്കലിന്റെയൊ ഉപകാരത്തിന്റെയൊ.. നിനക്ക് ഞാൻ മുഷിഞ്ഞാൽ എപ്പോൾ വേണമെൻകിലും എന്നെ....”
“ അങ്ങിനെ പറയരുത്. പക്ഷെ .. പക്ഷെ ഞാൻ ഇത്രയും അർഹിക്കുന്നില്ല.ഇത്രയും സുന്ദരമായ ഐശ്വര്യ പൂർണമായ ജീവിതം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല . എന്റെ സ്വപ്നങ്ങൾക്ക് പോലും ഞാൻ ഇത്ര നിറം പകർനിട്ടില്ല.”
“അരുത്. അരുത്. കണ്ണ് ഇതുപോലെ ഈറൻ ആക്കരുത്.”
“മനസ്സിൽ ചുമ്മ ഒരു ഭയം മാത്രമുണ്ട്”
“ലോകത്തെ? ആ ഭയം ലോകത്തെ അല്ല. അവനവനെ തന്നെ യാണ്. സ്വന്തം മനസാക്ഷിയെ. ചെയ്ത കാര്യത്തിൽ മനസ്സിൽ വിഷമമുണ്ടെൻകിൽ ദയവായി എന്നോട് പറയൂ.”
“ഒരു വിഷമവുമില്ല”
“സത്യം?”
“നിങ്ങളുടെയത്ര സത്യം”
“----“
“മതി. മതി. എനിക്ക് ഇക്കിളിയെടുക്കും”
“----“
“ഇനിയും സമാധാനമായില്ലെ?”
“ഹുഹും”
“ഇനി എപ്പോൾ വരും?”
“തോന്നിയാൽ ഉടൻ”
“---“
“നീ മധുരമായി ചിരിക്കുന്നു”
“മതി. ഇന്നു രാത്രി എനിക്ക് ഷൊ ഉണ്ട് “
“പോട്ടെ?”
“പിന്നെ എന്തിനാ മണി അടിച്ചത്?”
“തോന്നി വീണ്ടും കാണണമെന്ന്”
“പോ”
(2)
“വന്നു. വന്നു”
“ബെല്ലടിച്ചപ്പോഴെ എനിക്ക് മനസ്സിലായി നിങ്ങൾ ആയിരിക്കുമെന്ന്. എന്താ ഇങ്ങിനെ നോക്കുന്നത്? വിശ്വാസമായില്ലെ ഞാൻ പറയുന്നത്?”
“പിന്നെ വിശ്വസിക്കാതെ?”
“എന്നാലും പക്ഷെ”
“ഉച്ചക്ക് ആഫീസിൽ ഫോൺ ചെയ്തപ്പോഴും ഞാൻ എഴ് മണിയോടെ വരാമെന്നല്ലെ പറഞ്ഞത് . ഇപ്പോൾ അത്രയെ ആയൊള്ളു.”
“പിന്നെ കഴിഞ്ഞ ഒരു മാസം മുഴുവൻ ഞാൻ കാത്തിരുന്നത് ഒന്നുമില്ലെ?. സഹിക്കാഞ്ഞിട്ടാണു് ഉച്ചക്ക് ഫോൺ ചെയ്തത് എന്നിട്ടും ദേഷ്യപെട്ടു നിങ്ങൾ”
“പോ കിറുക്കി, ഉടനെ എന്തിനാ കണ്ണിൽ വെള്ളം? .... അങ്ങിനെ.. മനുഷ്യൻ ചിലപ്പോൾ ചിരിക്കണം”
“നിങ്ങൾ ഇങ്ങിനെ ചെയ്താൽ ചിരിക്കാതെ എങ്ങിനെ?”
“....”
“പിന്നെയും ഇങ്ങിനെ ചെയ്താൽ.. നോക്ക്”
“ഞാൻ എന്തു ചെയ്തു? നിന്റെ കണ്ണുനീർ ഞാൻ തൂവാല കൊണ്ട് തുടച്ചു. തുടച്ചുകൊണ്ടീരുന്നപ്പോൾ തോന്നി കവിളിൽ ഒരു മുത്തം തരണം എന്ന്”
“മതി മതി. കാണുമ്പോൾ ഇങ്ങിനെ മധുരമായി പറയും.”
“പറയുന്നതുപോലെ പെരുമാറുകയും ചെയ്യും”
“ച്ശെ! എന്നെ മുഴുവനോടെ തിന്നാനാണോ ഭാവം?”
“അങ്ങിനെ എപ്പോഴും തോന്നും. നിനക്ക് അറിയാമൊ? ഇഷ്ടമുള്ളവരൂടെ സ്വാദ് അറിയാനാണു് മനുഷ്യർ ചുംബിക്കുന്നത്. ഇപ്പോൾ നിന്റെ ചുണ്ടുകൾ തിന്നാൻ തോന്നുന്നു. “
അദ്യം ഇങ്ങിനെ മുന്നിൽ ഇരുന്ന് സംസാരിക്ക് . അടുത്ത് ഇരിക്കണം എന്നിട്ട് വേഗം”
“തിന്നാൻ തുടങ്ങണം”
“ആദ്യം മുൻപിൽ ഇരി”
“ഇനി ഒരിക്കൽ കൂടി”
“മതി എണീക്ക്”
“ഇനി ഒരിക്കൽ കൂടി അവസാനമായി. എന്നു വച്ചാൽ ഈ ക്ഷണം അവസാനമായി”
“ഇനി പറയൂ. മാസം മുഴുവൻ എവിടെ ആയിരുന്നു.? നാട്ടിൽ പോയിരുന്നു എന്നും മറ്റും പറയാതെ.
പുതിയ നാടകത്തിനുവേണ്ടി കാശിനു് വിജയൻ നിങ്ങളുടെ അടുക്കൽ വന്നിരുന്നു.നിങ്ങളുടെ ബംഗ്ളാവിൽ തന്നെ നാടകത്തിന്റെ വായന നടന്നത്. എല്ലാ റിപ്പോർട്ടും കിട്ടും.”
“ഞാൻ .... എന്നുവച്ചാൽ ബോംബെയിൽ തന്നെ ഉണ്ടായിരുന്നു.വീട്ടിലെ ചില പ്രശ്നങ്ങളിൽ കുടുങ്ങി.
നാടകം നന്നായിരുന്നു.വിജയന് ഞാൻ കാശും കൊടുത്തു. എത്ര കൊടുത്തു കാണും?”
“----“
“ചിരിക്കുന്നത് എന്തിനാ? പറയൂ”
“നിങ്ങൾ എത്രവേഗം വിഷയം മാറ്റുന്നു. അതാ ചിരി വന്നത്. . വീട്ടിലെ പ്രശ്നം എന്താണെന്ന് പറഞ്ഞില്ലല്ലൊ..”
“നോക്ക് വീട്ടുകാര്യം പറയാനാണെൻകിൽ ഞാൻ വീട്ടിൽ തന്നെ പറഞ്ഞിരിക്കില്ലായിരുന്നൊ?
“പുതിയ കുഞ്ഞിനോടൊ?”
“---“
“വിജയൻ എന്റെ കൈയിൽ പേട തന്നിട്ട് പറഞ്ഞു. മാഡം നമ്മുടെ ഫൈനാൻസിയർക്ക് നാല്പതാം വയസ്സിൽ ആദ്യത്തെ പുത്രൻ ജനിച്ചു എന്ന്”
“പേഡ നന്നായിരുന്നു കേട്ടോ. എത് കടയിൽ നിന്നാ വാങ്ങിയത്?ഇങ്ങനത്തെ പേഡ ബറോഡയിൽ കിട്ടും ഇന്നാൾ നാടകവും കൊണ്ട് പോയപ്പോൾ ഞങ്ങൾ എല്ലാവരും..”
“മഞ്ജരീ...”
“ദേഷ്യപെടുന്നത് എന്തിനാണു്? ഞാൻ വിഷയം മാറ്റാൻ ശ്രമിക്കുകയായിരുന്നു, നിങ്ങളുടെ കൂട്ട്. സത്യത്തിൽ ഞാനല്ലെ ദേഷ്യപ്പെടേണ്ടത്?അല്ലെ? പക്ഷെ അതിൽ എന്ത് അർത്ഥം ഇരിക്കുന്നു? നമ്മൾ കണ്ടുമുട്ടി പ്രേമിച്ചു. അപ്പോൾ നിങ്ങൾ വിവാഹിതനാണെന്ന് ഒളിപ്പിച്ച് വച്ചിരുന്നില്ലല്ലൊ?”
“നീ ഇത് പറയാനാണോ എന്നെ ഫോൺ ചെയ്ത്...”
“അല്ല ഇങ്ങിനെ എന്റെ അടുത്ത് ഇരിക്ക്. ഇല്ലെൻകിൽ ഞാൻ അടുത്തിരിക്കാം.”
“-----“
“സ്ത്രീ ഇങ്ങിനെ ചുംബിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും?”
“കുഞ്ഞിനു പേരെന്തിട്ടു? പറയൂന്നെ”
“ശശിധർ”
“ശശീ എന്നു വിളിക്കാമല്ലൊ . നല്ല പേരു്.”
“കാണാൻ എങ്ങിനെ? നിങ്ങളുടെ കൂട്ട് സുന്ദരൻ വെളുത്തിട്ട്. ഒന്ന് പറഞ്ഞോട്ടെ . അന്ന് വിജയൻ പറഞ്ഞപ്പോൾ മനസ്സിൽ തോന്നിനമ്മൾ കല്യാണം കഴിച്ചിരുന്നെൻകിൽ നമുക്കും ഒരു സ്വീറ്റ് മോൻ അല്ലെൻകിൽ മോൾ.”
“ഇപ്പോൾ പറയട്ടേ. എന്റെ മനസ്സിലും ഇത് തന്നെ തോന്നി”
“സത്യം?”
“നിന്നാണെ”
“ഞാൻ ചായ ഇടട്ടെ ? ഇന്ന് ഉടൻ പോകാൻ തിടുക്കമില്ലല്ലൊ?”
“ഇല്ല. നാളെ രാവിലെ വീട്ടിൽ ചെന്നാലും മതിയാകും.”
“ഹൌ സ്വീറ്റ്! എനിക്കും നളെ രാത്രിയെ നാടകം ഉള്ളൂ. രാത്രി ഉറക്കമൊഴിച്ചാലും പകൽ മുഴുവൻ കിടന്ന് ഉറങ്ങാം”
“നിനക്ക് ഇങ്ങിനെ പറയാൻ മടിയില്ലെ?”
“നിങ്ങളുടെ ഭാര്യ ഇങ്ങിനെ സംസാരിക്കാറില്ലെ?”
“-----“
“ചോദിക്കട്ടെ?”
“ങ്ങ”
“ശശി കാരണം നമ്മൾ രണ്ട് പേരുടെ ഇടയിലും അകൽച്ച...”
“മഞ്ജൂ..”
(3)
“എത്ര ദിവസം കഴിഞ്ഞാണു കാണൂന്നത് എന്ന് അറിയാമൊ?”
“ഒന്നര മാസം കഴിഞ്ഞുകാണും”
“ഇപ്പോൾ നിങ്ങൾ?”
“ഇല്ല.. വാസുദേവൻ ഒന്നാം തീയതി ചെക്ക് അയച്ചില്ലെ?”
“ഞാൻ ചെക്കിനെപറ്റിയല്ല പറഞ്ഞത്”
“പക്ഷെ ഞാൻ ചോദിച്ചത് വാസുദേവൻ അയച്ചില്ലെ?”
“അയച്ചു”
“ഈ മാസം മുതൽ നിനക്ക് അഞ്ചൂറ് രൂപ കൂടുതലയക്കാൻ പറഞ്ഞിരുന്നു”
“അവൻ ആജ്ഞ അനുസരിച്ച് അയച്ചു. പക്ഷെ..”
“ഇപ്പോൾ നിനക്ക് ജോലി കിട്ടുന്നില്ല അല്ലെ?”
“-----“
“പറയൂ. ഉയരത്തിൽ എത്തുന്ന ആറ്ട്ടിസ്റ്റുകൾ ഈ ചോദ്യത്തെ എപ്പോഴെൻകിലും അഭിമുഖികരിക്കേണ്ടിയിരിക്കുന്നു.നീ ഒരിക്കലും അത്ര ഉയർനിട്ടില്ലല്ലൊ?”
“ശരിയാണു്”
“ഞങ്ങളുടെ ബിസിനസ്സിൽ കയറ്റവും ഇറക്കവും ഉണ്ടാവാം. പക്ഷെ നിങ്ങൾ ഒരിക്കൽ ഇറങ്ങിയാൽ പിന്നെകയറ്റം ഇല്ല. സ്ട്രെയ്ഞ്ച് അല്ലെ?”
“ ഭീകരവും ആണു്. നിങ്ങളുടെ ആശ്രയം ഇല്ലായിരുന്നെൻകിൽ..”
“ഞാൻ ആശ്രയത്തെ പറ്റി പറഞ്ഞൊ?നിനക്ക് എപ്പോഴും എന്റെ സഹായം ഉണ്ടയിരിക്കും.”
“ഇപ്പോൾ എന്റെ രൂപം... കണ്ണാടിക്കുമുൻപിൽ പോകാൻ എനിക്ക് പേടിയാണു്.
“ഇല്ല. നീ ഇപ്പോഴും എന്റെ കണ്ണിനു വേണമെന്ന് തോന്നുന്നു.പിന്നെ നമ്മുടെ ആൾ വയസ്സായി, രോഗിയായി, വിരൂപനായി എന്നും പറഞ്ഞ് കളയുമൊ?”
“.....”
“ഒരിക്കൽ ഞാൻ നിന്നെ സ്വന്തം എന്നു പറഞ്ഞില്ലെ?പിന്നെ നാടകത്തിലെ സംഭാഷണങ്ങൾ എനിക്ക് പറയാൻ അറിയാമൊ?മനസ്സിൽ ഉള്ളത്, മനസ്സിൽ വരുന്നത് ആണു് ഞാൻ പറയുന്നത്”
“സത്യമായിട്ടും?”
“മനസ്സിൽ ആദ്യം വരുന്നത് സത്യമല്ലെ?”
“ചായ കൊണ്ടുവരട്ടെ?”
“പക്ഷെ ഇന്നുമുതൽ പഞ്ചാര ഇടാതെ. ആരോഗ്യം ഇപ്പോൾ പണ്ടത്തെ പോലെ എവിടെ? നടക്കട്ടെ. വരുമ്പോലെ വരട്ടെ. പോണ വഴിക്ക് ഒരോന്നും തിരികെ കളയണമല്ലൊ. നാല്പത് കഴിഞ്ഞാൽ പിന്നെ ചിലപ്പോൾ കാതും കേൾ വിയും , ചിലപ്പോൾപല്ലും സ്വാദുമൊരു ദിവസം എടുത്തത് എല്ലാം തിരികെ കൊടുക്കണം എത്ര ഭീതികരം അല്ലെ?”
“ഇനിയും പറഞ്ഞില്ല ഒന്നര മാസം എവിടെ ആയിരുന്നു എന്ന്”
“ശശിക്ക് ആക്സിഡന്റ് പറ്റി”
“ ആ?”
“സ്കൂളിൽ നിന്നും പിക്നിക്പോയ ബസ്സിന്റെ ബ്രെക്ക് പൊട്ടി . രണ്ട് കുട്ടികൾ മരിച്ചതിൽ “ശശി ഇല്ലാതിരുന്നത് ഭാഗ്യം.”
“നിങ്ങൾ എന്നെ അറിയിക്കാഞ്ഞത് എന്താ?”
അറിയിച്ചില്ല. ഈ ലോകത്ത് ജീവിക്കണമെൻകിൽ ഇങ്ങനെ ചില നിയമങ്ങൾ മനസ്സിന്റെ വിരുദ്ധമായി പാലിക്കണമല്ലൊ.”
“പക്ഷെ മനസ്സിനെ എപ്പോഴും അനുസ്സരിക്കാൻ നിങ്ങളല്ലെ പറയാറുള്ളത്”
“പ്രായം കൂടുംതോറും ബലവും കുറയും. ലോകത്തിനു എപ്പോഴും യുവത്വമാണ്. നമ്മുടെ ബലം എതിരിടാൻ മതിയാകില്ല.”
“ഇപ്പോൾ ശശിക്ക് എങ്ങിനെ?”
“കഴിഞ്ഞ ആഴ്ചയിൽ ഡോക്റ്റർ പറഞ്ഞു നിങ്ങളുടെ മകൻ ഇനി എന്തായാലും രക്ഷപ്പെടുമെന്ന്”
“മാസം മുഴുവൻ നിങ്ങൾ?”
“കിറുക്കന്റെ കൂട്ടായിരുന്നു. ഞാൻ ശശിയുടെ മാത്രമായിരുന്നു. അച്ശൻ ആയാൽ നമ്മുടെ പെരുമാറ്റത്തിൽ എന്തുമാത്രം മാറ്റം വരുന്നു അല്ലെ?”
“---“
“ഇനി ഇപ്പോൾ വേഗം ഭേദമാകുമെന്ന് ഡോക്റ്റർ പറഞ്ഞു.കൈക്കും കാലിനും കുഴപ്പമൊന്നും ഇല്ല.എന്തെകിലും അംഗഭംഗം സംഭവിച്കിരുന്നെൻകിൽ ഞാൻ എന്തു ചെയ്തേനെ?ഒൻപത് വയ്സ്സായ അപംഗനായ ഒറ്റ മകനെ നോക്കുന്നത് എളുപ്പമാണൊ?”
“.....”
“നീ ഒന്നും പറഞ്ഞില്ലല്ലൊ”
“എന്ത് പറയാനാണ്? നിങ്ങളുടെ വ്യാകുലത.നിങ്ങളുടെ ദുഖം എനിക്ക് മനസ്സിൽ ആകുന്നുണ്ട്.പക്ഷെ പറയുകയാണെൻകിൽ കുടുംബത്തെ പറ്റി എനിക്ക് എന്തറിയാം?ആദ്ദ്യം കെട്ടിയത് മണലിൽ. കാലില്ലായിരുന്നു.വെറും മധുര വചനങ്ങളിൽ കെട്ടിയത്. അതിന്റെ ഉറപ്പ് ഒരിക്കലും മനസ്സിലാക്കിയില്ല. അവിടെ കാറ്റ് ഒരിക്കലും വീശിയില്ല. ഇപ്പോൾ നിങ്ങളൂടേ കൂടെ കുടുംബമില്ലാതെ ജീവിക്കുന്നു.”
“......”
“നോക്കിയാൽ മണലിൽ തന്നെ ഒരു അധികാരവുമില്ല.മൻസ്സിൽ തോന്നിയാലും നിങ്ങളെ കുറിച്ച്പോലും വ്യാകുലപ്പെടാൻ സാധിക്കില്ല. സ്വന്തം കുഞ്ഞില്ല, കുട്ടിയില്ല”
“-----“
“രണ്ട് കുടുംബത്തിന്റെ വ്യത്യാസം ഇത്ര മാത്രം. ആദ്യം അധികാരം ഉണ്ടായിരുന്നു. പക്ഷെ വിശ്വാസം ഇല്ല. ഇപ്പോൾ അധികാരം ഇല്ല പക്ഷെ വിശ്വാസം ഉണ്ട്.. ഒന്നിച്ച് താമസ്സിച്ച കാലത്തെ പറ്റി. നിങ്ങളുടെ നന്മയെ പറ്റി. ചിലരുടെ ജീവിതത്തിൽ രണ്ടും ഇല്ലായിരിക്കും. അങ്ങിനെ നോക്കുംബോൾ ഞാൻ ഭാഗ്യവതി അല്ലെ? വിശ്വാസം ഉണ്ടല്ലൊ”
“.....”
“ഈ വിശ്വാസം മൂലം തോന്നുന്നു. ഈ ജന്മത്തിൽ അല്ലെൻകിൽ അടുത്ത ജന്മത്ത് നമ്മൾക്ക് ഒരുമിക്കാം. നമ്മൾക്കും ഒരു ശശി ഉണ്ടായിരിക്കും അവന്റെ ആക്സിഡന്റിൽ നമ്മുക്ക് ഒരുമിച്ച് വിഷമം പൻകിടാം.
“......”
“വിശ്വസിക്കട്ടെ ഞ്ഞാൻ അങ്ങിനെ?”
“ങ്ങാ”
“പക്ഷെ ഞാൻ നിങ്ങളെ ഇങ്ങനെ വേറെ വീട് വൈക്കാൻ സമ്മതിക്കില്ല.”
“.....”
“വയസ്സ് കൂടിയാൽ പിന്നെയും നമ്മൾ പഴയ വിചാരങ്ങളിൽ ,പഴയ സംസ്കാര ചക്രത്തിൽ ചെന്ന് ചാടാൻ ശ്രമിക്കുന്നു അല്ലെ?”
“ഉണ്ടിട്ട് പോകാം”
“മണി എത്ര ആയി?”
“ഹോസ്പിറ്റലിൽ പോണമായിരിക്കും അല്ലെ?”
“അതെ”
“ശശി കാത്തിരിക്കും. എന്നാൽ ഞാൻ തടുക്കുന്നില്ല”
“നീ എത്ര.....”
“അ ചിലപ്പോൾ അങ്ങിനെ ആകേണ്ടി വരുന്നു”
“....”
(4)
“വർഷങ്ങൾ എത്ര പെട്ടന്നാണ് പോകൂന്നത്? നാക്കിന്റെ തുംബത്ത് ഇപ്പോഴും ശശിയുടെ പേരിടലിന്റെ പേടയുടെ സ്വാദ് പോയിട്ടില്ല. എൻകിലും നിങ്ങൾ അവന്റെ കല്യാണം ക്ഷണിക്കാൻ വന്നിരിക്കുന്നു ഇന്ന്.”
“ശരിയാണ്. കണക്ക് കൂട്ടിയാൽ നമ്മൾ 25 വർഷമായി ഒരുമിച്ചിട്ട്. എനിക്ക് അറുപത് കഴിഞ്ഞു. നീ അൻപതിനോട് അടുക്കുന്നു.നമ്മൾ വികാരങ്ങൾക്ക് അതീതരായി അങ്ങോട്ടും ഇങ്ങോട്ടും ആൽ മാർത്ഥത പുലർത്തിയിരുന്നു. എത്ര സമാധാനം”
“ശശിക്ക് വയസ്സ് എത്രയായി?”
“ഇരുപത്തിമൂന്ന്. “
“ഇത്ര വേഗം കല്യാണം കഴിച്ച് വിടുന്നത്?”
“വളരെ കാരണങ്ങൾ ഉണ്ട്. ഞങ്ങളുടെ കണ്മുന്നിൽ കല്യാണം നടന്ന് കാണാനുള്ള ആശ.
അവന്റെ അമ്മയുടെ ആരോഗ്യവുമോശമാണ്. വേറേ കാരണം പറഞ്ഞാൾ അവന്റെ പോക്ക് അത്ര ശരിയല്ല”
“....”
“കല്യാണത്തിൽ ബന്ധിച്ചാൽ അവൻ നന്നാകുമെന്നൊരു തോന്നൽ”
“എന്ന് പറഞ്ഞാൽ?”
“ബി കോം പാസ്സായി. നല്ല മാർക്കും വാങ്ങി. എന്റെ ബിസിനസ്സിൽ നല്ല ഇന്ററസ്റ്റ് ഉണ്ട്. ആഫീസ് നന്നയി നോക്കി നടത്തുന്നു.പക്ഷെ പെൺ വിഷയം. അവൻ ഒരു പെണ്ണിനു വാക്ക് കൊടുത്ത് പറ്റിച്ചു.കൂട്ടുകെട്ട് നല്ലതല്ല. ഡിസ്കൊയും ക്ലബും സ്തിരം സന്ദർശിക്കുന്നു.. മക്കളെ പറ്റിയുള്ള ആധി ഒരിക്കലും തീരില്ല എന്ന് തോന്നുന്നു. ആദ്യം കുഞ്ഞായിരിക്കുംബോൾ രോഗം പിന്നെ പഠിത്തം. പിന്നെ പെരുമാറ്റം. “
“നിങ്ങൾ അവനെ ശരിക്കും വിരട്ടിയില്ലെ?”
“കഴിയുന്നത്ര നോക്കി. അവസാനമാർഗം കല്യാണം”
“പെണ്ണ്?”
നല്ല പെണ്ണ്. നല്ല കുഡുംബം. ഞങ്ങൾക്ക് അറിയാവുന്നത്”
“അവനു ഇഷ്ടപെട്ടൊ?”
“ഇഷ്ടപെട്ടതിനാലല്ലെ തീരുമാനിച്ചത്. നീ കല്യാണത്തിനു വരണം”
“വരാം. ഇപ്പോൾ എല്ലാവർക്കും അറിയാമായിരിക്കാം അല്ലെ? എത്ര വർഷമായി”
“അതെ”
“അതാണോ കല്യാണത്തിനു വിളിക്കാൻ വന്നത്?”
“.....”
ഞാൻ എതായാലും ശശിയെ ഫോട്ടൊയിലെ കണ്ടിട്ടുള്ളു. ഇനി ശരിക്കും കാണാമല്ലൊ. സമ്മാനം എന്ത് കൊണ്ടുവരണം എന്ന് പറയാമൊ? എന്നുവച്ചാൽ അവന്റെ ഇഷ്ടം”
“നീ എന്തിനാ കൊടുക്കുന്നത്?”
“ഞാൻ അവന്റെ ആരുമല്ലെ?”
“ശരിയ. എന്തെൻകിലും കൊടുക്ക്”
“ഇപ്പോൾ ആരോഗ്യം എങ്ങിനെ?”
“-------“
മിനിഞ്ഞാന്ന് ഡോക്റ്ററുടെ അടുക്കൽ പോയിരുന്നൊ?”
“കുറെ അധികം റ്റെസ്റ്റ് എടുക്കാൻ പറഞ്ഞു”
“പിന്നെ?”
“ശശിയുടെ കല്യാണം കഴിഞ്ഞ് ബാക്കി എല്ലാം”
“എനിക്ക് ചുമ്മ നിങ്ങളെ പറ്റി വിഷമം തോന്നുന്നു.നിങ്ങളെ ഒർത്ത് വിഷമിക്കാൻ ആൾക്കാർ ഉണ്ട്. പക്ഷെ ഇത്തിരി എനിക്കും അധികാരം ഇല്ലെ?”
“വളരെ ഉണ്ട്”
“നിങ്ങൾ ഉടൻ പോയീ എല്ലാ റ്റെസ്റ്റും എടുക്കണം”
“ഡോക്റ്റർ വല്ലതും ആവശ്യം ഇല്ലാത്ത് രോഗം കണ്ട് പിടിക്കും. കല്യാണത്തിനു ഇടയിൽ എനിക്ക് അതൊന്നും വേണ്ട്”
“കല്യാണം കഴിഞ്ഞ് ഉടൻ പോകില്ലെ?വാക്ക് തരാമൊ?”
“തന്നു. നിന്റെ കൈകൾ എത്ര പരുക്കൻ ആയിരിക്കുന്നു?”
“വയസ്സ്. പിന്നെ സമയം പോകാൻ വീട്ട്ജോലികൾ ഞാൻ തന്നെ ചെയ്യുന്നു.നിലം തുടക്കൽ, പാത്രം കഴുകൽ, തുണി നനക്കൽ...”
“നീ ചിലപ്പോൾ മനസ്സിൽ വിചാരിക്കില്ലെ ഇയ്യാൾ കാരണം ഇതുപോലത്തെ നിർഭാഗ്യകരമായ ആയുസ്സ്”
“ഒരിക്കലും ഇല്ല..വന്നാലും ഇത്ര മാത്രം ഇദ്ദേഹം കാരണം ഞാൻ സുഖത്തോടെ ജീവിക്കുന്നു. അനാഥ ആയല്ല.”
“പോട്ടെ”
“പിന്നെ എപ്പോൾ വരും?”
“എന്താ ചിരിച്ചത്”
“പഴയ ഒർമ്മ വന്നു.ബെല്ലടിച്ച് വീണ്ടൂം നിന്റെ അടുക്കൽ വരൂന്നത്. വരാം സമയം നോക്കി വരാം. നിനക്ക് ഒന്നും വേണ്ടെ? എല്ലാം ശരിയല്ലെ?”
“ങ്ങാ”
“കല്യാണത്തിനു?”
“വരാം.”
(5)
“വളരെ ദിവസമായി വന്നിട്ട്”
“ആ രണ്ട് കോണികൾ കയറാൻ വലിയ വിഷമമാണ്.,ഇപ്പോൾ”
“മരുന്ന് സമയത്തിനു കഴിക്കുന്നില്ലെ?”
“പക്ഷെ ഗുണമില്ല, വലുതായിട്ട്. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. വേണ്ട. വേഗം കണ്ണടഞ്ഞാൽ മതിയായിരുന്നു.”
“ഹ”
“മനസ്സിനു സ്വസ്ഥത ഇല്ല . ഡോക്റ്റർ പറയുന്നു ടെൻഷൻ കുറയ്ക്കാൻ. അതാണ് ആദ്യത്തെ മരുന്നെന്ന്. ഇവിടെ റ്റെൻഷൻ ദിവസവും കൂടുന്നു.”
“ശശി കാരണം എന്തെൻകിലും?”
“എല്ലാം അവൻ കാരണം”
“എന്ന് വച്ചാൽ?”
“ശശി ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ടാക്കി. തിരികെ വരേണ്ട എന്ന് പറഞ്ഞു”
“------“
ഇത്രയും നല്ല പെൺകുട്ടി. ഒരിക്കലും മുഖം കറുപ്പിക്കാറില്ല. ഒച്ച പൊക്കാറില്ല. ഇപ്പോൾ ആ പെണ്ണീനെ പറ്റിയാണു മനസ്സിൽ ചിന്ത. പിന്നെ അവന്റെ മകൻ. എന്റെ കണ്മണിയാണവൻ . ഇപ്പോൾ ഒന്നര വയസ്സായി.”
“ഒന്ന് സ്വസ്ഥമായി ഇരുന്നെ. ഇങ്ങനെ ആധി പിടിച്ചാലൊ. ഫാൻ കൂട്ടിയിട്ട്, ഒരു നല്ല കടുത്ത കാപ്പി കൊണ്ടുവരട്ടെ?”
“താ”
“ഇപ്പോൾ സുഖം തോന്നുന്നില്ലെ?’
“ശശി എന്താ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചത്? അവർ തമ്മിൽ ചേരുന്നില്ലെ?”
“നേരെ പറയണമെൻകിൽ അവൻ വേറെ ഒരു സ്ത്രീയെ വച്ചിരിക്കുന്നു”
“!”
“ഞങ്ങളുടെ ആഫീസിൽ സ്റ്റെനൊ ആയിരുന്നു. വിവാഹമോചിത. അവളൂടെ പുറകെയാണ്. അവൾ ഇത്തിരി പെഴയാണ്. ഇതിനുമുൻപെ എന്റെ മാനേജരുമായിട്ടായിരുന്നു. അവൾ ശശിയുടെ ജീവിതം തുലയ്ക്കും.”
“അവന്റെ സ്നേഹം?”
“അവന്റെ ഭാഗം പിടിച്ച് സംസാരിക്കേണ്ട. എന്ത് പ്രേമവും, സ്നേഹവും. സെക്സ് മാത്രം”
“------“
അവനെ പറ്റി ഒാർത്താൽ എനിക്ക് കലി കയറും.വീട്ടിലെ സ്വർണ്ണം പോലത്തെ ലക്ഷ്മിയെ ചവുട്ടിയിട്ട്”
“-------“
“എന്താ ഇങ്ങിനെ നോക്കുന്നത്? ഞാൻ തന്നെ പറയുന്നത്. ജീവിതത്തിന്റെ 65 വർഷം കഴിഞ്ഞിട്ട്. നിന്റെ കൂടെ കഴിഞ്ഞ 30 വർഷം ജീവിച്ചിട്ട്. നീ മനസ്സിൽ പോലും ഞാനുമായിട്ട് അവനെ തൂക്കി നോക്കരുത്.ഞാനും അവനും തമ്മിൽ, എന്റെ ഭാര്യയും അവന്റെ ഭാര്യയും തമ്മിൽ, ഭൂമിയും ആകാശവും പോലെ വ്യത്യാസം ഉണ്ട്. സ്നേഹം കിട്ടുന്നതും അത് കിട്ടാതിരിക്കുന്നതുംതമ്മിൽ ഉള്ള വ്യത്യാസം എനിക്ക് അറിയാം.അതാ ഞാൻ പറയുന്നത് ഇങ്ങിനെ നോക്കാതെ. നിന്റെ നോട്ടത്തിൽ വേറെ എന്തൊ ആണ്. എന്റെ സൻകടം കൂടുകയെ ഉള്ളൂ. എന്റെ ഹ്രുദയം വല്ലാതെ മിടിക്കുന്നു. ഞാൻ അല്ലെൻകിൽ ഇവിടെ നിന്നും പോയേക്കാം”
“നിങ്ങളാണെ സത്യം അങ്ങിനെ ഒന്നും ഇല്ല.നിങ്ങൾ ഒന്ന് സ്വസ്ഥമായിട്ട് ഇരിക്കു. വിശ്രമിക്കൂ.പിന്നെ സംസാരിക്കാം നമുക്ക്.”
“-------“
“ഇനി പോയി കിടക്കൂ. മനസ്സ് ശാന്തമായാൽ നമുക്ക് സംസാരിക്കാം. കാലു പിടിക്കാം ഞാൻ.”
“ഹ പിന്നെ”
“അവൾ ഒരു ദിവസം അവനെ മനസ്സിലാക്കിക്കാൻ ശ്രമിച്ചു. അവൻ പറഞ്ഞു, ഇത് എന്നോട് പറയുന്നതിനുപകരം അച്ശ്ചനോട് എന്താ പറയാതിരുന്നത് എന്ന്. അവന്റെ ഈ വാക്യം കേട്ട് എന്റെ തല പൊട്ടിതെറിച്ചതുപോലെ തോന്നി.അവനുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തോന്നി.”
“മതി. കഴിഞ്ഞോ?”
“എന്ന് വച്ചാൽ?”
“ഞാൻ പറയുന്നത് കേൾക്കാമൊ?ബന്ധങ്ങൾ വേർപെടുത്താനുള്ള ശക്തി ഉണ്ടെൻകിൽ ഞാനുമായിട്ടുള്ള ബന്ധം വേർപെടുത്ത്.ആ ഒരു മാർഗമെ ഇപ്പോൾ കാണുന്നുള്ളു. നിങ്ങളല്ലെ പറഞ്ഞത് അച്ശ്ചനായാൽ പെരുമാറ്റത്തിൽ ഒത്തിരി മിതത്വം പാലിക്കേണ്ടീ വരുമെന്ന്.താമസിച്ചാലെന്ത് ഈ തെറ്റ് തിരുത്ത്. ശശിയുടെ മുൻപിൽ നിന്നും പറയാം എന്റെ തെറ്റ് ഞാൻ തിരുത്തുന്നു.നീ നിന്റെ തെറ്റ് തിരുത്ത്. നമ്മുടെ സ്നേഹവും മറ്റും ആർക്ക് മനസ്സിലാകും. ലോകം വെറും ഫലം മാത്രമെ നോക്കുന്നുള്ളൂ.നിങ്ങൾ ശശിയുടെ പെരുമാറ്റത്തെ കാണുമ്പോലെ. “
“ഫലം? എന്ത് ഫലം?”
“നിങ്ങളുടെ ഭാര്യ അനുഭവിക്കേണ്ടി വന്ന ദുഖം. അവരും പറയണം ശശി ഞാൻ അനുഭവിക്കുന്ന വേദന നിന്റെ ഭാര്യ അനുഭവിക്കാതിരിക്കാനാണ് ഞാൻ പറയുന്നത്.”
“----“
“ഇത്രയും വലിയ കുട്ടിയോട് എങ്ങിനെ സംസാരിക്കണം എന്ന് എനിക്ക് അറിയില്ല.കാരണം എനിക്ക് കുടുംബം എന്താണ് എന്ന് അറിയില്ലല്ലൊ. ഞാൻ നിങ്ങളുടെ വിഷമത്തെ ലഖൂകരിക്കാൻ മാത്രം ശ്രമിക്കുന്നത് കാരണം ഞാൻ നിങ്ങളുടെ മാത്രമാണ്.കല്യാണം കഴിക്കാതെ ഇത്രയും നാൾ നിങ്ങളുടെ കൂടെ പൊറുത്തു ഞാൻ .ഇത് എന്റെ അവസാനത്തെ ആശയാണ്”
“പക്ഷെ നിന്റെ മുൻപിൽ ഉള്ള ആയുസ്സ്?”
“എന്നെൻകിലും പുനർജന്മത്തിൽ നിങ്ങൾ എന്റെ അടുക്കൽ വരുമെന്ന്പറഞ്ഞ് നിങ്ങളെയും പ്രതീക്ഷിച്ച് ബാക്കി ജീവിതം കഴിഞ്ഞോളാം. അല്ലെൻകിൽ തന്നെ വളരെ വർഷം നിങ്ങളെയും പ്രതീക്ഷിച്ചല്ലെ ഞാൻ ജീവിതം കഴിച്ചത്?”
“എത്ര മണിയായി? കണ്ടീല്ലെ നിങ്ങൾ താമസിച്ചു. നല്ല വർത്തമാനം കൊടുക്കാൻ വീട്ടിൽ വേഗം എത്തെണം”
“----“
“അഹ്”
“എന്നെൻകിലും എഴുത്ത് എഴുതി”
“വേണ്ട”
“------“
“കതക് അടക്കട്ടെ. പടി സൂക്ഷിച്ച് എറങ്ങൂ. കിതപ്പ് തോന്നിയാൽ ഇത്തിരി നിന്നിട്ടും ഇറങ്ങണം കേട്ടോ. ഹ”
Comment
Devdas,
Comment by devadas tekkedath on June 24, 2012 at 12:21pm chinnaveedu kollam
thanks Jaya
chinnaveedu kollaam
thanks teacher & satheeshan.Teacher onnukoodi vayikkaan sramikkumennu vishvasikkunnu.
Comment by Anandavalli Chandran on June 21, 2012 at 6:29pm മനസ്സിരുത്തി വായിയ്ക്കാന്‍ പറ്റിയില്ല .
പുതിയ പ്രമേയം .നല്ല കഥ .
Comment by t.c.v.satheesan on June 21, 2012 at 5:14pm nalla naration
കവിയൂര്‍ജി , പ്രോത്സാഹനത്തിനു നന്ദി. മധു കഥ വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. കഥയുടെ നീളത്തെ കുറിച്ച് നര്‍മത്തില്‍ പറഞ്ഞത് ആണ് എന്നറിയാം. Still thought i will clarrify to those who dont' know. തമിഴ്നാട്ടില്‍ രണ്ടാം ഭാര്യയുടെ വീടിനു (ബംഗ്ലാവ് ആണെങ്കിലും )ചിന്ന വീട് എന്നാണു പറയാറ് . ആതാണ് കഥക്ക് ഈ പേരിട്ടത് .
Comment by ജീ ആര്‍ on June 19, 2012 at 12:31pm നല്ല കഥ എഴുത്ത് തുടരുക
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World