വായന
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ നേതൃസ്ഥാനത്തിരുന്നുകൊണ്ട് മലയാളികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്നായി മൺമറഞ്ഞ അഭിവന്ദ്യനായ ശ്രീ. പി.എൻ. പണിക്കർ നടത്തിയ ഐതിഹാസിക യാത്രാ സ്മരണകൾ ഇന്നത്തെ യുവതലമുറക്ക് പ്രചോദനമേകട്ടെ എന്ന പ്രതീക്ഷയോടെ വായനാദിന(വാര)ത്തിന് ആശംസകൾ.
വായന വളർന്നുവെന്നും തളർന്നുവെന്നും വാഗ്വാദങ്ങളുന്നയിക്കുന്നവർക്ക് അനുപൂരകമായി ലഭിക്കുന്ന കണക്കുകൾക്ക് സാംഗത്യമുണ്ടെന്ന് കരുതുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പുസ്തകവില്പനയിൽ വർദ്ധനവുണ്ടായതായും കൂടുതൽ പുസ്തകങ്ങൾ പ്രകാശിക്കപ്പെട്ടതായും കണക്കുകളുദ്ധരിച്ച് വായന വളർന്നവരുടെ പക്ഷം ആഘോഷിക്കുമ്പോൾ ദൃശ്യമാദ്ധ്യമങ്ങളിൽ ആകൃഷ്ടരായ ആബാലവൃദ്ധരെയും അത്യന്താധുനിക വായനാമാദ്ധ്യമങ്ങളെ കളിപ്പാട്ടമാക്കുന്ന യുവതലമുറയെയും പ്രതിസ്ഥാനത്ത് നിർത്തി വായന തളർന്നവരുടെ പക്ഷം കൂടുതൽ രൗദ്രത്തിലെത്തുന്നു..
യഥാർത്ഥത്തിൽ വായന വളർന്നുവോ (എണ്ണത്തിലും വണ്ണത്തിലും) അല്ലെങ്കിൽ തളർന്നുവോ.?
സമൂഹത്തിലെ ഇടത്തട്ടുകാർക്കുണ്ടായിട്ടുള്ള സാമ്പത്തിക മുന്നേറ്റം പുസ്തകവില്പന വർദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ഇടത്തരം പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗ്രാമങ്ങളിലുമെല്ലാം ഉയർന്നിട്ടുള്ള ബംഗ്ലാവ് പോലുള്ള വലിയ വീടുകളിലെ പ്രധാനമായ അലങ്കാരവസ്തുവാണ് പുസ്തക അലമാരകൾ.. പ്രസ്തുത അലമാരകളിൽ സ്ഥിരാവകാശികളാവാൻ വിധിക്കപ്പെട്ടിട്ടുള്ള നിഘണ്ടുക്കളോടും വിജ്ഞാനകോശങ്ങളോടുമൊപ്പം കയറിപ്പറ്റാൻ പുതിയ പുസ്തകങ്ങൾക്കും പുത്തൻ പതിപ്പുകളിറക്കുന്ന പഴയ പുസ്തകങ്ങൾക്കും സാധിക്കുന്നുണ്ട്.! ഇങ്ങനെ പുസ്തകം അലങ്കാരമാവുന്നതല്ലാതെ അവ വായിക്കപ്പെടുന്നുണ്ടെന്ന് ആർക്കാണു ഉറപ്പിക്കാനാവുക.?
മുമ്പൊക്കെ പ്രധാന പത്രങ്ങളും ആനുകാലികങ്ങളുമെല്ലാം ഓരോ പ്രതിയും പത്തും പതിനഞ്ചും പേർ വീതം വായിച്ചിരുന്നു. ഇന്ന് ഒന്നിലധികം പത്രങ്ങളും വാരികകളും മാസികകളും മറ്റും വാങ്ങാത്ത ഇടത്തട്ടു മേൽത്തട്ടു വിഭാഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. പത്രങ്ങളും ആനുകാലികങ്ങളും വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെങ്കിലും അവ വാങ്ങുന്നവർ പോലും അത് വായിക്കണമെന്ന നിർബന്ധമുള്ളവരല്ലെന്നു മാത്രമല്ല, അതൊരലങ്കാരവസ്തുമാത്രമായി കാണുന്നവരാണു താനും. സ്വീകരണമുറികളിലെ സൽക്കാരമേശകളിൽ ചത്തുമലച്ചുകിടക്കുന്ന പത്രമാസികകൾ ആഴ്ചകൾക്കൊടുവിൽ കുപ്പിപ്പാട്ടവിൽപ്പനക്കാരുടെ പ്ലാസ്റ്റിക് ചാക്കുകളിലേക്ക് വിൽക്കപ്പെടുമ്പോൾ വായനയുടെ ശവസംസ്കാരം നടക്കുന്നു. ഒപ്പം സമൂഹത്തിലെ മാന്യതയും അഭിമാന സംസ്കാരബോധവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
ഈ അവസ്ഥയെ മുൻനിർത്തിയല്ലാതെ വായനയെ വിലയിരുത്തുന്നതെങ്ങിനെ.?
ഈ കുറിപ്പ് വായിക്കുന്നവരെല്ലാം അവരവരുടെ യുക്താനുസരണമുള്ള ധാരണകളിൽ എത്തട്ടെ, അതനുസരിച്ച് വായനയെ വിലയിരുത്തട്ടെ.
വായനാവാരത്തിൽ എല്ലാ വായനക്കാർക്കും ആശംസകളോടെ.
ടി. കെ. ഉണ്ണി.
20-06-2012
Comment
Comment by Anandavalli Chandran on June 27, 2012 at 6:06pm mohan p. yudae abipraayam
thannae eniykkum.
Comment by Mohan Puthenchira on June 25, 2012 at 12:13pm വയന എന്നും നില നില്‍ക്കട്ടെ എന്നാശംസിക്കുന്നതോടൊപ്പം, നല്ല വായന വളരട്ടെ എന്നാശിക്കുകയും ചെയ്യുന്നു.
Comment by Sadasivankunji V.M. on June 25, 2012 at 11:03am പ്രിയ ശ്രീ ഉണ്ണി,
ദീപത്തിന് അന്ധകാരത്തെ മാറ്റാന്‍ കഴിയുന്നതുപോലെ മനുഷ്യനിലെ അന്ധകാരത്തെ (അറിവില്ലായ്മ) മാറ്റുന്ന
വെളിച്ചമാണ് പുസ്തകങ്ങള്‍ . "വായിച്ചാല്‍ വിളയും അല്ലെങ്കില്‍ വളയും" എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ശ്രദ്ധേയമാണ് .ഇക്കാലത്ത് 'വായിച്ചാലും വളയും' എന്ന അവസ്ഥയുണ്ട് . മഞ്ഞപ്പത്രങ്ങള്‍ ,പൈങ്കിളിസാഹിത്യങ്ങള്‍ .ഉള്ളിത്തൊലിസാഹിത്യങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം .
അപ്പോള്‍ വായനയില്‍ തിരഞ്ഞെടുപ്പ് ആവശ്യമാണെന്നു കാണാം . ഇതിന് മുതിര്‍ന്നവരും അദ്ധ്യാപകരും കുട്ടികളെ സഹായിക്കണം.
നല്ല ലേഖനം ആശംസകള്‍
പുസ്തകങ്ങളുടെയും മാസികകളുടെയും അതിപ്രസരം വായനക്കാരും വായനയും കുറഞ്ഞിട്ടില്ല എന്ന വാസ്തവത്തിന് അടിവരയിടുന്നു.
നല്ല പുസ്തകങ്ങള്‍ക്ക് എന്നും വായനക്കാര്‍ ഉണ്ടാകും എന്നാണു എന്റെ ശുഭാപ്തിവിശ്വാസം. പിന്നെ പരമ്പരാഗത രീതിയില്‍ നിന്നും
(ചൊല്‍ക്കാഴ്ച, ഓല ,കൈയെഴുത്ത് ,അച്ചടി ) ഇന്നത്തെ "ഈ ബുക്ക് " വായനയില്‍ എത്തി നില്‍ക്കുന്നു. കേരളപാണിനീയം നെറ്റില്‍ പോയീ ആര്‍ക്കും കാശ് ചിലവാക്കാതെ വീട്ടില്‍ ഇരുന്നു വായിക്കാം.വായന വായനശാലയില്‍ മാത്രം ഇന്നത്തെ ക്കാലത്ത് ഒതുങ്ങുന്നില്ല.പിന്നെ പ്രസാധകരുടെ എണ്ണം കൂടിയതനുസരിച്ച് പുസ്തകങ്ങളുടെ അച്ചടിയും വില്‍പ്പനയും കൂടിയിട്ടുണ്ട് എന്ന് അനുമാനിക്കാം.
Vaayana parinaamaththiloote povunnu. Vaayanashaalakalute prasakthi kurayunnu. Pakshe vaayana kurayunnilla.
Enkilum palarilum vaayana valarcha mutti nilkkunnu .Ithu nalla oru lakshanam alla.
Comment by ടി. കെ. ഉണ്ണി on June 22, 2012 at 2:45pm ശ്രീ. വി.വിജയ്കുമാർ..
വായന സംബന്ധിച്ച കുറിപ്പ് വായിച്ച് വിശദമായി പ്രതികരിച്ചതിനു വളരെയധികം നന്ദി..
വായനാശീലത്തെ സംബന്ധിച്ചുള്ള താങ്കളുടെ അനുഭവം പങ്കുവെച്ചതിൽ സന്തോഷം..
ഏറെക്കുറെ എല്ലാ പ്രദേശങ്ങളിലും ഇങ്ങനെയൊക്കെത്തന്നെയാണ് അവസ്ഥ..
ഇന്ന് വായനയും പൊങ്ങച്ചക്കാഴ്ചയുടെ ഭാഗമായിത്തീർന്നിട്ടുണ്ട്..
വായന ശീലമാക്കുന്നവർ അധികരിക്കട്ടെ, വായന വളരട്ടെ എന്നു പ്രത്യാശിക്കാം.
താങ്കൾക്കും കുടുംബത്തിനും ആശംസകൾ.
Comment by പുണ്യവാളന്‍ An Extra Decent Man on June 22, 2012 at 12:30pm വായന വളരട്ടെ ഇനിയും ഉയരട്ടെ ചിന്ത
പണ്ടൊക്കെ ഗ്രാമ പ്രദേശങ്ങളില്‍ സജീവമായിരുന്ന വായനശാലകള്‍പോലും ഇന്ന് ഒരുമിച്ചിരുന്ന് ക്രിക്കറ്റും പന്തുകളിയും, മറ്റും കാണുവാന്‍വേണ്ടി മാത്രമായി ചുരുങ്ങി. നഷ്ടപ്പെടുന്ന വായനാസംസ്കാരം മനുകഷ്യനെ അറിവിന്റെ ലോകത്തേക്കുള്ള വാതായനങ്ങള്‍ കൊട്ടിയടക്കുകയാണ് ചെയ്യുന്നത്. വായനകൊണ്ട് അറിവുനേടിയിരുന്നവര്‍ അറിവുകേടുകൊണ്ട് വിസ്മരിക്കുന്ന വായനശാലകള്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കി ചിതലരിച്ച പുസ്തകങ്ങള്‍ ചിലന്തിവല നിറഞ്ഞ അലമാരകലാക്കി ഇന്ന് നമ്മളെ കൊഞ്ഞനം കുത്തുന്നു.
ഇന്റര്‍നെറ്റിന്റെ കടന്നുവരവോടെ ബ്ലോഗുകളും മറ്റും വായനയെ ഒരല്പം ഡിജിറ്റല്‍ വല്‍കരിച്ചെങ്കിലും നഷ്ടപ്പെട്ടുകൊണ്ടിരുന്ന വായനാസംസ്കാരത്തെ കുറിച്ച് തിരിച്ചു കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുന്ടെന്നതാണ് എന്റെ അഭിപ്രായം.
Comment by V Vijayakumar on June 21, 2012 at 12:26pm
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World