നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
നല്ല വണ്ണം ഉള്ളവരെ കാണുമ്പോള്‍ നമുക്ക് തോന്നും ഓ ഭയങ്കരം, കൊഴുത്തു തടിച്ചിരിക്കുന്നു. പക്ഷെ തടി ഉള്ളത് കൊണ്ട് മാത്രം അത് മോശമാണെന്ന് ധരിക്കരുതെ. നല്ല തടിയും ചീത്ത തടിയും ഉണ്ട്. വ്യായാമം ചെയ്തുണ്ടാക്കുന്ന തടിയും വെറുതെ ഇരുന്നുണ്ടാകുന്നതും വ്യതാസം ഉണ്ട്. ചീത്ത കൊളസ്ട്രോളും ട്രൈ ഗ്ലിസരൈടും കൂടിയിരിക്കുന്നത് വെറുതെ ഇരിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്കാന്. അങ്ങിനെയുള്ളവരുടെ കൊളസ്ട്രോള്‍ പ്രത്യേകിച്ച് 40 വയസു മുതല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല തടിയുള്ളവരുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ കൂടിയിരിക്കും. ഇത് കൂടുതലായാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. LDL , HDL എന്ന രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്. ഇത് കൂടാതെ ട്രൈ ഗ്ലിസരൈട് എന്ന ഒരു ഖടകം കൂടിയുണ്ട്.
എന്താണ് കൊളസ്ട്രോള്‍?
ഏതൊരു ശരീര കലകളെയും പൊതിഞ്ഞു സംരക്ഷിച്ചു നിര്‍ത്തുന്ന മെഴുകുപോലുള്ള, ഒരിക്കലും ശരീരത്തിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണ് കൊളസ്ട്രോള്‍. ലിപിഡ് എന്ന മാംസ്യവും steroid എന്ന ഹോര്‍മോണും ആണിതിന്റെ പ്രധാന ഖടകങ്ങള്‍. കരളാണ് 80 % കൊളസ്ട്രോളും നിര്‍മിക്കുന്നത്. നാം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് കരള്‍ ആഗിരണം ചെയ്തു അതിനെ കൊളസ്ട്രോള്‍ ആക്കി മാറ്റി കരളില്‍ തന്നെ സൂക്ഷിക്കുന്നു. മുട്ട, ഞണ്ട്, കൊഞ്ച് ഇങ്ങിനെ വളരെ കുറച്ചു ആഹാരങ്ങള്‍ മാത്രമാണ് ബാക്കി 15 - 20 % കൊളസ്ട്രോള്‍ നേരിട്ടുണ്ടാകുന്നത്.
സാന്ദ്രത കുറഞ്ഞ ലിപോപ്രോടീന്‍ - LDL (Low Density Lipoprotein)
സാന്ദ്രത കുറഞ്ഞ കണങ്ങളോട് കൂടിയ ഇത് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. ഇത് കൂടിയാല്‍ രക്തകുഴലുകളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടി അതിന്റെ ഉള്‍വ്യാസം കുറക്കുന്നു. അതിരോസ്ക്ലീരോസിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്ത സമ്മര്‍ദം അധികമാകുന്നു. അങ്ങിനെ ഹൃദയ സ്തംബനമോ, മസ്ഥിഷ്കാഖതമോ ഉണ്ടായെന്നു വരാം.
സാന്ദ്രത കൂടിയ ലിപോപ്രോടീന്‍ - HDL (High Density Lipoprotein)
സാന്ദ്രത കൂടിയ കണങ്ങളോട് കൂടിയ ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. സാന്ദ്രത കൂടിയത് ആയതുകൊണ്ട് ഈ കണങ്ങള്‍ രക്തകുഴലുകളുടെ ഭിത്തിയില്‍ അടിഞ്ഞു കൂടുന്നില്ല. തന്നെയുമല്ല ഇത് LDL നെ കോശത്തില്‍ നിന്നും, രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നും മറ്റും തിരിച്ചു കരളില്‍ കൊണ്ട് വിടുന്നു. വീണ്ടും അത് ഊര്ജതിനായി ഉപയോഗിക്കുന്നു.
ട്രൈ ഗ്ലിസരൈട് (Triglycerides )
ലിപിഡ് കുടുംബത്തിലെ മൂന്നു കൊഴുപമ്ലങ്ങളുടെ തന്മാത്ര കൂടിയതാണ് ട്രൈ ഗ്ലിസരൈട്. ഇതും ആവശ്യത്തില്‍ കൂടുതല്‍ ആയാല്‍ LDL ന്റെ അതെ സ്വഭാവം കാണിക്കുന്നു. ഇത് കൂടുതലായാല്‍ ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് മുതലായവ വരാന്‍ സാധ്യത കൂടുതല്‍ ആണ്.
കൊളസ്ട്രോളിന്റെ ഗുണങ്ങള്‍
നാഡീ സംപ്രേഷണം എന്ന ഒരു വൈദ്യുതി ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങിനെ ആവശ്യത്തിനുള്ള സിഗ്നലുകള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും കിട്ടുന്നു. ചില ഹോര്മോനുകളെയും ഉണ്ടാക്കുന്നു. ശരീരത്തിന് ജോലി ചെയ്യാനുള്ള ഊര്‍ജം കിട്ടുന്നത് ഇതില്‍ നിന്നുമാണ്. ശരീരത്തിലെ വൈദ്യുത സിഗ്നലുകള്‍ സുഗമമായി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം തരുന്നു.
അളക്കുന്നതെങ്ങിനെ
കൊളസ്ട്രോളിന്റെ എല്ലാ ഖടകങ്ങളും അളക്കുന്നതിനെ ലിപിഡ് പ്രൊഫൈല്‍ എന്നാണു പറയുന്നത്. രാവിലെ വെറും വയറ്റില്‍ ലാബില്‍ പോയി രക്തം കൊടുക്കുന്നു. നല്ല ലാബില്‍ മാത്രം ടെസ്റ്റ് ചെയ്യുക. നോര്‍മല്‍ നിലയും കൂടുതലായതും അതില്‍ കാണിച്ചിരിക്കും. നോര്‍മല്‍, ഹൈ നോര്‍മല്‍, അപകടം ഇങ്ങിനെയാണ് അളവ് കാണിക്കുന്നത്. ഇതില്‍ ഹൈ നോര്‍മലും സൂക്ഷിക്കേണ്ടതാണ്, കുറച്ചു കൊണ്ട് വന്നു നോര്‍മല്‍ ലെവലില്‍ ആക്കണം.
ആവശ്യമുള്ള ലെവല് (mg യില്‍)താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കുക;
കൊളസ്ട്രോള്‍ ഖടകങ്ങള്‍/നോര്‍മല്‍/ഹൈ നോര്‍മല്‍/അപകടം
മൊത്തം അളവ് <200 / 200 – 240/ < 240 ട്രൈ ഗ്ലിസരൈട് <150 /150 - 500/ >500
LDL <130 /130 - 160/ >160
HDL >50/ 50 - 35/ <35 നാം ശ്രദ്ധിക്കുക നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ചേര്‍ക്കുക. മാംസം, മുട്ട, മത്സ്യം, എണ്ണ, മദ്യം ഇവയൊക്കെ കുറയ്ക്കുക. ഇവയൊക്കെ കഴിച്ചാലും വ്യായാമം ചെയ്യ്ന്നവര്ക് പേടിക്കാനില്ല. അല്ലെങ്കില്‍ കായിക അധ്വാനം ചെയ്യുന്നവര്കും പ്രശ്നമില്ല. കരളില്‍ ആവശ്യത്തിനു മാത്രം ഉള്ള കൊളസ്ട്രോള്‍ ഉണ്ടായിരിക്കും. പക്ഷെ മദ്യത്തിന്റെ കാര്യം എടുത്താല്‍, അത് വളരെ കുറച്ചളവില്‍ മാത്രമേ കഴിക്കാവു. ഒരു പെഗ് കഴിക്കുന്നവര്‍ ഒരു മാസം കഴിഞ്ഞു രണ്ടാക്കിയാല്‍ പിന്നെ പ്രശ്നമാകും. അതാരുടെയും കുറ്റമല്ല. കാരണം ഞാന്‍ മുമ്പ് എന്റെ ബ്ലോഗില്‍ എഴുതിയിരുന്നത് പോലെ ലിംബിക് സിസ്റ്റം കൂടുതല്‍ കുടിക്കാന്‍ (ലഹരിക്കുവേണ്ടി) നിര്‍ബന്ധിക്കുന്നു. അപ്പോള്‍ ഏറ്റവും നല്ലത്. കഴിക്കാതിരിക്കുക തന്നെ. അല്ലെങ്കില്‍ സോഷ്യല്‍ ആയി മാത്രം പാടുള്ളൂ. എന്ന് വെച്ച് ശീലമാക്കാനും പാടില്ല
Comment
Comment by Praveenkumar A R on June 29, 2012 at 11:04pm നന്ദി
Comment by Boban Joseph on June 27, 2012 at 12:20pm Thanks Aneesh for careful reading and studying my educational blogs.
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 27, 2012 at 12:13pm വളരെ സന്തോഷവും നന്ദിയും ബോബന്‍ ചേട്ടാ ഈ അക്ഷീണ പ്രയത്നത്തിനു ...ഓരോ ലേഖനങ്ങളും തുറന്നു തരുന്നത് അറിവിന്റെ ലോകം തന്നെ ആണ് ..വൈറ്റ് ലൈനിനു മുതല്‍കൂട്ടായി എന്നും സൂക്ഷിക്കുവാന്‍ ഒപ്പം വൈറ്റ് ലൈന്‍ മെമ്പേഴ്സിനും കുടുമ്പത്തിനും
വാക്കുകളില്‍ ഒതുങ്ങാത്ത അഭിനന്ദങ്ങള്‍
Comment by Boban Joseph on June 27, 2012 at 12:07pm അനീഷ് പ്രായമാകുമ്പോള്‍ തലചുടുന്നത് കൊളസ്ട്രോള്‍ കൂടുന്നത് കൊണ്ട് മാത്രമല്ല. പ്രഷര്‍ കൂടുകയോ, കുറയുകയോ ചെയ്യുക, ടെമെന്റിയ എന്ന അസുഖം, ആവശ്യത്തിനു പോഷണം തലച്ചോറിനു കിട്ടാതെ വരിക അങ്ങിനെ പല കാരണങ്ങളുമാകാം.
പിന്നെ മരുന്നിനെ സംബന്ദിച്ചു പറയുകയാണെങ്കില്‍ ആലോപ്പതിയാനെങ്കിലും ആയൂര്‍വേദമാനെങ്കിലും മരുന്നായി മാറുമ്പോള്‍ അത് രാസ സംയുക്തമാണ്. അല്ലാതെ പച്ചമരുന്നല്ല. സൈഡ് എഫെക്റ്റ് ഇന്ന് എല്ലാ മരുന്നിനും, കഴിക്കുന്ന ഭക്ഷണത്തിനു പോലുമുണ്ട്. അതുകൊണ്ട് അലോപ്പതിയോ ആയൂര്‍വേദമോ എന്തായാലും കുഴപ്പമില്ല.
പിന്നെ പോരോട്ടയെക്കുറിച്ചുള്ള ലേഖനം 80 % തീര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച (ജൂലൈ, 2 ) അത് പോസ്റ്റ് ആക്കാം. അതിനു ശേഷം ഗ്യാസ് എന്ന പ്രശ്നത്തെക്കുറിച്ച് ലേഖനം എഴുതണം.
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on June 27, 2012 at 11:50am ബോബന്‍ ചേട്ടാ ..കൊളസ്ട്രോള്‍ കൂടുമ്പോള്‍ പ്രായമുള്ള ആള്‍ക്കാരില്‍ തലചുറ്റല്‍ പോലെയുള്ള രോഗലെക്ഷണങ്ങള്‍ കാണാറുണ്ടോ ?പൂര്‍ണ്ണമായും കൊളസ്ട്രോള്‍ അകറ്റാന്‍ അലോപ്പതിയാണോ ?ആയുര്‍വേദമാണോ നല്ലത് ?
Comment by Boban Joseph on June 26, 2012 at 11:36pm again v.useful info Boban. tks for posting..
Comment by Boban Joseph on June 26, 2012 at 1:55pm അതെ വിജയ് ജി. ഒരു മുട്ടയില്‍ 186 mg കൊളസ്ട്രോള്‍ ഉണ്ട്. അത് മുഴുവനും മഞ്ഞക്കുരുവില്‍ ആണ്. വെള്ളയില്‍ ഇല്ല. അതുകൊണ്ടാണ് വെള്ള കഴിക്കാന്‍ പറയുന്നത്. പിന്നെ പാരമ്പര്യം. ശരീരത്തില്‍ പൊതുവേ കൊഴുപ്പ് കൂടിയ അവസ്ഥ ഇവര്‍ മഞ്ഞ തൊടാന്‍ പാടില്ല. ശീനിചിരിക്കുന്നവര്‍ക്ക് പ്രശ്നമില്ല. ജീന്‍സ് വഴി ഉണ്ടാകും എന്നതും സത്യമാണ്. പാരമ്പര്യം ഉള്ളവര്‍ക്ക് അധികം കൊലെസ്ട്രോള്‍ ഉണ്ടെങ്കില്‍ വ്യായാമം ചെയ്‌താല്‍ അല്പം മാറ്റം ഉണ്ടാകും. പക്ഷെ വലിയ മാറ്റം വരില്ല. ചിലര്‍ക്ക് എന്ത് കഴിച്ചാലും കൂടത്തതും പാരമ്പര്യമാണ്. പക്ഷെ മേല്ലിചിരിക്കുന്നു എന്ന് കരുതി കൊളസ്ട്രോള്‍ ഇല്ല എന്ന് തീരുമാനിക്കണമെങ്കില്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് നടത്തണം.
Thank you for reading and comment.
Comment by V Vijayakumar on June 26, 2012 at 1:34pm
Comment by Boban Joseph on June 26, 2012 at 12:48pm Thank you Kaviyoor Ji.
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World