Comment
പ്രിയ സുരേഷ്, ഫെമിനിസവും ആത്യന്തികമായി മാനവികതയുടെ ഭാഗം ആണ്. പുരുഷന്മാരോട് ആവശ്യമില്ലാതെ കലഹിക്കാനല്ല ഫെമിനിസ്റ്റുകള്‍ ശ്രമിക്കുന്നത്. അനീതി കാട്ടരുത് എന്ന് അവര്‍ പറയുന്നത് ഈ മാനവികതയുടെ ഭാഗമാണ്.
സുരേഷ് ഇവിടെ കാട്ടുന്നതും മാനവികത. ഇതില്‍ ഫെമിനിസം ഉണ്ട്.
നമ്മുടെ വയിലോപ്പള്ളി പണ്ട് എഴുതിയില്ലേ " സങ്കടം കാണ്കിലും കാണാതെ പോകയോ, മംഗലേ നീ ഒരു മംഗയല്ലേ!".
ഒരു രചന കുറച്ചുനാളുകള്‍ക്ക് ശേഷം ചര്‍ച്ച ചെയ്യപ്പെട്ടതില്‍ സന്തോഷം.
Comment by മുരളീധരന്‍ വലിയവീട്ടില്‍ on December 18, 2012 at 8:33am Thats' ok suresh ji
ഉള്ളു തുറന്ന ഈ അഭിപ്രായത്തിന് നന്ദി. ഫെമിനിസ്റ്റ് കവിത എന്ന പേരാണ് ഉദ്ദേശിച്ചത്. ബ്രാക്കെറ്റ് ഇട്ടതാണ് പണി പറ്റിച്ചത്.
മോഹന്‍ ജി .. കലാസൃഷ്ട്ടികള്‍ക്ക് ചട്ടക്കൂട് കല്‍പ്പിക്കുന്നത് പലപ്പോഴും കലാ ഉപാസകരെ വെല്ലുവിളിക്കുന്നതിനു തുല്യമാണ് . എനിക്ക് ഏറ്റവും നല്ല കവിതയുടെ ഫീലിംഗ് തോന്നരുള്ളത് കടലുകള്‍ നോക്കി നില്‍ക്കുമ്പോള്‍ ആണ് .
ഡിയര്‍ സ്വപ്ന.. രചന (കവിത എന്ന് പറയുന്നില്ല) വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.
Comment by Mohan Puthenchira on June 30, 2012 at 5:33pm ഫെമിനിസത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പോലും കഴിവില്ലാത്ത ഒരു പെണ്ണിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളിലേക്കൊരെത്തി നോട്ടം. ഭര്‍ത്താവിനും മക്കള്‍ക്കും ഇടയില്‍ രണ്ടു കൂട്ടരേയും തൃപ്തിപ്പെടുത്താന്‍ ബദ്ധപ്പെട്ട് അടുക്കളയില്‍ കത്തിത്തീരുന്ന ജീവിതം. ചിലപ്പോള്‍ കലി കൊണ്ട ഒരു മുഹൂര്‍ത്തത്തില്‍ ഭര്‍ത്താവിന്റെ ഒരു ചവിട്ടിന് അവളുടെ ജീവിതം തീര്‍ന്നെന്നു വരാം. ആരും ചോദിക്കാനില്ലാതെ. വിശപ്പും ലൈംഗികതയും കഴിഞ്ഞിട്ടേ ഉള്ളു എല്ലാ ഇസങ്ങളും എന്ന് ഈ കവിതയിലൂടെ പോകുന്ന ആര്‍ക്കും മനസ്സിലാക്കാം. ഇതിവൃത്തത്തില്‍ നിന്നും കവിതയുടെ ഘടനയിലേക്കു വന്നാല്‍ പോരായ്മകളുണ്ടെന്നോ ഇല്ലെന്നോ പറയാന്‍ ഞാന്‍ ആളല്ല. പുതുമകള്‍ കലാസൃഷ്ടികളില്‍ കൊണ്ടുവരുന്നത് നല്ലതു തന്നെ. ഒരു ചട്ടക്കൂടും സ്ഥിരമായി നിലനില്‍ക്കുന്നതല്ല. കൊലപാതകമന്വേഷിക്കാന്‍ വന്ന പോലീസും, ലോഡ്ജ് ഉടമയും തമ്മിലുള്ള സംഭാഷണം മാത്രം ഉള്‍പ്പെടുത്തിയ ഒരു പ്രമുഖ കവിയുടെ കവിത ഈയടുത്ത് വായിച്ചതോര്‍ക്കുന്നു.
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World