ചലച്ചിത്രസംഗീത ത്രിമൂര്‍ത്തികളായ ദേവരാജന്‍, ദക്ഷിണമൂര്‍ത്തി, ബാബുരാജ് പിന്നീടുവന്ന ശ്യാം, രഘുകുമാര്‍, കെ ജെ ജോയ്, രവീന്ദ്രന്‍ ഇവരുടെ ഇടവേളയില്‍ ഒരു ശൂന്യതയിലാണ് ബോംബെ രവിയുടെ തുടക്കം.
വരികളുടെ ഭാവാത്മകത ചോരാതെ സംഗീതം ആവിഷ്‌കരിക്കുന്ന രീതിയായിരുന്നു ഇദ്ദേഹത്തിന്റെത്. മലയാളത്തില്‍ ഈണം നല്‍കിയ അന്യഭാഷാ സംഗീതജ്ഞരില്‍ ഒരു കംപ്ലീറ്റ് പോയറ്റിക് കമ്പോസറായിരുന്നു ബോംബെ രവിയും എം ബി ശ്രീനിവാസനും.
കര്‍ണാടക സംഗീതത്തിലെ രാഗങ്ങളുടെ ഗമക ഭാവങ്ങളെ തേച്ചുമിനുക്കി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മെലഡിയില്‍ ലയിപ്പിക്കുകയായിരുന്നു. സ്വച്ഛന്ദമായി ഒഴുകുന്ന പുഴപോലെ. അങ്ങനെ അതിഥിയായി വന്ന് നമ്മുടെ വീട്ടുകാരില്‍ ഒരാളായി മാറി ബോംബെ രവി. ഹിന്ദിയില്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ആദരവ് മലയാളികള്‍ അദ്ദേഹത്തിന് നല്‍കി. എം ടി - ഹരിഹരന്‍ ടീമിന്റെ സ്ഥിരം സംഗീത സംവിധായകനായി.
ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഗാനമേളകളിലും, റിയാലിറ്റി ഷോകളിലും ധാരാളം കേള്‍ക്കുന്നു. 'സര്‍ഗം' സിനിമയിലെ സംഗീതം കൊണ്ട് രോഗം മാറ്റുന്ന രംഗം അത്ഭുതത്തോടെയാണ് നാം കണ്ടത്. പിന്നീട് ഇത്തരം അനുഭവങ്ങള്‍ നിര്‍മ്മിക്കാന്‍ വേറെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സുകൃതം എന്ന ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ ജീവിതത്തിലേക്കുളള തിരിച്ചുവരവിനെ എന്നോടൊത്തുണരുന്ന പുലരികളേ....എന്ന ഗാനത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന പാശ്ചാത്യശൈലിയിലുളള സഹസ്രദള സംശോഭിത നളിനം... എന്ന ഗാനവും സൂക്ഷ്മമായി മൗലികത പുലര്‍ത്തുന്നു.
മലയാള ചലച്ചിത്ര സംഗീതലോകത്ത് തുടക്കം കുറിച്ചവരെല്ലാം മോഹനരാഗം ആധാരമാക്കി ഈണം നല്‍കിയവരാണ്. ദേവരാജന്‍ മാസ്റ്റര്‍ മോഹനരാഗത്തിന്റെ സത്ത് മുഴുവന്‍ പിഴിഞ്ഞെടുത്താണ് തന്റെ വൈവിധ്യമേറിയ മുപ്പതോളം പാട്ടുകള്‍ നിര്‍മ്മിച്ചത്. പിന്നീടുവന്ന രവീന്ദ്രനും ആകാശനീലിമ മിഴികളിലെഴുതും .... സിന്ദൂര സന്ധ്യക്കു മൗനം... തുടങ്ങി ഒട്ടനവധി ഗാനങ്ങളില്‍ മോഹനരാഗത്തിന്റെ മന്ത്രസ്ഥായിയുടെ സുഖം കൂടുതല്‍ ഉപയോഗപ്പെടുത്തി. ബോംബെ രവിയും കൂടുതല്‍ മോഹനരാഗം ആധാരമാക്കിയുള്ള പാട്ടുകളാണ് ചെയ്തത്.
കെ ജെ ജോയ്, രഘുകുമാര്‍, ശ്യാം എന്നിവരുടെ പാശ്ചാത്യശൈലിയിലുള്ള പ്രതിഭാവിലാസം കഴിഞ്ഞുളള ഒരു ശൂന്യതയിലാണ് ബോംബെ രവിയുടെ വരവ്. ഹരിഹരന് നഖക്ഷതങ്ങള്‍ക്കു വേണ്ടി സംഗീതമിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ആരെയും ഭാവഗായകനാക്കും' എന്ന പാട്ടിന് ഒരുപാട് ഈണങ്ങളാണ് കേള്‍പ്പിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം. ഒടുവില്‍ ഒരെണ്ണം കണ്ണുമടച്ച് സെലക്ട് ചെയ്യുകയായിരുന്നു. നഖക്ഷതങ്ങളും വടക്കന്‍വീരഗാഥയും വൈശാലിയും ബോംബെ രവിയുടെ ഈണങ്ങളില്ലാതെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല.
ഇലക്‌ട്രോണിക് സംഗീതോപകരണങ്ങള്‍ ധാരാളം ഉപയോഗിച്ചു തുടങ്ങിയ കാലത്ത് വയലിനും ഫഌട്ടും വീണയും മാത്രമുപയോഗിച്ച് തന്റെ ഈണങ്ങള്‍ക്ക് ഭാവതീവ്രത നല്‍കുകയായിരുന്നു രവി. തികച്ചും കുലീനമായിരുന്നു രവിയുടെ ഈണങ്ങള്‍. സര്‍ഗത്തിലെ സംഗീതമേ.... എന്ന ഗാനത്തിന്റെ അവസാന ഭാഗത്ത് സ്വരസഞ്ചാരത്തിലൂടെ അവാച്യമായ ഒരു അനുഭൂതിയിലെത്തിക്കുന്നു. മലയാളത്തില്‍ ഇതുവരെ ആരും ഇത്തരം സ്വരപ്രയോഗങ്ങള്‍ നടത്തിയിട്ടില്ല.
ആരെയും ഭാവഗായകനാക്കും, നീരാടുവാന്‍, എന്നോടൊത്തുണരുന്ന പുലരികളേ.... തുടങ്ങിയ ഗാനങ്ങളില്‍ വയലിന്റെ കൗണ്ടര്‍ നോട്ടുകള്‍ കൊണ്ട് ഒരു വിസ്മയം തന്നെ തീര്‍ക്കുന്നു.
ഒ എന്‍ വി യുടെ അനശ്വര ഭാവഗീതങ്ങള്‍ക്ക് വാക്കുകളുടെ ആത്മാവിനെ തൊട്ടുണര്‍ത്തി ഒരു ഭാവപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു രവി. മലയാളിത്തത്തിന്റെ താളവും സംസ്‌കാരവും മനസിലാക്കി, അതിന്റെ തനിമ നിലനിര്‍ത്തി അതിന്റെ പശ്ചാത്തലം നന്നായി പഠിക്കുമായിരുന്നു. നഖക്ഷതങ്ങളിലെ മഞ്ഞള്‍പ്രസാദം എന്ന ഗാനത്തിന്റെ പശ്ചാത്തലം ഗുരുവായൂര്‍ ക്ഷേത്രമാണെന്നറിഞ്ഞപ്പോള്‍ അവിടുത്തെ പഞ്ചവാദ്യവും, നാദസ്വരവും, മറ്റു ശബ്ദങ്ങളും റെക്കോഡ് ചെയ്ത് കൊണ്ടുപോയി കേള്‍പ്പിക്കുകയായിരുന്നു.
ചിത്രയ്ക്ക് രണ്ട് ദേശീയ അവാര്‍ഡുകള്‍ കിട്ടിയത് വൈശാലി, നഖക്ഷതങ്ങള്‍ എന്നീ ചിത്രങ്ങളിലെ ആലാപനത്തിനായിരുന്നു. അദ്ദേഹം നല്‍കിയ ശുദ്ധസംഗീതം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവവും. സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും അവസാനകാലം പ്രവര്‍ത്തിച്ചതും മലയാളികളോടൊപ്പമായിരുന്നു. മാക്ടയുടെ വശിഷ്ട അംഗത്വം വാങ്ങാനായി അദ്ദേഹം കൊച്ചിയില്‍ വന്നു.
എം ടി, ഹരിഹരന്‍ എന്നിവരുടെ സിനിമകളില്‍ കൂടി മലയാളത്തനിമയുടെ സുവര്‍ണകാലം സൃഷ്ടിക്കുകയായിരുന്നു. ഇവരുടെ സാഹിത്യം അദ്ദേഹത്തിന്റെ സംഗീതത്തില്‍ സുഭദ്രമായിരുന്നു. വയലാര്‍ - ദേവരാജന്‍, ബാബുരാജ്-പി ഭാസ്‌കരന്‍, ശ്രികുമാരന്‍ തമ്പി-അര്‍ജുനന്‍ എന്നപോലെ ഒ എന്‍ വി, യൂസഫലി- രവി ബോംബെ എന്ന ഒരു യുഗം കുറച്ചു പാട്ടുകളിലൂടെ തന്നെ സൃഷ്ടിച്ചെടുത്തു. മലയാള സിനിമാസംഗീതത്തിലെ ഭാവാത്മക നിമിഷങ്ങളെയാണ് ഇവരുടെ പാട്ടുകള്‍ പ്രതിനിധാനം ചെയ്യുന്നത്. കവിതയും ഈണവും വേര്‍തിരിച്ചെടുക്കാനാകാത്തവിധം ചേര്‍ന്നുകിടക്കുന്നു. സംഗീതോപകരണങ്ങളുടെ ധാരാളിത്തമില്ലാത്ത ഭാവതലം സൃഷ്ടിക്കപ്പെടുന്നു. പ്രേമം, ഭക്തി, താരാട്ട്, ദു:ഖം, ശാസ്ത്രീയ പാശ്ചാത്യശൈലിയില്‍, അര്‍ദ്ധശാസ്ത്രീയം എന്നിങ്ങനെ ഏതു വികാരമായാലും ഭാവവും ലയവും കൂടിക്കലര്‍ന്നു കിടക്കുന്നു ബോംബെ രവിയുടെ പാട്ടുകളില്‍.

Views: 36

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by Praveenkumar A R on June 19, 2012 at 10:58pm

എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി

Comment by Sadasivankunji V.M. on June 19, 2012 at 9:51pm

Praveen,

Good work.. Aneesh... Aakasaneelima exactily, not gagananeelima

Comment by Rohan Menon on June 19, 2012 at 3:50pm
മലയാളത്തിലും മറ്റു ഭാഷകളിലും ബോംബെ രവി സംഗീതം നല്‍കിയ എല്ലാ ഗാനങ്ങളും അനശ്വരമായി നില നില്‍ക്കും എന്നതിന് തര്‍ക്കമില്ല .
അനുസ്മരണ കുറിപ്പ് നന്നായിരിക്കുന്നു.
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 19, 2012 at 3:30pm

തികച്ചു അനുയോജ്യമായ ഒരു സ്മരണ ..അനശ്വരരായ  ഇത്തരം വ്യക്തിത്വങ്ങള്‍ എപ്പോഴും ഒരു  മാതൃകയാണ് 

ആകാശ നീലിമ  എന്നാണോ ഗഗന നീലിമ  എന്നല്ലേ  ആ ഗാനം ...പ്രവീനെട്ട എഴുത്ത് തുടരുക 
Comment by Pavithran Kannapuram on June 19, 2012 at 1:41pm


ശ്രീ.പ്രവീണ്‍കുമാര്‍;

 " അമരസല്ലാപം" അര്‍ത്ഥവത്തായി. ഒരിക്കല്‍ "മനസ്സില്‍ഒരുമഞ്ഞുതുള്ളി "യെന്ന ചിത്രത്തിന്‍റെ
സംവിധായകനും,നിര്‍മ്മാതാവുമായ ശ്രീ.ജയകുമാര്‍ സാറിനോടൊപ്പം ,ബോംബെ രവിസാറിന്റെ
ബംഗ്ലാവില്‍ വെച്ച് കൂടിച്ചേരാനുള്ള ഭാഗ്യംഎനിക്കുണ്ടായിട്ടുണ്ട്.അന്ന് ഹാര്‍മോണിയവുംഎടുത്തു
വെച്ച്  പഞ്ചാഗ്നിയിലെയും,നഖക്ഷതങ്ങളിളെയുംമറ്റും ഗാനങ്ങള്‍ ആ വലിയസംഗീതകാരന്‍
ഞങ്ങളെ പാടിക്കേള്‍പ്പിച്ചു .ചായസല്‍ക്കാരവുംകഴിഞ്ഞു വിടപറയുമ്പോള്‍ ഞങ്ങള്‍ ആ പാദം
തുട്ടുവന്ദിച്ചു. ജീവിതത്തില്‍ ലഭിക്കുന്നഅപൂര്‍വ്വമായ പുണ്ണ്യനിമിഷങ്ങളിലോന്നായി ഇത്ഞാന്‍
മനസ്സില്‍സൂക്ഷിക്കുന്നു.
ഈ അനുസ്മരണക്കുറിപ്പ്‌ വളരെനന്നായി. അഭിനന്ദനങ്ങള്‍ .
 
 
Comment by ജീ ആര്‍ on June 19, 2012 at 8:29am

ഇന്ദ്രരനീലിമയോരം ,വാര്‍ത്തിങ്കളുദിക്കാത്ത,ഇന്ദുപുഷ്പം ചൂടിയ രാത്രി എന്നി ഗങ്ങള്‍ നല്‍കിയ  ബോംബെ രവിയുടെ സംഗീതം മലയാളി മറക്കില്ല  തികച്ചും നല്ല ലേഖനം ഇനിയും എഴുത്ത് തുടരുക     

Comment by പുണ്യവാളന്‍ An Extra Decent Man on June 19, 2012 at 7:58am

സര്‍ഗ്ഗം എന്നാ ചിത്രത്തിലെ ഗാനങ്ങള്‍ ഹോ മസ്മരികം തന്നെ ആ സംഗീതം 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

U N Gopi Nair posted a blog post
5 hours ago
Rajagopal commented on Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
10 hours ago
JP Thakazhy liked Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
15 hours ago
Vaikom Unnikrishnan Nair's video was featured
16 hours ago
Vaikom Unnikrishnan Nair posted a video
16 hours ago
Vaikom Unnikrishnan Nair commented on JP Thakazhy's photo
16 hours ago
Mini Mohanan commented on V Vijayakumar's blog post സ്നേഹത്തിനായി
yesterday
Mohan C Nair's blog post was featured
yesterday
Mini Mohanan's blog post was featured
yesterday
Malayalam Foundation's blog post was featured
yesterday
Mohan C Nair posted a blog post
yesterday
Malayalam Foundation posted a blog post
yesterday
Mohan C Nair commented on samanwaya's album
yesterday
Mohan C Nair commented on E.HARINDRANATH's blog post പദ്മിനി
yesterday
Mohan C Nair commented on JP Thakazhy's photo
yesterday
Mohan C Nair commented on Suresh Nair's blog post MY DAUGHTER ASHWATHI SECORES 90% ON HSC SCIENCE
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service