കാന്‍സര്‍ വാര്‍ഡ്‌

കിരണ ചികിത്സയ്ക്ക് 
വരയിട്ടു നിര്‍ത്തിയ മൊട്ടത്തലകള്‍ 
ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ 
വാര്‍ഡിന്റെ ഇടനാഴിയില്‍ 

ശൈശവം 

അമ്മയുടെ 

ചൂടിനും കൊഞ്ചലിനും
മുലപ്പാലിനുമപ്പുറം 
ഒന്നുമറിയാതെ 

ബാല്യം 

നോവിന്റെ നെറുകയില്‍ 

അമ്മ 
ഇടവിട്ട്‌ നല്‍കുന്ന മുത്തവും 
അച്ഛന്‍ കൊടുത്ത 
കളിപ്പാട്ടവും 

കൌമാരം 

അമ്മ 

പിഴിഞ്ഞ് നല്‍കുന്ന 

ഓറഞ്ചു നീരിന്‍റെ മധുരവും 
ആ കൈച്ചൂടും
കൂട്ടുകാരന്‍ നല്‍കിയ മിഠായിയും 

യൌവ്വനം 

കൈവിട്ടു പോകുന്ന 

ജീവിതത്തിന്റെ തോളില്‍ 

പ്രിയ സൌഹൃദം പങ്കിടുന്ന 
വിരല്‍ സ്പര്‍ശവും 
തിരിച്ചുവരവ് കൊതിക്കുന്ന 
പുസ്തകത്താളും
ഒരു വളപ്പൊട്ടും
നിഴലിട്ടു നില്കും വിഷാദവും 

വാര്‍ദ്ധക്യം 

യാത്രയുടെ മുന്നൊരുക്ക- 

ത്തിടുക്കവും 
മകന്‍റെ 
സാമീപ്യം കൊതിക്കുന്ന കണ്ണുകളും  

Views: 223

Tags: kavitha

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by Swapna Nair on June 25, 2012 at 4:35pm

പ്രസന്നന്‍ സാറിന്റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട രചന.വാക്കുകളില്‍ വേദന കുത്തി നിറച്ചിരിക്കുന്നു.കൈ വിട്ടു പോകുന്ന ജീവിതത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ !
നല്ല രചനാശൈലി!

Comment by മിനി എസ്. അടൂര്‍. on June 25, 2012 at 1:24pm
ആര്‍ സി സി യില്‍ ഒരുപാട് തവണ പോയിട്ടുണ്ട് ..
മരണം ഇതാ എന്നെ  തൊട്ട്..തോറ്റെന്ന്   ചിരിച്ചു കരഞ്ഞു ഒരാള്‍ ..
എന്റെ മുന്‍പിലൂടെ മരണത്തിലേക്ക് നടന്നു പോയി .....
പ്രിയപ്പെട്ടവരേ തട്ടിയെടുത്ത് മരണം നമ്മെ പീഡിപ്പിക്കുന്നു ...
ജീവിതം എത്ര നിസ്സാരമാണ് !
മനുഷ്യന്‍ എത്ര നിസ്സഹായനാണ് !
 
.................
കാന്‍സര്‍ വാര്‍ഡ്‌ എന്ന ഈ കവിത എനിക്ക് വേദനിക്കുന്ന ഓര്മകളിലെക്കൊരെത്തി നോട്ടം കൂടി ആയി ..
നന്ദി പ്രസന്ന കുമാര്‍..
 
Comment by sindhumalamakkavu on June 24, 2012 at 3:37pm

ഒരു നല്ല നോവുന്ന  കവിത ...

Comment by praveen mash on June 24, 2012 at 10:02am

" തിരിച്ചുവരവ് കൊതിക്കുന്ന
പുസ്തകത്താളും
ഒരു വളപ്പൊട്ടും .... !!!"

Comment by Sadasivankunji V.M. on June 22, 2012 at 10:19am

വേദനിപ്പിക്കുന്ന കവിതകളില്‍ നല്ല ഒരു കവിത

Comment by C.P.Krishnakumar on June 22, 2012 at 9:01am

Once a doctor narrated an incident :

A egoistic rich man reaches the hospital . Identified that he is having cancer. The personality of that person changed . When some one undestand that he is going to loose everthing( including his life itself)  in no time....what a change !. 

Comment by vikraman p.n. on June 21, 2012 at 11:06pm

കൊച്ചു കൊച്ചു സന്തോഷങ്ങിളില്‍ ചിരിക്കുന്ന ബാല്യവും കൌമാരവും ; വിഷാദ ശ്ചായ മാറാത്ത യൌവനം; അവസാനിക്കാത്ത ആഗ്രഹങ്ങളുടെ ദുഖഭാരം പേറിയ വാര്‍ദ്ധക്യം
പലപ്പോഴും ടാറ്റ ഹോസ്പിറ്റലില്‍ പോയപ്പോള്‍ പല രോഗികളുടെയും മുഖത്ത് കണ്ട നിസ്സങ്കതയും ഓര്‍മ വന്നു. നല്ല കവിത

Comment by Jaya Pillai on June 21, 2012 at 9:57pm

like very much. would like to read this type of kavitha.

Comment by Anandavalli Chandran on June 21, 2012 at 3:29pm

ചില  ജീവിത യാഥാര്‍ത്യങ്ങള്‍ .

Comment by മധു ബാലകൃഷ്ണന്‍ on June 21, 2012 at 9:59am
താങ്കളുടെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട ഒരു രചന. ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ജീവിത സത്യങ്ങളുടെ മനോഹരമായ ഒരു കാഴ്ച്ചപ്പാട്.   

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

K D Skandan commented on Whiteline World's album
2 hours ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
2 hours ago
Anandavalli Chandran commented on Whiteline World's album
2 hours ago
A.R. Muralidharan commented on Whiteline World's album
5 hours ago
A.R. Muralidharan liked Whiteline World's photo
5 hours ago
A.R. Muralidharan liked Whiteline World's photo
5 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago

8 hours ago

10 hours ago
അഭി വെളിയമ്പ്ര's blog post was featured
19 hours ago
Malayalam Foundation's blog post was featured
19 hours ago
Devan Tharappil's blog post was featured
19 hours ago

Badge

Loading…

Check Out !!

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service