ഒരു മരവിപ്പ് പൊലെ
ശീല്‍ക്കാരമില്ലാതെ,
ഒരേ ഓടും ചൂടും ചേര്‍ത്ത്
പല അളവുകളില്‍
പല മൂശകളിലേക്ക്
ഗോപാലന്‍ മൂശാരി
ഒരു മൂശാരിയായിരുന്നു
ഇടയ്ക്ക് ആഞ്ഞു വലിയ്ക്കുന്ന
മുറി ബീഡിയ്ക്കും , പുകയ്ക്കും
ഇടയിലെ ജന്മ നിയോഗം
വടക്കേ മുറിയിലെ ഇരുട്ടിലും,
ചില നേരങ്ങാളില്‍
അകാശത്തേക്ക് നോക്കി ചിരിച്ചും
കുഞ്ഞീവിയുടെ സ്വര്‍ഗ്ഗം കണ്ടും
വലിയ വായുള്ള കോളാമ്പി,
സ്വര്‍ണ്ണ പൂ മൊട്ടുപോലെ
നടുവില്‍ കൂമ്പിയടഞ്ഞ
മെലിഞ്ഞ നിലവിളക്ക്
രേവതിക്കുട്ടിയുടെ നെഞ്ചിടിപ്പിന്‍
താളവും പേറി ദിവസ്സവും
സന്ധ്യയ്ക്ക് പൂമുഖത്തെയ്ക്ക്,
രാമേട്ടന്റെ ദിനചര്യയുടെ
ഭാഗമായ വാല്‍ കിണ്ടി
വാരസ്യാരുടെ കണ്ണുനീരും
പ്രാര്‍ത്ഥനയുമായി ഓട്ടുരുളി,
പല രൂപങ്ങളായി
കൈമറിഞ്ഞ് കര്‍മ്മം തുടരാന്‍
ദ്വാരം വീണും,നിറം മങ്ങി
പഴകി നശിച്ചും വീണ്ടും
മൂശാരിയുടെ അടുത്തേയ്ക്ക്..
പുകയൊടുങ്ങാത്ത അടുപ്പും
മൂശാരിയുടെ നിര്‍വ്വികാരതയും
നേര്‍ത്തൊരു പുഞ്ചിരിയുമായി
അപ്പോളും വിശ്വകര്‍മ്മാവും.
Comment
Comment by Anandavalli Chandran on June 26, 2012 at 6:13pm നല്ലൊരു ദൃശ്യവിരുന്ന് .
Comment by Boban Joseph on June 21, 2012 at 11:07am എവിടെയോ നിന്ന് വന്നു ഇഹത്തില്‍
എവിടെയോ പോകുന്നു ആരും അറിയാതെ
എവിടെയാണെങ്കിലും ഏകരായിത്തന്നെയും
ഏവം ചലിക്കുന്നു ജനന മരണങ്ങളും
പടച്ചു വിടുന്ന പല രൂപങ്ങള്‍ പല രീതിയില്‍ സമൂഹത്തില്‍ ഇടകലര്‍ന്ന് മൂല്യം നശിച്ചു വീണ്ടും മൂശാരിയുടെ മുന്നില്‍ എത്തുന്നു. പുനര്‍ജന്മത്തിനായി.
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 20, 2012 at 11:11pm പല പല നിയോഗങ്ങളിലൂടെ ഉള്ള ജീവിതം എവിടെ തുടങ്ങുന്നു എവിടെ അവസാനിക്കുന്നു
Comment by JOY GURUVAYOOR on June 20, 2012 at 6:38pm Restoration of Universe keep of happening... Good One.. Congrates...
Comment by ജീ ആര്‍ on June 20, 2012 at 6:03pm
ANEESH PUTHUVALIL (പുതുവലില്‍ ) commented on Anandavalli Chandran's blog post മഴവില്ലിനൊത്ത്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World