ഒരു മരവിപ്പ് പൊലെ
ശീല്‍ക്കാരമില്ലാതെ,
ഒരേ ഓടും ചൂടും ചേര്‍ത്ത്
പല അളവുകളില്‍
പല മൂശകളിലേക്ക്

ഗോപാലന്‍ മൂശാരി
ഒരു മൂശാരിയായിരുന്നു
ഇടയ്ക്ക് ആഞ്ഞു വലിയ്ക്കുന്ന
മുറി ബീഡിയ്ക്കും , പുകയ്ക്കും
ഇടയിലെ ജന്മ നിയോഗം

വടക്കേ മുറിയിലെ ഇരുട്ടിലും,
ചില നേരങ്ങാളില്‍
അകാശത്തേക്ക് നോക്കി ചിരിച്ചും
കുഞ്ഞീവിയുടെ സ്വര്‍ഗ്ഗം കണ്ടും
വലിയ വായുള്ള കോളാമ്പി,

സ്വര്‍ണ്ണ പൂ മൊട്ടുപോലെ
നടുവില്‍ കൂമ്പിയടഞ്ഞ
മെലിഞ്ഞ നിലവിളക്ക്
രേവതിക്കുട്ടിയുടെ നെഞ്ചിടിപ്പിന്‍
താളവും പേറി ദിവസ്സവും
സന്ധ്യയ്ക്ക് പൂമുഖത്തെയ്ക്ക്,

രാമേട്ടന്റെ ദിനചര്യയുടെ
ഭാഗമായ വാല്‍ കിണ്ടി
വാരസ്യാരുടെ കണ്ണുനീരും
പ്രാര്‍ത്ഥനയുമായി ഓട്ടുരുളി,

പല രൂപങ്ങളായി
കൈമറിഞ്ഞ് കര്‍മ്മം തുടരാന്‍
ദ്വാരം വീണും,നിറം മങ്ങി
പഴകി നശിച്ചും വീണ്ടും
മൂശാരിയുടെ അടുത്തേയ്ക്ക്..

പുകയൊടുങ്ങാത്ത അടുപ്പും
മൂശാരിയുടെ നിര്‍വ്വികാരതയും
നേര്‍ത്തൊരു പുഞ്ചിരിയുമായി
അപ്പോളും വിശ്വകര്‍മ്മാവും.

Views: 155

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by Anandavalli Chandran on June 26, 2012 at 6:13pm

 നല്ലൊരു  ദൃശ്യവിരുന്ന് .

Comment by Jaya Pillai on June 21, 2012 at 9:55pm
നമ്മുടെ  നിയോഗങ്ങള്‍  നന്നായി അവതരിപ്പിച്ചിരിക്കുന്നു.
Comment by മധു ബാലകൃഷ്ണന്‍ on June 21, 2012 at 1:29pm
എല്ലാം ഒരു നിയോഗം.
Comment by Boban Joseph on June 21, 2012 at 11:07am

എവിടെയോ നിന്ന് വന്നു ഇഹത്തില്‍
എവിടെയോ പോകുന്നു ആരും അറിയാതെ
എവിടെയാണെങ്കിലും ഏകരായിത്തന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും

Comment by Kanakkoor R Sureshkumar on June 21, 2012 at 8:30am

പടച്ചു വിടുന്ന പല  രൂപങ്ങള്‍ പല രീതിയില്‍ സമൂഹത്തില്‍ ഇടകലര്‍ന്ന് മൂല്യം  നശിച്ചു വീണ്ടും മൂശാരിയുടെ മുന്നില്‍ എത്തുന്നു. പുനര്‍ജന്മത്തിനായി. 

നല്ല ഒരു തീം. ഇതിലും നന്നായി എഴുതാമായിരുന്നു എന്ന് രണ്ടാവര്‍ത്തി എഴുതിയത് വായിച്ചു നോക്കിയിരുന്നു എന്ന് ശ്രീ മുരളീധരന് മനസ്സിലാകുമായിരുന്നു. 
കൂടുതല്‍ ശക്തിയോടെ നല്ല രചനകളുമായി വരട്ടെ എന്ന് ആശംസിക്കുന്നു. 
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 20, 2012 at 11:11pm

പല പല  നിയോഗങ്ങളിലൂടെ ഉള്ള ജീവിതം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു 

Comment by JOY GURUVAYOOR on June 20, 2012 at 6:38pm

Restoration of Universe keep of happening... Good One.. Congrates...  

Comment by ജീ ആര്‍ on June 20, 2012 at 6:03pm
ഒന്ന് ഒന്നിനോട് ചേരുന്നു 
ഒന്നാവനായി വേണമല്ലോ 
വിളക്കി ചേര്‍ക്കലുകള്‍ 
എല്ലാം കാലത്തിന്‍ നിയോഗങ്ങളല്ലോ  

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

C.P.Krishnakumar's blog post was featured
2 hours ago
C.P.Krishnakumar posted a blog post
2 hours ago
Rajagopal commented on Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
22 hours ago
JP Thakazhy liked Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
yesterday
Vaikom Unnikrishnan Nair's video was featured
yesterday
Vaikom Unnikrishnan Nair commented on JP Thakazhy's photo
yesterday
Mini Mohanan commented on V Vijayakumar's blog post സ്നേഹത്തിനായി
yesterday
Mohan C Nair's blog post was featured
yesterday
Mini Mohanan's blog post was featured
yesterday
Malayalam Foundation's blog post was featured
yesterday
Mohan C Nair posted a blog post
yesterday
Malayalam Foundation posted a blog post
yesterday
Mohan C Nair commented on samanwaya's album
yesterday
Mohan C Nair commented on E.HARINDRANATH's blog post പദ്മിനി
yesterday
Mohan C Nair commented on JP Thakazhy's photo
yesterday
Mohan C Nair commented on Suresh Nair's blog post MY DAUGHTER ASHWATHI SECORES 90% ON HSC SCIENCE
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service