പുതിയ പ്രതിഭകളെ കണ്ടെത്തുകയും ഭാവനാപൂര്‍ണമായ പ്രകാശപ്രദേശങ്ങളിലേക്ക് പത്രപ്രവര്‍ത്തനത്തെ നയിക്കുകയും ചെയ്ത അപൂര്‍വവ്യക്തികളില്‍ പ്രഥമഗണനീയനാണ് കാമ്പിശ്ശേരി കരുണാകരന്‍. കേസരി ബാലകൃഷ്ണപിള്ള, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍ തുടങ്ങി ചുരുക്കം പേരുകളേ ആ ഗണത്തില്‍ ഓര്‍മ്മിക്കാനുള്ളൂ.
ജനയുഗത്തിന്റെ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കേരളീയ സമൂഹത്തിന് യുക്തിയുടെ നന്മകള്‍ കാട്ടിക്കൊടുത്തു. പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു. വായനക്കാരെ അപരിചിത മേഖലകളിലേക്ക് സഞ്ചരിപ്പിച്ചു. സ്ത്രീപക്ഷ ചിന്തകള്‍ കേരളത്തിന്റെ മുമ്പിലവതരിപ്പിച്ചു.
എന്നാല്‍ പത്രാധിപര്‍ മാത്രമായിരുന്നില്ല കാമ്പിശ്ശേരി. സാഹസികനായ രാഷ്ട്രീയ പ്രവര്‍ത്തകനും അന്ധവിശ്വാസങ്ങളെ കത്തിച്ചുകളഞ്ഞ നാസ്തികനും നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്തുകാരനും ഒക്കെയായിരുന്നു അദ്ദേഹം.
അതിനുമപ്പുറം കാല്‍നൂറ്റാണ്ടിലേറെക്കാലം മലയാള നാടക ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന അഭിനേതാവുമായിരുന്നു കാമ്പിശ്ശേരി. ചരിത്രം മാറ്റിയെഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയെ ജനഹൃദയങ്ങളിലെത്തിച്ചത് കാമ്പിശ്ശേരിയായിരുന്നു.
അഭിനയത്തെ ജീവിതത്തിലേക്ക് മാറ്റിയ സന്ദര്‍ഭങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരാളില്‍ സന്നിവേശിക്കാനുള്ള കഴിവാണല്ലോ ഏതു നടനും ആവശ്യമായിട്ടുള്ളത്.
ഈ കഴിവിനൊരു നല്ല ഉദാഹരണം തോപ്പില്‍ഭാസിയുമായി അദ്ദേഹം നടത്തിയ പന്തയമാണ്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ കാമ്പിശ്ശേരിയെ വീട്ടുതടങ്കലിലാക്കി. കാമ്പിശ്ശേരി വീട് നില്‍ക്കുന്ന കരവിട്ട് എങ്ങും പോകാന്‍ പാടില്ല. ഇത് നിരീക്ഷിക്കാന്‍ പൊലീസുകാരുമുണ്ടായിരുന്നു. പൊലീസുകാര്‍ കാവലിരിക്കുന്ന സ്ഥലത്ത്കൂടി അവരറിയാതെ കടന്നുപോകണമെന്നതായിരുന്നു പന്തയം.
കാമ്പിശ്ശേരി കപ്പടാ മീശയുപേക്ഷിച്ച് മുഖത്ത് ലേശം കരിയും പുരട്ടി മുഷിഞ്ഞ ചെറു മുണ്ടുമുടുത്ത് ഒരു വെട്ടുകത്തിയില്‍ തേങ്ങ കൊത്തിയെടുത്ത് കടന്നുപോവുക മാത്രമല്ല, പൊലീസുകാരെ ചെന്നുകണ്ട് വര്‍ത്തമാനം പറയുകയും ചെയ്തു.
ഈ സ്വയം പരിശീലനം നടത്തിയ കാമ്പിശ്ശേരി ആയിരക്കണക്കിനു രാത്രികളാണ് നാടകാഭിനയത്തിനായി മാറ്റിവച്ചത്. ഇത്രയും നാടക-സിനിമാഭിനയ പരിചയമുള്ള ഒറ്റ പത്രാധിപരും കേരളത്തിലുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന സിനിരമ വൈക്കം മുഹമ്മദ് ബഷീറിന്റേതടക്കം പ്രശംസ നേടിയിരുന്നല്ലോ.
അഭിനയ ചിന്തകള്‍ എന്ന പുസ്തകം കാമ്പിശ്ശേരിയില്‍ നിന്നും മലയാളത്തിനു കിട്ടിയ വലിയ അനുഭവനിധിയും ദര്‍ശനവുമാണ്.
അഭിനയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കാമ്പിശ്ശേരി പത്തുകല്‍പനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാമത്തെ കല്‍പന, അഭിനയമെന്നത് ഒരു കൂട്ടുകച്ചവടമാണ് എന്നാണ്. നടന്മാര്‍ അനേ്യാന്യം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഒന്നാം കല്‍പനയിലുള്ളത്.
സംഭാഷണവും അഭിനയവും റിഹേഴ്‌സലിനേക്കാള്‍ കുറയുകയോ കൂടുകയോ ചെയ്യരുതെന്നാണ് രണ്ടാം നിയമം.
മൂന്നാം നിയമം അനുകരണത്തിനെതിരെയും നാലാം നിയമം ഭാവിയെപ്പറ്റി അഭിനേതാവ് അജ്ഞതഭാവിക്കണമെന്നുമാണ്. കഥാപാത്രത്തിന് ഇനിയെന്തു സംഭവിക്കുമെന്ന് കാണികള്‍ക്കറിയില്ല. എന്നാല്‍ അഭിനേതാവിനറിയാമല്ലോ. ഈ അറിവ് മറക്കാതിരുന്നാല്‍ അഭിനേതാവിന്റെ പ്രകടനം പാളും.
അഞ്ചാം കല്പനയായി ഏതു നടനും ശബ്ദവിന്യാസത്തിലും അംഗചലനത്തിലും പരിശീലനം നേടേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നു.
അരങ്ങത്തെ നടപ്പുമാത്രമല്ല, നില്‍പ്പുകൂടി നടീനടന്മാര്‍ പരിശീലിക്കണമെന്നതാണ് ആറാം കല്പന.
ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്നതാണ് ഏഴാം കല്പന. വീണയോ തബലയോ തോക്കോ കൈകാര്യം ചെയ്യേണ്ട നടന്‍ അത് അഭ്യസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ കൈകാര്യം ചെയ്യുന്നതായി അഭിനയിക്കാനെങ്കിലും അറിഞ്ഞിരിക്കണമെന്നു സാരം.
ചുറ്റുപാടില്‍ നിന്ന് പഠിക്കണമെന്നതാണ് എട്ടാം പാഠം.
ഒന്‍പതാം നിയമത്തില്‍ ശൂന്യനിമിഷങ്ങളെ അഭിനയിക്കാതിരുന്നു നേരിടുന്ന വിദ്യയാണ് പറയുന്നത്.
അഭിനേതാവിന് വായനയിലും സഞ്ചാരത്തിലും താല്‍പ്പര്യമുണ്ടാകണമെന്നതാണ് കാമ്പിശ്ശേരി നിര്‍ദ്ദേശിച്ചിട്ടുള്ള പത്താം നിയമം.
ഓരോ കല്പനയിലും വിശദമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതാണ്. അഭിനേതാവറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതുമാത്രമല്ല. എന്നാല്‍ ഇതറിയാതെ മുന്നോട്ട് പോകാനും സാധ്യമല്ല.
മലയാള നാടകവേദിക്ക് കാമ്പിശ്ശേരി നല്‍കിയ ഏറ്റവും നല്ല പാഠപുസ്തകമാണ് ഈ പത്തു കല്പനകള്‍
___________________________________________________________________________
You might also like to read:
More Blogs of Kureepuzha Sreekumar
____________________________________________________________________________
Now Inviting your facebook, yahoo, gmail friends made easy !
WHITELINEWORLD
Comment
കാമ്പിശ്ശേരി യെ കുറിച്ചുള്ള കുറിപ്പ് വായിച്ച എന്‍റെ വൈറ്റ് ലൈന്‍ കൂട്ടുകാര്‍ക്ക് നന്ദി.ഈ കുറിപ്പ് അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്കുള്ള ഇത്തിരി വെളിച്ചമേ ആകുന്നുള്ളൂ.
Comment by Girija Viswanath on July 31, 2012 at 5:33pm kambisseriye kurichu kooduthal ariyaan kazhinju.
Comment by M N PRASANNA KUMAR on July 28, 2012 at 4:44pm കാമ്പിശ്ശേരി യിലൂടെ ഒത്തിരി സഞ്ചരിക്കാന്‍ ആയിരുന്നിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ കുടുംബ ഇഴകള്‍ (കാമ്പിശ്ശേരി ശങ്കരന്‍ വൈദ്യന്‍ ,സലിം കാമ്പിശ്ശേരി ,അഡ്വ ഷാജി കാമ്പിശ്ശേരി ) എന്റെ ഗ്രാമത്തില്‍ വേരൂന്നി നില്‍ക്കുന്നു .ഒപ്പം എന്റെ അച്ഛന്‍ കാംപിശ്ശേരിയുടെ വാക്ക് പ്രയോഗങ്ങളുടെ ഈട് എത്രത്തോളം എന്ന് സഹപ്രവര്‍ത്തകരുമായി പങ്കു വയ്ക്കുന്നതിന്റെ മധുരവും ..
Comment by Anandavalli Chandran on July 27, 2012 at 11:30am
"കാമ്പിശ്ശേരി എന്ന പ്രതിഭയുടെ പത്തു കല്പനകള്‍ പരിചയപ്പെടുത്തിയതിന് വളരെ നന്ദി."
C.P.Krishnakumar പ്രിയ കൃഷ്ണകുമാര്‍,സാറാ തോമസ്സിന് പണത്തിനു പകരം വായനക്കാരുടെ കത്തുകള്‍ കാമ്പിശ്ശേരി തന്നെ കൊണ്ടുക്കൊടുത്ത കഥ ഞാന്‍ കേട്ടിട്ടുണ്ട്.വിജയന്‍ നായരുടെ അനുഭവങ്ങള്‍ പങ്കു വെച്ചാല്‍ നന്നായിരുന്നു.
Comment by Mohan Puthenchira on July 26, 2012 at 9:52pm കാമ്പിശ്ശേരി എന്ന പ്രതിഭയുടെ പത്തു കല്പനകള്‍ പരിചയപ്പെടുത്തിയതിന് വളരെ നന്ദി.
Comment by sivansudhalayam on July 26, 2012 at 7:29pm മലയാള നാടകവേദിക്ക് കാമ്പിശ്ശേരി നല്‍കിയ
ഏറ്റവും നല്ല പാഠപുസ്തകമാണ് ഈ പത്തു കല്പനകള്‍.....informative sir...
പ്രിയപ്പെട്ട ശ്രീ കുരീപ്പുഴ , ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്ന (മാവേലിക്കരയില്‍ ഉണ്ടായിരുന്ന) പ്രൊഫ്. വിജയന്‍ നായര്‍ ( മാന്നാര്‍ പമ്പാ കോളേജു മലയാളം വിഭാഗം ) കുറേക്കാലം ജനയുഗത്തില്‍ ജോലി ചെയ്തിരുന്നു. അന്ന് കെ.സീ.എസ് .മണിയും ( സീ.പീ.രാമസ്വാമി അയ്യരെ വെട്ടിയ , അമ്പലപ്പുഴക്കാരന്‍ ) അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്തിരുന്നു. കാംബിശ്ശേര്രി എന്ന പത്രാധിപര്‍ പറ്റി ഒരുപാടു കാര്യങ്ങള്‍ ശ്രീ.വിജയന്‍ നായര്‍ സാര്‍ പറയുമായിരുന്നു .( കാശ് കിട്ടും എന്ന് ആഗ്രഹിച്ചു ജനയുഗത്തില്‍ എഴുതണ്ട , എന്നത് പരസ്യമായ അന്നത്തെ രഹസ്യവും ). ഈ നാടകക്കാര്യങ്ങള്‍ ഒന്നും തന്നെ കേള്‍ക്കാന്‍ ഇട വന്നിട്ടില്ല .
എന്നെപ്പോലെ ഉള്ളവര്‍ സ്മരിക്കുന്നത് , ബിമല്‍ മിത്രയുടെ രചനകള്‍ , എം.എന്‍. സത്യാര്‍ ഥി , എന്ന അസാമാന്യ പരിഭാഷകനെക്കൊണ്ട് മലയാളത്തില്‍ ആക്കി നമുക്കെല്ലാം തന്ന വലിയ പത്രാധിപര്‍ ആയാണ്.
ഈ നാടകക്കാര്യങ്ങള്‍ വായിക്കാന്‍ ആവേശം തന്നതിന് നന്ദി.
Comment by Santhosh Pallassana on July 25, 2012 at 12:31pm കാമ്പിശ്ശേരിയുടെ സിനിരമയില്‍ ആണോ എന്നറിയില്ല ഒരിക്കല്‍ ഒരു ട്രൈന്‍ യാത്രയില്‍ മുംബൈയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കാട്ടൂര്‍ മുരളിച്ചേട്ടന്‍ ഒരു സിനിരമയില്‍ ആദ്യകാലത്ത് ലേഖനങ്ങള്‍ എഴുതിപ്രസിദ്ധീകരിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു... അന്നാണ് ആദ്യമായി ഈ പേര് കേള്‍ക്കുന്നത്...
കാമ്പിശ്ശേരിയെ പരിചയപ്പെടുത്തിയ ശ്രീകുമാര്‍ സാറിന് നന്ദി...
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World