ആത്മാവില്‍
അഴലിന്‍
കനല്‍പ്പുവിരിയുന്ന
ജീവിതവീഥിയില്‍
ഉണ്മതന്‍ രക്തം
കുടിച്ചവര്‍,
ധര്‍മ്മത്തിന്‍ അസ്ഥി
അറുത്തവര്‍,
ഈലോക നാശത്തിന്‍
ചരമഗീതം
വര്‍ഗ്ഗീയ കൊടികളില്‍
പറത്തുന്നു.
ചേലയില്‍
രൗദ്രം മറച്ചവര്‍,
കാപട്യപാശം ബാഹുവില്‍
കറക്കുന്നോര്‍,
സാവിത്രം മൂര്‍ദ്ധാവില്‍
ചാര്‍ത്തി
ബീഭത്സ ദംഷ്ട്രകള്‍
കാട്ടിച്ചിരിക്കുന്നു.
Comment
Comment by Anandavalli Chandran on August 1, 2012 at 8:57pm കവിത വേറിട്ടതായി . അല്പം കഠിന
പദപ്രയോഗങ്ങള്‍ ( സംസ്കൃത പദങ്ങള്‍ ?? )
ഉള്ളതായി എനിയ്ക്കും തോന്നി .
ആശംസകള്‍ .
Comment by Swapna Nair on July 30, 2012 at 2:34pm എനിക്കറിയാവുന്ന വാക്കുകള്‍ കൊണ്ട് മാത്രം മറ്റൊരാള്‍ എഴുതണം എന്ന് നിര്‍ബന്ധം പാടില്ല തന്നെ..പുതിയ വാക്കുകള്‍ കണ്ടെത്തുകയും അത് മനസ്സിലാക്കുകയും വേണം.താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
Comment by അഭി വെളിയമ്പ്ര on July 30, 2012 at 2:29pm പുതിയ വാക്കുകള്‍ നമ്മുടെ ചിന്താ മണ്ഡലത്തിന്റെ വാല്മികങ്ങളെ തകര്‍ത് ഗ്രഹണശക്തിയുടെ ഉത്കൃഷ്ടതയെ നിശിതമാക്കുവാന്‍ കഴിവുള്ളവയാണ് ,വാക്കുകളുടെ അര്‍ത്ഥങ്ങള്‍ തേടുന്നതയില്‍ ഉദാസിനത കാട്ടുന്നത് നല്ലതല്ല ....കവിതയുടെ തീഷ്ണതക്കായ്
യോഗ്യമായ വാക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ ചിലപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന രൂപത്തില്‍ അല്ലായിരിക്കും . പദാവലികളുടെ അര്‍ഥം അറിയുന്നവര്‍ മാത്രം കവിത ആസ്വദിച്ചാല്‍ മതിയോ? ഇതിന്റെ മറുപടി ആസ്വാദകര്‍ തന്നെ തരുന്നതല്ലേ ഭംഗി
Comment by Swapna Nair on July 30, 2012 at 2:04pm സ്നേഹിതന്‍ അഭി, ഈ പദാവലികളുടെ അര്‍ഥം അറിയുന്നവര്‍ മാത്രം കവിത ആസ്വദിച്ചാല്‍ മതിയോ?
പുതിയ അറിവിന് നന്ദി!
Comment by അഭി വെളിയമ്പ്ര on July 30, 2012 at 1:32pm ശ്രി സ്വപ്ന
അഭിപ്രായങ്ങള്‍ക്ക് അക്ഷര തെറ്റുകള്‍ ചൂടികട്ടിയത്തിനും നന്ദീ .....
സല്ലകീലത -ആശുപത്രി , ഉച്ഛന്ന -നാമാവശേഷമായിത്തീര്‍ന്ന , നിര്‍ഘ്യണര്‍ -ദയയില്ലാത്ത, നന്ദികെട്ട.
Comment by Swapna Nair on July 30, 2012 at 1:08pm വാക്കുകളും ആവിഷ്കാര രീതിയുമെല്ലാം പവിത്രന്‍ സാറിന്റെ കവിതകളെ ഓര്‍മ്മിപ്പിച്ചു.
കവിതയിലേക്ക് വരികയാണെങ്കില്‍....പല വാക്കുകളും എന്റെ അറിവിനെ ചോദ്യം ചെയ്തു എന്ന് പറയുന്നതായിരിക്കും ശരി.
സല്ലകീലത , ഉച്ഛന്ന ,നിര്‍ഘ്യണര്‍.....എന്റെ അറിവുകേടാകും.
ചില വാക്കുകള്‍ മലയാളത്തില്‍ കൂടുതല്‍ കൃത്യതയോടെ തന്നെ എഴുതാനാവും.
"വര്‍ഗ്ഗിയകൊടികളില്‍ ,(വര്‍ഗ്ഗീയക്കൊടികളില്‍) ജാതിയരക്തം(ജാതീയരക്തം) ,ക്രുശിതനാളം(ക്രൂശിതനാളം), വ്രണമായ് (വൃണമായി).എന്നൊക്കെയായിരിക്കും താങ്കള്‍ ഉദ്ദേശിച്ചതെന്നു കരുതുന്നു.)
Comment by അഭി വെളിയമ്പ്ര on July 30, 2012 at 12:38pm ഉണരാനും ...ഉണര്‍ത്തുവാനും ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു ---യുഗ ശില്‍പ്പികള്‍ക്കാര്‍ കാത്തിരിക്കാന്‍ സമയമില്ല ..കാലം അതിക്രമിച്ചിരിക്കുന്നു .നമുക്കൊന്നായ് ഉണരാം
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on July 30, 2012 at 12:24pm അഭി പോരാടാന്‍ സമയമായി എന്ന് തോന്നിപ്പിക്കുന്ന വരികള്‍ ..അഭിയില്‍ നിന്നും തികച്ചു വേറിട്ടൊരു രചന ...നല്ല മാറ്റങ്ങള്‍ ആശയത്തിലും വരികളിലും ..മനസാക്ഷി മരവിച്ച സമൂഹത്തെ നമുക്ക് ഉണരതാം അതിനായി പോരാടാം
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World