കേരളത്തിലെ ക്ഷേത്രകലകള്‍ (ഐവര്‍നാടകം)

                     ഭദ്രകാളിയുടെ മഹാഭക്തനായിരുന്നൂ കര്‍ണ്ണന്‍ . ഭാരതയുദ്ധത്തില്‍ കര്‍ണ്ണന്‍ കൊല്ലപ്പെട്ടതറിഞ്ഞ ദേവി പ്രതികാരദാഹിയായി പാണ്ഡവരെ നിഗ്രഹിക്കാന്‍ പുറപ്പെടുന്നു. ഭഗവാന്‍ കൃഷ്ണന്‍ ഇത് മനസ്‌സിലാക്കി പാണ്ഡവരോട് ദേവീസ്തുതികള്‍ ചൊല്ലുവാന്‍ പറഞ്ഞു. ശ്രികൃഷ്ണന്‍ സ്വയം ഒരു നിലവിളക്കായിമാറി. പാണ്ഡവര്‍ ഈ നിലവിളക്കിനുചുറ്റും ദേവീപ്രീതിക്കായി പാട്ടുപാടി നൃത്തം വച്ചു. അപ്പോള്‍ ദേവിയുടെ കലിമാറി സാധാരണ ഭാവത്തില്‍ വരികയും, പാണ്ഡവരെ അനുഗ്രഹിക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മ്മപ്പെടുത്തലായിട്ടാണ് ഐവര്‍കളി അഥവാ ഐവര്‍നാടകം ഉണ്ടായതെന്ന് പറയപ്പെടുന്നു. ഇതിന് പാണ്ഡവര്‍കളിയെന്ന് വേറൊരുപേരുകൂടിയുണ്ട്.

                     ഐവര്‍നാടകം വിശ്വകര്‍മ്മജവിഭാഗത്തില്‍പ്പെട്ട ആശാരി, മൂശാരി, കൊല്ലന്‍ , തട്ടാന്‍ , കല്ലാശാരി മുതലായ അഞ്ചുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കളിക്കാന്‍ അവകാശപ്പെട്ടതാണെന്ന ഒരലിഖിതനിയമവും പറയപ്പെടുന്നു. ഭഗവതിക്ഷേത്രങ്ങളില്‍ സ്ഥിരം സ്‌റ്റേജിലോ, താല്‍ക്കാലികത്തറയിലോ അഞ്ചു തിരിയിട്ട് പൂക്കള്‍കെണ്ട് അലങ്കരിച്ച് നിലവിളക്ക് കത്തിച്ചുവക്കും. സ്‌റ്റേജിന്റെ അലങ്കാരം വാഴ, കുലവാഴ മുതലായവയാലാണ്. കളിസ്ഥലത്തിന്റെ വര്‍ണ്ണന ഐവര്‍നാടകത്തിന്റെ പ്രത്യേകതയാണെന്നുപറയാം.

                      അഞ്ചോ അതിലധികമോ വരുന്ന സംഘമാണ് കളി അവതരിപ്പിക്കുന്നത് ഈ സംഘത്തിന്റെ നേതാവിനെ കളിയാശാന്‍ എന്നുവിളിക്കും. സംഘാംഗങ്ങള്‍ കുളിച്ച് ഭസ്മചന്ദനാദികള്‍ ലേപനംചെയ്ത് വെളുത്തമുണ്ടുടുത്ത് അരയില്‍ ഒരു ചെറിയ കെട്ടുമായി കളിക്ക് തയ്യാറാകുന്നു. പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് ഐവര്‍നാടകത്തിന്. വട്ടക്കളി, പരിചമുട്ടുകളി,കോല്‍ക്കളി എന്നിങ്ങനെ.

                        വട്ടക്കളിയില്‍ ആദ്യം സംഘാംഗങ്ങള്‍ ചേര്‍ന്ന് ചെറിയ പ്രാര്‍ത്ഥന. തുടര്‍ന്ന് ഗണപതിവന്ദനത്തിനു ശേഷം കളിയാശാനേയും നിലവിളക്കിനേയും വന്ദിച്ച് നിലവിളക്കിനുചുറ്റും ദേവീസ്തുതികള്‍ പാടി നൃത്തം ചെയ്യുന്നു. ഇതാണ് വട്ടക്കളി. ചെറിയ വടിയും വടിയുടെ അറ്റത്തു കെട്ടിയ ചെറിയമണിയും വട്ടക്കളിയില്‍ ഉപയോഗിക്കുന്നു വാളും, പരിചയും ഉപയോഗിച്ചുള്ള അടുത്ത ഭാഗമാണ് പരിചമുട്ടുകളി. ഇതില്‍ സംഘാംഗങ്ങള്‍ എല്ലാവരും പാട്ടുപാടി ഏറ്റുചൊല്ലി നിലവിളക്കിനുചുറ്റും നൃത്തം ചെയ്യുന്നു. ഇലത്താളമാണ് ഈസമയം പാട്ടിന്റെ അകമ്പടി.മൂന്നാമത്തെ ഭാഗം കോല്‍ക്കളി. സമയബന്ധിതമായി താളത്തോടെ കയ്യിലെ കോലടിച്ച് പാടി നൃത്തം ചെയ്യുന്നതാണ് കോല്‍ക്കളി.

                        ഇത് മൂന്നും കഴിഞ്ഞാല്‍ കളിയാശാന്‍ കാഴ്ചക്കാരോട് കഥയിലെ ചോദ്യങ്ങള്‍ ചോദിക്കുന്നു. അവസാനം സരസ്വതീ പൂജയോടെ ഐവര്‍നാടകം അവസാനിക്കുന്നു. മദ്ധ്യകേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഈ കല തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ കണ്ടു വരുന്നത്‌.

Views: 237

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by A.R. Muralidharan on August 2, 2012 at 6:46pm

ഐവര്‍ നാടകം കഴിഞ്ഞ വര്‍ഷം കാണാന്‍ ഇടയായി.
എങ്കിലും അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവസരം
ഒരുക്കി തന്നതിന് നന്ദി.

Comment by പുണ്യവാളന്‍ An Extra Decent Man on July 30, 2012 at 7:40pm

ഇത് പോലെ ഒരു സംഭവമാണ്  കാക്കാരിശ്ശി നാടകം , 

 

കേരളത്തിൽ, ഒരു കാലത്ത് വളരെയധികം പ്രചാരത്തിലിരുന്ന ഒരു നാടോടി കലാരൂപമാണ് “കാക്കാരിശ്ശി നാടകം” ഹാസ്യ രസമാണ് ഇതിന്റെ പ്രധാന ഭാവം. കാക്കാൻ,കാക്കാത്തിമാർ, തമ്പ്രാൻ തുടങ്ങിയ കഥാപാത്രങ്ങളണ് വേദിയിലെത്തുന്നത്..നൃത്തവും,ഗീതവും, വാദ്യവും ഒരുപോലെ സമ്മേളിക്കുന്ന ഇതിലെ പാട്ടുകൾ മിക്കവാറും അയ്യടിത്താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.” താ..താ..തക തീ തക താതെയ്യ്, തെയ്താതക ധിമിതക താതെയ്യ് എന്ന ചൊല്ല് ഇതിൽ പ്രധാനമാണ്. കുറവ സമുദാ യത്തിൽപ്പെട്ട ആൾക്കാരാണ് ഇതു കൂടുതലായും അവതരിപ്പിക്കുന്നത്. കാക്കാനും കാക്കാത്തി യുമായുള്ള ശണ്ഠയും അതിലിടപെടുന്ന തമ്പ്രാനും, പിന്നെ നാട്ട് കാര്യങ്ങളും,വീട്ട് കാര്യങ്ങളും ഹാസ്യരൂപേണ അവതരിപ്പിക്കുന്നതും, രണ്ട് ഭാര്യമാരുള്ള കാക്കാന്റെ ധർമ്മ സങ്കടങ്ങളും, മദ്യപാനിയായ കാക്കാന്റെ വിഡ്ഡിത്തങ്ങളും ഇതിൽ വിഷയങ്ങളാകു.....

 

Comment by Sadasivankunji V.M. on July 30, 2012 at 12:02pm

വായിച്ച് അഭിപ്രായം രേഘപ്പെടുത്തിയ സര്‍വ്വശ്രീ കവിയൂര്‍ , കെ.ആര്‍ നാരായണന്‍, എന്‍ മുരളീധരന്‍, മധു ബാലകൃഷ്ണന്‍ , ശിവന്‍ സുധാലയം, കുരീപ്പുഴ ശ്രീകുമാര്‍ ശ്രീമതി ജയ... എല്ലാവര്‍ക്കും നന്ദി

Comment by Kureeppuzha Sreekumar on July 28, 2012 at 9:23am

നല്ല കുറിപ്പ്.സദാശിവന്‍ കുഞ്ഞിക്ക് നന്ദി.വൈറ്റ്‌ ലൈനിനും നന്ദി.

Comment by sivansudhalayam on July 27, 2012 at 7:23pm

informative....thanks...all wishes

Comment by മധു ബാലകൃഷ്ണന്‍ on July 27, 2012 at 5:28pm
മറ്റൊരു  ക്ഷേത്ര കലകൂ‌ടി അറിയുവാന്‍ കഴിഞ്ഞു.
Comment by N. Muraleedharan on July 27, 2012 at 5:26pm

ക്ഷേത്ര കലകളെ പരിചയപ്പെടുത്തിയത് നന്നായിരിക്കുന്നു.

Comment by K. R. Narayanan on July 27, 2012 at 11:20am

ഈ ക്ഷേത്ര കലയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കി തന്നതിനു നന്ദി !

Comment by Jaya Pillai on July 27, 2012 at 9:52am
പുതിയ ഒരു ക്ഷേത്ര കലയെക്കുറിച്ച് അറിയുവാന്‍ കഴിഞ്ഞതില്‍ സന്തോഷം.  
Comment by ജീ ആര്‍ on July 26, 2012 at 11:55pm

ഇതുനല്ല കളി ആണല്ലോ 
ഇവിടെ ഇത് പരിചയപ്പെട്ടുത്തിയതിനു   
കുഞ്ഞിക്കു നന്ദി 

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

U N Gopi Nair posted a blog post
4 hours ago
Rajagopal commented on Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
9 hours ago
JP Thakazhy liked Mohan C Nair's blog post മധുര മലയാളമേ, ഹാ കഷ്ടം !
14 hours ago
Vaikom Unnikrishnan Nair's video was featured
15 hours ago
Vaikom Unnikrishnan Nair posted a video
15 hours ago
Vaikom Unnikrishnan Nair commented on JP Thakazhy's photo
15 hours ago
Mini Mohanan commented on V Vijayakumar's blog post സ്നേഹത്തിനായി
yesterday
Mohan C Nair's blog post was featured
yesterday
Mini Mohanan's blog post was featured
yesterday
Malayalam Foundation's blog post was featured
yesterday
Mohan C Nair posted a blog post
yesterday
Malayalam Foundation posted a blog post
yesterday
Mohan C Nair commented on samanwaya's album
yesterday
Mohan C Nair commented on E.HARINDRANATH's blog post പദ്മിനി
yesterday
Mohan C Nair commented on JP Thakazhy's photo
yesterday
Mohan C Nair commented on Suresh Nair's blog post MY DAUGHTER ASHWATHI SECORES 90% ON HSC SCIENCE
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service