കുടയൂര്‍ വലിയ അമ്പലത്തില്‍ രാവിലെ കുളിച്ചു തൊഴുതു വെളി പ്രദക്ഷിണം വെക്കുക ആയിരുന്നു ഞാനും എന്റെ സമപ്രായക്കാരായ ചില ഇളയ അമ്മമാന്മാരും / ഇളയച്ച്ചന്മാരും, അനന്തിരവന്മാരും, മറ്റും . ("അങ്കിള്‍-നെവ്യൂ മീറ്റ്" എന്നാണു ഏതോ ഒരു രസികന്‍ ഞങ്ങളുടെ രണ്ടു കൊല്ലം കൂടുമ്പോള്‍ ഉള്ള കുടയൂര്‍ സമാഗമത്തിനു പേര് കൊടുത്തിരുന്നത്). പടിഞ്ഞാറേ നടയില്‍ നിന്നും തീര്‍ത്ഥ കുളത്തിലേക്ക് തിരിയുമ്പോള്‍ പിന്നില്‍ നിന്ന്, ഒരു വിളി: "ഡാ കുട്ട്യോളെ...". തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ നിന്നും പൊക്കത്തില്‍ ഉറച്ച ശരീരവും തലയെടുപ്പും ഉള്ള ചങ്ങാതി - അപ്പുക്കുട്ടന്‍ - നനഞ്ഞ തോര്‍ത്തും ഉടുത്തു, നെറ്റിയില്‍ ചന്ദന ക്കുറിയും, ചെവിയില്‍ തുളസി പൂവും ആയി വേഗത്തില്‍ നടന്നു വരുന്നു. ഞങ്ങള്‍ നിന്നു.
അടുത്തെത്തിയപ്പോള്‍ അപ്പു പറഞ്ഞു: "ഞാന്‍ കേട്ടു നിങ്ങള്‍ ഇന്നലെ എത്തി എന്ന്. രാവില് അമ്പലത്തില്‍ കണ്ടില്ലെങ്ങില്‍ ഹോട്ടലില്‍ വന്നു കാണാന്‍ വിചാരിച്ചതാ ".
കൂട്ടത്തില്‍ പ്രായം കൂടിയ "അങ്കിള്‍" ചോദിച്ചു: " എന്താ അപ്പ്വേ, കാര്യ്യം?" അപ്പുവിന്നു അത്ഭുതമായി. "എന്താ സാമ്യേ പറയണേ?. അപ്പൊ വിവരം ഒന്നും അറിഞ്ഞില്ലേ? നന്നായി നിങ്ങളെ ഇപ്പൊ തന്നെ കണ്ടത്! അപ്പു വിശദമായി സംഗതികള്‍ വ്യക്തമാക്കി. അപ്പുവിന്റെ ഇളയ മകള്‍ക്ക് നാളെ രാവിലെ ഒമ്പത് മണിക്ക് കല്യാണം ആണ്.
"നിങ്ങള്‍ വന്നു എന്ന് കേട്ടു. അപ്പൊ നേരിട്ട് തന്നെ വിളിക്കണതാണല്ലോ അതിന്റെ ഒരു സമ്പ്രദായം".അടുത്ത ദിവസം രാവിലെ തൃശ്ശൂര്‍ക്ക് പോകേണ്ടാതായിരുന്നത് കൊണ്ട് "അങ്കിള്‍" തന്ത്ര പരമായി ഒഴിഞ്ഞു മാറാന്‍ നോക്കി. അപ്പു വിടുമോ? " കല്യാണവും ഊണും കഴിയാതെ നിങ്ങള്‍ ആരും കുടയൂര്‍ വിട്ടു എവിടേക്കും പോണില്ല. എന്താ..." എന്ന ഒരു ഫയിനല്‍ ഉത്തരവും പാസ്സാക്കി സംഗമാദീശന്റെ സ്ത്രോത്രവും ചൊല്ലി അപ്പു പതിവ് പോലെ ഓട്ട പ്രദക്ഷിണം തുടര്‍ന്നു.
"ഊണിനു നിന്നാല്‍ നെരാവില്ലേ" എന്ന് ഞങ്ങള്‍ അങ്കിളിനോട് സൂചിപ്പിച്ചു. ഞങ്ങള്‍ ഓടി മുന്നില്‍ ഓടുന്ന അപ്പുവിനെ പിടിച്ചു നിര്‍ത്തി പറഞ്ഞു: "ഡാ അപ്പു, രാവിലെ വന്നു രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു കല്യാണം കൂടാം. പക്ഷെ താലി കേട്ട് കഴിഞ്ഞാല്‍ ഉടനെ സ്ഥലം വിടും. സമ്മത മാണെങ്കില്‍ വരാം. അല്ലെങ്ങില്‍ കല്ല്യാണം ബോയിക്കവുറ്റ് ; എന്ത് പറയുന്നു?" "നിര്‍ബന്ദാ ?" എന്ന് അപ്പു. "നൂറു ശതമാനം" ഞങ്ങള്‍ അപ്പോള്‍ കൊരസ്സില്‍ പറഞ്ഞു. അപ്പു മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
അടുത്ത ദിവസം രാവിലെ സമ്മാനങ്ങളുമായി ചെന്നു. അപ്പുവിന്നു സന്തോഷം സഹിച്ചില്ല. "പിള്ളേര് പറ്റിച്ചു തൃശ്ശൂര്‍ക്ക് പൊവുന്നു ആരോ പറഞ്ഞു. പക്ഷെ എനിക്ക് മ്മടെ മഠത്തിലെ കുട്ട്യോളെ വിശ്വാസാ.." അപ്പു എന്റെ നേരെ കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു" "നിനക്കറിയാല്ലോ" . എനിക്കറിയാം. എനിക്ക് മാത്രേ അറിയൂ എന്നതാണ് സത്യം.
പ്രാതല്‍ സമയത്ത് അന്വേഷിക്കാന്‍ വന്ന അപ്പു എന്നോട് രഹസ്യമായി ചോദിച്ചു: "ആരോടും പറഞ്ഞിട്ടില്ലല്ലോ?" ചിരിച്ചു കൊണ്ട് ഞാന്‍: "എവടെ?" .പക്ഷെ "ഇത് എനിക്ക് എഴുതണം, അപ്പ്വോ, അല്ലാണ്ടെ പറ്റില്ലാ! . ഞാന്‍ തുടര്‍ന്നു. "നീയ്യ് കാച്ചിക്കോ".. ഇനി ആരു അറിഞ്ഞാലും മ്മക്കെന്താ....അറുപതു കൊല്ലം കഴിഞ്ഞാ ഏത് കേസും കാലഹരണപ്പെടും..ഈ കേസും എപ്പഴോ കാലഹരണ പെട്ട് കഴിഞ്ഞു" അപ്പു ഉറക്കെ ചിരിച്ചു . എന്നിട്ട് കൂട്ടി േച്ചര്‍ത്തു: "എഴുതിയാ ഒരു കോപ്പി അയച്ചു തരണം ട്ടോ".
ഇത് ഒരു ഇതി വൃത്തം മാത്രം. ശരിയായ കഥ ഇരുപതാം നൂറ്റാണ്ടിന്റെ അമ്പതുകളില്‍ കുടയൂരിലെ സ്കൂ ളിലെ വളരെ വലിയ പരീക്ഷാ ഹാളില്‍ ആണ് അരങ്ങേറിയത്.
എന്നെക്കാള്‍ അഞ്ചെട്ടു വയസ്സ് മൂത്ത അപ്പു കുടുംബത്തിലെ ഇളയ പല കാരണവന്മാരുടെയും കൂടെ ഒരു പാട് കൊല്ലം പഠിച്ചു. എല്ലാ ക്ലാസ്സിലും പല വര്ഷം പഠിച്ചു. അവസാനം ഹൈ സ്കൂളിലെ സര്‍ക്കാര്‍ പരീക്ഷയില്‍ രണ്ടും മൂന്നും പ്രാവശ്യം തോറ്റു കിടന്നു .
കുറെ ക്കാലം പല പണികളും നോക്കി - നാടകാഭിനയം, മുനിസിപ്പാലിററിയില് ബില്‍ കലക്റ്റര്‍ ...തുടങ്ങി അങ്ങിനെ എന്തെല്ലാമോ ചെയ്തു. എവിടെയും പച്ച പിടിച്ചില്ല. വീട്ടുകാരുടെ നിര്‍ബന്ഡത്തിനു വഴങ്ങി വീണ്ടും പരീക്ഷ എഴുതേണ്ടി വന്നു. പരീക്ഷാര്ഥികളുടെ ലിസ്റ്റും സെന്റററും മറ്റും വന്നപ്പോള്‍ ആണ് അറിയുന്നത് - നായര്‍ പീ. അപ്പുകുട്ടന്‍ എന്ന അപ്പുവും ഞാനും ഒരേ ബെഞ്ചില്‍ ആണ് ഇരിക്കെണ്ടതെന്നു.
പരീക്ഷാ സമയത്ത് എല്ലാ ദിവസവും എന്റെ ഉത്തരങ്ങള്‍ പകര്‍ത്തി
തന്റെ സ്വന്തം ഭാഷയില്‍ എഴുതി അപ്പു. എങ്ങിനെയോ നാല്‍പ്പതു ശതമാനത്തോളം ശരി വരുന്ന ഉത്തരങ്ങള്‍ കോപ്പി അടിച്ചു. പ്രായത്തില്‍ മൂത്ത പാവം അപ്പുവിനെ തടയാന്‍ എന്ത് കൊണ്ടോ മനസ്സ് വന്നില്ലാ.
അങ്ങിനെ അക്കൊല്ലത്തെ റിസള്‍ട്ട് വന്നപ്പോ ശരാശരി മുപ്പത്തി ഏഴ് ശതമാനം മാര്‍ക്കോടെ പീ. അപ്പുക്കുട്ടന്‍ നായര്‍ ജയിച്ചിരുന്നു.
അന്ന് വൈകീട്ട് സ്ഥലത്തെ ഗോവിന്ദന്‍ നായരുടെ കടയില്‍ നിന്നും ഒരു പൊതി ലഡുവും ജിലേബിയും ആയി അപ്പു വന്നു. "നീയ്യ് രക്ഷിച്ചൂഡാ" എന്ന് പറയുമ്പോള്‍ പാവത്തിന്റെ കണ്ണ് നനഞ്ഞിരുന്നു. "ഇത് എന്തിനാടാ അപ്പു" എന്ന് അമ്മ ചോദിച്ചപ്പോള്‍, “ഞാന്‍ പരീക്ഷ ജയിച്ച സന്തോഷത്തിനാ അമ്മെ " എന്നായിരുന്നു മറുപടി. "നീയ്യ് എല്ലാര്ക്കും മധുരം കൊടുക്കുണുണ്ടോ?" എന്ന ചോദ്യം കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ സൈക്കിളില്‍ പറന്നു.
"ഇനി ഒരു അപേക്ഷേണ്ട് ട്ടോ" പിന്നീടൊരു ദിവസം അപ്പു പറഞ്ഞു: "ഇത് ഞാനും നീയും മാത്രം അറിഞ്ഞാല്‍ മതി".
ഞാന്‍ ആരോടും ഈ കഥ ഇത് വരെ പറഞ്ഞിട്ടില്ലായിരുന്നു. പക്ഷെ അപ്പുവിന്റെ ഭാഷയില്‍ കേസ്സ് കാലഹരണപ്പെട്ട സ്ഥിതിക്കും, അവന്റെ സമ്മതം കിട്ടിയ സ്ഥിതിക്കും മാത്രമാണ് ഇത് എഴുതാം എന്ന്തീരുമാനിച്ചത്.
Comment
Comment by V Vijayakumar on July 29, 2012 at 12:20am സ്കൂള്‍ പരീക്ഷ കോപ്പിയടിച്ചു ജയച്ചാല്‍ അതൊരു പ്രശ്നമല്ല പക്ഷെ ജീവിതത്തില്‍ കോപ്പിയടിച്ചു ജയിക്കാന്‍ ശ്രമിക്കുന്നവരുടെ കാര്യം കഷ്ടമാണ്. .
കുടയൂര്‍ കഥകള്‍ ഗംഭീരം.
Comment by sivansudhalayam on July 28, 2012 at 9:00pm നന്നായിട്ടുണ്ട് സര്‍....
അങ്ങനെയെങ്കിലും അപ്പു ജയിച്ചതില്‍ നമുക്കെല്ലാം സന്തോഷിക്കാം. നന്നായിട്ടുണ്ട് സര്‍
Anandavalli Chandran commented on Anandavalli Chandran's blog post ഗാന്ധി ചിക്കന്‍സ് (ഒരെത്തിനോട്ടം )
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World