ബ്ലോഗേഴ്സ് മീറ്റ്‌ - എന്റെ കണ്ണിലൂടെ - (PART - 2)

ബ്ലോഗേഴ്സ് മീറ്റ്‌ - എന്റെ കണ്ണിലൂടെ (രണ്ടാം ഭാഗം)
 
ദേക്തെ രഹിയെ അമ്ചി മുംബൈ!
എന്ന് നമ്മളോട് പറയുന്ന ശ്രീ ജെ പി. യുടെ മുന്നില്‍.
(അദ്ദേഹത്തെക്കുറിച്ച് ഞാന്‍ അധികം വിശേഷിപ്പിച്ചു കേടു വരുത്തുന്നില്ല)
ബ്ലോഗ്ഗിലൂടെയുള്ള നീണ്ട രണ്ടു വര്‍ഷത്തെ പരിചയം.
ആദ്യമായി പരസ്പരം  നേരില്‍ കാണുക.
വളരെ പുതുമ അനുഭവപ്പെട്ടു.
 
പിന്നെ നേരെ എല്ലാവരും കൂടെ റിജന്‍സിയിലേക്ക്.
മുന്നില്‍ ഒരു കാറ് വന്നു നിന്നു.
ഉള്ളില്‍  ഇരുന്നു ഡോര്‍ തുറന്നുതന്നു കൊണ്ട് കവിയൂര്‍ജി പറഞ്ഞു.
വരണം വരണം...
പിന്‍സീറ്റില്‍ കവിയൂര്‍ജി കാലും നീട്ടി ഇരിക്കുന്നു.
എന്ത് പറ്റി കവിയൂര്‍ജി..?
"ശ്ശൊ...വിശന്നിട്ടു  എനിക്ക് ഇരിക്കാന്‍ വയ്യ, സമയത്തിനു ഭക്ഷണം കഴിച്ചില്ലെങ്കില്‍...."
മുഴുവന്‍ പറയാന്‍ സമ്മതിക്കാതെ മുന്‍ സീറ്റില്‍  ഇരുന്നിരുന്ന  ചെറുപ്പക്കാരന്‍  പറയാന്‍ തുടങ്ങി. .
"ശ്രദ്ധിക്കണം! അല്ലെങ്കില്‍ പ്രശ്നമാണ്... ഗ്യാസ് ട്രബിള്‍.....അതൊഴിവാക്കാന്‍ ...
ക്ഷാരം 75 % വും അമ്ലം 25 % വും എന്ന കണക്കിന് കഴിക്കണം".
ഇവിടെ മനുഷ്യന് വിശന്നിട്ടു കണ്ണ് കാണുന്നില്ല. ആ നേരത്താണ്  ക്ഷാരവും അമ്ലവും."
"ക്ഷാരവും വേണ്ട അമ്ലവും വേണ്ട.  കുറച്ചു ചാരം കിട്ടിയാലും മതിയായിരുന്നു, ... എനിക്ക് വിശന്നിട്ടു വയ്യോ...!!
ബി പി യും, പ്രഷറും ഉണ്ട് ..
ഭക്ഷണം നേരത്ത് കഴിച്ചില്ലെങ്കില്‍  അതൊക്കെ കൂടും...എന്റെ കവിയൂര് ഭഗവതീ..."
കവിയൂരിന്റെ പരാതി കേട്ട് എല്ലാവരും ചിരിച്ചു.
 
"താങ്കള്‍ മിസ്റ്റര്‍ ബോബന്‍ ജോസഫ്  അല്ലെ?" മുന്നിലിരുന്ന ചെറുപ്പക്കാരനോട്  ഞാന്‍  ചോദിച്ചു.
"എസ് എസ്.. എങ്ങിനെ മനസ്സിലായി...?"
"കണ്ടപ്പോള്‍ തോന്നി" ഞാന്‍ വെറുതെ പറഞ്ഞു..
" മുരളിയേട്ടാ ചുമ്മാതിരി ..ക്ഷാരവും അമ്ലവും എന്ന് പറഞ്ഞത് കൊണ്ടല്യോ ഇങ്ങാര് ബോബന്‍ ജോസഫ് ആണ് എന്ന്
മുരളിയേട്ടന്  മനസ്സിലായത്   ?"  ഇടയ്ക്കു കയറി കവിയൂര്‍ജി സത്യം വെളിപ്പെടുത്തി.
ഓഹോ അപ്പോള്‍ യു ആര്‍  മുരളിയേട്ടന്‍.?  ബോബന്‍ ജോസഫിന്റെ ചോദ്യം.
എ ആര്‍ മുരളിയേട്ടന്‍  നോട്ട് U.R. Muraliyettan  കവിയൂര്‍ജി തിരുത്തി...
അത് കേട്ട ഡ്രൈവിംഗ്  സീറ്റില്‍ ഇരുന്ന താടി ചിരിച്ചു...നിര്‍ത്താതെ..
 
ആരായിരിക്കും ഈ ഫ്രഞ്ച് താടി... ?
ഒന്നുകില്‍  ശ്രീ വിജയകുമാര്‍... (റിഡില്‍സ്) അല്ലെങ്കില്‍ ശ്രീ വിക്രമന്‍.
വഴിയറിയാത്തത്   കൊണ്ട് മുന്നില്‍ പോകുന്ന ചുവന്ന കാറിന്റെ പുറകെ പിടിച്ചിരിക്കുകയാണ്  അദ്ദേഹം.. 
ഇദ്ദേഹം ആരായാലും വേണ്ടില്ല റിഡിലസ്  ഒന്നും ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു. 
കാരണം റിഡില്സ് എന്ന് കേള്‍ക്കുമ്പോഴേ എനിക്ക് തല ചുറ്റും. 
കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ചിരിച്ചു കൊണ്ട് താടി പറഞ്ഞു... "ഞാന്‍ വിജയകുമാര്‍....."
കമ്മ്യൂണിറ്റി ഹാളിലേക്ക് ഒന്നിച്ചു നടക്കുമ്പോള്‍ പലതും പറഞ്ഞു ചിരിപ്പിച്ചു ശ്രീ വിജയകുമാര്‍.

കവിയൂര്‍ ഇറങ്ങി നേരെ നടന്നു.
കമ്മ്യൂണിറ്റി  ഹാളിന്റെ മുന്നില്‍ ഡോക്ടര്‍ അനില്‍ രാഘവന്‍ നില്‍ക്കുന്നു.
കവിയൂര്‍ അദ്ദേഹത്തിറെ ചെവിയില്‍ എന്തോ പറഞ്ഞു..
കയ്യ് കൊണ്ട് അദ്ദേഹം ലെഫ്റ്റ് റൈറ്റ് കാണിച്ചു...എന്താണെന്ന് പിടികിട്ടിയില്ല.
അഞ്ചു നിമിഷം കഴിഞ്ഞപ്പോള്‍ കഴിക്കാനുള്ള ഭക്ഷണം എത്തി.
പക്ഷെ വിളമ്പി കൊടുക്കാന്‍ ‍  ആരെയും കണ്ടില്ല. ഉടനെ നമ്മുടെ കവിയൂര്‍ ആ ചുമതല ഏറ്റെടുത്തു.  ആദ്യം കുറച്ചു  പേര്‍ക്ക് വിളമ്പിക്കൊടുത്ത  ശേഷം  സ്വയം വിളമ്പി സ്വസ്ഥമായി ഒരിടത്തിരുന്ന് അദ്ദേഹം ഭക്ഷണം കഴിക്കാന്‍ തുടങ്ങി.
എന്താ കവിയൂര്‍ജി വിളമ്പല്‍ നിര്‍ത്തിയോ?
എന്റെ മുരളിയേട്ടാ... ആദ്യമേ ഞാന്‍ സ്വയം വിളമ്പി കഴിക്കാന്‍ തുടങ്ങിയാല്‍ ആളുകള്‍ എന്ത് വിചാരിക്കും.?
അതുകൊണ്ടല്യോ ഇങ്ങിനെ ഒരു പണി പറ്റിച്ചേ?  സമയത്ത് കഴിച്ചില്ലെങ്കില്‍ എന്റെ  ബി പി......
 
"നിന്റെ ഈ ചുവന്ന കുപ്പായം ഒരു ദിവസം ഞാന്‍ ഊരും."
ചന്ദ്രേട്ടന്റെ ശബ്ദം. 
ചന്ദ്രേട്ടനും സ്കന്ധേട്ടനും കൂടെ ലാല്‍ സലാം കളിക്കുകയാണ്.
നാടകത്തിലെ ഡയലോഗുകളെ  നാണിപ്പിക്കുന്ന രീതിയില്‍ സ്കന്ധേട്ടന്‍ കലക്കുകയാണ്.
"ഊരിക്കോ... ഊരിക്കോ...അപ്പോള്‍ അതിനുള്ളില്‍ നിനക്ക് കാണാം ...."
"എന്ത് ?"
"അതിലും ചുവന്ന ഒരു ബനിയന്‍."
"അതും ഊരിക്കോ... അപ്പോഴും കാണാം അതിലും ചുവന്ന എന്റെ മനസ്സ്."
ഹാ ഹാ ഹാ....സ്കന്ധേട്ടന്‍ ചിരിക്കുന്നു...
ഹ ഹാ ഹാ.. (കൂട്ടച്ചിരി)
 
ഈ കൂടിക്കാഴ്ചയില്‍ എന്നെ ഏറെ ചിന്തിപ്പിച്ച ചില കാര്യങ്ങള്‍,
ശ്രീ കെ ആര്‍ നാരായണന്‍ സാറുടെ ഔദ്യോഗിക തലങ്ങളിലെ അനുഭവങ്ങള്‍.
നിസ്സാരമെന്നു കരുതുന്ന നാം ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളില്‍ പോലും,
പലതും കണ്ടെത്തുന്നവര്‍, അതിലൂടെ അറിയപ്പെട്ടവര്‍, അവരുടെ ചില കഥകള്‍ അതില്‍ ഒന്ന്
അദ്ദേഹം വിവരിച്ചു തന്നു. ഒന്നിനെയും നിസ്സാരമായി കാണരുത് എന്ന ഒരു വലിയ
സന്ദേശം.. അനുഭവത്തിന്റെ ചൂടോടെ അദ്ദേഹം പറയുകയായിരുന്നു.
അത് തന്നെയായിരുന്നു ഈ ബ്ലോഗ്‌ മീറ്റില്‍ നിന്നും  എനിക്ക് കിട്ടിയ വലിയ സമ്മാനം.
 
ആരെന്തു പറഞ്ഞാലും വേണ്ടില്ല.  ഞാന്‍ മുണ്ട് ഉടുത്തു മാത്രമേ ഇത് പോലെയുള്ള പരിപാടികള്‍ക്ക് 
വരുകയുള്ളൂ...അത് എന്റെ അവകാശം.  ആര് എന്ത് ഉടുക്കണം എന്ന് അവരവര്‍ തീരുമാനിക്കും.
who are you to ask me എന്ന ഒരു ചോദ്യം കണ്ണില്‍ ഒളിപ്പിച്ചു....
മുന്നില്‍ മധു ബാലകൃഷ്ണന്‍...
മധു എന്ന പേരും, ബാലന്‍ എന്ന പേരും അല്ലല്ലോ   ഇയാള്‍ക്ക് യോജിക്കുന്നത്?
പറ്റിയ പേര് കൃഷ്ണന്‍ എന്നല്ലേ?
ചന്ദനക്കുറിയും, കള്ളച്ചിരിയും...
ഹല്ലോ മുരളിയേട്ടാ...മധുവിന്റെ വിളി...
പിന്നെ ഒരു കള്ളച്ചിരിയും....
 
"ഹല്ലോ ഹല്ലോ ങ്ഹാ .....നിങ്ങള്‍ നേരെ ഹൈവേയിലേക്ക് വരൂ..."
"ഞങ്ങള്‍ ഇപ്പോള്‍ ഹൈ വേ യില്‍ തന്നെയാണ്.".
"എങ്കില്‍ റിജന്സി എവിടെ എന്ന് ആരോടെങ്കിലും ചോദിക്കൂ..."
"ചോദിച്ചു.. പക്ഷെ അവര്‍ക്കൊന്നും അറിയില്ല."
"ഇത് നല്ല കാര്യം അറിയുന്നവരോട് വേണ്ടേ ചോദിക്കാന്‍?"
അറിയുന്നവര്‍ ആരാണെന്ന് അറിയേണ്ടേ...അത് പോകട്ടേ
ഹൈ വേയിലൂടെ  മുംബൈ സൈഡിലേക്കാണോ  കല്യാണ്‍  സൈഡിലേക്കാണോ  വരേണ്ടത്?
എന്റെ ഈശ്വരാ..അവിടെക്കൊന്നും അല്ല വരേണ്ടത്.. ഡോമ്പിവലിയിലേക്ക്.
ഹൈദരാബാദില്‍  നിന്നും വന്ന അനീഷ്‌ നമ്മുടെ സ്വപ്ന നായര്‍ക്ക്‌ വഴി പറഞ്ഞു കൊടുക്കുകയാണ്...
വഴി മുട്ടിയപ്പോള്‍ അനീഷ്‌ പറഞ്ഞു....
കേള്‍ക്കുന്നില്ല...ക്ലിയര്‍ അല്ല. .... ഹല്ലോ ... ഹല്ലോ...
 
ആരോട് ചോദിച്ചാലും പറഞ്ഞു തരും.
ഇതാ ഇവിടെ. ഹൈ വേ യുടെ അടുത്താ..
രിജന്സി - കമ്മ്യൂണിറ്റി ഹാള്‍...വേഗം വാ. ടോക്ക് ഷൊ തുടങ്ങാറായി.
കല്യാണില്‍ താമസിക്കുന്ന മനോജ്‌ മേനോന് ബാണ്ടൂപ്പില്‍ താമസിക്കുന്ന കവിയൂര്‍ വഴി പറഞ്ഞു കൊടുക്കുന്നു.
ഒരു ലാന്‍ഡ്‌ മാര്‍ക്ക് ?
കവിയൂര്‍ ചുറ്റും നോക്കി പറയുന്നു.
ചുറ്റും നിറയെ വലിയ കെട്ടിടങ്ങള്‍ ഉണ്ട്?  സ്വിമ്മിംഗ് പൂളും..
പിന്നെയും മനോജ്‌  എന്തോ ചോദിച്ചു...
അതിനു കവിയൂരിന്റെ മറുപടി... എന്ത്?  എന്ത് ? ഹല്ലോ ..  ഹല്ലോ ...ഒന്നും കേള്‍ക്കുന്നില്ല...
 
വെളുത്ത സുന്ദരനായ ഒരാള്‍.
എന്തോ പറഞ്ഞു ചിരിച്ചുകൊണ്ട്  ബോബന്‍ ജോസഫിന്റെ കൂടെ വരുന്നു.
അകലെ നിന്നുതന്നെ പുള്ളിയെ എനിക്ക്  മനസ്സിലായി.
നമ്മുടെ മോഹന്‍ സി നായര്‍.
നിഷ്കളങ്കമായ ചിരി. ചിരിക്കുമ്പോള്‍ തിളങ്ങുന്ന കവിളുകളും പല്ലുകളും.
നല്ല ഐശ്വര്യമുള്ള മുഖം.
കണ്ണാടി പോലെയുള്ള മനസ്സും  ...കഷണ്ടിയും
എനിക്ക് അസൂയ തോന്നി, സഹിക്കവയ്യാതെ  മേലോട്ട് നോക്കി  പ്രാര്‍ത്തിച്ചു.
ഭഗവാനെ കഷണ്ടി വരികയാണെങ്കില്‍ ഇതുപോലെ അന്തസ്സുള്ള കഷണ്ടി വരേണമേ.
 
മഹാഭാരത കഥയെ ക്കുറിച്ച് എന്തോ പറഞ്ഞു കൊണ്ട് നില്‍ക്കുകയായിരുന്നു ശ്രീ വിക്രമന്‍...
(രണ്ടാമത്തെ ഫ്രഞ്ച് താടി).  അതിനിടയില്‍ കയറി പരിചയപ്പെടാന്‍ ചെന്ന എന്നെ കൂടുതല്‍
മൈന്‍ഡ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 
 
നീണ്ട മുഖം!    മൂര്‍ച്ചയുള്ള നോട്ടം!    നല്ല ഉയരം!   വസ്ത്രം സാരി!
തന്റേടിയായ ഒരു പെണ്ണ്!  
ഇതൊക്കെയായിരുന്നു ബ്ലോഗ്ഗിലെ സ്വപ്നയെക്കുറിച്ചുള്ള എന്റെ സങ്കല്പം.
പക്ഷെ കണ്ടപ്പോള്‍....
എന്റെ സങ്കല്‍പ്പത്തിലെ ബലൂണിന്റെ കാറ്റ് പോയപോലെ...
ചെറിയ ഒരു പെണ്‍കുട്ടി.
കയ്യില്‍ അതിലും ചെറിയ ഒരു കുട്ടി.
കൂടെ മെയ്ഡ്  ഫോര്‍ ഈച് അതര്‍ ... സ്വപ്നയുടെ ഭര്‍ത്താവ്.
പണ്ടൊരിക്കല്‍,  ബ്ലോഗ്ഗിലെ ചീനി മുളക് എന്ന് ഞാന്‍ ഈ കുട്ടിയെ വിശേഷിപ്പിച്ചിരുന്നു.
കണ്ടപ്പോള്‍ മനസ്സിലായി...
സ്വഭാവത്തില്‍ മാത്രമല്ല വലിപ്പത്തിലും ഇത് ഒരു ചീനി മുളക് തന്നെ എന്ന്.
 
ടോക്ക് ഷോ തുടങ്ങുന്നതിനു മുന്‍പേ ശ്രീ മനോജ്‌ മേനോനും, പുതു മുഖം പ്രസാദും എത്തി.
 
എന്റെ കണ്ണുകള്‍  പലരേയും പരതി നടന്നു.
ശ്രീ പല്ലശ്ശന, പവിത്രേട്ടന്‍, പ്രസന്നന്‍, അജൈ മേനോന്‍, മോഹന്‍ പുത്തന്‍ ചിറ, ജോയ് ഗുരുവായൂര്‍, സജീവ്‌
ശ്രീമതി ജ്യോതിമയീ, ആനന്തവല്ലി ടീച്ചര്‍, ജയ പിള്ളെ, മിനി എസ്,  അങ്ങിനെ പലരേയും.
 
താടിയില്‍ തടവിക്കൊണ്ട് സത്യേട്ടന്‍ ഉറക്കെ പറഞ്ഞു.
ടോക്ക് ഷൊ തുടങ്ങുന്നതിനു മുന്‍പേ നിങ്ങള്‍ എല്ലാവരും ഒന്ന് warm up ആകാന്‍ വേണ്ടി ചെറിയ
ഒരു സംഗതി.  ചെറിയ ചില സംഭാഷണങ്ങള്‍.
സ്പോട്ട് ലൈറ്റിന്റെ മുന്നില്‍ ഇരുന്നിരുന്ന ഞങ്ങള്‍ എല്ലാവരും സത്യേട്ടന്‍ പറയുന്നതിന് മുന്‍പേ warm up
ആയിരുന്നു (ലൈറ്റിന്റെ ചൂടുകൊണ്ട് നല്ലവണ്ണം ഉണങ്ങിയിരുന്നു).
നിമിഷങ്ങള്‍ക്ക് ശേഷം.
നിരത്തി വച്ച ക്യാമറക്കണ്ണുകള്‍ക്ക്   മുന്നില്‍....
കണ്ടു...
എന്റെ കണ്ണുകളെ വിസ്മയിപ്പിച്ചുകൊണ്ട്‌
ഇത് വരെ ഞാന്‍ കണ്ടിട്ടില്ലാത്ത!
ഒരു പക്ഷെ നിങ്ങള്‍ ആരും തന്നെ കണ്ടിട്ടില്ലാത്ത!
അതിമനോഹരമായ ഒരു പൂ!
(A beautiful flower)
(തുടരും)
 
 
 
ഐക്ക്യത്തില്‍ മുരളീധരന്‍
പനമണ്ണ
 
________________________________________________________
_______________________________________________________

Views: 812

Tags: blog, meet, muraleedharan, whiteline, world

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by JP Thakazhy on August 3, 2012 at 1:25pm
ദേക്തെ രഹിയെ അമ്ചി മുംബൈ!
എന്ന് നമ്മളോട് പറയുന്ന ശ്രീ ജെ പി. യുടെ മുന്നില്‍.
(അദ്ദേഹത്തെക്കുറിച്ച് ഞാന്‍ അധികം വിശേഷിപ്പിച്ചു കേടു വരുത്തുന്നില്ല
 
ഇനി എന്ത് വരുത്താന്‍ ... ഈ പ്രയോഗം തന്നെ പോരെ.. കുഞ്ചന്‍ നംബിയരെ അങ്ങയ്ക് പ്രണാമം..
 
കുഞ്ഞനെ നമ്പിയാല്‍ ... നമ്ബിയവനെ.. ????? എന്തായാലും ദേക്തെ രഹിയെ അമ്ചി മുംബൈ!
Comment by A.R. Muralidharan on August 1, 2012 at 8:24am

Dear Mr. Vijay kumar...

Any clue?

Options?

Comment by A.R. Muralidharan on August 1, 2012 at 8:23am
ഡിയര്‍ മോഹനന്‍,
നല്ല ഐശ്വര്യമുള്ള മുഖം.
അതൊരു സമ്പത്ത് തന്നെയാണ്.
പിന്നെ ഈ മണ്ണില്‍ തിളങ്ങുന്നതൊന്നും ഉപേക്ഷിക്കാന്‍  ആരും തയ്യാറല്ല മോഹനാ.
ഇന്ന് ഞാന്‍, നാളെയും ഞാന്‍, എന്നും ഞാന്‍ ....
എല്ലാം എനിക്ക് മാത്രം...
എന്റെ സ്വന്തം...
താങ്കള്‍ക്കു സ്വാര്‍ഥത ഇല്ലാത്തതുകൊണ്ട്
ഉള്ളതും പങ്കു വെക്കാന്‍ റെഡി.
അല്ലെ?
നന്ദി ..
വായിച്ചതിനും,
അഭിപ്രായം അറിയിച്ചതിനും...
സ്നേഹത്തോടെ
മുരളിയേട്ടന്‍ 
Comment by V Vijayakumar on July 31, 2012 at 10:55pm

Riddle Question: 

മുരളിയേട്ടന്‍റെ  കൂടെ ഉണ്ടായിരുന്ന അതിപ്രധാനിയായ ഒരാളെ വിട്ടു കളഞ്ഞു.  ആരായിരുന്നു അത് ?

Comment by Mohan C Nair on July 31, 2012 at 9:58pm

മുരളിയേട്ടാ, എനിക്ക് നല്ല കവറെജ് തന്നതിന് നന്ദി. പലരും നോട്ട് ചെയ്തു കേട്ടോ.
പിന്നെ എന്റെ തിളക്കം കണ്ട് അസൂയ തോന്നേണ്ട കാര്യം ഒന്നുമില്ല, ഇന്ന് ഞാന്‍ നാളെ നീ എന്നല്ലേ.

പക്ഷെ ചേട്ടന്‍ കണ്ടില്ല എന്ന് പറഞ്ഞ പലരും അവിടെ ഉണ്ടായിരുന്നു. കുറച്ചു പേര്‍ നാടകം കഴിഞ്ഞു പോയിരുന്നു.

Comment by A.R. Muralidharan on July 30, 2012 at 10:12pm

Dear Mr. Boban ...

thanks...

Dear Mr. Madhu.....

Do You too following the path of shree vijaykumaar.?

I mean asking riddiles....

Comment by Boban Joseph on July 30, 2012 at 12:05pm

മുരളിയേട്ടാ,
രണ്ടാം ഭാഗവും നന്നായിട്ടുണ്ട്. ഏതായാലും സത്യമായാലും അസത്യമായാലും ആരും ചിരിച്ചുപോകും. അങ്ങിനെയെഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ക്ഷാരവും അമ്ലവും പഴയ കഥ. അടുത്തത്‌ വരുന്നു (നാളെ പോസ്റ്റ്‌ ചെയ്യും) ആസ്മ / അലര്‍ജി പ്രശ്നങ്ങള്‍ ശ്വാസം വിടുന്നത് സൂക്ഷിച്ചുവേണം എന്ന് വെച്ച് പേടിക്കരുതെ.

Thanks again.

Comment by മധു ബാലകൃഷ്ണന്‍ on July 30, 2012 at 9:10am

there is no suresh varma ?

Comment by A.R. Muralidharan on July 28, 2012 at 10:42pm

Dear Mr. Sadasivan kunjee.... please note the following reply against the comment of Mr. Mohan puthanchira.

Comment by A.R. Muralidharan 23 hours ago
Delete Comment
ശ്രീ മോഹന്‍ പുത്തന്‍ ചിറ..
നന്ദി... വായിച്ചതിനും,  അഭിപ്രായം രേഖപ്പെടുത്തിയതിനും.
എഴുതി പോസ്റ്റ്‌ ചെയ്യാന്‍ പോകുമ്പോഴാണ് ഇതില്‍ ഉള്പെടുത്താല്‍ വിട്ടുപോയ പലരെക്കുറിച്ചും 
ഓര്മ വന്നത്.  അപ്പോള്‍ പിന്നെ ഒരു ഭാഗം കൂടെ ആക്കാം എന്ന് കരുതി.  ശ്രീ രാജന്‍ കിണറ്റിന്‍ കര.
മുരളി പെരളശ്ശേരി, പുന്ന്യാളന്‍, സന്തോഷ്‌ കുമാര്‍, എം മുരളീധരന്‍, സദാശിവന്‍കുഞ്ഞി, ഗോപിനാഥ്
നെടുമ്പുര, ദീപിക, ടോണി പെരുമാനൂര്‍, അഭി, ജോണ്‍, ചന്ദ്രേട്ടന്‍, വി ആര്‍ രാജേഷ്‌, വിത്സണ്‍ ടോമ്ബിവലി,
ഹരീന്ദ്ര നാഥ്, ഗോപി നായര്‍ തുടങ്ങി യ‍വരെ  ഈ ബ്ലോഗ്‌ മീറ്റില്‍ കാണാന്‍ കഴിഞ്ഞില്ല.
Comment by Mohan Puthenchira yesterday
Delete Comment

കൊള്ളാം. രണ്ടാം ഭാഗം ആദ്യത്തേതിലും നന്നായി. കാത്തിരിപ്പ് വെറുതേയായില്ല. “ഹൈദരാബാദില്‍ നിന്നും വന്നയാള്‍ മുംബെയിലുള്ള ആള്‍ക്ക് വഴിപറഞ്ഞു കൊടുക്കുന്നതും“, "ക്ഷാരവും വേണ്ട അമ്ലവും വേണ്ട.  കുറച്ചു ചാരം കിട്ടിയാലും മതിയായിരുന്നു“, മോഹന്‍ സി. മേനോനെ വര്‍ണ്ണിക്കുമ്പോള്‍ “കണ്ണാടി പോലെയുള്ള മനസ്സും  ...കഷണ്ടിയും“ എന്നു തുടങ്ങിയ  പ്രയോഗങ്ങളും എല്ലാം നര്‍മ്മം തുളുമ്പുന്നവ തന്നെ.  രണ്ടാം ഭാഗത്തോടെ അവസാനിച്ചു എന്നു കരുതി വായിച്ച്   തീരാറായപ്പോള്‍ ഇതാ വീണ്ടും അടുത്ത ലക്കത്തില്‍ എന്ന ബോര്‍ഡ്

Comment by Sadasivankunji V.M. on July 28, 2012 at 10:19pm
എന്റെ കണ്ണുകള്‍  പലരേയും പരതി നടന്നു.
ശ്രീ പല്ലശ്ശന, പവിത്രേട്ടന്‍, പ്രസന്നന്‍, അജൈ മേനോന്‍, മോഹന്‍ പുത്തന്‍ ചിറ, ജോയ് ഗുരുവായൂര്‍, സജീവ്‌
ശ്രീമതി ജ്യോതിമയീ, ആനന്തവല്ലി ടീച്ചര്‍, ജയ പിള്ളെ, മിനി എസ്,  അങ്ങിനെ പലരേയും.
മുരളിയേട്ടാാാാാാാ വിഷമമായി

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Mini Mohanan commented on V Vijayakumar's blog post സ്നേഹത്തിനായി
11 hours ago
Mohan C Nair's blog post was featured
11 hours ago
Mini Mohanan's blog post was featured
11 hours ago
Malayalam Foundation's blog post was featured
11 hours ago
Mohan C Nair posted a blog post
11 hours ago
Malayalam Foundation posted a blog post
11 hours ago
Mohan C Nair commented on samanwaya's album
12 hours ago
Mohan C Nair commented on E.HARINDRANATH's blog post പദ്മിനി
12 hours ago
Mohan C Nair commented on JP Thakazhy's photo
12 hours ago
Mohan C Nair commented on Suresh Nair's blog post MY DAUGHTER ASHWATHI SECORES 90% ON HSC SCIENCE
13 hours ago
Mini Mohanan commented on Mini Mohanan's blog post അതിഥി ദേവോ ഭവ:...........
13 hours ago
vikraman p.n. commented on Mini Mohanan's blog post അതിഥി ദേവോ ഭവ:...........
15 hours ago
JP Thakazhy commented on JP Thakazhy's photo
20 hours ago
Mini Mohanan commented on Mini Mohanan's blog post അതിഥി ദേവോ ഭവ:...........
yesterday
V Vijayakumar commented on JP Thakazhy's photo
yesterday
somanath commented on Mini Mohanan's blog post അതിഥി ദേവോ ഭവ:...........
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service