വിഷമയമേശാതുള്ളൊരു ഭക്ഷ്യം ഓര്‍ക്കുക വിരളം ലാഭം കൂടുതല്‍
വിഷമം കൂടാതില്ല ലഭിക്കാന്‍ ! ചേര്‍ക്കാനുള്ളൊരു വാഞ്ചയിരുന്നാല്‍
ഭക്ഷ്യപദാര്‍ത്ഥം പലതുമെടുത്തു പച്ചച്ചക്കകള്‍ കുഞ്ഞിലു സഹിതം
പരീക്ഷിച്ചെന്നാല്‍ പലവിധമായം! പച്ചക്കങ്ങിനെ ഭക്ഷിച്ചെന്നാല്‍
ചന്തയിലേക്കു കടന്നാലവിടെ പച്ചക്കറികളു ചന്തയിലുള്ളതു
എന്തിനുമധികം വിലയാണിപ്പോള്‍ . ഭക്ഷിപ്പതിലും മെച്ചമതാകും!
മാങ്ങപഴുത്തതിരിക്കുന്നതിനൊരു പാലിലുമിപ്പോള്‍ കാണാമങ്ങിനെ
തേങ്ങമുഴുപ്പുണ്ടെന്തൊരു ചന്തം! ചേലില്‍ ചിലചില മറിമായങ്ങള്‍
വാങ്ങിമുറിച്ചൊരു കഷണം തിന്നാല്‍ കടലപ്പൊടിയും രാസപ്പൊടികള്‍
വീങ്ങിവരും വയര്‍ നോവുതുടങ്ങും! കിടിലം കൊള്ളുമിതോര്‍ക്കുന്നേരം
ചെണ്ടക്കോലുസമാനമിരിക്കും, ഹോട്ടലിലേറീട്ടൂണു കഴിച്ചാല്‍
വെണ്ടക്കാമേലുണ്ടു വിഷാംശം! കൊട്ടും, പാട്ടും, കുരവയുമാര്‍പ്പും
ചെറുതായിട്ടു വിരിഞ്ഞൊരു കാലം പെട്ടെന്നങ്ങനെ കേള്‍ക്കാം വയറില്‍
ചെറുതല്ലാതൊരു തോതിനതിന്‍മേല്‍ ഒട്ടൊരു വേദന പുറകേയെത്തും
'കീടം നാശിനി'യുണ്ടു പ്രയോഗം എന്തൊരുചേരുവയുണ്ടിതില്‍ വേറി
കേടുവരാതെയിരിക്കാനത്രെ? ട്ടേതൊരുമര്‍ത്ത്യനുമറിയുന്നില്ല
മുന്തിരികാണാം കുലകളതെല്ലാം ക്യത്രിമസ്വാദിനു ചേര്‍ക്കുമിതെന്തോ
മുന്തിയതരമൊരു കീടം നാശിനി, തത്രകുറച്ചിതു ഭക്ഷിച്ചീടാന്‍
മൊന്തയിലിട്ടു കലക്കീട്ടടിയില്‍ അതിനോടൊപ്പം ചേര്‍ക്കും വേറെ
പൊന്തിച്ചങ്ങനെ മുക്കുകതന്നെ! ഏതോ വസ്തു, ഇതെല്ലാം ഗോപ്യം?
ചാരം പൂശിയപോലെ നിറത്തില്‍ ഭക്ഷിച്ചിട്ടു കടന്നീടുന്നൊരു,
പാരം കാണാം കുലകളിലൊക്കെ, കക്ഷികളാരുമിതറിയുന്നില്ല
നേന്ത്രക്കുലകള്‍ വലിപ്പം വക്കാന്‍ മീനുകള്‍ പലതരമെല്ലാം തന്നേ
തന്ത്രവുമേതോ രാസപദാര്‍ത്ഥം! ഊനം കൂടാതനവധി ദിവസം
മന്തുപിടിച്ച കണക്കിനു കായ്കള്‍ ഇരുന്നിടാനീവകകളിലൊക്കെ
പൊന്തിവരുന്നൂ കുലകളിലെല്ലാം! മരുന്നുതളിക്കും രാസപദാര്‍ത്ഥം!
പച്ചക്കറികളു പരിശോധിച്ചാല്‍ വിഷമയലേശം ചേരാതൊരുവക
തേച്ചുപിടിപ്പിച്ചുള്ള കണക്കിനു വിഷമം കിട്ടാനെവിടെയുമിപ്പോള്‍
മിച്ചമിരിക്കും കീടം നാശിനി ഭക്ഷ്യപദാര്‍ത്ഥം മേന്‍മയിലാക്കാന്‍
മെച്ചം കാഴ്ചയിരുന്നാല്‍ കാണാം! ലക്ഷ്യവുമില്ലൊരു ഗൗരവവഴിയില്‍!!
പാകത്തിന്നു കവിഞ്ഞു മരുന്നുകള്‍
ആകാന്‍ പാടില്ലെന്നൊരു കാര്യം
Comment
Comment by Pavithran Kannapuram on June 22, 2012 at 4:35pm
Comment by പുണ്യവാളന്‍ An Extra Decent Man on June 22, 2012 at 12:29pm ഇഷ്ടമായി ആശംസകള്‍
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 22, 2012 at 12:19pm ഈ വിഷങ്ങള്‍ എല്ലാം ചേര്‍ന്ന് മനുഷ്യനെ വിഷം തുപ്പുന്ന ജീവികള്‍ ആക്കിയിരിക്കുന്നു ..മനുഷ്യന്റെ ആയുര്‍ ദൈര്‍ഘ്യം കുറഞ്ഞു വരുന്നു ..നല്ല ചിന്ത ,നല്ല വരികള്‍ , അല്പം നീളം കൂടി ഈനുള്ളത് മാത്രമാണ് ചെറിയ ഒരു കുറവായി തോന്നിയത് ..ആശംസകള്‍ സര്‍
Comment by Boban Joseph on June 22, 2012 at 10:29am ഏവം നോക്കുകില്‍ എല്ലാം വിഷമയം
ഭക്ഷണ, ജലമിത്, വായു പോലും
ഇങ്ങിനെയുള്ളോരു വരികള്‍ കാണാന്‍
ഞാനും കാതോര്‍ത്തിവിടെയിരിപ്പൂ
എനിക്കേറ്റവും ഇഷ്ടമുള്ള കുഞ്ചന്‍ നമ്പ്യാര്‍ ശൈലി. നീളത്തിന്റെ കാര്യത്തില്‍ എനിക്ക് പ്രശ്നം തോന്നുന്നില്ല. ഒരു കഥ വായിക്കുന്ന സമയമേ പോകൂ.
വളരെ നല്ല കവിത രാജാമോഹന്‍ ജി
Comment by ജീ ആര്‍ on June 22, 2012 at 9:34am
Comment by Sadasivankunji V.M. on June 22, 2012 at 8:41am
ശ്രീ രാജാസര്‍,
പച്ചക്കറിയെന്നല്ല, പച്ചമനുഷ്യര്‍ക്ക് വരെ സ്വാര്‍ത്ഥതക്കും, നിലനില്‍പ്പിനും വേണ്ടി വിഷമടിച്ചു കേറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ,കാലികപ്രാധാന്യം അര്‍ഹിക്കുന്ന കവിത. വരികളുടെ ധാരാളിത്തം ഒഴിവാക്കിയാല്‍ നന്നായിരുന്നു. കാരണം, കവിയുടേയും കവിതയുടേയും സദുദ്ദേശം നല്ല വരികളിലൂടെ സഹൃദയങ്ങള്‍ക്ക് പെട്ടെന്ന് മനസ്‌സിലാകുന്നുണ്ട് .മുന്നോട്ട് പോകുന്തോറും ഈ ഒരു ധര്‍മ്മം മാത്രമാണ് കവി ക്ക് പറയാനുമുള്ളത് .നല്ല കവിതക്ക് നല്ല സ്വാഗതം! കവിക്ക് സ്‌നേഹത്തിന്റെ പൂച്ചെണ്ട്!!!
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World