ബന്ധങ്ങള്‍ ബന്ധനങ്ങള്‍

 

            വര്‍ഷങ്ങള്‍ക്കുശേഷമാണ് സുമതിയമ്മയെ കണ്ടുമുട്ടിയത്‌.   വേവലാതി ചുമന്നു തളര്‍ന്ന ആ മദ്യവയസ്ക  മാനസീക വിഷമങ്ങള്‍ ഇറക്കി വെക്കാന്‍ അവസരം  നോക്കി നടക്കുംപോലെ തോന്നി.  താലോലിച്ചു  വളര്‍ത്തിയ  മകന്‍ വിദേശത്ത് സുഖമായി കഴിയുന്നു മാതാപിതാക്കളെ തിരിഞ്ഞു നോക്കാല്‍ സൌകര്യമില്ല.  മകള്‍ അവരെ നിരാശപ്പെടുത്തി മറ്റൊരു സമൂഹത്തില്‍ നിന്നു  വിവാഹം കഴിച്ചു.  " ഇത്രയൊക്കെ കഷ്ടപ്പെട്ട്, സ്നേഹിച്ചു വളര്‍ത്തിയ അച്ഛനമ്മമാരുടെ വേദനകളും കഷ്ടപ്പാടുകളും ആര്‍ക്കും അറിയേണ്ട" , സുമതിയമ്മ  വികാരാധീനയായി , കണ്ണുകള്‍ നിറഞ്ഞു.


            സുമതിയമ്മയുടെ  കഥ കേട്ടപ്പോള്‍  എനിക്കൊര്‍മവന്നത്  വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ഒരു കാര്‍ വാങ്ങിച്ചു ബില്‍ടിങ്ങിന്റെ പാര്കിങ്ങില്‍ ഇട്ടിരുന്ന സമത്ത് , ഒരു അഞ്ചു  വയസ്സ് കാരി,  കൂര്‍പ്പന്‍ കല്ല് കൊണ്ട്  ഇങ്ങ്ലീഷ്‌  അക്ഷരമാല അതില്‍ എഴുതുന്നത്‌ കണ്ടു   പരിഭ്രാന്തനായി,   ഓടി ചെന്നു  പിടിച്ചു മാറ്റിയതാണ്.  വല്ലാത്ത അമര്‍ഷവും, ദേഷ്യവും  മനസ്സിനെ വ്രണപ്പെടുത്തിയെങ്കിലും  ആ നിഷ്‌കളങ്ക മുഖവും ഓമനത്തവും കണ്ടു ഒന്ന് ശകാരിക്കാന്‍ പോലും പറ്റിയില്ല.  പക്ഷെ മിന്നി തിളങ്ങുന്ന  കാറിനു പോറല്‍ ഏറ്റത്  മനസ്സിനെ വല്ലാതെ ബാധിച്ചു.  തടുക്കാന്‍ എത്ര ശ്രമിച്ചിട്ടും  ഇടയ്ക്കിടെ  ഒരു  നൊമ്പരം  ഉള്ളില്‍ ഇരച്ചു കയറിക്കൊണ്ടിരുന്നു. 

                ഒരാഴ്ചക്ക് ശേഷം മനക്ലെശത്തിന്‍റെ  കാഠിന്യം കുറഞ്ഞപ്പോള്‍ ഒറ്റക്കിരുന്നു ചിന്തിച്ചു നോക്കി. എന്തിനാണ്  നമുക്ക് അടുപ്പമുള്ളവ നഷ്ടപ്പെട്ടാലോ, അവക്കെന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചാലോ, ഇതയധികം ദുഃഖം ഉണ്ടാകുന്നത്  ? നമ്മള്‍ അവയോടു അത്രയധികം അടുത്തതിനാല്‍ തന്നെ. എന്‍റെ  കാറിനോട് ഞാന്‍ കൂടുതല്‍ അടുത്തു, കാറും ഞാനും  തമ്മില്‍ ഒരു  ബന്ധനമുണ്ടാക്കി, ഒട്ടിപ്പിടിച്ചു. അതിനു പോറലെറ്റപ്പോള്‍ അത് എനിക്ക് പോറല്‍ ഏറ്റത്  പോലെയായി.  മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ തന്നെയാണ് കാര്‍ എന്ന് ധരിച്ചു.  ഈ  തെറ്റായ ധാരണയാണ്  നമ്മുടെ ഉള്ളില്‍ ഉത്ഭവിക്കുന്ന ആഴമേറിയ  ക്രോധം  എന്ന   പീഡാനുഭവത്തിനു  കാരണം.     ജീവിതത്തില്‍ പല വ്യക്തികളുമായും, വസ്തുക്കളുമായും, ആശയങ്ങളുമായും  നമ്മുടെ അന്തഃകരണത്തില്‍  വേര്‍പെടുത്താന്‍ പറ്റാത്ത ബന്ധനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. താത്കാലീകമായി നല്ല അനുഭൂതി നല്‍കുന്ന ഈ ബന്ധനങ്ങള്‍ തന്നെയാണ് പിന്നീട് സഹിക്കാന്‍ പറ്റാത്ത മനക്ലേശങ്ങള്‍ക്ക് കാരണമാകുന്നത്.

           ഭയം, ക്രോധം, വിഷാദം എന്നീ അനുഭവങ്ങള്‍ ജീവിതത്തില്‍ ഒഴിവാക്കണമെങ്കില്‍ നമ്മള്‍ വ്യക്തികളുമായി, പ്രതീക്ഷകളുമായി , വസ്തുക്കളുമായി , ആശയങ്ങളുമായി , പരിണതഫലങ്ങളുമായി  ഒന്നും   ബന്ധനങ്ങള്‍ സൃഷ്ടിച്ചു അവയ്ക്ക്  അടിമപ്പെട്ടവരാകരുത്.  ഇതിനര്‍ത്ഥം നമുക്ക് സ്വന്തമായി ഒന്നും ഉണ്ടാകരുതെന്നോ, സ്നേഹിക്കപ്പെടുന്നവര്‍ വേണ്ടെന്നോ, സാമൂഹ്യ ജീവിതം അരുതെന്നോ, പ്രതീക്ഷകളോ ലക്ഷ്യങ്ങളോ ഉണ്ടാകരുതെന്നോ ഒന്നും അല്ല. ഇവയൊക്കെ സന്തോഷത്തോടെ ജീവിക്കുവാന്‍ അത്യാവശ്യമാണ്. പക്ഷെ   നമ്മുടെ ബന്ധങ്ങളോടുള്ള കാഴ്ചപ്പാട് മാറ്റുക എന്നതാണ് ആവശ്യം.  നിസ്സന്ഗത പാലിക്കുമ്പോള്‍ നമ്മള്‍  മനശ്ശാന്തിക്കായി ഒന്നിനെയും ആശ്രയിക്കുന്നില്ല.  ഈ ലോകത്തില്‍ ഒന്നും ശാശ്വതമല്ല, നിശ്ചിതമായി കണ്ടു ഒന്നിനോടും അടുപ്പം വെക്കാന്‍ പറ്റില്ല എന്ന സത്യം നമുക്കറിയാം.  ഓരോ തവണയും നഷ്ടങ്ങളെ ചൊല്ലി വേദനിക്കുമ്പോള്‍, കുപിതരാകുമ്പോള്‍, നമ്മള്‍ ഈ സത്യത്തില്‍ നിന്നും വിട്ടകലുകയാണ്. 
ആടിയുലയുന്ന ചിത്തവൃത്തികള്‍ ദുഃഖം തരുന്നവയും ,  സന്തോഷവും തരുന്നവയും ആകാം.   ബോധപൂര്‍വം നമ്മളുടെ മാനസീക അനുഭവങ്ങള്‍ തിരഞ്ഞെടുക്കാന്‍ മടിക്കുമ്പോള്‍  നമ്മള്‍ മാനസീക അനുഭവങ്ങളെ  ചുറ്റുമുള്ള  സാഹചര്യങ്ങള്‍ക്കും മനുഷ്യര്‍ക്കും നിര്‍ണയിക്കാന്‍ ഉള്ളവയാക്കിതീര്‍ക്കുന്നു, അത് കൊണ്ട് തന്നെ ഉലഞാടുന്ന ചിത്തവൃത്തികള്‍ക്ക്  അടിമപ്പെട്ടവരെയാണ് സാധാരണയായി  നമുക്ക് കാണാന്‍ പറ്റുന്നത്.

                 ഉന്നതങ്ങളിലേക്കെത്താന്‍ നിശ്ചിതമായ  ലക്ഷ്യമില്ലാത്തവര്‍ ജീവിതത്തില്‍ പരാജയപ്പെടും.  ലക്ഷ്യങ്ങളില്‍ നമുക്ക് നിമഗ്നത ആവശ്യമാണ്‌.  എന്നാല്‍ അത്    ബന്ധനമായാല്‍,  ലക്ഷ്യത്തിലേക്കുള്ള മാര്‍ഗങ്ങളില്‍ ഉണ്ടാകാവുന്ന പരാജയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. പരാജയങ്ങള്‍ ഉണ്ടാക്കുന്ന തീവ്ര വികാരങ്ങള്‍ നമ്മളെ തളര്‍ത്തും, പരാജയങ്ങളെ അതിജീവിക്കാന്‍ പറ്റാതെ ലക്ഷ്യം കൈവിട്ടു പോകും.  ലക്ഷ്യം നേടുവാനുള്ള പ്രയത്നങ്ങളില്‍ ബന്ധനങ്ങള്‍ ഇല്ലാതെ  പ്രവര്‍ത്തിക്കുന്നവരാണ് ലക്ഷ്യത്തിലെക്കെത്തുന്നത്.  മനുഷ്യ ബന്ധങ്ങളിലും ബന്ധനങ്ങള്‍ സൃഷ്ടിച്ചാല്‍ അത് ബന്ധങ്ങളുടെ മൂല്യം തകര്‍ക്കും.  ഒരമ്മക്ക് കുട്ടിയോടുള്ള അടുപ്പം, സ്നേഹം ഒക്കെ ആരും പറഞ്ഞറിയെണ്ടതല്ലല്ലോ.  എന്നാല്‍ സ്നേഹക്കൂടുതല്‍ കൊണ്ട് ബന്ധനങ്ങള്‍ ഉണ്ടാക്കിയാല്‍, കുട്ടിയില്‍ നിന്നും പ്രതീക്ഷകള്‍ ഉണ്ടാകും.  അവന്‍ അല്ലെങ്കില്‍ അവള്‍ എങ്ങിനെ വളരണം, എന്ത് പഠിക്കണം, ഏതു തരത്തിലുള്ള ജീവിത സഖിയെ തിരഞ്ഞെടുക്കണം എന്നൊക്കെയുള്ള പ്രതീക്ഷകള്‍ ബന്ധനങ്ങള്‍ സൃഷ്ടിക്കും. പ്രതീക്ഷകള്‍ പാളിപ്പോകുമ്പോള്‍ നിരാശയും, ക്രോധവും, വിരക്തിയും   സ്വാഭാവീകം.  അതെ സമയം നിസ്വാര്‍ത്ഥ സ്നേഹം മാത്രമാണെങ്കില്‍ ബന്ധനങ്ങള്‍ക്ക് സ്ഥാനമുണ്ടാകുകയില്ല. കുട്ടികളെ സ്നേഹം കൊടുത്തു വളര്‍ത്തും, അവരെ  സ്വതന്ത്രരായി  ജീവിക്കാന്‍ പ്രേരിപ്പിക്കും,   പ്രതീക്ഷകള്‍ ഉണ്ടാകുമെങ്കിലും അവയ്ക്ക് മുടക്കങ്ങള്‍ സംഭവിച്ചാല്‍ ദുഃഖം ഉണ്ടാകില്ല.
               പല വിശ്വാസങ്ങളാലും, ആചാരങ്ങളാലും, ആശയങ്ങളാലും ബന്ധിക്കപ്പെട്ടവയാണ് നമ്മുടെ ചിന്തകള്‍.  ഇത്തരം ഉറച്ചു നില്‍ക്കുന്ന ചിന്തകളില്‍  നിന്നും വേര്‍പെട്ട കാഴ്ചകള്‍ നമുക്ക് അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കും.  സുമതിയമ്മ മക്കളെ അതിരറ്റു സ്നേഹിച്ചു, ബന്ധനങ്ങള്‍ സൃഷ്ടിച്ചു, പ്രതീക്ഷകള്‍ ഉണ്ടാക്കി. സ്വന്തം സമൂഹത്തില്‍ നിന്നു തന്നെ മക്കള്‍ വിവാഹിതരാകണമെന്നും, വാര്‍ദ്ധക്യത്തില്‍  മാതാപിതാക്കളെ  പരിചരിക്കണമെന്നുമുള്ള    ആശയങ്ങള്‍  മനസ്സില്‍  കൊണ്ട്  നടന്നു  ഒടുവില്‍ ദുഃഖങ്ങള്‍ മാത്രം ബാക്കിയായി. 
നമുക്ക് സ്വന്തമാണെന്ന് കരുതുന്ന പല വസ്തുക്കളോടും നമ്മള്‍ അതീവ അടുപ്പം സൃഷ്ടിക്കുന്നു, ബന്ധനങ്ങള്‍ക്ക് അടിമപ്പെടുന്നു.  അവയ്ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാലോ, അവ നഷ്ടപ്പെട്ടാലോ, നമ്മുടെ ജീവിതം ശൂന്യാകുമെന്നു വിശ്വസിക്കുന്നു.  
                  വസ്തുക്കളോടും, വ്യക്തികളോടും, ആശയങ്ങളോടുമൊക്കെ  ബന്ധം പുലര്‍ത്തേണ്ടത്  ജീവിക്കുവാന്‍ അത്യാവശ്യമാണ് . ഒരു കാര്യം നമ്മള്‍ ഓര്‍മിച്ചി രിക്കേണ്ടത് ,  നമ്മള്‍ കൊണ്ട് നടക്കുന്ന ശരീരമടക്കം  എല്ലാ വസ്തുക്കളും ആ ശരീരം സൂക്ഷിക്കുന്ന  ഊര്‍ജത്തില്‍ നിന്നും വെര്‍പെട്ടതാണ്.   ആ ഊര്‍ജവുമായി ബാഹ്യ വസ്തുക്കളെ ഒട്ടിക്കാന്‍ വൃഥാ ശ്രമിക്കുമ്പോളാണ് , പുറമേ കാണുന്ന ശരീരത്തിനും, ഉണ്ടെന്ന തോന്നലുള്ള മനസ്സിനും അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുന്നത്. 
                     ഉള്ളിലുള്ള ശക്തിയെ അറിയുന്നവര്‍  ബന്ധനങ്ങള്‍ ഉണ്ടാക്കുന്നില്ല.

Views: 223

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by V Vijayakumar on August 7, 2012 at 10:13am
shri reji greenland,
വായനക്കും അഭിപ്രായത്തിനും നന്ദി
Comment by V Vijayakumar on August 7, 2012 at 10:12am
Shri C.P. Krishnakumar,
ആത്മീയവും,ആത്മപരിശോധനയും, യോഗി മുനീന്ദ്രന്മാരും ഒക്കെ കൂടുതല്‍ ഉള്ള നമ്മുടെ നാട്ടില്‍ തന്നെയാണ് സമ്പത്തിനോടുള്ള അടുപ്പവും കൂടുതല്‍. മറ്റു പല രാജ്യങ്ങളിലെയും ധനികന്മാര്‍ സ്വത്തിന്റെ നല്ലൊരു ഭാഗം ദാന ധര്‍മങ്ങള്‍ക്കായി മാറ്റി വെക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നമ്മുടെ രാജ്യത്തിലെ കോടീശ്വരന്മാര്‍ മടിച്ച് നില്‍ക്കുകയാണ്.
Comment by C.P.Krishnakumar on August 6, 2012 at 5:18pm

ജീവിക്കാന്‍ സമ്പത്ത് ഉപയോഗിച്ചിരുന്ന മനുഷ്യന്‍, സമ്പത്തിനു വേണ്ടി ജീവിതം ഉപയോഗിക്കുന്നു  എന്ന തലത്തിലേക്ക് മാറി. ജീവിത മൂല്യങ്ങള്‍ക്ക് ഇതിനു അനുസൃതമായ മാറ്റങ്ങളും.

Comment by reji greenland on August 5, 2012 at 11:25pm

നമുക്ക് സ്വന്തമാണെന്ന് കരുതുന്ന പല വസ്തുക്കളോടും നമ്മള്‍ അതീവ അടുപ്പം സൃഷ്ടിക്കുന്നു, ബന്ധനങ്ങള്‍ക്ക് അടിമപ്പെടുന്നു. അവയ്ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായാലോ, അവ നഷ്ടപ്പെട്ടാലോ, നമ്മുടെ ജീവിതം ശൂന്യാകുമെന്നു വിശ്വസിക്കുന്നു........nice

Comment by V Vijayakumar on August 4, 2012 at 4:11pm
THANKS ANEESH FOR READING AND COMMENTING.
REGARDS.
Comment by ANEESH PUTHUVALIL (പുതുവലില്‍ ) on August 4, 2012 at 12:57am

കുറച്ചു തിരക്കുകള്‍ ആണ് വിജയെട്ട ഈ ബ്ലോഗ്‌ (ഇത് മാത്രമല്ലാട്ടോ എല്ലാ ബ്ലോഗും ) വായിക്കാന്‍ തടസ്സം നിന്നത് ..പക്ഷെ ഈ ബ്ലോഗ്‌ നേരത്തെ വായിച്ചിരുന്നെങ്കില്‍ തിരക്കിനിടയിലും സമയം കിട്ടിയേനെ എന്ന് തോന്നി ...ബന്ധങ്ങള്‍ വാക്കുകളില്‍ കൂടി പ്രകടിപ്പിക്കാനുള്ള ബന്ധനങ്ങള്‍  അല്ല എന്നത് ശരിയാണ് ...അമിതമായി ഒരു ബന്ധത്തില്‍ പ്രതീക്ഷ വെച്ചാല്‍ വേദനിക്കേണ്ടി വരും. നമ്മള്‍  സ്നേഹിക്കുക സ്നേഹിക്കുക സ്നേഹിച്ചു കൊണ്ടേ ഇരിക്കുക 

Comment by V Vijayakumar on August 3, 2012 at 2:33pm
എന്റെ സുഹൃത്ത് ഒരു തൊഴിലാളി സംഘടനയുടെ ഭാഗമായി തന്റെ പ്രവര്‍ത്തന ജീവിതം മുഴുവന്‍ തൊഴിലാളികക്ക് വേണ്ടി കുരുട്ടു നീക്കങ്ങള്‍ നടത്തുന്ന തൊഴിലുടമകള്‍ക്ക് നേരെ പൊരുതി. അതി സമര്‍ത്ഥനായ അദ്ദേഹത്തിനു സ്വകാര്യമായി പല ഉന്നത പദവികളും ഉടമകള്‍ കാഴ്ച വെച്ചു. അതിനൊന്നും വഴങ്ങാതെ തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങി. ചില വിജയങ്ങള്‍ ഉണ്ടായി പക്ഷെ ജോലിയില്‍ നിന്നും വിരമിക്കുംബോളും ലക്ഷ്യ പൂര്‍ത്തി എത്തിയിരുന്നില്ല. അദ്ദേഹത്തിന്‍റെ യാത്രയയപ്പില്‍ പറഞ്ഞത് ഓര്‍ക്കുന്നു : " ഇനിയും പൂര്‍ണ വിജയം നേടാന്‍ സാധിച്ചില്ല എന്നതില്‍ ദുഖമില്ല. ഞാന്‍ ലക്ഷ്യത്തിലെക്കെത്തുവാനുള്ള പരിണാമക്രമം ആവോളം ആസ്വദിച്ചു, അതില്‍ സന്തുഷ്ടനാണ് "
Comment by V Vijayakumar on August 3, 2012 at 2:15pm
Muraliyettan,

അതെ ഒന്ന് മറിച്ചു ചിന്തിച്ചു കൂടെ ? ഒരു ഇടത്തരം കമ്പനിയില്‍ ,സമയത്തിന് ശമ്പളം കിട്ടാതെ, വല്ലപ്പോഴും ശമ്പളത്തിന്റെ ഒരു ഭാഗം മാത്രം കിട്ടിയിരുന്നപ്പോഴും മാസങ്ങളോളം ജോലിയില്‍ ഒരു കുറവും വരുത്താതെ തുടര്‍ന്ന് കൊണ്ടിരുന്ന കുടുംബ ബാധ്യതയുള്ള ഒരു ചെറുപ്പക്കാരന്‍. കമ്പനി പച്ച പിടിച്ചപ്പോള്‍ അവന്റെ നിലപ്പാട് മനസ്സിലാക്കിയ മേലധികാരികള്‍ അവനെ ഉയര്‍ത്തി. എല്ലാ സ്ഥാനങ്ങളിലും അവന്റെ പ്രവര്‍ത്തന നയം വ്യക്തമായിരുന്നു. ഇന്ന് ചെറു പ്രായത്തില്‍ തന്നെ കമ്പനിയിലെ ഏറ്റവും ഉയര്‍ന്ന പദവിയുടെ ഉടമയാണ്.

Yes, you are correct.
Comment by മധു ബാലകൃഷ്ണന്‍ on August 3, 2012 at 1:00pm
തീര്‍ശ്ചയായും.
 
രാജേട്ടന്‍ എന്നെ അത്രയധികം സ്നേഹിക്കുമ്പോള്‍ എന്നില്‍ നിന്നും അങ്ങോട്ടും കുറച്ചെങ്കിലും സ്നേഹം പ്രതീക്ഷിക്കുമല്ലോ ? 
 
സ്നേഹം അതല്ലേ എല്ലാം !
Comment by മധു ബാലകൃഷ്ണന്‍ on August 3, 2012 at 12:35pm
രക്ഷാബന്ധനത്തിനു പെണ്‍കുട്ടികള്‍ സഹോദരങ്ങള്‍ക്ക്‌ രാഖി കെട്ടുന്നു, പുരുഷന്‍ സ്ത്രീയെ മംഗല്യസുത്രം കൊണ്ട് ബന്ധിച്ചു തന്‍റെ ബന്ധമുറപ്പിക്കുന്നു, ഇതൊന്നും ആത്മാര്‍ഥ ബന്ധങ്ങളല്ലെന്നു പറയുവാന്‍ കഴിയുമോ ? 
പിന്നെ // തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുക എന്നൊക്കെ എളുപ്പത്തില്‍ പറയാം //  അങ്ങനെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഏത്, എത്ര ബന്ധങ്ങളുണ്ടിവിടെ ?

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

K D Skandan commented on Whiteline World's album
58 minutes ago
മധു ബാലകൃഷ്ണന്‍ commented on Whiteline World's album
1 hour ago
Anandavalli Chandran commented on Whiteline World's album
1 hour ago
A.R. Muralidharan commented on Whiteline World's album
4 hours ago
A.R. Muralidharan liked Whiteline World's photo
4 hours ago
A.R. Muralidharan liked Whiteline World's photo
4 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
6 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
7 hours ago
Malayalam Foundation commented on Malayalam Foundation's blog post പി. ഭാസ്കരന്‍ സ്മൃതിസന്ധ്യയില്‍ ആഷിക് അബു ജോണ്‍ പോളില്‍ നിന്ന് ഗുരുപ്രസാദപുരസ്കാരംഏറ്റുവാങ്ങി
9 hours ago
അഭി വെളിയമ്പ്ര's blog post was featured
18 hours ago
Malayalam Foundation's blog post was featured
18 hours ago
Devan Tharappil's blog post was featured
18 hours ago

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service