മഴ
.....................

മഴ
പ്രണയമാണ്
വിരഹവുമാണ്
ആതുരതകളുടെ
ആകുലതകളുടെ
പെരുമഴയാണ് ..

മീനത്തിലെ ചൂടില്‍
ഒരു പ്രണയലേഖനമായ്
ചാറ്റല്‍ മഴയെത്തുന്നു
വിക്ഷുബ്ദ യൌവ്വനത്തില്‍
മിഴിക്കോണുകളിടറുന്നതുപോല്‍
ചാറ്റല്‍മഴ പെരുമഴയായി തീരുന്നു

സ്വര്‍ണ്ണ നൂലുകള്‍
ഉതിര്‍ക്കുന്ന മഴ
നിറ യൌവ്വനമാണ്
അവിടെ യൌവ്വനം മാത്രമേയുള്ളൂ

പെയ്തൊഴിഞ്ഞ ആകാശം
വാര്‍ദ്ധക്യത്തിന്‍റെ
വിങ്ങലുകളും
തെങ്ങലുകലുമാണ്
വാര്‍ദ്ധക്യം
വിരസതയുടെതാണ് ...

മഴ
ഊര്‍വ്വരതയും വിശുദ്ധിയുമാണ്
പ്രണയം പോലെ
മഴയും പെയ്തു കൊണ്ടേയിരിക്കും

മൂടിക്കെട്ടിയ മേഘങ്ങള്‍
വിരഹത്തിന്‍റെത്
പെയ്തൊഴിയാത്ത മഴ
ക്ഷോഭത്തിന്‍റെത്
തിമര്‍ത്താടുന്ന മഴ
ദുരിതത്തിന്‍റെതുമാണ്

കുടിലുകള്‍ തകര്‍ത്ത്
കുലടയാകുന്ന മഴ
വിരഹത്തിന്‍റെയും
ദുരന്തങ്ങളുടെതുമാണ്

മഴ മഴയായി തന്നെ
പ്രണയത്തിന്‍റെ,
വിരഹത്തിന്‍റെ
പെരുമഴയായി തുടരട്ടേ
.....................................................

Views: 17

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by C.P.Krishnakumar on June 20, 2012 at 11:51am

priya satheesha , Mazha ellaavarkkum vividha bodha thalangalilum abodha thalangalilum ilakkam undaakkum.

Enkilum thaazhe kaanunna vaakkukal onnu kooti onnu nokkaan abhyarthikkatte.

മഴ
ഊര്‍വ്വരതയും .......

Comment by Boban Joseph on June 20, 2012 at 10:39am

വര്‍ഷമോ ഹര്ഷമാണല്ലോ ഹര്ഷമനസ്സില്‍
വര്‍ഷമോ തേങ്ങലാണല്ലോ ദുഖമനസ്സില്‍
വര്‍ഷത്തെ വര്‍ണിക്കും കവികളോ
വര്‍ണിക്കും വര്‍ഷത്തെ തന്നിഷ്ടമായ്

ആശംസകള്‍.

Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 20, 2012 at 8:07am

മഴ  ഒരു വിസ്മയം ആണ് ...പെട്ടന്ന്  സന്തോഷിപ്പിക്കുകയും  പെട്ടന്ന് കരയിപ്പിക്കുകയും ചെയ്യുന്ന  വിസ്മയം ..

Comment by ജീ ആര്‍ on June 19, 2012 at 7:36pm
മഴമേഘ കമ്പളം ചോര്‍ന്നു 
മനവും തനവും തണുത്തു 
മനസ്സ് തേടുന്നു ഞെരിപ്പോടിനായി

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Rajagopal commented on Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
4 hours ago
JP Thakazhy liked Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
9 hours ago
Vaikom Unnikrishnan Nair's video was featured
10 hours ago
Vaikom Unnikrishnan Nair posted a video
10 hours ago
Vaikom Unnikrishnan Nair commented on JP Thakazhy's photo
10 hours ago
Mini Mohanan commented on V Vijayakumar's blog post സ്നേഹത്തിനായി
22 hours ago
Mohan C Nair's blog post was featured
22 hours ago
Mini Mohanan's blog post was featured
22 hours ago
Malayalam Foundation's blog post was featured
22 hours ago
Mohan C Nair posted a blog post
22 hours ago
Malayalam Foundation posted a blog post
22 hours ago
Mohan C Nair commented on samanwaya's album
23 hours ago
Mohan C Nair commented on E.HARINDRANATH's blog post പദ്മിനി
23 hours ago
Mohan C Nair commented on JP Thakazhy's photo
23 hours ago
Mohan C Nair commented on Suresh Nair's blog post MY DAUGHTER ASHWATHI SECORES 90% ON HSC SCIENCE
yesterday
Mini Mohanan commented on Mini Mohanan's blog post അതിഥി ദേവോ ഭവ:...........
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service